Begin typing your search above and press return to search.
proflie-avatar
Login

അ​തെ, ഊ​​ട്ടു​​പു​​ര​​ക​ളി​ലും തീ​ന്മേ​ശ​യി​ലും കാ​ള​നാ​കാ​മെ​ങ്കി​ൽ കാ​ള​യു​മാ​കാം!

മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1300ൽ കെ.​ഇ.​എ​ൻ എഴുതിയ ലേഖനത്തിൽ നിന്നുള്ള ഭാഗം

അ​തെ, ഊ​​ട്ടു​​പു​​ര​​ക​ളി​ലും തീ​ന്മേ​ശ​യി​ലും കാ​ള​നാ​കാ​മെ​ങ്കി​ൽ കാ​ള​യു​മാ​കാം!
cancel
camera_alt

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഊട്ടുപുര

മേ​​ല്‍ക്കോ​​യ്മാ ജാ​​തി​​ പ്ര​​ത്യ​​യ​​ശാ​​സ്ത്രം പ​​ല​​ വേ​​ഷ​​ങ്ങ​​ളി​​ല്‍ സാം​​സ്കാ​​രി​​ക ജീ​​വി​​ത​​ത്തി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള സൂ​​ക്ഷ്മ​​മാ​​യ വി​​മ​​ര്‍ശ​​ന​​ങ്ങ​​ളെ ചി​​ല​​ര്‍ ‘ഇ​​റ​​ച്ചി’ വേ​​ണോ വെ​​ണ്ട​​ക്ക വേ​​ണോ എ​​ന്ന​​തി​​ലേ​​ക്ക് മാ​​ത്ര​​മാ​​യി ചു​​രു​​ക്കു​​ന്ന​​ത് കാ​​ണു​​മ്പോ​​ഴാ​​ണ് സ​​ത്യ​​മാ​​യും നാം ​​ഭ​​യ​​പ്പെ​​ടേ​​ണ്ട​​ത്. മ​​ത്സ്യ​​മാം​​സ​​ങ്ങ​​ള്‍ ക​​ഴി​​ക്കു​​ന്ന​​വ​​ര്‍പോ​​ലും ‘‘ഞാ​​നി​​പ്പോ​​ഴ​​ത്ര​​യൊ​​ന്നും ക​​ഴി​​ക്കാ​​റി​​ല്ല, എ​​ന്തൊ​​ക്കെ പ​​റ​​ഞ്ഞാ​​ലും അ​​ത് ആ​​രോ​​ഗ്യ​​ത്തി​​ന് അ​​ത്ര​​യൊ​​ന്നും ന​​ന്ന​​ല്ല​​ല്ലോ, ആ ​​കു​​ഴി​​മ​​ന്തി​​യും ബീ​​ഫും ക​​ഴി​​ച്ച് ദി​​വ​​സ​​വും എ​​ത്ര​​പേ​​രാ​​ണ് മ​​രി​​ക്കു​​ന്ന​​ത്’’ എ​​ന്നും മ​​റ്റും പ​​റ​​യു​​ന്ന​​ത് കേ​​ള്‍ക്കു​​മ്പോ​​ള്‍ ആ​​രാ​​യാ​​ലും ചി​​രി​​ച്ചു​​പോ​​കും! ആ​​ത്മ​​ഹ​​ത്യ​​ക​​ളെ​​പ്പോ​​ലും ‘കു​​ഴി​​മ​​ന്തി’ കോ​​ള​​ത്തി​​ല്‍ വ​​ര​​വു​​വെ​​ക്കു​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ള്‍ മു​​ത​​ല്‍, ‘അ​​റ​​ബി അ​​ഭി​​രു​​ചി​​ക​​ളു​​ടെ’ വ്യാ​​പ​​ന​​ത്തി​​ല്‍ മ​​നം​​നൊ​​ന്ത് വേ​​ദ​​നി​​ക്കു​​ന്ന, ‘ത​​നി​​മ​​പ്രി​​യ​​ര്‍’​വ​​രെ, ‘ക​​ലോ​​ത്സ​​വ വി​​വാ​​ദ’ ചെ​ല​​വി​​ല്‍ ഇ​​ള​​കി​​മ​​റി​​യു​​ക​​യാ​​ണ്! യ​​ഥാ​​ർ​ഥ പ്ര​​ശ്ന​​ത്തെ മ​​റ​​ച്ചു​വെ​​ക്കാ​​ന്‍ പാ​​ക​​ത്തി​​ല്‍ ‘ത​​ദ്ദേ​​ശീ​​യ​ ഭ​​ക്ഷ​​ണം’, ‘ത​​ന​​ത് ഭ​​ക്ഷ​​ണം’ മു​​ത​​ല്‍ എ​​ന്തി​​ന് ‘ആ​​ര്‍ഷ​​ഭാ​​ര​​ത സം​​സ്കാ​​രം’ വ​​രെ​​യു​​ള്ള പ​​രി​​ക​​ൽ​പ​ന​​ക​​ള്‍ പോ​​രി​​നി​​റ​​ങ്ങി​ക്ക​​ഴി​​ഞ്ഞു. ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ കാ​​ലി​​ത്തൊ​​ഴു​​ത്ത് ന്യാ​​യ​​ങ്ങ​​ളി​​ലേ​​ക്ക് കേ​​ര​​ള​​ത്തെ​​യും ഉ​​ന്തി​​വീ​​ഴ്ത്താ​​നാ​​വു​​മെ​​ന്ന് ചി​​ല​​ര്‍ ചു​​മ്മാ മോ​​ഹി​​ക്കു​​ന്നു.

