Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎച്ച്​.1ബി വിസ...

എച്ച്​.1ബി വിസ നൽകുന്നതിനുള്ള  നടപടികൾ അമേരിക്ക പുനരാരംഭിച്ചു

text_fields
bookmark_border
എച്ച്​.1ബി വിസ നൽകുന്നതിനുള്ള  നടപടികൾ അമേരിക്ക പുനരാരംഭിച്ചു
cancel

വാഷിങ്​​ടൺ: വിദേശികള്‍ക്ക് താൽക്കാലിക തൊഴില്‍ നല്‍കാന്‍ അമേരിക്കയിലെ തൊഴിലുടമകള്‍ക്ക് അനുമതി നല്‍കുന്ന എച്ച്-1 ബി വിസ വീണ്ടും അനുവദിക്കാൻ ട്രംപ്​ സർക്കാർ നടപടി തുടങ്ങി. അഞ്ചുമാസമായി നിർത്തിവെച്ചിരുന്ന വിസ  അമേരിക്കന്‍ കോണ്‍ഗ്രസി​​​​െൻറ മാനദണ്ഡങ്ങൾക്ക്​ അനുസരിച്ചായിരിക്കും വീണ്ടും നല്‍കുക.

അമേരിക്കയിലെ ​​െഎ.ടി കമ്പനികൾ അടക്കമുള്ള വൻകിട സ്​ഥാപനങ്ങൾക്ക്​ ശാസ്​ത്ര^സാ​േങ്കതിക വിദഗ്ധരെ നിയമിക്കുന്നതിനായിരുന്നു എച്ച്​1 ബി വിസ അനുവദിച്ചിരുന്നത്​. ഇന്ത്യയിൽനിന്നുള്ള ​െഎ.ടി വിദഗ്ധരായിരുന്നു വിസയുടെ ഗുണഭോക്​താക്കൾ. എന്നാൽ, ട്രംപ്​ അധികാരത്തിൽ വന്നതോടെയാണ്​ വിസയുടെ കാര്യത്തിൽ നയംമാറ്റമുണ്ടായത്​​. പുതിയ അപേക്ഷകളുടെ തള്ളിക്കയറ്റം കാരണം കഴിഞ്ഞ ഏപ്രിലിലാണ്​ പുതിയ എച്ച്​ 1ബി തൊഴിൽ വിസക്കാരെ പരിഗണിക്കുന്നത്​​ നിർത്തിവെച്ചത്​.

യു.എസ്​ സിറ്റസൺഷിപ്​​ ആൻഡ്​​ എമിഗ്രേഷൻ സർവിസസ്​ വിസ വീണ്ടും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി തുടങ്ങി. 2018ൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിലേക്കുള്ള വിസകളാണ്​ ഇപ്പോൾ അനുവദിക്കുക. പ്രതിവർഷം 65,000 ത്തോളം വിസകളാണ്​ അമേരിക്ക അനുവദിച്ചിരുന്നത്​. ഇതിനു പുറമെ അമേരിക്കയിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്ന 20,000 പേർക്കുകൂടി വിസ ലഭിക്കും.

എന്നാൽ, നേരത്തേ അധികമായി ലഭിച്ച അപേക്ഷകളാണ്​ പരിഗണിക്കുന്നതെന്നും പുതിയവ അല്ലെന്നും അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും യു.എസ്​ സിറ്റിസൺ ഷിപ്​ ആൻഡ്​​ എമി​േ​ഗ്രഷൻ സർവിസ്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us visaworld newsmalayalam newsH1Bpremium processing
News Summary - US resumes premium processing of H-1B visas-World news
Next Story