Begin typing your search above and press return to search.
proflie-avatar
Login

ഗാന്ധി വധത്തിന് 75 വർഷങ്ങൾ; ഓർക്കുക, ഗോദ്സെമാർ നമുക്കിടയിൽ തന്നെയുണ്ട്

ഗാന്ധി വധത്തിന് 75 വർഷങ്ങൾ; ഓർക്കുക, ഗോദ്സെമാർ നമുക്കിടയിൽ തന്നെയുണ്ട്
cancel
camera_alt

ചിത്രീകരണം -വിനീത് എസ് പിള്ള

ഹി​ന്ദു​രാ​ഷ്​​ട്രത്തി​നാ​യി ​പ്ര​വ​ർ​ത്തി​ക്കു​ന്ന ഓരോ സം​ഘ​ട​ന​യും നാ​ഥു​റാ​മി​നെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ആ​രാ​ധി​ക്കു​ന്ന​ത്​ നാം ​ക​ണ്ടു​വ​രു​ന്നു. ഗാ​ന്ധി​ജി​യെ​ക്കാ​ൾ ഗാ​ന്ധി​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്കും അ​വ​രു​ടെ രാ​ഷ്​​ട്രീ​യ​ത്തി​നും പ്രാ​ധാ​ന്യം വ​രു​ന്നു. അ​തി​നാ​ൽ ഗാ​ന്ധി സ്​​മ​ര​ണ എ​ന്ന​ത്​ ഗോ​ദ്​​സെ രാ​ഷ്​​ട്രീ​യ​ത്തി​ന്റെ എ​തി​ർ ഓർ​മ​യാ​ണ് എ​ന്ന്​ ക​വി​കൂ​ടി​യാ​യ ലേ​ഖ​ക​ൻ വാ​ദി​ക്കു​ന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1074 പ്രസിദ്ധീകരിച്ചത്

അഞ്ചുവർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിനം. ​ ഒാ​ൾ​ഡ്​ പു​ണെ​യി​ലെ ഇ​ടു​ങ്ങി​യ തെ​രു​വു​ക​ളി​ലൊ​ന്നി​ൽ ഞ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം തി​ര​ക്കി​ൽ കു​രു​ങ്ങി​നി​ന്നു. പു​ണെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​െ​ൻ​റ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ഞാ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി​യ ‘പാ​തി​ര​കാ​ലം’ എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​ൽ പ​​െ​ങ്ക​ടു​ക്കാ​നാ​ണ്​ ഞാ​നും ആ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​നും പു​ണെ​യി​ലെ​ത്തി​യ​ത്. അ​വി​ടെ താ​മ​സി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ പ്രി​യ​സു​ഹൃ​ത്ത്​ കാ​ർ​ട്ടൂ​ണി​സ്​​റ്റും ചി​ത്ര​കാ​ര​നു​മാ​യ സു​നി​ൽ ന​മ്പു എ​ന്ന സു​നി​ൽ​രാ​ജും അ​ന്ന്​ ഞ​ങ്ങ​ൾ​ക്കൊ​പ്പം കൂ​ടി​യി​രു​ന്നു. പു​െ​ണ​മ​ല​യാ​ളി​ക​ളു​ടെ ഒ​രു കൂ​ട്ടാ​യ്​​മ​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​തി​െ​ൻ​റ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന ഹ​രി​നാ​രാ​യ​ണ​ൻ ക്ഷ​ണി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​വി​ടേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ. അ​ന്ന്​ പു​ണെ​യി​ൽ താ​മ​സി​ക്കു​ന്ന പ്രി​യ​സു​ഹൃ​ത്തും ക​ഥാ​കൃ​ത്തു​മാ​യ ഇ. ​സ​ന്തോ​ഷ്​​കു​മാ​റും പ്ര​സ്​​തു​ത കൂ​ടി​ച്ചേ​ര​ലി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ വ​രു​ന്നു​ണ്ട്. തൃ​ശൂ​ർ വി​ട്ട​തി​ന്​ ശേ​ഷം സ​ന്തോ​ഷി​നെ ആ​ദ്യ​മാ​യി കാ​ണാ​ൻ പോ​കു​ക​യാ​ണ്. അ​താ​യി​രു​ന്നു എ​െ​ൻ​റ ര​ഹ​സ്യാ​ഹ്ലാ​ദം.

പ​ക്ഷേ, ഒാ​ൾ​ഡ്​ പു​ണെ അ​തി​െ​ൻ​റ ഇ​ടു​ക്കം​കൊ​ണ്ടും വാ​ഹ​ന​പ്പെ​രു​പ്പം​കൊ​ണ്ടും ഞ​ങ്ങ​ളെ കു​ടു​ക്കി. എ​െ​ൻ​റ ത​ല​മു​റ​യി​ലെ ആ​രെ​യും​പോ​ലെ മൊ​ബൈ​ലി​ൽ ത​ല​പൂ​ഴ്​​ത്താ​തെ പു​റ​ത്തേ​ക്ക്​ നോ​ക്കി​യി​രു​ന്നു. പ​ല​ത​രം മ​നു​ഷ്യ​രു​െ​ട മു​ഖ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്ന്​ അ​വ​രു​ടെ ക​ഥ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

പെ​െ​ട്ട​ന്ന്​ സു​നി​ൽ ന​മ്പു ഒ​രാ​ളെ ചൂ​ണ്ടി​ക്കാ​ട്ടി: ‘‘ദാ, ​നാ​ഥു​റാം ഗോ​ദ്​​​സെ.’’

ഞാ​ൻ അ​യാ​ളെ നോ​ക്കി. ചി​ത്ര​ങ്ങ​ളി​ൽ ക​ണ്ടി​ട്ടു​ള്ള ഗോ​ദ്​​സെ​യു​ടെ മു​ഖ​ച്ഛാ​യ​യു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ഒ​രാ​ൾ. വൃ​ദ്ധ​ൻ. ചി​രി​പോ​ലൊ​ന്ന്​ എ​െ​ൻ​റ ചു​ണ്ട്​ ഉ​ണ്ടാ​ക്കി.

‘‘ഇ​തു​പോ​ലെ ഒ​രു​പാ​ട്​ മ​നു​ഷ്യ​ർ ഇൗ ​ഭാ​ഗ​ത്തു​ണ്ട്. ഇൗ ഛാ​യ​യു​ള്ള​വ​ർ’’, ന​മ്പു പ​റ​ഞ്ഞു. ‘‘ഇൗ ​പ്ര​ദേ​ശ​​ത്തെ​വി​ടെ​നി​ന്നോ ആ​ണ്​ സാ​ക്ഷാ​ൽ ഗോ​ദ്​​സെ പു​റ​പ്പെ​ട്ട​ത്​.’’

