Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരഞ്ഞെടുപ്പിൽ റഷ്യ...

തെരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെട്ടതി​െൻറ തെളിവുമായി അമേരിക്കൻ രഹസ്യാന്വേഷണ എജൻസി

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെട്ടതി​െൻറ തെളിവുമായി അമേരിക്കൻ രഹസ്യാന്വേഷണ എജൻസി
cancel

 ന്യൂയോർക്ക്​: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഹിലരിക്കെതിരയി സൈബർ പ്രചാരണത്തിന്​ പുടിൻ നിർദേശം നൽകിയിരുന്നതായി അമേരിക്കൻ രഹസ്യന്വേഷണ എജൻസികൾ. ട്രംപിന്​ അനുകൂലമായി സൈബർ പ്രചാരണത്തിന്​​ പുടിൻ ഉത്തരവിട്ടതി​​െൻറ രേഖകളാണ്​ വെള്ളിയാഴ്​ച അമേരിക്കൻ രഹസ്യാന്വേഷണ എജൻസി ​പുറത്ത്​ വിട്ടത്​.

റഷ്യൻ മിലിട്ടറി ഇൻറലിജൻസാണ്​ ഇത്തരമൊരു ഇടപെടൽ അമേരിക്കയിൽ നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ​വീക്കിലിക്​സി​​െൻറ കൈവശമുണ്ടായിരുന്ന അമേരിക്കക്കെതിരായ പല രേഖകളും റഷ്യൻ മിലട്ടറി ഇൻറലിജൻസ്​ ഇട​െപട്ട്​ മാധ്യമങ്ങൾക്ക്​ നൽകിയതായും ​അമേരിക്കൻ രഹസ്യ​ന്വേഷണ എജൻസിയുടെ റിപ്പോർട്ടിലുണ്ട്​. അമേരിക്കയിലെ സുരക്ഷ എജൻസിയായ നാഷണൽ സെക്യുരിറ്റി എജൻസിക്കാണ്​ റിപ്പോർട്ട്​ കൈമാറിയിരിക്കുന്നത്​.

​തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി മാറിയ പല ഘടകങ്ങളും റഷ്യ അമേരിക്കയിൽ നിന്ന്​ ചോർത്തിയതാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​​. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്താൻ നീക്കം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടിനെ കുറിച്ചുള്ള ട്രംപി​​െൻറ പ്രതികരണം. ജനുവരി 20നാണ്​ അമേരിക്കയുടെ പുതിയ പ്രസിഡൻറായി ഡൊൺൾഡ്​ ട്രംപ്​ അധികാരമേൽക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Elections
News Summary - US intelligence report says Putin directed cyber campaign to help Trump win
Next Story