Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാലു കൊലപാതകങ്ങൾ...

നാലു കൊലപാതകങ്ങൾ നടത്തിയ ക്രൈംനോവലിസ്​റ്റ്​ അറസ്​റ്റിൽ

text_fields
bookmark_border
നാലു കൊലപാതകങ്ങൾ നടത്തിയ ക്രൈംനോവലിസ്​റ്റ്​  അറസ്​റ്റിൽ
cancel

ബെയ്ജിങ്: നാലു കൊലപാതകങ്ങൾ നടത്തിയ കേസിൽ ചൈനയിലെ ക്രൈം നോവലിസ്​റ്റ് അറസ്​റ്റിൽ. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചൈനീസ് ക്രൈം നോവലിസ്റ്റായ ലിയു യോംഗ്ബിലോയാണ്  കൊലപാതകകേസിൽ അറസ്​റ്റിലായത്​. 22 വർഷം മുമ്പ്​ നടത്തിയ നാല്​ കൊലപാതകങ്ങളുടെ ചുരുളകളാണ്​ ലിയുവി​​​െൻറ അറസ്​റ്റിലൂടെ അഴിഞ്ഞത്​.

അൻഹുയി പ്രവിശ്യയിൽ നിന്നാണ്​ 53 കാരനായ ലിയുവിനെ അറസ്​റ്റു ചെയ്​തത്​. പൊലീസിനോട്​ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
1995 നവംബറിലാണ്​ കേസിനാസ്​പനമായ സംഭവം നടന്നത്​. കവര്‍ച്ചാ ശ്രമത്തി​​​െൻറ ഭാഗമായി യാങ്​റ്റ്​സെ ഡെൽറ്റയിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ദമ്പതികളെയും പേരക്കുട്ടിയെയും അവരുടെ അതിഥിയെയുമാണ്​ ലിയുവും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലപാതകം തെളിയിക്കാന്‍ പോലീസിന് സാധിച്ചത്.

അറസ്റ്റ് ചെയ്യുമ്പോള്‍ ത​​​െൻറ ജീവിതം പ്രതിഫലിക്കുന്ന ക്രൈം നോവലി​​​​െൻറ പണിപ്പുരയിലായിരുന്നു ലിയു. 'ദി ബ്യൂട്ടിഫുള്‍ റൈറ്റര്‍ ഹു കില്‍ഡ് 'എന്ന പുസ്​തകത്തിൽ എഴുത്തുകാരനായ കൊലപാതകിയുടെ കഥയാണ്​  പറയുന്നത്​.

20 വർഷമായി താൻ ഇൗ ദിവസം കാത്തിരിക്കുകയായിരുന്നു താനെന്നും   ഏറെക്കാലമായി സഹിച്ചുപോന്നിരുന്ന മാനസിക പീഡനങ്ങളില്‍നിന്ന് ഒടുവില്‍ താൻ സ്വതന്ത്രനായെന്നുമാണ്​ ലിയു പ്രതികരിച്ചതെന്ന്​ ‘ദ​ പേപ്പർ’  ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.
ലിയു ചൈന റൈറ്റേഴ്​സ്​ അസോസിയേഷ​ൻ അംഗമായിരുന്നു. ഇയാളുടെ ‘ദ ഗ്വൽട്ടി സീക്രെറ്റ്​’ എന്ന നോവൽ ടെലിവിഷൻ പരമ്പരയാക്കുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chineseworld newsmalayalam newsLiu YongbiaoCrime Novelist
News Summary - Liu Yongbiao, Award-winning Chinese Crime Novelist, Held for Four Murders in 1995- world news
Next Story