ക​ഴി​ഞ്ഞ​​ കൊ​​ല്ല​​മാ​​ണ് ക​​ര്‍ണാ​​ട​​ക​​യി​​ലെ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ ജ​​നാ​​യ​​ത്ത സം​​സ്കാ​​ര​​ത്തി​​ന്, അ​​വ​​മാ​​ന​​മാ​​യ ‘മു​​ട്ട​​ല​​ഹ​​ള’യു​​ണ്ടാ​​യ​​ത്! സ്കൂ​​ളു​​ക​​ളി​​ല്‍ കു​​ട്ടി​​ക​​ള്‍ക്ക് പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ന്‍ ആ​​ഴ്ച​​യി​​ല്‍ മൂ​​ന്നു​​ദി​​വ​​സം മു​​ട്ട​​വി​​ത​​ര​​ണം ചെ​​യ്ത​​താ​​ണ് ചി​​ല മ​​ഠാ​​ധി​​പ​ന്മാ​​രെ പ്ര​​കോ​​പി​​ത​​മാ​​ക്കി​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ബി.​സി. നാ​​ഗേ​​ഷ് കു​​ട്ടി​​ക​​ളു​​ടെ താ​​ൽ​പ​ര്യം ത​​ള്ളി, മു​​ട്ട​​വി​​രു​​ദ്ധ മ​​ഠാ​​ധി​​പ​​ര്‍ക്കൊ​​പ്പം കൂ​​ടു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്! മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍ മു​​മ്പ് ഭ​​ക്ഷ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ‘കാ​​ശ്യ​​പ്’ കോ​​ഴി​​മു​​ട്ട​​യെ ‘സ​​സ്യ​​വ​​കു​​പ്പി​​ല്‍’ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​തൊ​​ന്നും നാ​​ഗേ​​ഷ് മ​​ന്ത്രി അ​​റി​​ഞ്ഞു​​കാ​​ണി​​ല്ല! മു​​മ്പൊ​​ക്കെ ഹോ​​സ്റ്റ​​ലി​​ല്‍ കോ​​ഴി​​മു​​ട്ട, ബീ​​ഫ്, നേ​​ന്ത്ര​​പ്പ​​ഴം എ​​ന്നി​​വ വി​​ത​​ര​​ണം ചെ​​യ്യു​​മ്പോ​​ള്‍, കു​​ട്ടി​​ക​​ള്‍ സ്വ​​ന്തം ഇ​​ഷ്ട​​പ്ര​​കാ​​രം അ​​വ പ​​ര​​സ്പ​​രം കൈ​​മാ​​റി സൗ​​ഹൃ​​ദം പ​​ങ്കു​​വെ​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. കോ​​ഴി​​മു​​ട്ട വേ​​ണ്ടാ​​ത്ത​​വ​​ര്‍, അ​​ത് ക​​ഴി​​ക്കു​​ന്ന​​വ​​ര്‍ക്ക് കൊ​​ടു​​ക്കു​​ന്ന, ഭ​​ക്ഷ​​ണ​​വി​​ഭ​​വ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം കൈ​​മാ​​റു​​ന്ന ആ ​​സൗ​​ഹൃ​​ദ​​ത്തെ​​യാ​​ണ്, ജ​​നാ​​യ​​ത്തം ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​ത്. അ​​തി​​നു​പ​​ക​​രം, ഞ​​ങ്ങ​​ള്‍ ക​​ഴി​​ക്കാ​​ത്ത​​തൊ​​ന്നും, ആ​​രും ക​​ഴി​​ക്ക​​രു​​തെ​​ന്ന് ആ​​ജ്ഞാ​​പി​​ക്കു​​ന്ന​​ത്, എ​​വി​​ട​​ത്തെ ന്യാ​​യ​​മാ​​ണ്?