ഇ​ത്ത​വ​ണ ചു​ണ്ടി​ലെ ചി​രി മാ​ഞ്ഞു. സു​ഷു​മ്​​ന​യി​ലൂ​ടെ ച​രി​ത്ര​ത്തി​െ​ൻ​റ ഒ​രു വ​ഴി​ത്തി​രി​വ്​ വൈ​ദ്യു​താ​ഘാ​തം​പോ​ലെ പാ​ഞ്ഞു. ച​രി​ത്ര​ത്തി​ലെ ഒ​രു പാ​തി​രാ​ക്കാ​ലം തു​ട​ങ്ങു​ന്ന​ത്​ ഇ​വി​ടെ​നി​ന്നാ​ണ്​ - ഞാ​ൻ സ്വ​യം പ​റ​ഞ്ഞു.

1994ൽ ​അ​ര​വി​ന്ദ്​ രാ​ജ​ഗോ​പാ​ലി​ന്​ കൊ​ടു​ത്ത ഇ​ൻ​റ​ർ​വ്യൂ​വി​ൽ ഗോ​പാ​ൽ ഗോ​ദ്​​സെ, നാ​ഥു​റാ​മി​െ​ൻ​റ സ​ഹോ​ദ​ര​നും ഗാ​ന്ധി വ​ധ​ത്തി​ലെ കൂ​ട്ടു​പ്ര​തി​യു​മാ​യ സ​ദാ​ശി​വ്​ പേ​ട്ടി​ലെ, വി​നാ​യ​ക്​ എ​ന്ന അ​പ്പാ​ർ​ട്​​മെ​ൻ​റി​ലെ ത​െ​ൻ​റ ഫ്ലാ​റ്റി​ൽ ഇ​രു​ന്ന് ​ഫ്ര​ണ്ട്​​ലൈ​ൻ ദ്വൈ​വാ​രി​ക​യു​ടെ പ്ര​തി​നി​ധി അ​ര​വി​ന്ദ്​ രാ​ജ​ഗോ​പാ​ലു​മാ​യി മ​റ​യി​ല്ലാ​തെ സം​സാ​രി​ച്ചു: ‘‘ഞ​ങ്ങ​ൾ സ​ഹോ​ദ​ര​ർ. എ​ല്ലാ​വ​രും ആ​ർ.​എ​സ്.​എ​സി​ൽ ആ​യി​രു​ന്നു. നാ​ഥു​റാം, ദ​ത്താ​ത്രേ​യ, ഞാ​ൻ, ഗോ​വി​ന്ദ്. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ എ​ന്ന​തി​നെ​ക്കാ​ൾ ആ​ർ.​എ​സ്.​എ​സി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ വ​ള​ർ​ന്ന​ത്​ എ​ന്ന്​ ഒ​രാ​ൾ​ക്ക്​ പ​റ​യാ​ൻ ക​ഴി​യും​വി​ധം. അ​ത്​ ഞ​ങ്ങ​ൾ​ക്ക്​ കു​ടും​ബം​പോ​ലെ​യാ​യി​രു​ന്നു.’’

അ​ക്കാ​ല​ത്ത്​ എ​ൽ.​കെ. അ​ദ്വാ​നി, നാ​ഥു​റാ​മി​െ​ൻ​റ ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധം ത​ള്ളി​ക്ക​ള​ഞ്ഞ്​ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​തി​നെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ ഗോ​പാ​ൽ ഗോ​ദ്​​സെ​യു​ടെ മ​റു​പ​ടി ഇ​താ​യി​രു​ന്നു:

‘‘അ​യാ​ളു​ടെ ഭീ​രു​ത്വ​മാ​ണ്​ അ​ങ്ങ​നെ പ​റ​യി​ക്കു​ന്ന​ത്. ‘പോ, ​ഗാ​ന്ധി​യെ കൊ​ല്ല്​’ എ​ന്നൊ​രു തീ​ട്ടൂ​രം ആ​ർ.​എ​സ്.​എ​സ്​ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ നി​ങ്ങ​ൾ​ക്ക്​ പ​റ​യാം. പ​ക്ഷേ, നി​ങ്ങ​ൾ നാ​ഥു​റാ​മി​നെ ത​ള്ളി​ക്ക​ള​യാ​ൻ പാ​ടി​ല്ല. ഹി​ന്ദു മ​ഹാ​സ​ഭ ഒ​രി​ക്ക​ലും നാ​ഥു​റാ​മി​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ല. 1944ൽ ​ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​േ​മ്പാ​ൾ നാ​ഥു​റാം ആ​ർ.​എ​സ്.​എ​സി​െ​ൻ​റ ‘ബൗ​ദ്ധി​ക്​ കാ​ര്യ​വാ​ഹ്​’ ആ​യി​രു​ന്നു.

