Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കാര​െൻറ...

ഇന്ത്യക്കാര​െൻറ തിരോധാനം അന്വേഷിക്കവെ കാണാതായ പാക്​ മാധ്യമപ്രവർത്തകയെ രക്ഷപ്പെടുത്തി

text_fields
bookmark_border
Missing Pak Journalist Zeenat Shahzadi
cancel

ലാഹോർ: ഇന്ത്യക്കാര​​​​െൻറ തിരോധാനം അ​േന്വഷിക്കവെ കാണാതായ പാക്​  മാധ്യമ പ്രവർത്തകയെ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തിയതായി ഡോൺ റിപ്പോർട്ട്​ ചെയ്​തു. ഡെയ്​ലി നയ​ ഖബർ, മെട്രോ ന്യൂസ്​ ചാനൽ എന്നീ മാധ്യമങ്ങളു​െട റിപ്പോർട്ടറായ 26കാരി സീനത്ത്​​ ഷഹ്​സാദി​െയയാണ്​ രണ്ടു വർഷം മുമ്പ്​ കാണാതായത്​. പാകിസ്​താൻ - അഫ്​ഗാനിസ്​താൻ അതിർത്തിയിൽ നിന്നാണ്​ സീനത്തി​നെ കണ്ടെത്തിയ​െതന്ന് കാണാതായവർക്ക്​ വേണ്ടി പ്രവർത്തിക്കുന്ന കമീഷൻ ചീഫ്​​ ജസ്​റ്റിസ്​ ജാവേദ്​ ഇഖ്​ബാൽ അറിയിച്ചു. ശത്രു സംഘങ്ങൾ  തട്ടിെക്കാണ്ടുപോയതാണ്​ സീനത്തിനെ​െയന്ന് ഇഖ്​ബാൽ ആരോപിച്ചു. ബലൂചിസ്​താനി​െല ഗോത്ര വിഭാഗങ്ങളു​െട സഹായത്തോടെയാണ്​ സീനത്തിനെ രക്ഷപ്പെടുത്തിയതെന്നും​ ഇഖ്​ബാൽ പറഞ്ഞു. 

ഇന്ത്യൻ പൗരനായ ഹമീദ്​ നെഹൽ അൻസാരിയു​െട തിരോധാനവുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തിയ​േതാടെയാണ് സീനത്തി​െന കാണാതാകുന്നത്​. അൻസാരിയുടെ മാതാവ്​ ഫൗസിയയെ സഹായിക്കുന്നതിനായാണ്​ സീനത്ത്​ അൻസാരിയെ കുറിച്ച്​ അന്വേഷണം ആരംഭിച്ചത്​. 2015ലാണ്​ മക്കയിൽ വച്ചാണ്​ ഫൗസിയ സീനത്തിനെ ആദ്യം കാണുന്നത്​. അതിനു ശേഷം ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നു. 

മകനെ ക​െണ്ടത്താൻ സഹായിക്കണമെന്ന്​ ദൈവത്തോട്​ പ്രാർഥിക്കാൻ മക്കയിൽ എത്തിയതായിരുന്നു താനെന്ന്​ ഫൗസിയ പറയുന്നു. അവിടെ നിന്ന്​ പരിചയപ്പെട്ട ശേഷം സീനത്ത്​ തന്നെ ഫോണിൽ ബന്ധപ്പെട്ടു. ത​​​​െൻറ മകനെ കണ്ടെത്താൻ സഹായിക്കാമെന്ന്​ അവർ ഉറപ്പ്​ നൽകിയെന്നും ഫൗസിയ പറയുന്നു.  

Ansari

അഫ്​ഗാനിസ്​താനിൽ എഞ്ചിനീയറായിരുന്നു അൻസാരി. ഒാൺലൈൻ വഴി പരിചയപ്പെട്ട പാകിസ്​താനി​െല കോഹട്ട്​ മേഖലയിലുള്ള ​െപൺകുട്ടിയുമായി അൻസാരി പ്രണയത്തിലായി. െപൺകുട്ടിയെ മറ്റൊരാളെ കൊണ്ട്​ വിവാഹം നടത്തിക്കാനുള്ള ശ്രമം തടുക്കാൻ 2012 നവംബറിൽ അതിർത്തി കടന്നതാണ്​ അൻസാരി. പിന്നീട്​ അയാളെ ആരും കണ്ടിട്ടില്ല. കോഹട്ടിൽ സീനത്ത്​ നടത്തിയ അന്വേഷണത്തിൽ അൻസാരി ​െപാലീസ്​ കസ്​റ്റഡിയിലുണ്ടെന്ന്​ വ്യക്​തമായി. ഇക്കാര്യം സീനത്ത്​ തന്നെ അറിയിച്ചിരുന്നെന്ന്​ ഫൗസിയ പറഞ്ഞു. അൻസാരിയു​െട തിരോധാനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയു​െട മനുഷ്യാവകാശ സെല്ലിൽ പരാതി നൽകമെന്നും സീനത്ത്​ പറഞ്ഞു. തനിക്ക്​​ വേണ്ടി സീനത്ത്​ പരാതി നൽകാമെന്നും അതിന്​ പവർ ഒാഫ്​ അറ്റോർണി വേണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന്​ പരാതി നൽകി. 

