Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാ​ന്മ​റി​ൽ...

മ്യാ​ന്മ​റി​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്കു​​ നേ​രെ വെ​ടി​വെ​പ്പ്; കൊ​ല്ല​പ്പെ​ട്ടവരുടെ എണ്ണം 38 ആയി

text_fields
bookmark_border
Myanmar shoot
cancel

യാം​ഗോ​ൻ: മ്യാ​ന്മ​റി​ലെ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം നടത്തിയവ​ർ​ക്കു ​​നേ​രെ ന​ട​ന്ന വെ​ടിവെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ടവരുടെ എണ്ണം 38 ആയി. അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

മ​ണ്ട​ലാ​യ്​ ന​ഗ​ര​ത്തി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ ര​ണ്ടു ​പേ​രും മോ​ണി​വ​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ നാ​ലു​ പേ​രും കൊല്ലപ്പെട്ടിരുന്നു. പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ണി​നി​ര​ന്ന 19കാ​രി ​പെൺ​കു​ട്ടി​യും 14 വയസുകാരൻ ആൺകുട്ടിയും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ​പെ​ടും. ത​ല​ക്കും നെ​ഞ്ചി​നും വെ​ടി​യേ​റ്റാ​ണ്​ എ​ല്ലാ​വ​രും മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മാ​ത്രം 18 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഫെ​ബ്രു​വ​രി ഒന്നിന് നാഷനൽ ലീഗ് ഫോർ ഡെമോക്രസി നേതാവ് ഒാങ് സാങ് സൂചിയെ തടവിലാക്കിയത് പിന്നാലെയാണ് മ്യാന്മറിൽ വീണ്ടും സ്​​ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ത്. അധികാരം പിടിച്ചെടുത്ത പട്ടാളം സൈനിക മേധാവി സീനിയർ ജനറൽ മിൻ ആങ് ലെയിങ്ങിന് അധികാരം കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aung San Suu KyiMyanmar
News Summary - Myanmar sees deadliest day as 38 protesters killed
Next Story