Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമതനിന്ദ: പാകിസ്​താനിൽ...

മതനിന്ദ: പാകിസ്​താനിൽ ലെക്​ചറർക്ക്​ വധശിക്ഷ

text_fields
bookmark_border
മതനിന്ദ: പാകിസ്​താനിൽ ലെക്​ചറർക്ക്​ വധശിക്ഷ
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ മതനിന്ദ ആരോപിച്ച്​ വധശിക്ഷ. ഫേസ്​ബുക്കിൽ മതനിന്ദാപരമായ പോസ്​റ്റി​ട്ടെന്ന കുറ്റത്തിനാണ്​ ജുനൈദ്​ ഹാഫിസ്​ എന്ന അധ്യാപകനെതിരെ കോടതി വധശിക്ഷ വിധിച്ചത്​. ഇയാൾ പഞ്ചാബ്​ പ്രവിശ്യയിലെ മുൾത്താനിലുള്ള ബഹാവുദ്ദീൻ സക്കറിയ യൂനിവേഴ്​സിറ്റിയിലെ ഇംഗ്ലീഷ്​ വിഭാഗത്തിൽ വിസിറ്റിങ്​ ​െലക്​ചറർ ആയിരുന്നു. 2013 മാർച്ചിലാണ്​ യുവാവിനെ അറസ്​റ്റ്​ ചെയ്​തത്​. കേസി​​െൻറ വിചാരണ 2014ൽ തുടങ്ങി. മുൾത്താനിലെ ന്യൂ സെൻട്രൽ ജയിലി​ലുള്ള അതിസുരക്ഷ വാർഡിലാണ്​ ഹാഫിസിനെ പാർപ്പിച്ചിരുന്നത്​.

പാക്​ പീനൽ കോഡിലെ 295-സി വകുപ്പു പ്രകാരമാണ്​ ശിക്ഷയും പിഴയും വിധിച്ചതെന്ന്​ ‘ദ ഡോൺ’ പത്രം റിപ്പോർട്ട്​ ചെയ്​തു. നേര​േത്ത, മകന്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ ഹാഫിസി​​െൻറ മാതാപിതാക്കൾ ചീഫ്​ ജസ്​റ്റിനെ സമീപിച്ചിരുന്നു. മകനെതിരായ ആരോപണം വ്യാജമാണെന്നും അവർ പറഞ്ഞിരുന്നു. വ്യക്തിപരമായ പ്രശ്​നങ്ങളിൽ പകപോക്കാനായി ഈ നിയമം പാകിസ്​താനിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി മനുഷ്യാവകാശ പ്രസ്​ഥാനങ്ങൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്​. ഹാഫിസി​​െൻറ കേസ്​ കേട്ട ഏഴ്​ ജഡ്​ജിമാർ പലപ്പോഴായി സ്ഥലംമാറ്റം കിട്ടിപ്പോയിട്ടുണ്ട്​. ഇയാളുടെ മുൻ അഭിഭാഷകൻ റാഷിദ്​ റഹ്​മാൻ വെടിയേറ്റ്​ മരിക്കുകയും ചെയ്​തു.

എം.ബി.ബി.എസ്​ വിദ്യാർഥിയായിരുന്ന ഹാഫിസ്​ കോഴ്​സ്​ പകുതി വെച്ച്​ നിർത്തി ഇംഗ്ലീഷ്​ സാഹിത്യം പഠിക്കാൻ ചേരുകയായിരുന്നു. തുടർന്ന്​ ഡിഗ്രി റെക്കോഡ്​ മാർക്കോടെ പാസാവുകയും യു.എസിൽ ഉപരിപഠനത്തിന്​ ഫുൾബ്രൈറ്റ്​ സ്​​േകാളർഷിപ്​ ലഭിക്കുകയും ചെയ്​തു. യു.എസിലെ ജാക്​സൺ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയിലെ പഠനശേഷം പാകിസ്​താനിലെത്തിയാണ്​ ലെക്​ചറർ ജോലിക്ക്​ ചേർന്നത്​. പാകിസ്​താനിൽ മതനിന്ദ കേസുകൾ നിരവധി വന്നിട്ടുണ്ടെങ്കിലും ഈ കുറ്റത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsBlasphemySentencedPakistani LectureJunaid Hafeez
News Summary - Pakistani academic Junaid Hafeez sentenced to death for blasphemy - World news
Next Story