ഗോപാൽ ഗോദ്സെ

ഹി​ന്ദു​രാ​ഷ​്ട്ര​ത്തി​നാ​യി ​പ്ര​വ​ർ​ത്തി​ക്കു​ന്ന ഒാ​രോ സം​ഘ​ട​ന​യും നാ​ഥു​റാ​മി​നെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ആ​രാ​ധി​ക്കു​ന്ന​ത്​ നാം ​ക​ണ്ടു​വ​രു​ന്നു. ഗ്ലോ​ബ​ൽ ഹി​ന്ദു ഫൗ​ണ്ടേ​ഷ​ൻ എ​ന്ന വി​ദേ​ശ​ത്തെ ഒരു സംഘടന ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഉ​ട​നെ മ​നു​ഷ്യ​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​നെ​ഴു​തി: ‘‘ഒ​രു ദേ​ശീ​യ നാ​യ​ക​ൻ എ​ന്ന പ്ര​തി​ച്ഛാ​യ നാ​ഥു​റാം ഗോ​ദ്​​സെ​ക്ക്​ ന​ൽ​കു​ന്ന​തി​നു​​േ​വ​ണ്ടി സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ വീ​ര​ച​രി​തം പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഹി​ന്ദു​മ​ഹാ​സ​ഭ ഗോ​ദ്​​സെ​ക്ക്​ ക്ഷേ​ത്രം പ​ണി​യാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സം​ഘ്​​പ​രി​വാ​ർ എം.​പി​യാ​യ സാ​ക്ഷി​മ​ഹാ​രാ​ജ്​ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ൻ​റി​ലി​രു​ന്ന്​ ഗോ​ദ്​​സെ​യെ ‘രാ​ജ്യ​സ്​​നേ​ഹി’ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ചു. 1998ൽ ​ഒൗ​ട്ട്​​ലു​ക്​ മാ​ഗസിന്​ കൊ​ടു​ത്ത അ​ഭി​മു​ഖ​ത്തി​ൽ അ​ന്ന​ത്തെ ആ​ർ.​എ​സ്.​എ​സ്​ മു​ഖ്യ​ൻ രാ​ജേ​​ന്ദ്ര സി​ങ്​ എ​ന്ന രാ​ജു​ഭ​യ്യ നാ​ഥു​റാം ഗോ​ദ്​​സെ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ഇ​ങ്ങ​നെ പ​റ​ഞ്ഞു: ‘‘അ​ഖ​ണ്ഡ​ഭാ​ര​തം എ​ന്ന സ​ങ്ക​ൽ​പ​ന​മാ​ണ്​ ഗോ​ദ്​​സെ​യെ ​പ്ര​ചോ​ദി​പ്പി​ച്ച​ത്. അ​യാ​ളു​ടെ ഉ​ദ്ദേ​ശ്യം ശ​രി​യാ​യി​രു​ന്നു. പ​ക്ഷേ, തെ​റ്റാ​യ വ​ഴി​ക​ൾ ആ​ണ്​ അ​യാ​ൾ പ്ര​യോ​ഗി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​ന്​ മ​നു​ഷ്യ​ർ പാ​കി​സ്താ​നി​ൽ​നി​ന്ന്​ കു​ടി​യേ​റു​ന്ന​തു​ക​ണ്ട്​ അ​ദ്ദേ​ഹം സ്​​ത​ബ്​​ധ​നാ​യി. നേ​താ​ക്ക​ളെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ചു.’’

ഇ​ങ്ങ​നെ മു​ഴു​വ​നാ​യും പ​കു​തി​യാ​യും മു​ക്കാ​ലാ​യും ദ​ശാം​ശ​മാ​യു​മൊ​ക്കെ നാ​ഥു​റാം വി​നാ​യ​ക്​ ഗോ​ദ്​​സെ​യെ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്​ ഹി​ന്ദു​സം​ഘ​ട​ന​ക​ൾ. ഗാ​ന്ധി​വ​ധ​ത്തോ​ടെ ലോ​കം മു​ഴു​വ​ൻ വെ​റു​ത്ത പ്ര​തി​ച്ഛാ​യ​യ​ല്ല ഗോ​ദ്​​സെ​ക്ക്​ അ​വ​രു​ടെ ഇ​ട​യി​ൽ. ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ക​ക്ഷി​യും അ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സും ഗാ​ന്ധി​വ​ധ​ത്തി​ലെ ഒ​രു പ്ര​തി​യാ​യി​രു​ന്ന വീ​ർ​സ​വ​ർ​ക്ക​റു​ടെ ചി​ത്രം പാ​ർ​ല​മെ​ൻ​റി​ൽ തൂ​ക്കി​യി​ടു​ന്ന​തി​ൽ വി​ജ​യി​ച്ചു. അ​ങ്ങേ​യ​റ്റം ജ​ന​വി​രു​ദ്ധ​ത​യി​ലാ​ണ്​ സ​വ​ർ​ക്ക​ർ മ​രി​ച്ച​ത്​ എ​ന്നോ​ർ​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ശ​വ​സം​സ്​​കാ​ര​ത്തി​ന്​ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​രേ പ​​െ​ങ്ക​ടു​ത്തി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ ഹി​ന്ദു​ത്വ​ശ​ക്​​തി​ക​ളു​ടെ ച​രി​ത്രാ​രോ​ഹ​ണ​ത്തി​െ​ൻ​റ ആ​ദ്യ​പ​ടി​യി​ൽ​ത​ന്നെ സ​വ​ർ​ക്ക​ർ പാ​ർ​ല​െ​മ​ൻ​റി​ൽ ഒൗ​ദ്യോ​ഗിക ബ​ഹു​മാ​നി​ത​ൻ ആ​യി. തെ​ളി​വി​ല്ലെ​ന്ന്​ ക​ണ്ട്​ വെ​റു​തെ​വി​ട്ട പ്ര​തി ഇ​ത്ര​യും ബ​ഹു​മാ​നി​ത​നെ​ങ്കി​ൽ കൃ​ത്യം നി​ർ​വ​ഹി​ച്ച്​ കു​റ്റ​മേ​റ്റെ​ടു​ത്ത്​ ഞാ​ന​ത്​ ചെ​യ്​​ത​ത്​ ഇൗ ​രാ​ജ്യ​ത്തി​ലെ ഹി​ന്ദു​സ​മു​ദാ​യ​ത്തി​ന്​ വേ​ണ്ടി​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ഒ​ന്നാം പ്ര​തി അ​തി​ലും എ​ത്ര​യോ മു​ക​ളി​ലാ​യി​രു​ന്നി​രി​ക്ക​ണം.