സീനത്തിൻറയും ലാഹോറി​െല പ്രാദേശിക അഭിഭാഷകരുടെയും പ്രയത്​ന ഫലമായി 2012മുതൽ അൻസാരി കസ്​റ്റഡിയിലുണ്ടെന്ന്​ പൊലീസ്​ 2015 ജനുവരിയിൽ പെഷവാർ ഹൈകോടതിയിൽ സമ്മതിച്ചു. അൻസാരിയെ ഇൻറലിജൻസ്​ ഉദ്യോസ്​ഥർക്ക്​ കൈമാറിയതായും പൊലീസ്​ പറഞ്ഞു. അതിനു ശേഷം 2015 ആഗസ്​ത്​ 19ന്​ ലാഹോറി​െല വീട്ടിൽ നിന്ന്​ ജോലി സ്​ഥല​േത്തക്ക്​ ഒാ​േട്ടാറിക്ഷയിൽ സഞ്ചരിച്ച സീനത്തിനെ കാണാതായി. അൻസരി വിഷയത്തിൽ ചോദ്യം ചെയ്യുന്നതിനായി സീനത്തിനെ സുരക്ഷാ ഉദ്യോഗസ്​ഥർ ബലപ്രയോഗത്തിലൂടെ പിടിച്ചു​െകാണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന്​ വാർത്തകളുണ്ടായിരുന്നു. എന്നാൽ സീനത്തിനെ കണ്ടെത്തിയ ശേഷം സർക്കാറുമായി ബന്ധപ്പെട്ടവരല്ല ശത്രു സംഘങ്ങളാണ്​ തട്ടിക്കൊണ്ടുപോതെന്ന്​ അധികൃതർ പറയുന്നു. 

അൻസാരിയു​െട മാതാവ്​ ഫൗസിയക്കുവേണ്ടി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചതിനു ശേഷമാണ്​ സീനത്തിനെ കാണാതാകുന്നത്​. സീനത്തി​െന കാണാതായി മാസങ്ങൾക്കുള്ളിൽ അൻസാരിക്ക്​ ചാരക്കുറ്റത്തിന്​ മൂന്നു വർഷം തടവു ശിക്ഷ വിധിച്ചു. 

Free-Zeenat

സീനത്തി​െന കാണാതായതിനെ തുടർന്ന്​ 2016ൽ ഇളയ സഹോദരൻ സദ്ദാം ഹുസൈൻ ആത്​മഹത്യചെയ്​​തു. സീനത്തി​െന കുറിച്ചു ആകാംക്ഷ അധികരിച്ചാണ്​ സഹോദരൻ ആത്​മഹത്യ ചെയ്​തതെന്ന് മറ്റൊരു സഹോദരനായ സൽമാൻ ആരോപിച്ചിരുന്നു. 

സീനത്തിനെ രക്ഷപ്പെടുത്തിയതിൽ സന്തോഷമു​െണ്ടന്ന്​ അൻസാരിയുടെ മാതാവ്​ ഫൗസിയ മുംബൈയിൽ പറഞ്ഞു. സീനത്തി​െനയും ത​​​​െൻറ മകനെയും തനിക്ക്​ നഷ്​ടപ്പെട്ടിരിക്കുകയായിരുന്നു. ആ​െര ആദ്യം വിട്ടു കിട്ടണമെന്ന്​ ചോദിച്ചപ്പോഴൊക്കെ സീനത്തി​െന എന്നായിരുന്നു ത​​​​െൻറ മറുപടി.  ഇന്ന്​ ആ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്​. എനിക്ക്​ ആശ്വാസം തോന്നന്നു. കാരണം അവർക്കുണ്ടായ ദുരനുഭവങ്ങൾക്ക്​ ഒര​ു തരത്തിൽ താനും ഉത്തരവാദിയാണ്​. 

മോചിപ്പിക്കപ്പെട്ട ശേഷം സീനത്ത്​ തന്നെ വിളിച്ചിരുന്നു. എ​​​​െൻറ ആരോഗ്യത്തെ കുറിച്ച്​ ​അ​േന്വഷിച്ചു. ഭയ​െപ്പടേണ്ടെന്നും വീട്ടിലെത്തി​െയന്നും സീനത്ത്​ പറഞ്ഞതായും മുംബൈയി​െല കോളജ്​ അധ്യാപികയായ ഫൗസിയ പറഞ്ഞു. അൻസാരിയു​െട ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിട്ടയക്കുമെന്ന്​ അധികൃതർ അറിയച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsMissing Pak JournalistZeenat ShahzadiFighting For Jailed Indian
News Summary - Missing Pak Journalist Zeenat Found After 2 Years -World News
Next Story