Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഫ...

റ​ഫ ആ​ക്ര​മി​ക്ക​രു​തേ, മ​നു​ഷ്യ​ത്വ​ത്തി​ന്റെ പേ​രി​ൽ അ​പേ​ക്ഷി​ച്ച് ഡബ്ല്യു.എച്ച്.ഒ

text_fields
bookmark_border
റ​ഫ ആ​ക്ര​മി​ക്ക​രു​തേ, മ​നു​ഷ്യ​ത്വ​ത്തി​ന്റെ പേ​രി​ൽ അ​പേ​ക്ഷി​ച്ച് ഡബ്ല്യു.എച്ച്.ഒ
cancel

ജ​നീ​വ: ഗ​സ്സ​യി​ലെ റ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്ത​രു​തെ​ന്ന് ഇ​സ്രാ​യേ​ലി​നോ​ട് മ​നു​ഷ്യ​ത്വ​ത്തി​ന്റെ പേ​രി​ൽ അ​പേ​ക്ഷി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​തെ​ദ്രോ​സ് അ​ദാ​നോം ഗ​ബ്രി​യെ​സൂ​സ് ആ​ണ് എ​ക്സി​ലൂ​ടെ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ‘‘റ​ഫ​യി​ൽ ക​ര​യു​ദ്ധ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടി​ൽ എ​നി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ജ​ന​ങ്ങ​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ മ​ര​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും കൂ​ടു​ത​ലാ​യി​രി​ക്കും. ആ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്ന് മ​നു​ഷ്യ​ത്വ​ത്തി​ന്റെ പേ​രി​ൽ ഇ​സ്രാ​യേ​ലി​നോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണ്. 12 ല​ക്ഷ​ത്തോ​ളം മ​നു​ഷ്യ​ർ​ക്ക് പോ​കാ​നാ​യി സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​വു​മി​ല്ല.

പൂ​ർ​ണ​തോ​തി​ൽ സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ​സം​വി​ധാ​ന​വും ഗ​സ്സ​യി​ൽ എ​വി​ടെ​യു​മി​ല്ല. ജ​ന​ങ്ങ​ൾ ദു​ർ​ബ​ല​രും രോ​ഗി​ക​ളും പ​ട്ടി​ണി അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​ണ്. ഈ ​മാ​നു​ഷി​ക ദു​ര​ന്തം വ്യാ​പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്’’ -ഡോ. ​തെ​ദ്രോ​സ് അ​ദാ​നോം എ​ക്സി​ൽ കു​റി​ച്ചു. റ​ഫ​യി​ൽ ക​ര​യു​ദ്ധ​ത്തി​ന് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ന​ട​ത്തു​ന്ന അ​ഭ്യ​ർ​ഥ​ന​ക​ളെ അ​വ​ഗ​ണി​ച്ച് കൂ​ട്ട​ക്കു​രു​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ തീ​രു​മാ​നം. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തെ​യും ഇ​സ്രാ​യേ​ൽ മാ​നി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HumanityWHOAttackRafa
News Summary - Don't attack Rafa, pleads WHO in the name of humanity
Next Story