അ​രി​വാ​ങ്ങാ​ൻ റേ​ഷ​ൻ​ക​ട​യി​ൽ ക്യൂ​നി​ൽ​ക്കു​ന്ന ഗാ​ന്ധി​യു​ടെ മു​ന്നി​ൽ വ​ലി​യ കാ​റി​ൽ വ​ന്നി​റ​ങ്ങു​ന്ന ഗോ​ദ്​​സെ​യെ വ​ര​ച്ചു​കാ​ണി​ച്ച​ത്​ എ​ൻ.​വി​യാ​ണ്. പൊ​തു​ധാ​ര​ണ​ക​ളി​ലും ഒാ​ർ​മ​ക​ളി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യാ​ണ്​ മൗ​ലി​ക​വാ​ദ ശ​ക്​​തി​ക​ൾ എ​ക്കാ​ല​ത്തും ക​രു​ത്താ​ർ​ജി​ക്കു​ക. പൊ​തു​ബോ​ധ​ത്തി​ൽ ഗാ​ന്ധി​സ്​​മ​ര​ണ​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും ഹി​ന്ദു​ത്വ ശ​ക്​​തി​ക​ൾ തു​ട​ർ​ച്ച​യാ​യി പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ ഗാ​ന്ധി​വ​ധ​വും അ​തു​മാ​യു​ള്ള ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​വും പ​രി​ശോ​ധി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പു​സ്​​ത​കം 2015ൽ ​പു​റ​ത്തി​റ​ങ്ങു​ക​യു​ണ്ടാ​യി. ‘സം​ശ​യാ​തീ​തം’ (Beyond doubt) എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​റ​ങ്ങി​യ പു​സ്​​ത​കം യ​ഥാ​ർ​ഥ​ത്തി​ൽ ഗാ​ന്ധി​വ​ധ​ത്തെ സം​ബ​ന്ധി​ച്ച നി​ര​വ​ധി രേ​ഖ​ക​ളു​ടെ ഒ​രു സം​പു​ട​മാ​ണ്. ഹി​ന്ദു​ത്വ രാ​ഷ്ട്രീയ​മാ​യി നേ​ർ​ക്കു​നേ​ർ പൊ​രു​തി​നി​ൽ​ക്കു​ന്ന ടീ​സ്​​റ്റ സെ​റ്റ​ൽ​വാ​ദ്​ ആ​ണ്​ ഈ​പു​സ്​​ത​കം എ​ഡി​റ്റ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

മീറത്തിലെ ഓഫിസിൽ സ്ഥാപിച്ച ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോദ്സേയുടെ പ്രതിമയിൽ മാല ചാർത്തുന്ന ഹിന്ദു മഹാസഭാ നേതാക്കൾ Smita Sharma/The New York Times

ആ​ർ.​എ​സ്.​എ​സും ഗാ​ന്ധി​വ​ധ​വു​മാ​യു​ള്ള ബ​ന്ധം ആ​ദ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്​ അ​ന്ന​ത്തെ നെ​ഹ്​​റു ഗ​വ​ൺ​െ​മ​ൻ​റ്​ ത​ന്നെ​യാ​ണ്. ഗാ​ന്ധി​വ​ധം ക​ഴി​ഞ്ഞ്​ ര​ണ്ടു​ദി​വ​സ​ത്തി​നി​പ്പു​റം ആ​ർ.​എ​സ്.​എ​സ്​ നി​രോ​ധി​ക്ക​പ്പെ​ട്ടു. ആ​ർ.​എ​സ്.​എ​സി​നെ നി​രോ​ധി​ച്ച​തെ​ന്തി​ന്​ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന സ​ർ​ക്കാ​ർ രേ​ഖ ഇ​ങ്ങ​നെ പ​റ​യ​ു​ന്നു:

‘‘ന​മ്മു​ടെ രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വെ​റു​പ്പ​ി​െ​ൻ​റ​യും ഹിം​സ​യു​ടെ​യും പ്രേ​ര​ണ​ക​ളെ തി​രി​ച്ച​റി​യാ​നും രാ​ജ്യ​ത്തി​െ​ൻ​റ സ്വാ​ത​ന്ത്ര്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​തും അ​തി​െ​ൻ​റ സ​ൽ​പ്പേ​രി​നെ ക​ള​ങ്ക​പ്പെ​ട​ത്തു​ന്ന​തു​മാ​യ ശ​ക്​​തി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ രാ​ഷ്​​ട്രീ​യ സ്വ​യം സേ​വ​ക സം​ഘ​ത്തെ ചീ​ഫ്​ ക​മീ​ഷ​ണ​ർ പ്ര​വി​ശ്യ​ക​ളി​ൽ നി​യ​മ​വി​ധേ​യ​മ​ല്ലാ​താ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്നു. ഗ​വ​ർ​ണ​ർ പ്ര​വി​ശ്യ​ക​ളി​ലും ഇ​തേ പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ്.’’ ആ​ർ.​എ​സ്.​എ​സ്​ ചെ​യ്​​ത കു​റ്റ​മാ​യി പ്ര​സ്​​തു​ത നി​രോ​ധ​നം ഇ​ങ്ങ​നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു: ‘‘... ജ​ന​ങ്ങ​ളെ ഭീ​ക​ര​വാ​ദ​ത്തി​െ​ൻ​റ വ​ഴി​ക​ളി​ലേ​ക്ക്​ ന​യി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക, ഗ​വ​ൺ​മെ​ൻ​റി​നെ​തി​രെ ജ​ന​വി​കാ​രം ആ​ളി​ക്ക​ത്തി​ക്കു​ക, ആ​യു​ധ​ശേ​ഖ​ര​ണം ന​ട​ത്തു​ക, പൊ​ലീ​സി​നും സേ​ന​ക്കു​മെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക.., എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തും ഹാ​നി​ക​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ർ​പ്പെ​ടു​ക വ​ഴി സം​ഘം സൃ​ഷ്​​ടി​ക്കു​ക​യും പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്​​ത ഹിം​സ​യു​ടെ സം​സ്​​കാ​രം നി​ര​വ​ധി ഇ​ര​ക​ളെ സൃ​ഷ്​​ടി​ക്കു​ക​യു​ണ്ടാ​യി. അ​തി​ൽ അ​വ​സാ​ന​ത്തേ​തും ഏ​റ്റ​വും വി​ല​പ്പെ​ട്ട​തു​മാ​യ ആ​ൾ ഗാ​ന്ധി ആ​യി​രു​ന്നു.’’

അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഏ​ത്​ നേ​താ​വി​നോ​ടാ​ണോ സം​ഘ​കു​ടും​ബം ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ദാ​ര​മാ​യി പെ​രു​മാ​റു​ക​യും ത​ങ്ങ​ളു​ടെ​ത​ന്നെ നേ​താ​വാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ള്ള​ത്, അ​തേ സാ​ക്ഷാ​ൽ സ​ർ​ദാ​ർ വ​ല്ല​ഭ്​​ഭാ​യ്​ പ​േ​ട്ട​ൽ ആ​ണെ​ന്ന്​ ഒാ​ർ​ക്ക​ണം. 1948 സെ​പ്​​റ്റം​ബ​ർ 11ന്​ ​സ​ർ​ദാ​ർ പ​േ​ട്ട​ൽ അ​ന്ന​ത്തെ ആ​ർ.​എ​സ്.​എ​സ്​ മു​ഖ്യ​ൻ എം.​എ​സ്. ഗോ​ൾ​വ​ൽ​ക്ക​ർ​ക്ക്​ ഇ​ങ്ങ​നെ എ​ഴു​തു​ക​യു​ണ്ടാ​യി:

