Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ ഇന്ത്യൻ...

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ 

text_fields
bookmark_border
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ 
cancel

ന്യൂയോർക്ക്​: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ  കോർണൽ യൂനിവേഴ്​സിറ്റിയിൽ ഇലക്​ട്രിക്​ എഞ്ചിനിയറിങ്​ വിദ്യാർഥി ആലാപ്​ നരസിപുരയെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഇത്താക്ക വെള്ളച്ചാട്ടത്തിന്​ സമീപമുള്ള വെള്ളക്കെട്ടിൽ നിന്ന്​ ​െപാലീസ്​ ആലാപി​​​​െൻറ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

കോർണൽ ​കോളജ്​ ഒാഫ്​ എഞ്ചിനിയറിങ്ങിൽ അവസാന വർഷ വിദ്യാർഥിയായ ആലാപിനെ മെയ്​ 17 മുതൽ കാണാതായിരുന്നു. കോളജ്​ അധികൃതർ ന്യൂയോർക്ക്​ സ്​റ്റേറ്റ്​ ​പൊലീസിൽ നൽകിയ പരാതി തുടർന്ന്​ നടത്തിയ തെരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​.  മൃതദേഹം ആലാപി​േൻറതാണെന്ന്​ കോളജ്​ അധികൃതർ സ്ഥിരീകരിച്ചു. ഡിസംബറിൽ ആലാപി​​​​െൻറ എഞ്ചിനിയറിങ്​ ബിരുദം പൂർത്തിയാക്കാനിരിക്കെയാണ്​ മരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathindian originCornell university
News Summary - Indian-Origin student Found Dead In United States
Next Story