കാ​​ര്‍ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട ക്യാ​​പ്റ്റ​​ന്‍ വി​​ക്രം​​ സി​​ങ്ങി​​നെ ഓ​​ര്‍ക്കു​​ന്ന ന​​മ്മ​​ള്‍, അ​​തേ കാ​​ര്‍ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട സന്ദീ​​പ് സി​​ങ്ങി​​നെ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ക​​ള്‍ ഗു​​ര്‍മെ​​ഹ​​ർ കൗ​​ര്‍ എ​​ന്ന ‘സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ പ​​ട​​യാ​​ളി’​​യെ​​യും മ​​റ​​ക്ക​​രു​​ത്. ‘‘പാ​​കി​സ്താ​​ന​​ല്ല യു​​ദ്ധ​​മാ​​ണ് എ​​ന്‍റെ അ​ച്ഛ​ന്‍റെ ജീ​​വ​​നെ​​ടു​​ത്ത​​ത്’’ എ​​ന്ന ഒ​​രൊ​​റ്റ പ്ര​​സ്താ​​വ​​ന​​യു​​ടെ പേ​​രി​​ലാ​​ണ്, ആ ​​യു​​വ​​പ്ര​​തി​​ഭ​​യു​​ടെ​ മേ​​ല്‍ ഭീ​​ക​​ര​​പ​​ട്ടം കെ​​ട്ടി​​വെ​​ച്ച​​ത്. ഫ്രി​​ഡ്ജി​​ല്‍, ബീ​​ഫ് സൂ​​ക്ഷി​​ച്ചു എ​​ന്നാ​​രോ​​പി​​ച്ചാ​​ണ് അ​​ഖ്ലാ​​ഖി​​നെ കൊ​​ന്ന​​ത്! ക​​ലോ​​ത്സ​​വ​​ത്തി​​ലെ സ്വാ​​ഗ​​ത​​ഗാ​​ന​​വും ഊ​​ട്ടു​​പു​​ര വി​​വാ​​ദ​​ങ്ങ​​ളും മേ​​ല്‍ വി​​വ​​രി​​ച്ച കാ​​ര്യ​​ങ്ങ​​ളും ത​​മ്മി​​ല്‍ നേ​​ര്‍ക്ക​ു നേ​​ര്‍ക്ക് ഒ​​രു ബ​​ന്ധ​​വു​​മി​​ല്ല! എ​​ന്നാ​​ല്‍ സൂ​​ക്ഷി​​ച്ചു​​നോ​​ക്കി​​യാ​​ല്‍, ‘ക​​ലോ​​ത്സ​​വ മ​​റ​​വി​​ല്‍’ സം​​ഘ​്പ​​രി​​വാ​​ര്‍ ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​യു​​ദ്ധം പ​​രി​​ശോ​​ധി​​ച്ചാ​​ല്‍, ‘മേ​​ല്‍ക്കോ​​യ്മാ പ്ര​​ത്യ​​യ​​ശാ​​സ്ത്ര’​​ത്തി​​ന്‍റെ വേ​​രു​​ക​​ള്‍ അ​​തി​​ലും ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​യും.