‘‘... അ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ വ​ർ​ഗീ​യ​വി​ഷം നി​റ​ച്ച​വ​യാ​ണ്. ഹി​ന്ദു​ക്ക​ളെ ഉ​ത്സാ​ഹി​പ്പി​ക്കാ​നും സം​ഘ​ടി​പ്പി​ക്കാ​നും വി​ഷം തു​പ്പേ​ണ്ട കാ​ര്യ​മി​ല്ല. ഇൗ ​വി​ഷ​ത്തി​െ​ൻ​റ അ​ന്തി​മ​ഫ​ല​മാ​യി ഗാ​ന്ധി​യു​ടെ മൂ​ല്യ​വ​ത്താ​യ ജീ​വ​​ത്യാ​ഗം രാ​ജ്യ​ത്തി​ന്​ സ​ഹി​ക്കേ​ണ്ട​താ​യി വ​ന്നി​രി​ക്കു​ന്നു. ആ​ർ.​എ​സ്.​എ​സി​നെ ചൊ​ല്ലി സ​ഹ​താ​പ​ത്തി​െ​ൻ​റ ഒ​ര​ണു​പോ​ലും ഗ​വ​ൺ​മെ​ൻ​റി​​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. മ​റി​ച്ച്​ അ​തി​നോ​ടു​ള്ള എ​തി​ർ​പ്പ്​ പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ആ​ർ.​എ​സ്.​എ​സു​കാ​ർ ഗാ​ന്ധി​വ​ധ​ത്തി​ന്​ ശേ​ഷം ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​ത​തോ​ടെ ഇൗ ​എ​തി​ർ​പ്പ്​ പാ​ര​മ്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്ന​ത്​ ഗ​വ​ൺ​മെ​ൻ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​ഴി​വാ​ക്കാ​ൻ വ​യ്യാ​ത്ത​താ​ണ്.

ഗാ​ന്ധി​വ​ധം ആ​ർ.​എ​സ്.​എ​സ്​ ആ​ഘോ​ഷി​ച്ചി​രു​ന്നു എ​ന്ന​ത്​ ഇൗ ​രേ​ഖ വെ​ളി​വാ​ക്കു​ന്നു. ക​വി ഒ.​എ​ൻ.​വി. കു​റു​പ്പ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഒാ​ർ​മ​ക്കു​റി​പ്പു​ക​ളി​ലൊ​ന്നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഗാ​ന്ധി​വ​ധ​ത്തെ​തു​ട​ർ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ ന​ട​ത്തി​യ മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണം പ​രാ​മ​ർ​ശി​ക്കു​ന്ന​ത്​ ഇ​തോ​ടൊ​പ്പം കൂ​ട്ടി​വാ​യി​ക്ക​ണം.

ഇ​ങ്ങ​നെ നി​ര​വ​ധി ഒൗ​ദ്യോ​ഗി​ക​വും അ​നൗ​ദ്യോ​ഗി​ക​വു​മാ​യ തെ​ളി​വു​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ ഗാ​ന്ധി​വ​ധ​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​െ​ൻ​റ പ​ങ്ക്​ വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഇൗ ​പു​സ്​​ത​കം ന​ട​ത്തു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ഇൗ ​പു​സ്​​ത​കം ചെ​യ്യു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം ഗാ​ന്ധി​വ​ധ​ത്തി​െ​ൻ​റ കാ​ര​ണ​മാ​യി ഹി​ന്ദു വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ലാ​ണ്. അ​വ​രു​ടെ നി​ർ​മി​തി​ക​ളാ​ണ്​ പ​ല കാ​ര​ണ​ങ്ങ​ളും എ​ന്ന്​ ഇൗ ​പു​സ്​​ത​ക​ത്തി​െ​ൻ​റ വ​സ്​​തു​നി​ഷ്​​ഠ അ​ന്വേ​ഷ​ണം തെ​ളി​യി​ക്കു​ന്നു​ണ്ട്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്​ പാ​കി​സ്താ​ന്​ അ​നു​കൂ​ല​മാ​യ വാ​ദം ഉ​യ​ർ​ത്തി​യ​തി​െ​ൻ​റ പേ​രി​ലാ​ണ്​ ഗാ​ന്ധി​ജി കൊ​ല്ല​പ്പെ​ട്ട​ത്​ എ​ന്ന​ പ​ച്ച നു​ണ​യാ​ണ്. ഒ​രു​പ​ക്ഷേ, രാ​ജ്യ​ത്തി​െ​ൻ​റ വി​ഭ​ജ​ന​ത്തെ അ​ങ്ങേ​യ​റ്റം​വ​രെ എ​തി​ർ​ത്ത അ​ക്കാ​ല​ത്തെ ഏ​ക നേ​താ​വ്​ ഗാ​ന്ധി​ജി​യാ​യി​രു​ന്നു. ജി​ന്ന​യെ ഇ​ന്ത്യ​ൻ യൂ​നി​യ​െ​ൻ​റ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടും കാ​ബി​ന​റ്റി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ജി​ന്ന​ക്ക്​ നി​യ​മി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കി​ക്കൊ​ണ്ടും വി​ഭ​ജ​നം ഒ​ഴി​വാ​ക്കാ​ൻ അ​വ​സാ​ന നി​മി​ഷം​വ​രെ ഗാ​ന്ധി​ജി പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, വീ​ർ സ​വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹി​ന്ദു​ത്വ പ്ര​ണേ​താ​ക്ക​ൾ വി​ഭ​ജ​ന​ത്തി​ന്​ വേ​ണ്ടി​യാ​ണ്​ വാ​ദി​ച്ച​ത്. പാ​കി​സ്​​താ​ന്​ 55 കോ​ടി കൊ​ടു​ക്കാ​നു​ള്ള സ​ത്യ​ഗ്ര​ഹ​ത്തി​ലാ​ണ്​ വ​ധി​ക്ക​പ്പെ​ടു​േ​മ്പാ​ൾ ഗാ​ന്ധി​ജി ഏ​ർ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും അ​തി​ൽ രോ​ഷാ​കു​ല​രാ​യ ഹി​ന്ദു യു​വാ​ക്ക​ളു​ടെ വൈ​കാ​രി​ക​മാ​യ എ​ടു​ത്തു​ചാ​ട്ട​മാ​ണ്​ ഗാ​ന്ധി​ജി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ എ​ത്തി​ച്ച​തു​മെ​ന്ന പെ​രും നു​ണ​യും ഇൗ ​പു​സ്​​ത​കം തു​റ​ന്നു​കാ​ട്ടു​ന്നു. ഗാ​ന്ധി​ജി അ​വ​സാ​ന​ത്തെ നി​രാ​ഹാ​രം തു​ട​ങ്ങു​ന്ന​ത്​ ഹി​ന്ദു -മു​സ്​​ലിം മൈ​ത്രി​ക്ക്​ വേ​ണ്ടി​യാ​ണ്. വി​ഭ​ജ​ന​ത്തി​െ​ൻ​റ ര​ക്ത​രൂ​ഷി​ത​മാ​യ അ​ധ്യാ​യ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ ഒാ​രോ ദി​ന​വും മാ​റി​ക്കൊ​ണ്ടി​രി​ക്കു​േ​മ്പാ​ഴാ​ണ്​ അ​തി​നെ ത​ട​യാ​ൻ ത​െ​ൻ​റ ജീ​വ​നെ മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ട്​ ഗാ​ന്ധി​ജി നി​രാ​ഹാ​ര സ​മ​രം ഇ​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന്​ ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഗാ​ന്ധി​ജി​യു​ടെ യാ​ത്ര മു​ഴു​വ​ൻ ഇൗ ​യു​ദ്ധ​മു​ന്ന​ണി​യി​ലൂ​ടെ​യാ​യി​രു​ന്നു. കൊ​ളോ​ണി​യ​ൽ ശ​ക്തി​ക​ൾ തു​ട​ങ്ങി​വെ​ക്കു​ക​യും വ​ർ​ഗീ​യ​ശ​ക്തി​ക​ൾ തു​ട​രു​ക​യും ചെ​യ്​​ത ഭി​ന്നി​പ്പി​െ​ൻ​റ പ്ര​ത്യ​യ​ശാ​സ്​​ത്രം ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​റി​ച്ചെ​റി​യാ​നാ​യി​രു​ന്നു ആ ​യാ​ത്ര. കി​ഴ​ക്ക​ൻ പാ​കി​സ്​​താ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബം​ഗാ​ളി​ൽ​നി​ന്നാ​ണ്​ ഗാ​ന്ധി​ജി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഡ​ൽ​ഹി​യെ കൂ​ട്ട​ക്കൊ​ല​യി​ലേ​ക്ക്​ എ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള വ​മ്പി​ച്ച രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ ആ​യി​രു​ന്നു, ഗാ​ന്ധി​ജി​യു​ടെ അ​വ​സാ​ന നി​രാ​ഹാ​രം.


