Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ജോങ്​ നാമിനെ...

കിം ജോങ്​ നാമിനെ കൊല്ലാൻ ഉപയോഗിച്ചത്​ രാസായുധമെന്ന്​ മലേഷ്യൻ പൊലീസ്​

text_fields
bookmark_border
കിം ജോങ്​ നാമിനെ കൊല്ലാൻ ഉപയോഗിച്ചത്​ രാസായുധമെന്ന്​ മലേഷ്യൻ പൊലീസ്​
cancel

സിയോൾ: ഉത്തരകൊറിയൻ എകാധിപതി കിം ജോങ്​ ഉന്നി​​െൻറ സഹോദരൻ കിം ജോങ്​ നാമി​​െൻറ മരണത്തിന്​ കാരണമായത്​ രാസായുധമെന്ന്​ മലേഷ്യൻ പൊലീസ്​. നാഡികളുമായി ബന്ധപ്പെട്ട വി.എക്​സ്​ എജൻറ്​ രാസായുധമാണ്​ നാമിനെ കൊല്ലാൻ ഉപയോഗിച്ചതെന്നാണ്​ പൊലീസി​​െൻറ കണ്ടെത്തൽ. വലിയ നാശത്തിന്​ വേണ്ടി ഉപയോഗിക്കുന്ന രാസായുധമായാണ്​ യു.എൻ ഇതിനെ കണക്കാക്കുന്നത്​​. സിറിയയിലെ യുദ്ധത്തിലും മറ്റ്​ പല സ്ഥലങ്ങളിലും ഇത്​ ഉപയോഗിച്ചതായി സംശയമുയർന്നിരുന്നു.

നാഡികളുമായി ബന്ധപ്പെട്ട വി.എക്​സ്​ എജൻറ്​ ത്വക്കിലൂടെയാണ്​ ശരീരത്തിലെത്തുന്നത്​. ഇതി​​െൻറ സാന്നിധ്യം ശരീരത്തിന്​ കടുത്ത അസ്വസ്​ഥതകൾക്ക്​ കാരണമാവും. ശരീരത്തിലെത്തിയ രാസവസ്​തുവി​​െൻറ തോതനുസരിച്ച്​ മിനുറ്റുകൾക്കകം തന്നെ ഇത്​ മൂലം മരണം സംഭവിക്കാം.

​ ​ ഫെബ്രുവരി 13നാണ്​ നാം ആക്രമണത്തിനിരയായത്​. തന്നെ സമീപിച്ച്​ ​സ്​ത്രീകൾ ത​​െൻറ മുഖത്ത്​ രാസവസ്​തു സ്​പ്രേ ചെയ്​താതായി മരണത്തിന്​ മുമ്പ്​ കിം ജോങ്​ നാം പറഞ്ഞിരുന്നു. നാമിനെ ആക്രമിക്കുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങളിലും രാസായുധം സ്​പ്രേ ചെയ്യുന്നതി​​െൻറ തെളിവുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kim Jong-nam
News Summary - Kim Jong-nam killing: VX nerve agent 'found on his face'
Next Story