Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഗാ​ന്ധി മ്യൂ​സി​യം തു​റ​ന്നു

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഗാ​ന്ധി മ്യൂ​സി​യം തു​റ​ന്നു
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ൽ മ​ഹാ​ത്​​മ ഗാ​ന്ധി മ്യൂ​സി​യം തു​റ​ന്നു. ഗാ​ന്ധി​ജി​യു​മാ​യി ആ​ത്​​മ​ബ​ന്ധ​മു​ള്ള ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ലെ ക​ട​ലോ​ര ന​ഗ​ര​മാ​യ ഡ​ർ​ബ​നി​ൽ ഒ​രു​കാ​ല​ത്ത്​ അ​ദ്ദേ​ഹ​ത്തി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്​​ഥ​ല​ത്താ​ണ്​ മ്യൂ​സി​യം സ്​​ഥാ​പി​ച്ച​ത്. 
ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​​​െൻറ സാ​ർ​വ​ദേ​ശീ​യ​മാ​യ സ്വാ​ധീ​ന​ത്തി​​െൻറ പ്ര​തി​ഫ​ല​ന​മാ​യി ഇൗ ​മ്യൂ​സി​യം മാ​റു​മെ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി  വി.​കെ. സി​ങ്​ പ​റ​ഞ്ഞു. 

ഇ​ത്​ നി​ർ​മി​ച്ച സ്​​ഥ​ല​ത്താ​യി​രു​ന്നു 1897ൽ ​പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു നേ​രെ നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ വി​വേ​ച​ന​ത്തി​നെ​തി​രെ പൊ​രു​താ​ൻ ‘ന​താ​ൽ ഇ​ന്ത്യ​ൻ കോ​ൺ​ഗ്ര​സ്’ ​ തീ​രു​മാ​നി​ച്ച സ​മ​യ​മാ​യി​രു​ന്നു അ​ത്. 1914ൽ ​ഗാ​ന്ധി​ജി ഡ​ർ​ബ​ൻ വി​ട്ട​പ്പോ​ൾ ഇ​തി​​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശം ന​താ​ൽ ഇ​ന്ത്യ​ൻ കോ​ൺ​ഗ്ര​സി​ന്​ കൈ​മാ​റി. 1964ൽ ​അ​വി​ടെ ഒ​രു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു.
 എ​ന്നാ​ൽ, അ​പാ​ർ​തീ​ഡ് (വ​ർ​ണ വി​ചേ​ന ന​യം) നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ ​പ​ദ്ധ​തി വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന്​ 1980ക​ൾ വ​രെ കാ​ർ പാ​ർ​ക്കി​ങ്ങി​നാ​യി  ഇൗ ​സ്​​ഥ​ലം ഉ​പ​യോ​ഗി​ച്ചു. 

ഗാ​ന്ധി​ജി​യു​ടെ ചർക്കയ​ട​ക്കം ഇ​പ്പോ​ൾ സ്​​ഥാ​പി​ച്ച മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ചി​ട്ടു​ണ്ട്. ‘ഗാ​ന്ധി ഇ​ൻ ഡ​ർ​ബ​ൻ’ എ​ന്ന പേ​രി​ൽ ഉ​ള്ള എ​ക്​​സി​ബി​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗാ​ന്ധി​ജി ഇ​വി​ടെ​നി​ന്ന്​ ആ​രം​ഭി​ക്കു​ക​യും കൊ​ണ്ടു​ന​ട​ക്കു​ക​യും ചെ​യ്​​ത ‘ഇ​ന്ത്യ​ൻ ഒ​പീ​നി​യ​ൻ’ എ​ന്ന പത്രത്തി​​െൻറ  പ​ക​ർ​പ്പു​ക​ൾ ആ​ധു​നി​ക ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaworld newsmalayalam newsGandhi museumDurban
News Summary - Gandhi museum inaugurated in Durban on land owned by Mahatma-World news
Next Story