Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ല​ദ്വീ​പ്​:...

മാ​ല​ദ്വീ​പ്​: പ്ര​ശ്​​ന​ം പ​രി​ഹരിക്കാൻ യു.​എ​ൻ ഇ​ട​പെ​ട​ണം  –പ്ര​തി​പ​ക്ഷം

text_fields
bookmark_border
മാ​ല​ദ്വീ​പ്​: പ്ര​ശ്​​ന​ം പ​രി​ഹരിക്കാൻ യു.​എ​ൻ ഇ​ട​പെ​ട​ണം  –പ്ര​തി​പ​ക്ഷം
cancel

മാ​ലെ: മാ​ല​ദ്വീ​പി​ൽ ഉ​ട​ലെ​ടു​ത്ത രാ​ഷ്​​ട്രീ​യ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യു.​എ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​സ​ഖ്യം. സ​ർ​ക്കാ​റും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള അ​നു​ര​ഞ്​​ജ​ന​ച​ർ​ച്ച​ക്ക്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ മാ​ധ്യ​സ്​​ഥം വ​ഹി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. 
പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ച​ർ​ച്ച അ​ന്താ​രാ​ഷ്​​ട്ര തലത്തിലുള്ള വി​മ​ർ​ശ​നം ഒ​ഴി​വാ​ക്കു​ന്ന​ ത​ന്ത്ര​ത്തി​​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ ഗു​െ​ട്ട​റ​സി​നെ​ഴു​തി​യ ക​ത്തി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ​സ​ഖ്യം സൂചിപ്പിച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​നും നി​യ​മ​വാ​ഴ്​​ച​ക്കും ഭ​ര​ണ​ഘ​ട​ന​ക്കും എ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ച​ർ​ച്ച​കൊ​ണ്ട്​ കാ​ര്യ​മു​ള്ളൂ. പാ​ർ​ല​മ​​െൻറി​ൽ വി​ന്യ​സി​ച്ച​ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ച്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്ക​ണം. രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന മു​ൻ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി. 

ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ്​ ന​ശീ​ദി​നെ 2012ൽ ​പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ്​ മാ​ല​ദ്വീ​പ്​ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ​​ഫെ​ബ്രു​വ​രി​യി​ൽ ന​ശീ​ദ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്​​ട്രീ​യ​ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ ത​യാ​റാ​കാ​ത്ത​തോ​ടെ പ്ര​തി​സ​ന്ധി ​രൂ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesunoppositionworld newsintervention
News Summary - Maldives opposition calls for UN intervention- World news
Next Story