Begin typing your search above and press return to search.
proflie-avatar
Login

കാലം സാക്ഷി; ലാറ്റിനമേരിക്കയിൽ വസന്തത്തിന്റെ ചെങ്കാറ്റു വീശുന്നു

പി എ പ്രേംബാബു

കാലം സാക്ഷി; ലാറ്റിനമേരിക്കയിൽ വസന്തത്തിന്റെ ചെങ്കാറ്റു വീശുന്നു
cancel
camera_alt

ബ്രസീൽ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് ആഹ്ലാദ പ്രകടനം നടത്തുന്ന 'ബ്ര​സീ​ലി​യ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി പ്രവർത്തകർ

സോ​വി​യ​റ്റ് യൂ​ണി​യ​ന്റെ ത​ക​ർ​ച്ച​ക്ക് ശേ​ഷം സോ​ഷ്യ​ലി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് ഇ​നി​മേ​ൽ ലോ​ക​ത്ത് നി​ല​നി​ൽ​പ്പി​ല്ലെ​ന്നും ഇ​നി അ​തി​ന്റെ പ്രേ​ത പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് വ​ല​തു​പ​ക്ഷം പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​രു​ടെ മൂ​ല്യ​യു​ക്തി​ഭം​ഗ​ത്തി​നേ​റ്റ വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു അ​തേ ദ​ശ​ക​ത്തി​ൽ വെ​നി​സ്വേ​ല​യി​ൽ മു​ത​ലാ​ളി​ത്ത മൂ​ല്യ​ഘ​ട​ന​ക്കെ​തി​രെ അ​വി​ടു​ത്തെ ഇ​ട​തു​പ​ക്ഷ ജ​ന​ത ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ഊ​ർ​ജി​ത ശ​ക്തി​യു​ള്ള രാ​ഷ്ട്രീ​യ മു​ന്നേ​റ്റം. സാ​മ്പ്ര​ദാ​യി​ക സ്റ്റേ​റ്റ് ക​മ്യൂ​ണി​സ്റ്റ് പ്ര​യോ​ഗ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന് അ​നു​യോ​ജ്യ​മാ​യ സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്രീ​യ സ​ങ്ക​ല്പം ആ​വി​ഷ്ക​രി​ച്ച് വ​മ്പി​ച്ച കു​തി​ച്ചു ക​യ​റ്റ​മാ​ണ് വെ​നി​സ്വേ​ല​യി​ൽ ഹ്യൂ​ഗോ ഷാ​വേ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യൂ​റോ - യു​എ​സ് മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് 1998ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം കൈ​വ​രി​ച്ച United Socialist Party of Venezuela ഹ്യൂ​ഗോ ഷാ​വേ​സി​നെ പ്ര​സി​ഡ​ണ്ടാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഷാ​വേ​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷ​മാ​ണ് പി​ങ്ക് വ​സ​ന്തം, പി​ങ്ക് വേ​ലി​യേ​റ്റം (Pink Tide) എ​ന്നി​ങ്ങ​നെ ലാ​റ്റി​ന​മേ​രി​ക്ക​ൻ ഇ​ട​തു​പ​ക്ഷ മു​ന്നേ​റ്റ​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കാ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. 2007 മു​ത​ൽ 2013 ൽ ​അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്യാ​ണം വ​രെ ഭ​ര​ണം നി​ല​നി​ർ​ത്തി. രാ​ജ്യ​ത്തെ വ​രി​ഞ്ഞു മു​റു​ക്കി​യ ധ​ന​കാ​ര്യ മു​ത​ലാ​ളി​ത്ത​ത്തി​ൽ നി​ന്ന് ജ​ന​ത​യെ വി​മോ​ചി​പ്പി​ക്കാ​ൻ സാ​മ്പ​ത്തി​ക സ​മ​ത്വം, സ്വാ​ത​ന്ത്ര്യം, സാ​മൂ​ഹ്യ​സ​മ​ത്വം, സോ​ളി​ഡാ​രി​റ്റി തു​ട​ങ്ങി​യ മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് ന​വ​ലി​ബ​റ​ൽ വി​പ​ണി​യു​ടെ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ഒ​രു വ​ലി​യ ജ​ന​കീ​യ ബ​ദ​ൽ അ​ദ്ദേ​ഹം ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യ​ത്. അ​തൊ​രു​യ​ർ​ന്ന സൈ​ദ്ധാ​ന്തി​ക പ​ദ്ധ​തി​യാ​യി അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ചി​ല്ലെ​ങ്കി​ലും ഈ ​ഇ​ട​തു​പ​ക്ഷ ജ​ന​കീ​യ സ​മ​ത്വ സ​ങ്ക​ല്പം മ​റ്റ് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളെ വ​ള​രെ​യേ​റെ സ്വാ​ധീ​നി​ച്ചു.