‘പ​​ഴ​​യി​​ട​​ത്തെ പ​​ടി​​യി​​റ​​ക്കി​​യ​​ത് ഇ​​ട​​തു-​​ജി​​ഹാ​​ദി കൂ​​ട്ടു​​കെ​​ട്ട്’ എ​​ന്ന് ‘ജ​ന്മ​​ഭൂ​​മി’! ‘‘ആ​​രോ​​ഗ്യ​​ക​​ര​​വും സൗ​​ക​​ര്യ​​വും ലാ​​ഭ​​ക​​ര​​വു​​മാ​​യ​​തു​​കൊ​​ണ്ടാ​​ണ് സ്കൂ​​ള്‍ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ സ​​സ്യ​​ഭ​​ക്ഷ​​ണം വി​​ള​​മ്പു​​ന്ന​​ത്’’ എ​​ന്നും ആ ​​മു​​ഖ​​പ്ര​​സം​​ഗം പ​​റ​​യു​​ന്നു. മു​​മ്പ് എ​​സ്കി​​മോ​​ക​​ള്‍ എ​​ന്ന് തെ​​റ്റാ​​യി വി​​ളി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ‘ഇ​​നൂ​​യി​​റ്റ’ ജ​​ന​​വി​​ഭാ​​ഗം, മാം​​സ​​ഭ​​ക്ഷ​​ണം മാ​​ത്രം ക​​ഴി​​ക്കു​​ന്ന​​വ​​രും, ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​രോ​​ഗ്യ​​മു​​ള്ള​​വ​​രും എ​​ന്ന​​റി​​യ​​പ്പെ​​ട്ടു. ഇ​​തി​​ന് ‘ഇ​​നൂ​​യി​​റ്റ പാ​​ര​​ഡോ​​ക്സ്’ എ​​ന്ന് പേ​​രി​​ട്ട​​വ​​ര്‍, ഇ​​പ്പോ​​ഴും ആ ​​പ​​ഴ​​യ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ങ്ങ​​ളി​​ല്‍ പ​​റ്റി​​നി​​ല്‍ക്കു​​ന്ന​​വ​​രാ​​ണ്. മാം​​സ​​ഭ​​ക്ഷ​​ണം ആ​​രോ​​ഗ്യ​​ത്തി​​ന് ഹാ​​നി​​ക​​ര​​മാ​​ണ്. ‘ഇ​​നൂ​​യി​​റ്റ​​ര്‍’, മാം​​സം​​ മാ​​ത്രം ഭ​​ക്ഷി​​ക്കു​​ന്ന​​വ​​രാ​​ണ്. എ​​ന്നി​​ട്ടു​​മ​​വ​​ര്‍, അ​​മ്പോ, പൂ​​ര്‍ണ ആ​​രോ​​ഗ്യ​​വാ​ന്മാ​​രാ​​ണ് എ​​ന്ന മ​​ട്ടി​​ലു​​ള്ള ആ ​​അ​​തി​​ശ​​യ​​പ്പെ​​ട​​ലു​​ണ്ടോ, അ​​തൊ​​ക്കെ ‘അ​​ഴു​​ക്കു​​ചാ​​ലു​​ക​​ള്‍ക്ക്’ വി​​ട്ടു​​കൊ​​ടു​​ക്കാ​​നു​​ള്ള സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​രി​​ക്കു​​ന്നു.

