Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​ത്ത​ലാ​ഖ്​...

മു​ത്ത​ലാ​ഖ്​ ഇ​സ്​​ലാ​മി​ക​മ​ല്ലെ​ന്ന്​ പാ​ക്​ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​

text_fields
bookmark_border
മു​ത്ത​ലാ​ഖ്​ ഇ​സ്​​ലാ​മി​ക​മ​ല്ലെ​ന്ന്​ പാ​ക്​ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ത്ത​ലാ​ഖി​നെ ത​ള്ളി​പ്പ​റ​ഞ്ഞ്​ മു​ൻ പാ​ക്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​  ജ​വാ​ദ്​ എ​സ്. ഖ്വാ​ജ. മു​ത്ത​ലാ​ഖ്  ഒ​രി​ക്ക​ലും ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​​​​െൻറ ഭാ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും ഇ​സ്‌​ലാ​മി​ക നി​യ​മം അ​നു​സ​രി​ച്ച് അ​ത്​ സാ​ധു​വാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.  മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി അ​ടു​ത്ത മാ​സം വ​രാ​നി​രി​ക്കെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​​​െൻറ പ​രാ​മ​ർ​ശം. ആ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ എ​വി​ടെ​യും മു​ത്ത​ലാ​ഖ്​ സാ​ധു​വാ​യ വി​​വാ​ഹ​മോ​ച​ന മാ​ർ​ഗ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന​സ്സി​ലാ​ക്കാം.  

പെ​െ​ട്ട​ന്ന്​ വി​വാ​ഹ​മോ​ച​നം ന​ൽ​കു​ന്ന​തി​ന് ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ന്മാ​ർ അ​നു​മ​തി ന​ൽ​കാ​റി​ല്ല. പാ​കി​സ്​​താ​നി​ൽ 1961ലെ ​ഫാ​മി​ലി ലോ ​ഓ​ർ​ഡി​ന​ൻ​സ് സെ​ക്‌​ഷ​ന്‍ ഏ​ഴ് അ​നു​സ​രി​ച്ച്​  ഭ​ർ​ത്താ​വ് ത​ലാ​ഖ് എ​ന്ന് അ​റി​യി​ച്ചാ​ൽ (വാ​മൊ​ഴി​യാ​യോ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ വ​ഴി​യോ) ഭാ​ര്യ​യു​ടെ വി​ലാ​സം സ​ഹി​തം യൂ​നി​യ​ൻ കൗ​ൺ​സി​ലി​ന് (യു.​സി) ര​ജി​സ്​​ട്രേ​ഡ് ത​പാ​ലി​ൽ നോ​ട്ടീ​സ് അ​യ​ക്ക​ണം. ഈ ​നോ​ട്ടീ​സി​​​​െൻറ പ​ക​ർ​പ്പ് ഭാ​ര്യ​ക്കു യു.​സി ര​ജി​സ്​​ട്രേ​ഡ് ത​പാ​ലി​ൽ അ​യ​ക്കും. മാ​ത്ര​മ​ല്ല, നോ​ട്ടീ​സ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ർ​ബി​ട്രേ​ഷ​ൻ കൗ​ൺ​സി​ലി​നെ യു.​സി ത​ന്നെ രൂ​പ​വ​ത്​​ക​രി​ക്കും. 

ഇ​ദ്ദ കാ​ലം ക​ഴി​യു​മ്പോ​ൾ, ത​ലാ​ഖ് അ​നു​വ​ദി​ച്ച​താ​യി കാ​ണി​ച്ച്​ യു.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ഈ 90 ​ദി​വ​സം  ഇ​രു​കൂ​ട്ട​ർ​ക്കും സ​മ​വാ​യ​ത്തി​ലെ​ത്താ​നോ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്താ​നോ ഉ​ള്ള സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthan
News Summary - Ex-Pakistan Chief Justice Jawwad Khawaja calls triple talaq 'invalid in Islam' and 'unacceptable'
Next Story