ലു​യി​സ് ഇ​നാ​സി​യോ ലു​ലാ ദാ ​സി​ല്‍വ​

ക​മ്യൂ​ണി​സ്റ്റ് ആ​ശ​യാ​വ​ലി​ക​ളും ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ത​യി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞു​കി​ട​ക്കു​ന്ന ബൊ​ളി​വ​റി​സ​വും (ഇ​ന്ന​ത്തെ വെ​ന​സ്വേ​ല, കൊ​ളം​ബി​യ, ഇ​ക്വ​ഡോ​ര്‍, പെ​റു, ബൊ​ളീ​വി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ സ്പാ​നി​ഷ് കൊ​ളോ​ണി​യ​ല്‍ ആ​ധി​പ​ത്യ​ത്തി​ല്‍ നി​ന്നും മോ​ചി​പ്പി​ക്കാ​നാ​യി പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത സി​മോ​ണ്‍ ബൊ​ളി​വ​റി​ല്‍ നി​ന്നും ഉ​ള്‍ക്കൊ​ള്ളു​ന്ന പ്ര​ചോ​ദ​ന​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്) ക്യൂ​ബ​യി​ൽ ഫി​ഡ​ൽ കാ​സ്ട്രോ ന​ട​പ്പാ​ക്കി​യ ക​മ്മ്യൂ​ണി​സ്റ്റ് ന​യ​ങ്ങ​ളും, സ്വ​ത​ന്ത്ര ജ​നാ​ധി​പ​ത്യ ചി​ന്ത​ക​ളും സം​യോ​ജി​പ്പി​ച്ച് ഇ​ട​തു​പ​ക്ഷം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് മു​ന്നേ​റ്റ​മാ​ണ് ലാ​റ്റി​ന​മേ​രി​ക്ക​ൻ ജ​ന​ത അ​വ​രു​ടെ വി​മോ​ച​ന ക​ർ​മ്മ​പ​ദ്ധ​തി​യാ​യി സ്വീ​ക​രി​ച്ച​ത്.

പി​ങ്ക് വേ​ലി​യേ​റ്റം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട അ​രു​ണാ​ഭ​മാ​യ രാ​ഷ്ട്രീ​യ മു​ന്നേ​റ്റം പി​ന്നീ​ട് ലോ​ക​ത്തെ വ​ൻ രാ​ഷ്ട്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ, ലോ​ക ജ​ന​സം​ഖ്യ​യി​ൽ ഏ​ഴാം​സ്ഥാ​ന​മു​ള്ള ബ്ര​സീ​ൽ അ​തി​ന്റെ രാ​ഷ്ട്രീ​യ കൊ​ടി​പ്പ​ട​മാ​ക്കി മാ​റ്റി. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ബ്ര​സീ​ലി​ല്‍ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ലു​ലാ ദാ ​സി​ല്‍വ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​ണ് വെ​ന​സ്വ​ല​യ്ക്കു​ശേ​ഷം പി​ങ്ക് വേ​ലി​യേ​റ്റ​ത്തി​ലെ അ​ടു​ത്ത വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ൽ കൊ​ടും ദു​ര​ന്ത​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ബ്ര​സീ​ൽ ക​ട​ന്നു​പോ​യ​ത്. 1964 മു​ത​ൽ അ​മേ​രി​ക്ക​ൻ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ മ​ധ്യ​വ​ർ​ഗ്ഗ കൂ​ട്ടാ​യ്മ​യു​ടേ​യും പ്ര​മാ​ണി​വ​ർ​ഗ്ഗ​ത്തി​ന്റെ​യും പി​ന്തു​ണ​യു​ള്ള സൈ​നി​ക സ​ർ​വ്വാ​ധി​പ​ത്യ​ത്തി​ൽ ഞെ​രു​ങ്ങി​യ​മ​രു​ക​യാ​യി​രു​ന്നു ബ്ര​സീ​ൽ. 1985ൽ ​സ​മ​ഗ്രാ​ധി​പ​ത്യ ഭ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം തീ​വ്ര വ​ല​തു​പ​ക്ഷ​ത്തി​ന്റെ തി​രി​ച്ചു​വ​ര​വ് നാം ​ക​ണ്ട​ത്. ബോ​ള്‍സ​നാ​രോ എ​ന്ന ആ​ത്മാ​വു​കെ​ട്ട, ബു​ദ്ധി​ശൂ​ന്യ​ത​യു​ടെ ഉ​ന്മാ​ദ​ത്തി​ൽ അ​ധി​കാ​ര തൃ​ഷ്ണ​യു​ടെ അ​സം​ബ​ന്ധ​ത്തി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ൻ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ​യാ​ണ്. പ്ര​സി​ഡ​ന്റ് ലു​ല ദ ​സി​ല്‍വ​യെ കേ​സി​ൽ കു​ടു​ക്കി​യ​തി​ന് ശേ​ഷം ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ബോ​ള്‍സ​നാ​രോ വി​ജ​യി​ച്ച​ത് (ക​ള്ള​ക്കേ​സാ​ണെ​ന്ന് പ​ര​ക്കെ വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു). ഡോ​ണ​ൾ​ഡ് ട്രം​പ്, ന​രേ​ന്ദ്ര മോ​ദി, വ്ളാ​ഡ്‌​മി​ർ പു​ടി​ൻ, ഹം​ഗ​റി​യി​ലെ വി​ക്ട​ര്‍ ഓ​ര്‍ബ​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ എ​ന്ന​തി​ൽ നി​ന്നു ത​ന്നെ അ​യാ​ളു​ടെ രാ​ഷ്ട്രീ​യം ഊ​ഹി​ക്കാ​മ​ല്ലോ?. ശാ​സ്ത്ര വി​രു​ദ്ധ​ത, പൊ​തു​മേ​ഖ​ല​യോ​ടു​ള​ള ക​ടു​ത്ത വി​രോ​ധം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മി​ല്ല എ​ന്നി​വ​യ​ട​ക്ക​മു​ള്ള വ​ല​തു​പ​ക്ഷ ആ​ശ​യ​ക്ക​ച്ച​വ​ടം എ​ന്നി​വ​യു​ടെ മൂ​ർ​ത്ത രൂ​പ​മാ​യി​രു​ന്നു ബോ​ൾ​സ​നാ​രോ. സാ​നി​റ്റൈ​സ​ര്‍ കു​ടി​ച്ചാ​ല്‍ വൈ​റ​സ് ന​ശി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ട്രം​പും, കോ​വി​ഡ് കാ​ല​ത്ത് പാ​ത്രം കൊ​ട്ടാ​ൻ പ​റ​ഞ്ഞ ന​രേ​ന്ദ്ര​മോ​ദി​യും ബോ​ൾ​സ​നാ​രോ​വി​ന് വേ​ണ്ട പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു.

