Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫീസ്​ സയീദിന്​ 10...

ഹാഫീസ്​ സയീദിന്​ 10 വർഷം തടവ്​

text_fields
bookmark_border
ഹാഫീസ്​ സയീദിന്​ 10 വർഷം തടവ്​
cancel

മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിൻെറ സൂത്രധാര​ൻ ജമാഅത്തു​​ ദഅ്​​വ തലവനുമായ ഹാഫിസ്​ സയീദിന്​ 10 വർഷം തടവ്​. പാകിസ്​താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ പണം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ്​ ശിക്ഷ. നിലവിൽ കോട്ട്​ലാക്​പാത്​ ജയിലിൽ കർശന സുരക്ഷയിലാണ്​ ഹാഫീസ്​ സയിദ്​ കഴിയുന്നത്​.

ഹാഫിസ്​ സയീദിന്​ പുറമേ മറ്റ്​ മൂന്ന്​ നേതാക്കൾക്കും ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചു. സയീദിന്​ പുറമേ അനുയായികളായ സഫർ ഇഖ്​ബാൽ, യാഹിയ മുജാഹിദ്​ എന്നിവർക്ക്​ പത്തര വർഷം തടവാണ്​ ശിക്ഷയായി വിധിച്ചത്​. സയീദിൻെറ ബന്ധു അബ്​ദുൽ റഹ്​മാൻ മാക്കിക്കിനും​ ആറ്​ മാസം തടവും വിധിച്ചു.

41 കേസുകളാണ്​ സയീദിനെതിരെ ഇതുവരെ രജിസ്​റ്റർ ചെയ്​തത്​. അതിൽ 21 കേസുകൾ തീർപ്പാക്കി. ഇതിൽ നാലെണ്ണത്തിലാണ്​ സയീദ്​ ശിക്ഷിക്കപ്പെട്ടത്​. 2008ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൻെറ മുഖ്യ സൂത്രധാരൻ സയീദാണെന്നാണ്​ സംശയിക്കുന്നത്​. ആക്രമണത്തിൽ 161 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hafiz SaeedTerror Cases
News Summary - 26/11 Mastermind Hafiz Saeed Gets 10-Year Jail Term In 2 Terror Cases
Next Story