Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ഐഡ ചുഴലിക്കാറ്റ്​:...

​ഐഡ ചുഴലിക്കാറ്റ്​: യു.എസിൽ മരണം 45 ആയി

text_fields
bookmark_border
​ഐഡ ചുഴലിക്കാറ്റ്​: യു.എസിൽ മരണം 45 ആയി
cancel

ന്യൂയോർക്​: ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ യു.എസിൽ മരിച്ചവരുടെ എണ്ണം 45 ആയി. ന്യൂയോർക്കിൽ 13ഉം പെൻസൽവേനിയയിൽ അഞ്ചുപേരുമാണ്​ മരിച്ചത്​. ന്യൂയോർക്കിൽ ഒരാൾ കാറിനുള്ളിൽ മരിച്ചു.

വെള്ളം കയറിയ ബേസ്​മെൻറ്​ അപ്പാർട്​മെൻറുകളിൽ കഴിഞ്ഞ 11 പേരും മരിച്ചു. സബ്​ വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്​. ഓടകളിലെ മാലിന്യം നിരത്തിലൂടെ ഒഴുകുകയാണ്​. വീടുകളിൽ കുടുങ്ങിയ നിരവധിയാളുകളെ രക്ഷപ്പെടുത്തി. ന്യൂജഴ്​സിയിൽ മരിച്ചവരുടെ എണ്ണം 23 ആയതായി ഗവർണർ ഫിൽ മർഫി അറിയിച്ചു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയാണ്​ കൂടുതൽ ആളുകളും മരിച്ചത്​. വെള്ളപ്പൊക്കം തുടരുന്നതിനാൽ താഴ്​ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.ന്യൂജഴ്​സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death tollHurricane Ida
News Summary - Death toll rises to 45 after Ida batters in US
Next Story