ബോ​ൽ​സ​നാ​രൊ നരേന്ദ്ര മോദിക്കൊപ്പം

2020 ല്‍ ​ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ന്റെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു ബോ​ള്‍സ​നാ​രോ എ​ന്നോ​ർ​ക്ക​ണം. 7 ല​ക്ഷം പേ​രാ​ണ് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.ശ​വ​സം​സ്കാ​ര ക​ർ​മ്മം ആ​വ​ശ്യ​മി​ല്ലാ​ത്ത അ​നാ​ഥ മ​ര​ണ​ങ്ങ​ളു​ടെ ഇ​തി​ഹാ​സ​മാ​യി​രു​ന്നു അ​യാ​ളു​ടെ ഭീ​ക​ര ഭ​ര​ണം. ആ​മ​സോ​ൺ കാ​ടു​ക​ൾ വെ​ട്ടി​യ​രി​ഞ്ഞു വീ​ഴ്ത്തി ക​ത്തി​ച്ച് ചാ​മ്പ​ലാ​ക്കി, ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ ​ശ്മ​ശാ​ന ഭൂ​മി കോ​ർ​പ്പ​റേ​റ്റ് അ​ഗ്രി ബി​സി​ന​സ് വാ​യ്പാ പ​ദ്ധ​തി​ക്ക് ഈ​ടു വെ​ച്ചു. ലു​ല പ്ര​സി​ഡ​ണ്ടാ​യി​രി ക്കു​മ്പോ​ൾ 25 മി​ല്യ​ൺ ജ​ന​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം കൊ​ടും ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. എ​ന്നാ​ൽ ബോ​ൽ​സ​നാ​രൊ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ 33 മി​ല്യ​ൻ ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ന്റെ കു​ഴി​മാ​ട​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട് പ്രേ​ത​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​നാ​യി.മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ ആ​ക്ര​മി​ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​ഹ്വാ​നം ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ എ​ല്ലാ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ​യും നി​ഷ്‌​ക്രി​യ​മാ​ക്കി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​കൂ​ട​ത്തി​ന്റേ​ത്. സ​മ​ഗ്രാ​ധി​പ​ത്യ​കാ​ല​ത്തി​ന്റെ സ്തു​തി​പാ​ഠ​ക​നാ​യ ബോ​ൾ​സ​നാ​രൊ 1964 ലെ ​പ​ട്ടാ​ള അ​ട്ടി​മ​റി​യു​ടെ വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ പോ​ലും പ​ദ്ധ​തി​യി​ടു​ക​യു​ണ്ടാ​യ​ത്രേ.

