Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിമ്മുമായി...

കിമ്മുമായി സ്​നേഹത്തിലായെന്ന്​ ട്രംപ്​

text_fields
bookmark_border
കിമ്മുമായി സ്​നേഹത്തിലായെന്ന്​ ട്രംപ്​
cancel

ന്യൂയോർക്ക്​: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉന്നുമായി സ്​നേഹത്തിലായെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ഉത്തരകൊറിയയിൽ നിന്ന്​ ലഭിച്ച കത്തുക്കൾ ഇതിന്​ ഇന്ധനം പകർന്നുവെന്നും ട്രംപ്​ പറഞ്ഞു. റിപ്ലബിക്കൻ പാർട്ടി അംഗങ്ങൾ പ​െങ്കടുത്ത പരിപാടിയിലായിരുന്നു ട്രംപി​​​െൻറ പരാമർശം. അസാധാരണമായ കത്ത്​ കിമ്മിൽ നിന്ന്​ തനിക്ക്​ ലഭിച്ചതായി ട്രംപ്​ അവകാശപ്പെട്ടു.

നേരത്തെ യു.എന്നിലും കിമ്മിനെ ​​ട്രംപ്​ പുകഴ്​ത്തിയിരുന്നു. ഉത്തരകൊറിയൻ ഭരണാധികാരിയുമായുളള രണ്ടാം കൂടികാഴ്​ചക്കുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ട്രംപ്​ പ്രഖ്യാപിച്ചു. ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ വീണ്ടും സൗഹൃദത്തിലാവുന്നതി​​​െൻറ സൂചനകളാണ്​ ട്രംപി​​​െൻറ പ്രസ്​താവന നൽകുന്നത്​.

നേരത്തെ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്​നങ്ങൾ യുദ്ധത്തി​​​െൻറ വക്കിലെത്തിയിരുന്നു. ഇരു രാഷ്​ട്ര നേതാക്കളും തമ്മിൽ പരസ്യമായ വാക്​പോരും നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericaskimmalayalam newsDonald Trump
News Summary - Trump professes love for Kim-World news
Next Story