Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ക്കെ​തി​രെ...

റ​ഷ്യ​ക്കെ​തി​രെ യു.​എ​സി​ന്റെ പു​തി​യ ഉ​പ​രോ​ധം

text_fields
bookmark_border
റ​ഷ്യ​ക്കെ​തി​രെ യു.​എ​സി​ന്റെ പു​തി​യ ഉ​പ​രോ​ധം
cancel

മോ​സ്കോ: റ​ഷ്യ​യു​മാ​യി ബ​ന്ധ​മു​ള്ള 130 സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​കൂ​ടി അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ചൈ​ന, തു​ർ​ക്കി​യ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ളും ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റി​ക​ട​ക്കാ​ൻ റ​ഷ്യ മൂ​ന്നാം​ലോ​ക രാ​ജ്യ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഈ ​വി​ത​ര​ണ ശൃം​ഖ​ല മു​റി​ക്കാ​നാ​ണ് പു​തി​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും യു.​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി ജെ​യ്ൻ യെ​ല്ലെ​ൻ പ​റ​ഞ്ഞു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി ഉ​പ​രോ​ധ​ത്തെ സ്വാ​ഗ​തം ചെ​യ്തു. 2022 ഫെ​ബ്രു​വ​രി​യി​ൽ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച ശേ​ഷം അ​മേ​രി​ക്ക​യും യൂ​​റോ​പ്യ​ൻ യൂ​നി​യ​നും മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യു​മാ​യി ബ​ന്ധ​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചൈ​ന, ഇ​ന്ത്യ, തു​ർ​ക്കി​യ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് റ​ഷ്യ ഉ​പ​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUSsanctions
News Summary - US imposes sweeping sanctions targeting Russia
Next Story