പി​​ന്നെ നി​​ങ്ങ​​ള്‍ പ​​റ​​യു​​ന്ന ‘സൗ​​ക​​ര്യം!’ കേ​​ട്ടാ​​ല്‍ തോ​​ന്നും സ​​ർ​വ​​സ്ഥ​​ല​​ത്തും സൗ​​ക​​ര്യം പ​​രി​​ഗ​​ണി​​ച്ച് മാ​​ത്ര​​മാ​​ണ് ഊ​​ട്ടു​​പു​​ര​​ക​​ള്‍ കെ​​ട്ടി​​യു​​ണ്ടാ​​ക്കു​​ന്ന​​തെ​​ന്ന്! ആ​​രു​​ടെ സൗ​​ക​​ര്യം? സ​​സ്യേ​​ത​​ര ആ​​ഹാ​​ര​​വും താ​​ന്‍ വെ​​ച്ചു​​ണ്ടാ​​ക്കി​​യ​​തി​​നെ​​പ്പ​​റ്റി പ​​ഴ​​യി​​ടം മോ​​ഹ​​ന​​ന്‍ ന​​മ്പൂ​​തി​​രി സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ന​​മ്മ​​ള്‍ മ​​റ​​ക്ക​​രു​​ത്. അ​​ടു​​ത്ത​​പ്രാ​​വ​​ശ്യം ക​​ലോ​​ത്സ​​വ​​ത്തി​​ന് മാം​​സ​-​മ​​ത്സ്യ-​സ​​സ്യ ബി​​രി​​യാ​​ണി​​ക​​ള്‍ ന​​ല്‍കാ​​നാ​​യാ​​ല്‍ അ​​താ​​വും കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​വും അ​​തി​​ലേ​​റെ ആ ​​നി​​റ​​പ്പ​​കി​​ട്ടു​​ള്ള നാ​​നാ​​ത്വ​​ത്തെ ആ​​ഘോ​​ഷി​​ക്കു​​ന്ന സ്വാ​​ത​​ന്ത്ര്യ​​വും! ഇ​​തൊ​​ന്നും ഇ​​ഷ്ട​​മി​​ല്ലാ​​ത്ത​​വ​​ര്‍ക്ക്, അ​​വ​​ര്‍ക്ക് ഇ​​ഷ്ട​​മു​​ള്ള​​ത് ന​​ല്‍കാ​​ന്‍ ശ്ര​​ദ്ധി​​ക്കു​​ക​​യും വേ​​ണം. ഇ​​തൊ​​രു ഭ​​ക്ഷ​​ണ​​പ്ര​​ശ്നം മാ​​ത്ര​​മ​​ല്ല, ഒ​​രുത​​വ​​ണ സ്വ​​ന്തം ഭ​​ക്ഷ​​ണ​​ത്തി​​ല്‍ കൈ​​വെ​​ക്കാ​​ന്‍ സ​​മ്മ​​തി​​ച്ചാ​​ല്‍, പി​​ന്നെ​​യ​​വ​​ര്‍ മ​​റ്റ് പ​​ല​​യി​​ട​​ത്തും കാ​​ല്‍വെ​​ക്കും.

‘‘മാം​​സ​​ഭ​​ക്ഷ​​ണം ക​​ഴി​​ച്ച പ​​ല​​ര്‍ക്കും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​ല്‍ക്കു​​ക​​യും ചി​​ല​​ര്‍ മ​​രി​​ക്കു​​ക​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്ന​​തി​​ല്‍ ജ​​ന​​ങ്ങ​​ള്‍ ആ​​ശ​​ങ്ക​​പ്പെ​​ട്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് ഇ​​തൊ​​ക്കെ ക​​ലോ​​ത്സ​​വ​​ത്തി​​ലും ആ​​വ​​ര്‍ത്തി​​ക്കാ​​നി​​ട​​യാ​​ക്കു​​ന്ന ഒ​​രു ആ​​വ​​ശ്യം സ​​ര്‍ക്കാ​​ര്‍ അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്’’ (​​ജ​ന്മ​​ഭൂ​​മി). ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഒ​​രു പൊ​​തു​​പ്ര​​ശ്ന​​മെ​​ന്ന നി​​ല​​യി​​ല്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍, സം​​ഘ്​​പ​​രി​​വാ​​ര്‍ മാം​​സ​​ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ‘സ്പെ​​ഷ​​ല്‍ വി​​ഷ​​ബാ​​ധ’ കാ​​ണു​​ന്ന​​തി​​ന്‍റെ ഗു​​ട്ട​​ന്‍സ് മ​​ന​​സ്സി​​ലാ​​വു​​ന്നി​​ല്ല. ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പ്രീ​​ണ​​ന​​ങ്ങ​​ള്‍ക്കും വി​​വേ​​ച​​ന​​ങ്ങ​​ള്‍ക്കു​​മ​​പ്പു​​റ​​മു​​ള്ളൊ​​രു കാ​​ര്യ​​മാ​​യ​​തി​​നാ​​ല്‍, ഏ​​തെ​​ങ്കി​​ലു​​മൊ​​രു ഭ​​ക്ഷ​​ണ ‘ഐ​​റ്റ’​​ത്തെ​​ക്കു​​റി​​ച്ചു മാ​​ത്രം വ​​ല്ലാ​​തെ ബേ​​ജാ​​റാ​​വേ​​ണ്ട കാ​​ര്യ​​മി​​ല്ല. എ​​ന്നാ​​ല്‍, ക​​ലോ​​ത്സ​​വ​​ സം​​വാ​​ദ​​ത്തെ വി​​വാ​​ദ​​മാ​​ക്കിമാ​​റ്റു​​ന്ന, സ​​വ​​ർ​ണസ്വ​​ത്വ​​മേ​​ല്‍ക്കോ​​യ്മാ​​ വാ​​ദി​​ക​​ളെ​​യും സംഘ്പ​​രി​​വാ​​ര്‍ പ്ര​​തി​​ഭ​​ക​​ളെ​​യും വ​​ല്ലാ​​തെ അ​​സ്വ​​സ്ഥ​​മാ​​ക്കു​​ന്ന​​ത്, ‘കേ​​ര​​ള​​ത്ത​​നി​​മ’ പൊ​​ളി​​ഞ്ഞു​​പോ​​കു​​മ​​ല്ലോ എ​​ന്ന ഉ​​ത്ക​​ണ്ഠ​​യാ​​ണ്. അ​​തോ​​ടൊ​​പ്പം ക​​ലോ​​ത്സ​​വ വി​​വാ​​ദ​​ത്തി​​ന്‍റെ വേ​​ര് കി​​ട​​ക്കു​​ന്ന സ്ഥ​​ലം ത​​ങ്ങ​​ള്‍ കൃ​​ത്യം ക​​ണ്ടെ​​ത്തി​​ക്ക​ഴി​​ഞ്ഞ​​തി​​ലു​​ള്ള ആ​​ഹ്ലാ​​ദ​​വും!