ഇ​ത്​ മ​റ​ച്ചു​വെ​ച്ചാ​ണ്​ 55 കോ​ടി പാ​കി​സ്​​താ​ന്​ ന​ൽ​കാ​ൻ വേ​ണ്ടി​യാ​ണ്​ ഗാ​ന്ധി​ജി നി​രാ​ഹാ​ര​മി​രു​ന്ന​ത്​ എ​ന്ന ക​ള്ളം സം​ഘ്​​പ​രി​വാ​ർ ഗാ​ന്ധി​വ​ധ​ത്തെ തു​ട​ർ​ന്ന്​ അ​ടി​ച്ചി​റ​ക്കി​യ​ത്. തീ​ർ​ച്ച​യാ​യും പാ​കി​സ്​​താ​ന്​ ന​ൽ​കാ​നു​ള്ള 55 കോ​ടി ഉ​ട​ൻ കൊ​ടു​ക്കാ​ൻ ഗാ​ന്ധി​ജി ഗ​വ​ൺ​മെ​ൻ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു എ​ന്ന​ത്​ സ​ത്യം​ത​ന്നെ.

ഇൗ 55 ​കോ​ടി​യു​ടെ പി​ന്നി​ൽ ഒ​രു ക​ഥ​യു​ണ്ട്. വ​ർ​ഗീ​യ​വാ​ദി​ക​ൾ നി​ശ്ശ​ബ്​​ദ​ത പാ​ലി​ക്കു​ന്ന ക​ഥ. വി​ഭ​ജ​നം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​ന്ന​ത്തെ അ​ഖ​ണ്ഡ ഖ​ജ​നാ​വി​ൽ 375 കോ​ടി രൂ​പ​യാ​യി​രു​ന്നു നീ​ക്കി​യി​രി​പ്പ്. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പ്ര​കാ​രം അ​തി​ൽ 75 കോ​ടി രൂ​പ​യാ​ണ്​ പാ​കി​സ്​​താ​ന്​ ന​ൽ​കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ ആ​ദ്യ ഗ​ഡു​വാ​യ ഇ​രു​പ​ത്​ കോ​ടി രൂ​പ കൊ​ടു​ത്തു​ക​ഴി​ഞ്ഞി​രു​ന്നു. ബാ​ക്കി തു​ക​യാ​യ 55 കോ​ടി രൂ​പ അ​തി​ന്​ നി​ശ്ച​യി​ച്ച അ​വ​ധി​യി​ൽ കൊ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഒ​രു ത​ർ​ക്ക​മു​ണ്ടാ​യി. പാ​കി​സ്​​താ​ൻ ക​ശ്​​മീ​രി​നെ ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇൗ 55 ​കോ​ടി രൂ​പ ത​ൽ​ക്കാ​ലം പി​ടി​ച്ചു​വെ​ക്കാ​ൻ നെ​ഹ്​​റു​വി​െ​ൻ​റ മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യി (ക​ശ്​​മീ​ർ അ​ന്ന്​ ഇ​ന്ത്യ​ൻ യൂ​നി​യ​െ​ൻ​റ ഭാ​ഗം ആ​യി​ട്ടി​ല്ല).

എ​ന്നാ​ൽ മൗ​ണ്ട്​ ബാ​റ്റ​ൺ, ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പി​റ​വി​യെ​ടു​ത്ത ഒ​രു രാ​ജ്യ​ത്തി​​െൻറ അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​ച്ഛാ​യ​ക്ക്​ കോ​ട്ടം ത​ട്ടി​ക്കു​ന്ന​താ​ണ്​ എ​ന്ന്​ ഗാ​ന്ധി​ജി​യോ​ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. അ​തേ തു​ട​ർ​ന്നാ​ണ്​ 55 കോ​ടി രൂ​പ പാ​കി​സ്​​താ​ന്​ കൊ​ടു​ക്കാ​ൻ ഗാ​ന്ധി​ജി നി​ർ​ദേ​ശി​ച്ച​ത്.

