Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൂട്ട...

കൂട്ട നാടുകടത്തലുണ്ടാകില്ളെന്ന് മെക്സികോക്ക് അമേരിക്കയുടെ ഉറപ്പ്

text_fields
bookmark_border
കൂട്ട നാടുകടത്തലുണ്ടാകില്ളെന്ന് മെക്സികോക്ക് അമേരിക്കയുടെ ഉറപ്പ്
cancel

മെക്സികോ സിറ്റി: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ളെന്നും ഇതിന് സൈന്യത്തെ ഉപയോഗിക്കില്ളെന്നും മെക്സികോക്ക് അമേരിക്കയുടെ ഉറപ്പ്. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റശേഷം മെക്സികോ പൗരന്മാരെ നാടുകടത്തുന്ന നടപടി സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് പുതിയ നീക്കം.

യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുനല്‍കിയത്. മെക്സികോയുമായുള്ള വ്യാപാര- കുടിയേറ്റ ബന്ധത്തില്‍ കടുത്ത നിലപാടെടുക്കുന്ന ട്രംപിന്‍െറ നയങ്ങളില്‍ നേരത്തേ മന്ത്രിമാര്‍ ആശങ്കയറിയിച്ചിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് കെല്ലി മെക്സികോയില്‍ കൂടിക്കാഴ്ചക്കത്തെിയത്.

കൂട്ടത്തോടെ നാടുകടത്തലുണ്ടാകില്ളെന്നും നിയമപരമായി മാത്രമേ നീക്കങ്ങളുണ്ടാകൂ എന്നുമാണ് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുള്ളത്. കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ‘സൈനികനീക്ക’മുണ്ടാകുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, പിന്നീട് സൈനികനീക്കം എന്നതിലൂടെ പ്രസിഡന്‍റ് ‘കാര്യക്ഷമമായ നീക്ക’മാണ് ഉദ്ദേശിച്ചതെന്ന് തിരുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - america
Next Story