Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​‘ഡെമോക്രാറ്റുകൾക്ക്...

​‘ഡെമോക്രാറ്റുകൾക്ക് വോട്ടു ചെയ്യുന്ന ജൂതന്മാർ ഇസ്രായേലിനെ വെറുക്കുന്നു’

text_fields
bookmark_border
​‘ഡെമോക്രാറ്റുകൾക്ക് വോട്ടു ചെയ്യുന്ന ജൂതന്മാർ ഇസ്രായേലിനെ വെറുക്കുന്നു’
cancel

ന്യൂ​യോ​ർ​ക്: ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വോ​ട്ടു ചെ​യ്യു​ന്ന ജൂ​ത​ന്മാ​ർ ഇ​സ്രാ​യേ​ലി​നെ​യും അ​വ​രു​ടെ മ​ത​ത്തെ​യും വെ​റു​ക്കു​ന്ന​വ​രാ​ണെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പ്.

ഗ​സ്സ യു​ദ്ധം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന് പി​ഴ​വ് പ​റ്റി​യെ​ന്ന ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വി​മ​ർ​ശ​നം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ ടി.​വി ഇ​ന്റ​ർ​വ്യൂ​വി​ലാ​യി​രു​ന്നു ട്രം​പി​ന്റെ പ്ര​തി​ക​ര​ണം.

‘‘ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന ഏ​തൊ​രു ജൂ​ത​നും അ​വ​രു​ടെ മ​ത​ത്തെ വെ​റു​ക്കു​ന്നു. ഇ​സ്രാ​യേ​ലി​നെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ​ത്തി​നെ​യും അ​വ​ർ വെ​റു​ക്കു​ന്നു. അ​വ​ർ സ്വ​യം ല​ജ്ജി​ക്ക​ണം, കാ​ര​ണം ഇ​സ്രാ​യേ​ൽ ന​ശി​പ്പി​ക്ക​പ്പെ​ടും’’ -ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ജൂ​ത​ന്മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഡെ​മോ​ക്രാ​റ്റു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​വ​രാ​യ​താ​ണ് ട്രം​പി​ന്റെ ​പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ട്രം​പി​ന്റെ വാ​ക്കു​ക​ൾ വി​വാ​ദ​മാ​യ​തോ​ടെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​റ്റ് ഹൗ​സ് വ​ക്താ​വും ജൂ​ത നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ‘നി​കൃ​ഷ്ട​വും അ​നി​യ​ന്ത്രി​ത​വു​മാ​യ ആ​ന്റി സെ​മ​റ്റി​ക് വാ​ചാ​ടോ​പ’​മെ​ന്നാ​ണ് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് ആ​ൻ​ഡ്രു ബേ​റ്റ്സ് പ്ര​തി​ക​രി​ച്ച​ത്.

പൗ​ര​ന്മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വി​ഷ​ലി​പ്ത​വും വ്യാ​ജ​വു​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ നീ​തീ​ക​ര​ണ​മി​ല്ലെ​ന്നും ട്രം​പി​ന്റെ പേ​രെ​ടു​ത്തു പ​റ​യാ​തെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ന​വം​ബ​റി​ൽ ട്രം​പ് വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടാ​ൻ പോ​വു​ക​യാ​ണെ​ന്നും അ​പ്പോ​ൾ രാ​ജ്യ​ത്ത് ല​ജ്ജി​ക്കു​ന്ന ഒ​രേ​യൊ​രു വ്യ​ക്തി അ​ദ്ദേ​ഹ​മാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ന്റെ പ്ര​ചാ​ര​ണ സ​മി​തി വ​ക്താ​വ് ജെ​യിം​സ് സി​ങ്ങ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:donald trump
News Summary - Jews who vote for Democrats hate Israel says Trump
Next Story