വ​സ്​​തു​ത​ക​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കെ​ത്ത​ന്നെ​യും ഗാ​ന്ധി​ജി​യു​ടെ നി​രാ​ഹാ​രം അ​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നി​ല്ല. 1948 ജ​നു​വ​രി 13ന്​ ​ത​ന്നെ പാ​കി​സ്​​താ​ന്​ പ​ണം കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം കാ​ബി​ന​റ്റ്​ കൈ​ക്കൊ​ണ്ടി​രു​ന്നു. എ​ന്നി​ട്ടും ഗാ​ന്ധി​ജി നി​രാ​ഹാ​രം തു​ട​ർ​ന്ന​ത്, 55 കോ​ടി​യും നി​രാ​ഹാ​ര​വും ത​മ്മി​ൽ ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര ജീ​വി​തം ത​ക​ർ​ന്നു​പോ​വാ​തി​രി​ക്കാ​നും അ​തി​നെ മ​തേ​ത​ര​മാ​യി പ​രു​വ​പ്പെ​ടു​ത്താ​നു​മാ​ണ്​ ഗാ​ന്ധി​ജി ശ്ര​മി​ച്ചി​രു​ന്ന​ത്.

ഇൗ ‘​മ​തേ​ത​രം’ എ​ന്ന പ​ദ​ത്തി​ന്​ ഗാ​ന്ധി വ​ധ​വു​മാ​യി അ​ടു​ത്ത ബ​ന്ധം ഉ​ണ്ട്. വ​ർ​ഗീ​യ​വാ​ദി​ക​ൾ തെ​റി​വാ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ദം ആ​ണ​ത്. ‘ക​പ​ട മ​തേ​ത​ര​വാ​ദി​ക​ൾ’ എ​ന്നേ അ​വ​ർ പ​റ​യൂ.

1933 മു​ത​ൽ ഗാ​ന്ധി​ജി​യു​ടെ എ​ഴു​ത്തു​ക​ളി​ൽ ആ​വ​ർ​ത്തി​ച്ചു വ​രു​ന്ന ഒ​ന്നാ​ണ്​ ‘മ​തേ​ത​രം’ എ​ന്ന പ്ര​യോ​ഗം. ഒ​രു​പ​ക്ഷേ, ഹി​ന്ദു​വ​ർ​ഗീ​യ ശ​ക്തി​ക​ളെ ഏ​റ്റ​വും പ്ര​കോ​പി​പ്പി​ച്ച​ത്​ അ​താ​യി​രി​ക്കാം. കാ​ര​ണം, ഗാ​ന്ധി​ജി​യു​ടെ ജീ​വ​ന്​ നേ​രെ ആ​ദ്യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്​ 1934ലാ​ണ്. 1934 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച്​ വ​ധ​ശ്ര​മ​ങ്ങ​ൾ ഗാ​ന്ധി​ജി​ക്ക്​ നേ​രെ ഉ​ണ്ടാ​യ​താ​യി ഇ​തി​ലെ രേ​ഖ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. അ​ഞ്ചും നി​​ഴ​ലി​ലാ​ക്കു​ന്ന​ത്​ ഹി​ന്ദു​ത്വ ശ​ക്തി​ക​ളെ​ത​ന്നെ​യാ​ണ്. ഒ​രേ സം​ഘം ത​ന്നെ​യാ​ണ്, ഗോ​ദ്​​സെ​യു​ടെ​യും ആപ്​​തെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള, ഇൗ ​വ​ധ​ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ എ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

(1) 1934 ജൂ​ൺ 25ന്​ ​പു​ണെ​യി​ൽ വെ​ച്ച്​ ഗാ​ന്ധി​ജി സ​ഞ്ച​രി​ച്ച കാ​റി​ന്​ നേ​രെ ബോം​ബേ​റു​ണ്ടാ​യി. ഇ​തി​ലെ പ്ര​തി​ക​ളെ പി​ടി​ച്ച​താ​യോ വി​ചാ​ര​ണ ചെ​യ്​​ത​താ​യോ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ഒ​ന്നു​മി​ല്ല. ഗാ​ന്ധി​ജി​യു​ടെ സ​ഹ​ചാ​രി​യാ​യി​രു​ന്ന പ്യാ​രേ​ലാ​ൽ അ​ട​ക്കം പ​ല​രും ക​രു​തു​ന്ന​ത്​ ഗോ​ദ്​​സെ -ആപ്​​തേ സ​ഖ്യ​മാ​ണ്​ ഇ​ത്​ ചെ​യ്​​ത​തെ​ന്നാ​ണ്.

(2) 1944 ജൂ​ലൈ​യി​ൽ പാ​ഞ്ച്​​ഗ​നി​യി​ൽ വെ​ച്ച്​ ഗാ​ന്ധി​ജി ആ​ക്ര​മി​ക്ക​പ്പെ​ട്ടു. അ​വി​ടെ ഗാ​ന്ധി​ജി താ​മ​സി​ച്ചി​രു​ന്ന ദി​ൽ​ക്കു​ഷ്​ ബം​ഗ്ലാ​വി​ൽ വെ​ച്ച്​ ഒ​രു യു​വാ​വ്​ ക​ത്തി​യോ​ട്​ കൂ​ടി ഗാ​ന്ധി​ജി​യു​ടെ നേ​ർ​ക്ക്​ ഒാ​ടി വ​ന്നു. പു​ണെ​യി​ൽ നി​ന്ന്​ വ​ന്ന ബ​സി​ലാ​ണ്​ കൊ​ല​യാ​ളി സം​ഘം പാ​ഞ്ച്​​ഗ​നി​യി​ൽ എ​ത്ത​പ്പെ​ട്ട​ത്. അ​ത്​ ന​യി​ച്ചി​രു​ന്ന​ത്​ ഗോ​ദ്​​സെ ആ​ണ്​ എ​ന്ന്​ വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

(3) 1944ൽ ​സേ​വാ​ഗ്രാ​മി​ൽ​വെ​ച്ചാ​ണ്​ മൂ​ന്നാ​മ​ത്​ വ​ധ​ശ്ര​മം ന​ട​ന്ന​ത്. ഇ​തും ന​ട​ത്തി​യ​ത്​ ഒ​രു സം​ഘ​മാ​ണ്. ഗോ​ദ്​​സെ ത​ന്നെ​യാ​ണ്​ നേ​താ​വ്​ എ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു.