എ​ന്നാ​ൽ ബോ​ൾ​സ​നാ​രോ ഭ​ര​ണ​കൂ​ട​ത്തെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ് 'ബ്ര​സീ​ലി​യ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി' (PT) യു​ടെ നേ​താ​വ് ലു​യി​സ് ഇ​നാ​സി​യോ ലു​ലാ ദാ ​സി​ല്‍വ​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റ്റി ബ്ര​സീ​ലി​യ​ൻ ജ​ന​ത അ​വ​രു​ടെ ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യം നി​ർ​വ്വ​ഹി​ച്ചു. 1970ക​ള്‍ മു​ത​ല്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ മു​ന്നേ​റ്റ​ങ്ങ​ള്‍ ന​യി​ച്ചു​കൊ​ണ്ടാ​ണ് ലു​ല രാ​ഷ്ട്രീ​യ നേ​തൃ സ്ഥാ​ന​ത്തേ​ക്ക് വ​ള​ര്‍ന്ന​ത്. സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​ക​ര അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ ധീ​ര​മാ​യി നേ​രി​ട്ടു കൊ​ണ്ടാ​ണ് ലു​ല സ​മ​ര​ങ്ങ​ള്‍ ന​യി​ച്ച​ത്. 1964ൽ ​സൈ​നി​ക ഭ​ര​ണം അ​വ​സാ​നി​ച്ച് 17 വ​ര്‍ഷ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത​പ​ദ​വി​യി​ലെ​ത്തി​യ ലു​ല മു​മ്പ് ര​ണ്ടു​ത​വ​ണ പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2010ല്‍ ​പ്ര​സി​ഡ​ന്റ് സ്ഥാ​നം ഒ​ഴി​യു​മ്പോ​ൾ ജ​ന​സ​മ്മ​തി സ​ര്‍വേ​ക​ളി​ല്‍ (Approval Rating) അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ 80 ശ​ത​മാ​ന​മാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ​നാ​യ രാ​ഷ്ട്ര​ത്ത​ല​വ​ന്‍ ആ​യി​രു​ന്നി​രി​ക്ക​ണം അ​ദ്ദേ​ഹം. ലു​ല​യു​ടെ ഭ​ര​ണ​കാ​ല​ത്ത് വ​രു​മാ​ന അ​സ​മ​ത്വം 10 ശ​ത​മാ​നം കു​റ​ഞ്ഞു, 4 കോ​ടി ജ​ന​ങ്ങ​ള്‍ തീ​വ്ര ദാ​രി​ദ്യ​ത്തി​ല്‍ നി​ന്നും പൂ​ർ​ണ മു​ക്തി നേ​ടി. പൊ​തു വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ​സു​ര​ക്ഷ​യും ശ​ക്തി​യാ​ർ​ജ്ജി​ച്ചു.

ലു​ല​യ്ക്കു ശേ​ഷം വ​ര്‍ക്കേ​ഴ്സ് പാ​ര്‍ട്ടി​യു​ടെ ത​ന്നെ നേ​താ​വ് ദി​ല്‍മാ റൂ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ഴും സ​മ​ഗ്ര​വും യു​ക്ത്യാ​നു​സൃ​ത​വു​മാ​യ ആ ​ഭ​ര​ണ നേ​ട്ട​ങ്ങ​ൾ തു​ട​ർ​ന്നു​പോ​ന്നു. ഇ​ന്ന് അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ മു​ട്ട​യി​ൽ വി​രി​ഞ്ഞ ബോ​ൾ​സ​നാ​രോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വീ​ണ്ടും ലു​ല​യെ രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​മേ​ൽ​പ്പി​ച്ച് ബ്ര​സീ​ലി​യ​ൻ ജ​ന​ത പി​ങ്ക് വ​സ​ന്ത​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തെ അ​തി​ന്റെ രാ​ഷ്ട്രീ​യ പൂ​ർ​ണ​ത​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്നു. വെ​നി​സ്വേ​ല​യി​ലെ വി​ജ​യ​ത്തി​ന് ശേ​ഷം ആ ​ഇ​ട​തു​പ​ക്ഷ പ്ര​തി​രോ​ധ രാ​ഷ്ട്രീ​യം 2005 ഡി​സം​ബ​റി​ല്‍ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബൊ​ളീ​വി​യ​യി​ല്‍ പ്ര​തി​ഫ​ലി​ച്ചു.

ഇ​ട​തു​പ​ക്ഷ നേ​താ​വാ​യ ഇ​വോ മൊ​റാ​ലെ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൊ​റാ​ലെ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ഷ്ട്രീ​യ ധാ​ര​ക​ൾ സ​മ​ന്വ​യി​പ്പി​ച്ച് മൂ​വ്മെ​ന്‍റ് ഫോ​ര്‍ സോ​ഷ്യ​ലി​സം (MAS) രൂ​പീ​ക​രി​ച്ചു. അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം, സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്ര നി​ർ​മ്മാ​ണം, ത​ദ്ദേ​ശ​ജ​ന​ത​ക​ളു​ടെ ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ഈ ​രാ​ഷ്ട്രീ​യ ധാ​ര​യു​ടെ മു​ഖ്യ​ല​ക്ഷ്യ​ങ്ങ​ൾ.

