Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവന്ധ്യതാ ആശുപത്രിയിൽ...

വന്ധ്യതാ ആശുപത്രിയിൽ തട്ടിപ്പ്​; ഡോക്​ടർ​ അച്ഛനായത്​ 17 തവണ

text_fields
bookmark_border
വന്ധ്യതാ ആശുപത്രിയിൽ തട്ടിപ്പ്​; ഡോക്​ടർ​ അച്ഛനായത്​ 17 തവണ
cancel

ഹേഗ്: നെതർലൻഡ്​സിലെ വന്ധ്യതാ ആശുപത്രിയിൽ നടന്ന തട്ടിപ്പി​െൻറ ചുരുളഴിയുന്നു. ചികിത്സക്കെത്തിയ ദമ്പതികൾ സ്വീകരിച്ചത്​ ആശുപത്രിയിലെ ഡോക്​ടറുടെ ബീജം. അജ്ഞാത ദാതാക്കളിൽ നിന്ന് ലഭിക്കുന്നുവെന്ന് കരുതിയാണ്​ ഇവരെല്ലാം കൃത്രിമ ബീജധാരണം നടത്തിയത്​. മരിച്ച ഗൈനക്കോളജിസ്റ്റിന്​ ഇപ്രകാരം 17 കുട്ടികളെങ്കിലും ജനിച്ചുവെന്ന് ഡച്ച് ആശുപത്രി ചൊവ്വാഴ്ച അറിയിച്ചു.

കിഴക്കൻ ഡച്ച് നഗരമായ സ്വൊല്ലെയിലെ ഇസാല വന്ധ്യതാ ആശുപത്രിയിലാണ്​ സംഭവം. 1981 മുതൽ 1993 വരെ ഇവിടെ ജോലിചെയ്​തിരുന്ന ജാൻ വൈൽഡ്‌ഷട്ട് എന്ന ഡോക്​ടറാണ്​ തട്ടിപ്പിന്​ പിന്നിൽ. ഡോക്​ടർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. 2009 ൽ അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന്​ മരിച്ചു. 'നിയമപരമായ കുട്ടികൾക്ക് പുറമെ മുൻ ഗൈനക്കോളജിസ്റ്റിന്​ മൊത്തം 17 കുട്ടികൾകൂടിയുണ്ടെന്നാണ്​ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്'- ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. ഡോ: വൈൽഡ്‌ഷട്ടി​െൻറ നടപടികൾ ധാർമികമായി അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

ഇയാൾ കൂടുതൽപേർക്ക്​ ബീജം നൽകിയിട്ടുണ്ടൊ എന്നും ഡച്ച്​ അധികൃതർ അന്വേഷിക്കുന്നുണ്ട്​. ആശുപത്രിയിൽ നിന്ന്​ ജനിച്ച കുട്ടികളിലൊരാൾ നടത്തിയ ഡി.എൻ.എ മാപ്പിങ്ങാണ്​ തട്ടിപ്പി​െൻറ ചുരുളഴിച്ചത്​. മാപ്പിങ്ങിൽ ഡോക്​ടർ വൈൽഡ്‌ഷട്ടി​െൻറ മരുമകളുമായി ഡിഎൻ‌എ പൊരുത്തം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ത​െൻറ മാതാവിന്​ ബീജം ലഭിച്ചത്​ ഡോക്​ടറിൽ നിന്നാണെന്ന്​ കുട്ടി കണ്ടെത്തിയത്​. ഡച്ച്​ നിയമം അനുസരിച്ച്​ 16 വയസുമുതൽ ഇത്തരം കുട്ടികൾക്ക്​ തങ്ങളുടെ ദാതാവി​െൻറ ഐഡൻറിറ്റി കണ്ടെത്താൻ അവകാശമുണ്ട്.

സംഭവത്തിൽ ഡച്ച് ഹെൽത്ത് ആൻഡ് യൂത്ത് ഇൻസ്പെക്ടറേറ്റ് അന്വേഷണം നടത്താൻ വിസമ്മതിച്ചു. ഫെർട്ടിലിറ്റി ചികിത്സകളെക്കുറിച്ച് നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ്​ അവരുടെ വാദം. 2004 ൽ ഇതുസംബന്ധിച്ച്​ പാസാക്കിയ നിയമത്തിൽ ഒരാൾക്ക്​ 25 പേർക്ക്​ ബീജം ദാനം ചെയ്യാമെന്നും പറയുന്നുണ്ട്​. ഇതിനുമുമ്പും നെതർലൻഡ്​സിൽ ഇത്തരം വിവാദം ഉണ്ടായിരുന്നു. റോട്ടർഡാമിലെ വന്ധ്യത ക്ലിനികിലെ ഡച്ച് ഡോക്ടർ 49 പേർക്ക്​ ബീജം നൽകി കുട്ടികളെ ജനിപ്പിച്ചുവെന്ന് കഴിഞ്ഞ വർഷം തെളിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fertilityFertility clinicIVF scandalDutch Fertility Doctordutch doctor
Next Story