Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെ​ൽ​സി മാ​നി​ങ്ങി​ന്​...

ചെ​ൽ​സി മാ​നി​ങ്ങി​ന്​ വി​സി​റ്റി​ങ്​ പ്ര​ഫ​സ​ർ പ​ദ​വി; ഹാ​ർ​വ​ഡ്​ പി​ന്മാ​റി

text_fields
bookmark_border
Chelsea Manning
cancel

ന്യൂ​യോ​ർ​ക്​: യു.എസി​​െൻറ തന്ത്രപ്രധാനവിവരങ്ങൾ വിക്കിലീക്​സിനു ചോർത്തിക്കൊടുത്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ച ചെ​ൽ​സി മാ​നി​ങ്ങി​ന്​ വി​സി​റ്റി​ങ്​ പ്ര​ഫ​സ​ർ പ​ദ​വി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി പി​ന്മാ​റി. ചെ​ൽ​സി​യെ വി​സി​റ്റി​ങ്​ പ്ര​ഫ​സ​റാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സി.​െ​എ.​എ മേ​ധാ​വി മൈ​ക്​ പോം​പി​യോ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ പ​രി​പാ​ടി ബ​ഹി​ഷ്​​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

ഹാ​ർ​വ​ഡി​ലെ ​േജാ​ൺ ഒാ​ഫ്​ കെ​ന്ന​ഡി സ്​​കൂ​ൾ ഗ​വ​ൺ​മ​െൻറി​ലെ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കാ​നാ​ണ്​ പോം​പി​യോ​യെ ക്ഷ​ണി​ച്ചി​രു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ ഒ​രാ​ളെ യൂ​നി​വേ​ഴ്​​സി​റ്റി​ മ​ഹ​ത്വ​വ​ത്​​ക​രി​ക്കു​ക​യാ​ണെ​ന്ന്​ പോം​പി​യോ കു​റ്റ​പ്പെ​ടു​ത്തി. പി​ന്നീ​ട്​ ഇ​ക്കാ​ര്യ​ത്തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന​റി​യി​ച്ച്​ ഹാ​ർ​വ​ഡ്​ അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. പ​ദ​വി നി​ര​സി​ച്ച​ത്​ ബ​ഹു​മ​തി​യാ​ണെ​ന്നു സൂ​ചി​പ്പി​ച്ച്​ ചെ​ൽ​സി ട്വീ​റ്റ്​ ചെ​യ്​​തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newschelsea manningVisiting ProfessorHoward University
News Summary - Chelsea Manning Visiting Professor Post -World News
Next Story