Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈ​ഡ​നെ...

ബൈ​ഡ​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
Joe Biden
cancel

ന്യൂ​യോ​ർ​ക്ക്: യു.​എ​സ്. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നെ വെ​ടി​വെ​ച്ചു കൊ​ല്ലു​മെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ൾ ​എ​ഫ്.​ബി.​ഐ റെ​യ്ഡി​നി​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. ക്രെ​യ്ഗ് റോ​ബ​ർ​ട്ട്സ​ൺ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. യു.​എ​സി​ലെ യൂ​ട്ടാ സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം. പ്ര​സി​ഡ​ന്റാ​യ ശേ​ഷം ബൈ​ഡ​ന്റെ ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം.

മു​ൻ പ്ര​സി​ഡ​ന്റ് ട്രം​പി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ മ​ൻ​ഹാ​ട്ട​ൻ ജി​ല്ല അ​റ്റോ​ണി ആ​ൽ​വി​ൻ ബ്രാ​ഗി​നെ​തി​രെ​യും ഇ​യാ​ൾ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​വ​ർ​ക്ക് പു​റ​മെ യു.​എ​സ് ​അ​റ്റോ​ണി ജ​ന​റ​ൽ മെ​റി​ക് ഗാ​ർ​ല​ൻ​ഡ്, ന്യൂ​യോ​ർ​ക് അ​റ്റോ​ണി ജ​ന​റ​ൽ ലെ​റ്റി​റ്റ ജ​യിം​സ് എ​ന്നി​വ​രെ​യും ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി ഇ​യാ​ൾ​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബ്രാ​ഗി​നെ​തി​രെ ട്രം​പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ ഇ​യാ​ൾ വ​രു​ന്ന​ത്. അ​ന്ന് വീ​ട്ടി​ലെ​ത്തി അ​ധി​കൃ​ത​ർ താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenFBI
News Summary - Man who allegedly threatened US President Biden shot dead during FBI raid
Next Story