പാകിസ്താനെതിരെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; താലിബാന് നൽകുന്ന പിന്തുണ പിൻവലിക്കണം
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിന് പിറകെ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. അഫ്ഘാനിസ്താനിലെ താലിബാന് പാകിസ്താന് പിന്തുണയുണ്ടെന്നും അത് പിന്‍വലിക്കണമെന്നും ടില്ലേഴ്സണ് ആവശ്യപ്പെട്ടു. തീവ്രവാദ സംഘടകള്‍ക്ക് പാകിസ്താന് സുരക്ഷിത താവളമാകുന്നത് കാണാതിരിക്കാനാകില്ല. താലിബാന് സംരക്ഷണം നല്കുന്ന നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്കക്ക് പാകിസ്താനോടുള്ള പരിഗണന ഇല്ലാതാകുമെന്നും ടില്ലേഴ്സണ് മുന്നറിയിപ്പ് നല്കി.
തീവ്രവാദികള്‍ക്ക് താവളമൊരുക്കുകയെന്നത് പാകിസ്താെൻറ നയമാണെന്ന് ഡൊണാള്‍ഡ് ട്രംപ് വിമർശിച്ചതിെൻറ തൊട്ടടുത്ത ദിവസമാണ് ടില്ലേഴ്സനും അമേരിക്കയുടെ നിലപാട് ആവര്‍ത്തിച്ചത്. നിരവധി ഭീകരസംഘടനകളുടെ താവളമായ പാകിസ്താന് വിഷയത്തില്‍ എടുക്കുന്ന നിലപാടനുസരിച്ചായിരിക്കും അമേരിക്കയുടെ അടുത്ത നീക്കമെന്നും ടില്ലേഴ്സണ് മുന്നറിയിപ്പ് നല്കി. ആണവശക്തി കൈവശമുള്ള പാകിസ്താനെ സംബന്ധിച്ചുള്ള ആശങ്കയും ടില്ലേഴ്സണ് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.