‘‘ജി​​ഹാ​​ദി​​ക​​ളു​​ടെ പ​​ണംപ​​റ്റി അ​​വ​​ര്‍ക്ക് വി​​ടു​​പ​​ണി ചെ​​യ്യു​​ന്ന​​വ​​രാ​​ണ് ഈ ​​വി​​വാ​​ദ​​ത്തി​​ന് തി​​രി​​കൊ​​ളു​​ത്തി​​യ​​തെ​​ങ്കി​​ലും അ​​തി​​ന്‍റെ വേ​​ര് കി​​ട​​ക്കു​​ന്ന​​ത് മ​​റ്റൊ​​രി​​ട​​ത്താ​​ണ്. ‘‘കാ​​ള​​നാ​​വാ​​മെ​​ങ്കി​​ല്‍ കാ​​ള​​യു​​മാ​​വാം’’ എ​​ന്നു കു​​റ​​ച്ചു​​കാ​​ലം​​മു​​മ്പ് ഒ​​രു മൗ​​ദൂ​ദി​ മാ​​ര്‍ക്സി​​സ്റ്റ് പ​​റ​​യു​​ക​​യു​​ണ്ടാ​​യ​​ല്ലോ. അ​​താ​​ണ് യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ പാ​​ച​​ക​​പ്പു​​ര​​യി​​ല്‍ വേ​​വി​​ച്ചെ​​ടു​​ത്ത​​ത്.’’ ജ​ന്മ​​ഭൂ​​മി​​യു​​ടെ നി​​ല​​പാ​​ട​​നു​​സ​​രി​​ച്ച്, സാം​​സ്കാ​​രി​​ക വി​​മ​​ര്‍ശ​​ക​​നാ​​യ ഡോ. ​​അ​​രു​​ണ്‍കു​​മാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍, ജി​​ഹാ​​ദി​​ക​​ളു​​ടെ പ​​ണംപ​​റ്റി വി​​വാ​​ദ​​ങ്ങ​​ള്‍ക്ക് തി​​രി​​കൊ​​ളു​​ത്തു​​ന്ന ‘പാ​​വം’ ആ​​ചാ​​ര​​പ്രി​​യ​​രാ​​ണ്!

ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ - അതെ, ഊ​ട്ടു​പു​ര​കളിലും തീൻമേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!


Show More expand_more
News Summary - Kerala food controversy