ഇ​വോ മൊ​റാ​ലെ​സ്

ജ​ല​വും പ്ര​കൃ​തി​വാ​ത​ക​വും ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ല്‍ക്ക​ര​ണ​ത്തി​നെ​തി​രാ​യ സ​ന്ധി​യി​ല്ലാ​ത്ത പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​റ​ന്നു​വി​ട്ട് വ​ല​തു​പ​ക്ഷ ഭ​ര​ണാ​ധി​കാ​രി​ക​ളെ രാ​ജി​വെ​പ്പി​ച്ചാ​ണ് മൊ​റാ​ലി​സി​നെ ജ​നം അ​ധി​കാ​ര​ത്തി​ൽ അ​വ​രോ​ധി​ച്ച​ത്.

2019 ന​വം​ബ​ർ പ​ത്തി​ന് അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യോ​ടെ ഇ​വാ മൊ​റാ​ലി​സി​നെ പ​ട്ടാ​ളം അ​ട്ടി​മ​റി​ച്ചു. ജ​ന​സം​ഖ്യ​യി​ൽ പ​കു​തി​യി​ല​ധി​കം ആ​ദി​വാ​സി​ജ​ന​സ​മൂ​ഹ​മു​ള്ള ബൊ​ളീ​വി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ത​ദ്ദേ​ശ​വാ​സി​യാ​യ പ്ര​സി​ഡ​ന്റാ​യി​രു​ന്നു മൊ​റാ​ലി​സ്‌. ചൂ​ഷ​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യി നി​ല​കൊ​ണ്ട ലാ​റ്റി​ന​മേ​രി​ക്ക​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ഇ​ടി​മു​ഴ​ക്ക​മാ​യി​രു​ന്നു മൊ​റാ​ല​സ്. അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​ത്തി​നി​ട​യി​ൽ സാ​മ്പ​ത്തി​ക അ​സ​മ​ത്വം മൂ​ന്നി​ൽ ര​ണ്ട്‌ ശ​ത​മാ​ന​മാ​യും, ദാ​രി​ദ്ര്യം 38 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്‌ 17 ശ​ത​മാ​ന​മാ​യും കു​റ​യ്‌​ക്കാ​ൻ ക​ഴി​ഞ്ഞു. വ്യ​വ​സാ​യ​ങ്ങ​ളു​ടെ ദേ​ശ​സാ​ൽ​ക്ക​ര​ണ​വും, ഇ​ല​ക്‌​ട്രി​ക്‌ കാ​റു​ക​ൾ​ക്കും കം​പ്യൂ​ട്ട​റു​ക​ൾ​ക്കും സെ​ൽ​ഫോ​ണു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ലി​ഥി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ൾ പൊ​തു​മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന മൊ​റാ​ലി​സ്‌ സ​ർ​ക്കാ​രി​ന്റെ പ്ര​ഖ്യാ​പ​ന​വു​മാ​ണ്‌ അ​ട്ടി​മ​റി​ക്കു​ള്ള കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ബൊ​ളീ​വി​യ​യി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ​വും, ട്രം​പും, ലൂ​യി​സ്‌ അ​ൽ​മാ​ഗ്രോ​യും (OAS - Organization of American States സെ​ക്ര​ട്ട​റി ജ​ന​റ​ൽ) ചേ​ർ​ന്നാ​ണ്‌ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്‌. കാ​ന​ഡ, ബ്ര​സീ​ൽ, കൊ​ളം​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ല​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ളും ഈ ​അ​ട്ടി​മ​റി​യെ പി​ന്തു​ണ​ച്ചു. പ​ക്ഷേ അ​വി​ടെ​യും ലോ​ക​സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ചു. 2020 ഒ​ക്ടോ​ബ​ർ 18ന്‌ ​ന​ട​ന്ന പ്ര​സി​ഡ​ന്റ്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൊ​റാ​ലി​സി​ന്റെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ലു​യീ​സ്‌ ആ​ർ​സെ ആ​ദ്യ​റൗ​ണ്ടി​ൽ​ത്ത​ന്നെ 55 ശ​ത​മാ​നം വോ​ട്ട്‌ നേ​ടി വി​ജ​യി​ച്ചു.

ചി​ലി​യി​ലും ഇ​ട​തു​പ​ക്ഷം ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. അ​ല​ൻ​ഡെ​യെ അ​ട്ടി​മ​റി​ച്ച്‌ ന​വ​ഉ​ദാ​രീ​ക​ര​ണ​ത്തി​ന്‌ രാ​ജ്യ​ത്തെ പ​ണ​യം വെ​ച്ച പി​നോ​ച്ചെ എ‌​ന്ന തീ​വ്ര​വ​ല​തു​പ​ക്ഷ ഏ​കാ​ധി​പ​തി​യെ വേ​രോ​ടെ പി​ഴു​തെ​റി​ഞ്ഞ് 2022 മാ​ർ​ച്ച് 11ന് ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ഗ​ബ്രി​യേ​ൽ ബോ​റി​ക് ചി​ലി​യ​ൻ പ്ര​സി​ഡ​ണ്ടാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി.മൂ​ല​ധ​നാ​ധി​നി​വേ​ശ വി​രു​ദ്ധ ഇ​ട​തു​പ​ക്ഷ ത​രം​ഗം നി​ക്കാ​രാ​ഗ്വ​യി​ലും ആ​ഞ്ഞു​വീ​ശി. നാ​ലു ദ​ശ​ക​ക്കാ​ലം യു.​എ​സ്. ഇം​പീ​രി​യ​ലി​സ​ത്തി​ന് ചാ​ര​പ്പ​ണി ചെ​യ്ത് രാ​ഷ്ട്ര വ​ഞ്ച​ന ന​ട​ത്തി​യ സൊ​മോ​സ കു​ടും​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​കാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തെ പു​റ​ത്താ​ക്കി 1979ല്‍ ​സാ​ന്‍ഡി​നി​സ്റ്റാ ദേ​ശീ​യ വി​മോ​ച​ന മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റി. ദാ​നി​യെ​ല്‍ ഒ​ര്‍ത്തേ​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 19 വ​ര്‍ഷ​ക്കാ​ലം സാ​ന്‍ഡി​നി​സ്റ്റാ മു​ന്ന​ണി നി​ക്ക​രാ​ഗ്വ ഭ​രി​ച്ചു.

