Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയെ വിറപ്പിച്ച...

അമേരിക്കയെ വിറപ്പിച്ച കൊടുംകുറ്റവാളി മാൻസൺ മരിച്ചു

text_fields
bookmark_border
manson
cancel

ന്യൂയോർക്​: അമേരിക്കയെ നടുക്കിയ കൊലപാതക പരമ്പരകളിലെ നായകനും വിവാദ ആത്​മീയ പുരുഷനുമായ ചാൾസ്​ മാൻസൺ മരിച്ചു. നാലര പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന മാൻസൺ ഇൗ മാസം ആദ്യം മുതൽ കാലിഫോർണിയയിലെ ബേകേഴ്​സ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 83ാം വയസ്സിലാണ്​ അന്ത്യം. എന്തും ചെയ്യാൻ സന്നദ്ധരായി കൂടെനിന്ന അനുയായികളെ ഉപയോഗിച്ച്​ 1969ലാണ്​ നടി ഷാരോൺ ടെയിറ്റ്​ ഉൾപ്പെടെ ഒമ്പതു പ്രമുഖരെ ദാരുണമായി കൊലപ്പെടുത്തുന്നത്​. 1971ൽ വധശിക്ഷക്കു വിധിക്കപ്പെ​െട്ടങ്കിലും കാലി​േഫാർണിയ സംസ്​ഥാനം വധശിക്ഷ തൽക്കാലം നിർത്തിവെച്ചതോടെ ജീവപര്യന്തമായി കുറക്കുകയായിരുന്നു. പലതവണ പരോളിനായി ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല. 

ലോസ്​ ആഞ്​ജലസ്​ നഗരത്തിലെ സമ്പന്ന മേഖലയിൽ അനുയായികളായ മൂന്നു പേരടങ്ങുന്ന സംഘമാണ്​ രണ്ടു ദിവസത്തിനിടെ ഏഴുപേരെ ആദ്യം അറുകൊല നടത്തുന്നത്​. ഇതിൽ ഒമ്പതു മാസം ഗർഭിണിയായ നടി ഷാരോൺ ടെയിറ്റും അതിസമ്പന്നരായ ലെനോ^ റോസ്​മേരി ദമ്പതികളും ഉൾപ്പെടും. ദിവസങ്ങൾ കഴിഞ്ഞ്​ സംഗീതജ്​ഞരായ ഗാരി ഹിൻമാൻ, ഡോണൾഡ്​ ഷീ എന്നിവരെയും കൊലപ്പെടുത്തി. കൊലപാതകം വംശീയാ​ക്രമണമായി വരുത്തി കറുത്തവർക്കെതിരെ ജനങ്ങളെ തെരുവിലിറക്കുകയായിരുന്നു ലക്ഷ്യം.

അമേരിക്ക വംശീയ യുദ്ധത്തിനരികെയാണെന്നും യുദ്ധം കഴിയുന്നതോടെ താൻ അമേരിക്കയുടെ നേതാവാകുമെന്നും​ അനുയായികളെ വിശ്വസിപ്പിക്കുന്നതിലും മാൻസൺ വിജയിച്ചു. സംഘട്ടനം നേരത്തേയാക്കാനാണ്​ പ്രമുഖരെ തിരഞ്ഞുപിടിച്ച്​ കൊലപ്പെടുത്തിയത്​.ഇൗ കൊലപാതക പരമ്പര നിരവധി പുസ്​തകങ്ങൾ, സിനിമകൾ, സംഗീതാവിഷ്​കാരങ്ങൾ എന്നിവക്ക്​ പ്രമേയമായിട്ടുണ്ട്​. മാൻസണ്​ ബന്ധുക്കളില്ലാത്തതിനാൽ മൃതദേഹം എന്തുചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsconvictCult leaderCharles MansonMurder Case
News Summary - Cult leader and convict Charles Manson dies aged 83- World news
Next Story