(4) 1946 ജൂ​ണി​ൽ പു​ണെ​യി​ലേ​ക്കു​ള്ള റെ​യി​ൽ​പ്പാ​ളം കേ​ടു​വ​രു​ത്തി ഗാ​ന്ധി​ജി സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​നെ അ​ട്ടി​മ​റി​ക്കാ​നാ​യി​രു​ന്നു കൊ​ല​യാ​ളി​ക​ൾ ശ്ര​മി​ച്ച​ത്. പ​ക്ഷേ, എ​ൻ​ജി​ൻ ഡ്രൈ​വ​റു​ടെ സ​മ​ർ​ഥ​മാ​യ ഇ​ട​പെ​ട​ൽ​കൊ​ണ്ട്​ ഗാ​ന്ധി​ജി​യു​ടെ​യും അ​നേ​കാ​യി​രം ആ​ളു​ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു.

(5) ജ​നു​വ​രി 20, 1948: മ​ദ​ൻ​ലാ​ൽ പ​ഹ്​​വ ഇൗ ​ശ്ര​മ​ത്തി​ൽ പി​ടി​യി​ലാ​യി. ഗാ​ന്ധി​ജി​യെ കൊ​ല്ലാ​ൻ പു​ണെ സം​ഘം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ പ​ഹ്​​വ മൊ​ഴി ന​ൽ​കി​യി​ട്ടും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ജീ​വൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 1948 ജ​നു​വ​രി 30ന്​ ​ഗാ​ന്ധി എ​ന്ന ന​ക്ഷ​ത്രം പൊ​ലി​ഞ്ഞു.

ഇൗ ​വ​ധ​ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ അ​ണി​നി​ര​ന്ന​ത്​ പു​ണെ​യി​ലെ ബ്രാ​ഹ്​​മ​ണ സം​ഘ​മാ​ണ്. തി​ല​ക​െ​ൻ​റ അ​നു​യാ​യി​ക​ൾ ആ​യി​രു​ന്ന​വ​രും എ​ന്നാ​ൽ ഗാ​ന്ധി​ജി​യു​ടെ മ​തേ​ത​ര നി​ല​പാ​ടി​നോ​ട്​ വെ​റു​പ്പു​ള്ള​വ​രും ആ​യി​രു​ന്നു അ​വ​ർ. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ട്ടാ​ൽ ഹി​ന്ദു രാ​ജ്യം, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ബ്രാ​ഹ്​​മ​ണ രാ​ജ്യം, സ്​​ഥാ​പി​ക്കാ​ൻ ക​ഴി​യും എ​ന്ന രാ​ഷ്​​ട്രീ​യ സ്വ​പ്​​നം ത​ക​ർ​ന്ന​ത്​ ഗാ​ന്ധി​ജി വ​ന്ന​തോ​ട്​ കൂ​ടി​യാ​ണ്. ഇൗ ​പ​ക​യാ​ണ്​ ഗാ​ന്ധി​വ​ധ​ത്തി​ന്​ പി​ന്നി​ലെ ഹേ​തു എ​ന്ന്​ ഇൗ ​പു​സ്​​ത​കം പേ​ർ​ത്തും പേ​ർ​ത്തും വെ​ളി​വാ​ക്കു​ന്നു.

ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിലേക്ക് പ്രതീകാത്മകമായി നിറയൊഴിക്കുന്ന ഹിന്ദുമഹാസഭാ പ്രവർത്തകർ. അലിഗഢിൽ നിന്നുള്ള ചിത്രം.

അ​തി​നാ​ൽ ഗാ​ന്ധി സ്​​മ​ര​ണ എ​ന്ന​ത്​ ഗോ​ദ്​​സെ രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ എ​തി​ർ ഒാ​ർ​മ​യാ​ണ്. ഭൂ​ത​ത്തി​ന്​ മേ​ൽ മ​തം​കൊ​ണ്ടും ദേ​ശീ​യ​ത​കൊ​ണ്ടും നു​ണ​കൊ​ണ്ടും പ​ണി​യു​ന്ന സം​ഘ്​പ​രി​വാ​ർ വ്യാ​ജ നി​ർ​മി​തി​യു​ടെ അ​ടി​ത്ത​റ പി​ള​ർ​ക്കു​ന്ന പു​സ്​​ത​കം ആ​ണി​ത്. ഹി​ന്ദു​ത്വ​വാ​ദി​ക​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളോ ദേ​ശീ​യ​വാ​ദി​ക​ളോ വി​ഭ​ജ​ന വി​രു​ദ്ധ​രോ ഒ​ന്നു​മാ​യി​രു​ന്നി​ല്ല എ​ന്ന്​ തെ​ളി​വു​ക​ൾ നി​ര​ത്തി പ്ര​ഖ്യാ​പി​ക്കു​ന്ന പു​സ്​​ത​കം ആ​ണി​ത്.

ന​മ്പു ചൂ​ണ്ടി​ക്കാ​ട്ടി​യ മു​ഖ​ച്ഛാ​യ​ക​ൾ പ​തു​ക്കെ പ​തു​ക്കെ കാ​റി​െ​ൻ​റ വ​ർ​ത്തു​ള പ്ര​ത​ല​ങ്ങ​ളി​ൽ ഏ​േ​ങ്കാ​ണി​ച്ച പ്ര​തി​ബിം​ബ​ങ്ങ​ളാ​യി. അ​വ ഞ​ങ്ങ​ളു​ടെ മേ​ലാ​ണോ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ പെ​െ​ട്ട​ന്ന്​ ഞാ​ൻ പേ​ടി​ച്ചു. ഒ​രു സം​സ്​​കാ​ര​ത്തെ​യെ​മ്പാ​ടും കീ​ഴ​ട​ക്കാ​ൻ ഗോ​ദ്​​സെ​യു​ടെ പ്ര​തി​ച്ഛാ​യ​ക​ൾ വെ​മ്പു​േ​മ്പാ​ൾ അ​തി​നെ​തി​രെ പൊ​തു​ബോ​ധ നി​ർ​മി​തി അ​ത്യാ​വ​ശ്യ​മാ​ണ്. അ​തി​ന്​ അ​ത്യാ​വ​ശ്യം വേ​ണ്ട പു​സ്​​ത​ക​മാ​ണ്​ ‘സം​ശ​യാ​തീ​തം’.

Show More expand_more