ഗ​ബ്രി​യേ​ൽ ബോ​റി​ക്

1990ല്‍ ​തി​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ര്‍ന്ന് നി​ക്ക​രാ​ഗ്വ​യി​ല്‍ 17 വ​ര്‍ഷം പി​ന്നീ​ട് വ​ന്ന സ​ര്‍ക്കാ​രു​ക​ള്‍ ന​വ​ലി​ബ​റ​ല്‍ ന​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി. 2006ല്‍ ​ഒ​ര്‍ത്തേ​ഗ വീ​ണ്ടും തി​ര​ഞ്ഞെ​ടു​പ്പു വി​ജ​യി​ച്ച് പ്ര​സി​ഡ​ന്‍റാ​യി. ദാ​രി​ദ്ര്യം, മാ​തൃ​മ​ര​ണ നി​ര​ക്ക്, ശി​ശു മ​ര​ണ​നി​ര​ക്ക് എ​ന്നി​വ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.പ​ര​മ്പ​രാ​ഗ​ത വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ കേ​ന്ദ്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ക്സി​ക്കോ​യി​ൽ 2018 ജൂ​ലൈ 2 ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് റ​വ​ല്യൂ​ഷ​ന​റി പാ​ർ​ട്ടി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച ലോ​പ​സ് ഒ​ബ്രെ​ദോ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നു. മെ​ക്സി​ക്ക​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ അ​ദ്ദേ​ഹം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ച്ച് ശ​ക്തി​പ്പെ​ടു​ത്തി​യാ​ണ് ന​വ ഉ​ദാ​രീ​ക​ര​ണം സൃ​ഷ്ടി​ച്ച ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ത​ക​ർ​ച്ച​യെ നേ​രി​ട്ട​ത്.

2019 ഒ​ക്ടോ​ബ​ർ 28ന് ​അ​ർ​ജ​ന്റീ​ന​യി​ൽ 'ജ​സ്റ്റി​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി' നേ​താ​വും ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നു​മാ​യ ആ​ൽ​ബ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി.2021 ജൂ​ലൈ14​ന് പെ​റു​വി​ൽ ഫ്രീ ​പെ​റു നാ​ഷ​ന​ൽ പൊ​ളി​റ്റി​ക്ക​ൽ പാ​ർ​ട്ടി നേ​താ​വ് പെ​ട്രോ കാ​സ്റ്റി​യോ, 2021 ന​വം​ബ​ർ 29ന് ​ഹോ​ണ്ടു​റാ​സി​ൽ ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ ഷി​യ മാ​രോ കാ​സ്ട്രോ അ​ങ്ങ​നെ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​പ​ഥ​ങ്ങ​ൾ ധ​ന​കാ​ര്യ മു​ത​ലാ​ളി​ത്ത​ത്തി​ന് ബ​ദ​ൽ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് സാ​മൂ​ഹ്യ - സാ​മ്പ​ത്തി​ക സ​മ​ത്വ​ത്തി​ന്റെ ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തെ തീ​ർ​ത്തും ര​ക്ത​രൂ​ക്ഷി​ത​മ​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ലൂ​ടെ​യു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഭ​ര​ണ​ത്തി​ൽ അ​വ​രോ​ധി​ച്ചി​രി​ക്കു​ന്നു.

