Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോര്‍ജിയയിൽ ടെക്...

ജോര്‍ജിയയിൽ ടെക് വിദ്യാർഥി നേതാവ് പൊലീസ് വെടിയേറ്റു മരിച്ചു  

text_fields
bookmark_border
tech student
cancel

ജോര്‍ജിയ: ജോര്‍ജിയ ടെക് യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൈഡ് അലയന്‍സ് വിദ്യാര്‍ത്ഥി നേതാവ് സ്കൗട്ട് ഷൂല്‍ട്ട്സ്(21)പൊലീസ്​ വെടിവെപ്പിൽ  കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 16 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോർജിയ ടെക് ഡോര്‍മിറ്ററിക്ക് പുറത്ത്​ വിദ്യാര്‍ഥി കയ്യില്‍ കത്തിയുമായി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിചേര്‍ന്നത്.

വിദ്യാര്‍ഥിയോട് കത്തി താഴെയിടണമെന്ന് ​പൊലീസ് ഓഫീസര്‍മാര്‍ പല തവണ ആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ ​പൊലീസിനുനേരെ നടന്നടുത്ത വിദ്യാര്‍ഥിക്ക്​ നേരെ ​പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജോര്‍ജിയ ​ടെക് പൊലീസ്​ ഡിപ്പാര്‍ട്ട്മ​െൻറ് ​പ്രസ്​താവനയില്‍ പറയുന്നു.

വെടിയേറ്റു നിലത്തുവീണ വിദ്യാര്‍ഥിയെ ഉടന്‍തന്നെ ഗ്രാഡി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന സ്കൗട്ട്-എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു. അറ്റ്ലാൻറാ കമ്യൂണിറ്റിയിൽ സമൂല പരിവര്‍ത്തനത്തിന് സ്ക്കൗട്ടായിരുന്നു നേതൃത്വം നല്‍കിയിരുന്നതെന്ന് സഹപാഠികള്‍ പറഞ്ഞു.സംഭവത്തില്‍ യൂണിവേഴ്സിറ്റിയിലെ അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingworld newsGeorgiaTech Universityqueer Pridefatal encounter
News Summary - Georgia Tech shooting- world news
Next Story