Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപി.പി.ഇ...

പി.പി.ഇ കിറ്റുകളിലില്ല; പാക്​ അധീന കശ്​മീരിൽ ഡോക്​ടർമാരുടെ പ്രതിഷേധം

text_fields
bookmark_border
പി.പി.ഇ കിറ്റുകളിലില്ല; പാക്​ അധീന കശ്​മീരിൽ ഡോക്​ടർമാരുടെ പ്രതിഷേധം
cancel

മുസഫറാബാദ്​: കോവിഡ്​ 19വൈറസ്​ ബാധ സ്ഥിരീകരിച്ച രോഗികളെ പരിശോധിക്കാൻ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ സർക്കാർ ന ൽകുന്നില്ലെന്നാരോപിച്ച്​ പാക്​ അധീന കശ്​മീരിൽ ഡോക്​ടർമാരുടെ പ്രതിഷേധം. പി.പി.ഇ കിറ്റുകൾ ലഭ്യമാക്കാത്തതിനെ തിരെ മുസഫറാബാദിലെ അംബോർ ആശുപത്രിയില​ുള്ള ഡോക്​ടർമാരും മറ്റ്​ ജീവനക്കാരണ്​ പ്രതിഷേധ പ്രകടനം നടത്തിയത്​.

മാസ്​ക്​, ഗ്ലൗസ്​ തുടങ്ങി അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും സർക്കാർ ലഭ്യമാക്കുന്നില്ല. സർക്കാർ തങ്ങളെ മരണത്തിലേക്ക്​ തള്ളിവിടുകയാണ്​.
നേരത്തെ നൽകിയ പി.പി.ഇ കിറ്റുകൾ കഴുകി വീണ്ടും ഉപയോഗിക്കുന്ന അവസ്ഥയാണെന്നും ജീവനക്കാർ പറഞ്ഞു. അംബോർ ആശുപത്രിയി​​ൽ ഡോക്​ടർമാർ ഉൾപ്പെടെ 40 ആരോഗ്യപ്രവർത്തകരാണുള്ളത്​. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ ​സമരം ചെയ്യുമെന്നും ജീവനക്കാർ പറഞ്ഞു.

പാക്​ അധിനിവേശ കശ്​മീരിലെ ആരോഗ്യസംവിധാനങ്ങൾ വളരെ പരിതാപകമാണ്​. മേഖലയിൽ ഇതുവരെ 745 സാമ്പിളുകള​ുടെ കോവിഡ്​ പരിശോധനയാണ്​ നടത്തിയത്​. ഇതിൽ 34 പേർ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയിരുന്നു.

പി.പി.ഇ കിറ്റുകൾ ആവശ്യപ്പെട്ട്​ യംങ്​ ഡോക്​ടേർസ്​ അസോസിയേഷ​​െൻറ നേതൃത്വത്തിലും നേരത്തെ സമരം നടത്തിയിരുന്നു. പാക്​ സർക്കാർ തങ്ങളോട്​ ചിറ്റമ്മ നയമാണ്​ പുലർത്തുന്നതെന്നായിരുന്നു അവർ ആരോപിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pokworld newsPPE kitsDoctor's protest#Covid19
News Summary - Covid19- Pok Doctors protest for PPE kits - World news
Next Story