ദ​രി​ദ്ര തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യി ജ​നി​ച്ച് സാ​യു​ധ പോ​രാ​ളി​യാ​യി ജീ​വി​ച്ച ഗു​സ്താ​വോ പെ​ത്രൊ 2022 ഓ​ഗ​സ്റ്റ് 7ന് ​കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ണ്ടാ​യി ഭ​ര​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച​താ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ മ​റ്റൊ​രു ച​രി​ത്ര​പ​ര​മാ​യ സു​പ്ര​ധാ​ന വി​ജ​യം. നാ​ർ​ക്കോ ഡ​മോ​ക്ര​സി (Narco Democracy) എ​ന്ന് കു​പ്ര​സി​ദ്ധി നേ​ടി​യ, ആ​യു​ധ​വും, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളും നി​യ​ന്ത്രി​ക്കു​ന്ന തീ​വ്ര വ​ല​തു​പ​ക്ഷ കേ​ന്ദ്ര​ത്തി​ന്റെ ഭീ​ക​രാ​ധി​പ​ത്യ​ത്തെ അ​തി​ജീ​വി​ച്ചാ​ണ് M19 എ​ന്ന ഗ​റി​ല്ല പ്ര​സ്ഥാ​ന​ത്തി​ലെ അം​ഗ​മാ​യി വി​പ്ല​വ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച ഗു​സ്താ​വോ പെ​ത്രൊ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ​യും അ​വ​രെ സ​ഹാ​യി​ക്കു​ന്ന മു​ത​ലാ​ളി​ത്ത വ​ല​തു സം​ഘ​ങ്ങ​ളും CIAയും ​ചേ​ർ​ന്ന ഉ​പ​ചാ​പ​ക സം​ഘ​ത്തെ​യും പാ​ർ​ല​മെ​ന്റി​ൽ തു​റ​ന്നു​കാ​ണി​ക്കാ​ൻ ഗു​സ്താ​വോ​ന് ക​ഴി​ഞ്ഞു. ഗ​റി​ല്ലാ യു​ദ്ധ​മു​ന്നേ​റ്റ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ഹ്യൂ​മ​ൻ കൊ​ളം​ബി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹം തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. 2018 ലെ ​പൊ​തു തി​ര​ഞ്ഞെ​ടു​പ്പി​ലും 41% വോ​ട്ട് നേ​ടി അ​ദ്ദേ​ഹം ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

2002 മു​ത​ൽ 2010 കാ​ലം വ​രെ കൊ​ളം​ബി​യ ഭ​രി​ച്ചി​രു​ന്ന അ​ൻ​വാ​രോ ഒ​റി​ബി ന​ട​പ്പാ​ക്കി​യ 'ഒ​റി​ബി​സ്മോ' എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച ന​വ ഉ​ദാ​രീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ജോ​ർ​ജ് ബു​ഷ് ജൂ​നി​യ​റു​മാ​യി​ച്ചേ​ർ​ന്ന് ലാ​റ്റി​ന​മേ​രി​ക്ക​യെ മു​ഴു​വ​ൻ സാ​മ്രാ​ജ്യ​ത്വ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ സ്ഥ​ലം പി​ടി​ച്ചെ​ടു​ത്ത് അ​മേ​രി​ക്ക​ൻ സ​മ്പ​ന്ന​ർ​ക്ക് വ്യ​വ​സാ​യ​ത്തി​ന് ന​ൽ​കി.

വെ​നി​സ്വ​ല​യി​ൽ ഹ്യൂ​ഗോ ഷാ​വേ​സി​ന്റെ ഭ​ര​ണ​കൂ​ട​ത്തെ​യും, നി​ക്കാ​രാ​ഗ്വ​യി​ലേ​യും, പെ​റു​വി​ലേ​യും ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും അ​ങ്ങ​നെ 1999ൽ ​ആ​രം​ഭി​ച്ച പി​ങ്ക് വ​സ​ന്ത​ത്തി​ൽ പി​റ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ളെ മു​ഴു​വ​ൻ അ​ട്ടി​മ​റി​ക്കു​ന്ന​തി​നും അ​സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി സി.​ഐ. എ​യു​ടെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​മാ​യി കൊ​ളം​ബി​യ മാ​റി​യി​രു​ന്നു.

ഹ്യൂഗോ ഷാവേസ്

ആ​ഭ്യ​ന്ത​ര ക​ലാ​പ​ങ്ങ​ളെ തു​ട​ർ​ന്ന് പ​തി​നാ​യി​ര​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​യി. നോ​ർ​വി​ജി​യ​ൻ റ​ഫ്യൂ​ജി കൗ​ൺ​സി​ൽ (Norwegian Refugee Council) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 2020ൽ ​മാ​ത്രം 1,10,000 പേ​ർ ആ​ഭ്യ​ന്ത​ര അ​ഭ​യാ​ർ​ഥി​ക​ളാ​യി. 2002നും 2021​നും ഇ​ട​യി​ൽ 50 ല​ക്ഷ​ത്തി​ല​ധി​കം ആ​ഭ്യ​ന്ത​ര അ​ഭ​യാ​ർ​ഥി​ക​ളെ സൃ​ഷ്ടി​ച്ച ഒ​റി​ബി​യു​ടെ ഭ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​തെ ത​ന്നെ മ​ന​സ്സി​ലാ​ക്കാം. കോം​ഗോ​യും സി​റി​യ​യും ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഭ്യ​ന്ത​ര അ​ഭ​യാ​ർ​ഥി​ക​ളു​ള്ള മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ക്കി കൊ​ളം​ബി​യ​യെ അ​യാ​ൾ ത​രി​പ്പ​ണ​മാ​ക്കി.

