Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഭി​​പ്രായ സർവെയിൽ...

അഭി​​പ്രായ സർവെയിൽ ഹിലരി മുന്നിൽ

text_fields
bookmark_border
അഭി​​പ്രായ സർവെയിൽ ഹിലരി മുന്നിൽ
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഒടുവിലെ സർവെഫലം പുറത്ത് വന്നപ്പോൾ ഡെമോക്രറ്റിക്​ സ്​ഥാനാർഥി ഹിലരി ക്ലിൻറൺ മുന്നിൽ. എതിരാളിയും റിപ്പബ്ലിക്കൻ സ്​ഥാനാർഥിയുമായ ഡൊണാൾഡ്​ ട്രംപിനേക്കാൾ  12 പോയിൻറ്​ മുന്നിലാണ്​ ഹിലരി. അഭി​​പ്രായ സർവെയിൽ 50 ശതമാനം പേർ ഹിലരിയെ അനുകൂലിച്ചപ്പോൾ ട്രംപിനെ പിന്തുണച്ചത്​ 38 ശതമാനം മാത്രമാണ്​. ​​​​

കഴിഞ്ഞ ദിവസം നടന്ന അവസാന പ്രസിഡൻഷ്യൽ സംവാദത്തിൽ ഹിലരി മുന്നേറിയതായാണ്​ റിപ്പോർട്ട്​. ദശാബ്​ദത്തിലാദ്യമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്​തികേന്ദ്രങ്ങളായ അരിസോണയിലും ഉഡയിലും ഹിലരി അനുകൂല തരംഗങ്ങളുണ്ടാക്കിയെന്നാണ്​​ സർ​വേകൾ സൂചിപ്പിക്കുന്നത്​.

തുടർച്ചയായ ലൈംഗിക ആരോപണങ്ങളും സ്​ത്രീവിരുദ്ധ പ്രസ്​താവനകളുമാണ്​ ട്രംപിന്​ തിരിച്ചടിയായത്​. ​ഇതുവരെ 11 സ്​ത്രീകളാണ്​ ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്ത്​ വന്നത്​​.

അതേസമയം, ഹിലരിക്ക്​ ചില്ലറ നേട്ടങ്ങളുണ്ടായിട്ട​ുണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്നും തെരഞ്ഞെടുപ്പിൽ തങ്ങൾതന്നെ വിജയിക്കുമെന്നാണ്​ ട്രംപി​​െൻറ തെരഞ്ഞെടുപ്പ്​ പ്രചരണ വിഭാഗം മാനേജർ കെല്ലിയന്നി കോൺവെ അവകാശപ്പെടുന്നത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidential electionUS election 2016
News Summary - US election 2016
Next Story