1810 മു​ത​ൽ വ​ല​തു​പ​ക്ഷം മാ​ത്രം ഭ​രി​ച്ച, 'വ​ല​തു​പ​ക്ഷ കോ​ട്ട' (Bastion of Rightism) എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ ​ദു​ര​ന്ത​ഭൂ​മി​യി​ലെ പ്ര​തീ​ക്ഷ​യു​ടെ നി​ശ്വാ​സ​മാ​യാ​ണ് വി​ശാ​ല ഇ​ട​തു​പ​ക്ഷ ഐ​ക്യ​ത്തി​ന് രൂ​പം​കൊ​ടു​ത്ത ഗു​സ്താ​വോ പെ​ത്രൊ​യെ ജ​നം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സ​മ​ത്വം, ഉ​ത്ത​ര​വാ​ദി​ത്വ ഭ​ര​ണം, ജ​നാ​ധി​പ​ത്യം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് അ​മേ​രി​ക്ക​യു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം (kitchen garden of America) എ​ന്ന​റി​യ​പ്പെ​ട്ട കൊ​ളം​ബി​യ​യി​ൽ സ​മ്പൂ​ർ​ണ്ണ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം ആ​രം​ഭി​ക്കു​ന്ന​ത്. ആേ​ഫ്രാ കൊ​ളം​ബി​യ​ൻ വ​നി​ത​യും, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​മാ​യ ഫ്രാ​ൻ​സി​യ മാ​ർ​ക്കി​സി​നെ​യാ​ണ് അ​ദ്ദേ​ഹം വൈ​സ് പ്ര​സി​ഡ​ണ്ടാ​യി നി​യ​മി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ഖ​ന​ന മാ​ഫി​യ​ക​ൾ​ക്കെ​തി​രെ അ​ത്യു​ജ്ജ്വ​ല​മാ​യ പോ​രാ​ട്ടം ന​യി​ച്ച സ്ത്രീ​യാ​ണ് ഫ്രാ​ൻ​സി​യ മാ​ർ​ക്കി​സ്. പ്ര​കൃ​തി വാ​ത​ക-​ഖ​ന​ന മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ വി​ഭ​വ ചൂ​ഷ​ണം കൊ​ളം​ബി​യ​ൻ ഗ്രാ​മ​ങ്ങ​ളെ ത​ക​ർ​ത്ത് ഊ​ഷ​ര​ഭൂ​മി​യാ​ക്കി.

ഈ ​ക​ഴി​ഞ്ഞ മാ​സം ബ്ര​സീ​ലി​ൽ കൂ​ടി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും മു​ത​ലാ​ളി​ത്ത അ​ധി​കാ​ര ഘ​ട​ന​യെ ഭേ​ദി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ചെ​ന്താ​ര​കം ഉ​ദി​ച്ചു ക​ഴി​ഞ്ഞു. ഓ​രം ചേ​ർ​ക്ക​പ്പെ​ട്ട​വ​രു​ടെ​യും, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും, ദ​രി​ദ്ര​രു​ടെ​യും പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. വി​വി​ധ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ പ​റ​ത്തി​വി​ട്ട ചെ​ങ്കാ​റ്റ് ലാ​റ്റി​ന​മേ​രി​ക്ക​യി ലെ​മ്പാ​ടും സ​മ​ത്വ​ത്തി​ന്റെ, സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ, മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്റെ, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ, പ്ര​തീ​ക്ഷ​യു​ടെ കു​ളി​രു പ​ക​ർ​ന്ന് അ​ല​യ​ടി​ക്കു​ക​യാ​ണ്. പോ​സ്റ്റ് സോ​വി​യ​റ്റ് യൂ​ണി​യ​ൻ യൂ​റോ​പ്പി​ലും ഇ​ത്ത​ര​മൊ​രു രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി വ​ള​ർ​ന്നു​വ​രു​ന്നു​ണ്ട്. ഫ്രാ​ൻ​സി​ലെ ക​ഴി​ഞ്ഞ​പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഷ്യ​ലി​സ്റ്റ് - ക​മ്മ്യൂ​ണി​സ്റ്റ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​ത്ത് വ​ന്ന​ത് ഈ ​രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. വ​ർ​ഗീ​യ ഫാ​സി​സ​ത്തി​ന്റെ കോ​ള​റ ബാ​ധി​ച്ച ഇ​ന്ത്യ​യി​ൽ ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ പു​ന​രു​ത്ഥാ​നം വ​ലി​യ പ്ര​തീ​ക്ഷ​യും അ​ഭി​നി​വേ​ശ​വും ആ​വേ​ശ​വും ഉ​ണ​ർ​ത്തി​വി​ടു​മെ​ന്നു​റ​പ്പാ​ണ്.

Show More expand_more
News Summary - As Latin America Shifts Left