Begin typing your search above and press return to search.
proflie-avatar
Login

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം
cancel

ഒ​ട്ടും സ​ന്തോ​ഷക​ര​മ​ല്ലാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. പ്ര​സി​ദ്ധീ​ക​ര​ണ മേ​ഖ​ല​യാ​കെ പ​ലത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ​​ത്ര, ആ​​നു​​കാ​​ലി​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ ബി​​ൽ ഡിസംബർ 21ന്​ ലോക്​സഭ പാ​​സാ​​ക്കി. പ​​ത്ര​​ങ്ങ​​ളു​​ടെ​​യും ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളു​​ടെ​​യും ന​​ട​​ത്തി​​പ്പി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​റി​​ന് അ​​തി​​ക്ര​​മി​​ച്ചു ക​​ട​​ക്കാ​​ൻ ക​​ഴി​​യു​​ന്ന വ്യ​​വ​​സ്ഥ​​ക​​ളു​​ണ്ടെ​​ന്ന് എ​​ഡി​​റ്റേ​​ഴ്സ് ഗി​​ൽ​​ഡ് വി​​മ​​ർ​​ശി​​ച്ച ബില്ലാണ്​ ഇത്. നേ​​ര​​ത്തേ രാ​​ജ്യ​​സ​​ഭ പാ​​സാ​​ക്കി​​യ ബി​​ൽ രാ​​ഷ്ട്ര​​പ​​തി ഒ​​പ്പു​​വെ​​ച്ചാ​​ൽ നി​​യ​​മ​​മാ​​കും. പ​​ത്ര, ആ​​നു​​കാ​​ലി​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ ബി​​ൽ ശൂ​​ന്യ​​മാ​​യ പ്ര​​തി​​പ​​ക്ഷ ബെ​​ഞ്ചു​​ക​​ളെ സാ​​ക്ഷിനി​​ർ​​ത്തിയാണ്​ ലോ​​ക്സ​​ഭ​​ പാസാക്കിയത്​. ഇ​േതാടെ, 1867ലെ ​​പ​​ത്ര-പു​​സ്ത​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ നി​​യ​​മം ഇ​​ല്ലാ​​താകും.

പുതിയ നിയമത്തിന്റെ വ്യവസ്​ഥകൾ എങ്ങനെയൊക്കെയാണ്​ പ്രസിദ്ധീകരണരംഗത്തെ ബാധിക്കുക എന്ന്​ ഇനിയും അറിയേണ്ടിയിരിക്കുന്നു. പു​​സ്ത​​ക​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് പു​​തി​​യ നി​​യ​​മ​​മെ​​ന്ന് ബി​​ല്ലി​​ന്മേ​​ലു​​ള്ള ച​​ർ​​ച്ച​​ക്ക് ലോ​​ക്സ​​ഭ​​യി​​ൽ മ​​റു​​പ​​ടി ന​​ൽ​​കി​​യ വാ​​ർ​​ത്ത​​വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രി അ​​നു​​രാ​​ഗ് ഠാ​​കു​​ർ പ​​റ​​ഞ്ഞതു മാത്രമാണ്​ ആശ്വാസം. എന്നാൽ, ഇൗ ബില്ലിൽ ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​ക​​ളു​​ടെ​​യും പ്ര​​സാ​​ധ​​ക​​രു​​ടെ​​യും പ​​ക്ക​​ലു​​ള്ള ഏ​​ത് രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ക്കാനും പ്ര​​സ് ര​​ജി​​സ്ട്രാ​​ർ ജ​​ന​​റ​​ലി​​ന് അധികാരമുണ്ട്​.

ഇതുമായി ബന്ധപ്പെട്ട്​ ഏ​​ത് സ്ഥ​​ല​​ങ്ങ​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നും പി​​ഴ ചു​​മ​​ത്താ​​നുംകൂടി അധികാരം നൽകിയിട്ടുണ്ട്. ബില്ലിൽ അപകടകരമായ വ്യവസ്​ഥകൾ പലതുണ്ട്​. ഉ​​ട​​മ​​യോ പ്ര​​സാ​​ധ​​ക​​നോ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലോ നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലോ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്കെ​​തി​​രാ​​യ ഏ​​തെ​​ങ്കി​​ലും പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലോ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടാ​​ൽ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ന്റെ ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കു​മെന്നതാണ്​ അത്​. ആരാണ്​ ഇൗ ‘നിയമവിരുദ്ധ പ്രവർത്തനം’ നിശ്ചയിക്കുക എന്നിടത്താണ്​ പ്രശ്​നം.

രാജ്യത്തെ മാധ്യമപ്രവർത്തകർക്കും പത്രാധിപൻമാർക്കുമെതിരെ യു.എ.പി.എ ചുമത്തിയ നാടാണ്​ നമ്മ​ുടേത്​ എന്ന്​ മറന്നുകൂടാ. ഉ​​ട​​മ​​യോ പ്ര​​സാ​​ധ​​ക​​നോ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലോ നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലോ ഏ​​ർ​​പ്പെ​​ട്ടോ എ​​ന്ന് 1967ലെ ​​യു.​​എ.​​പി.​​എ നി​​യ​​മ​​ത്തി​​ലെ 2(1) (കെ), (​​ഒ) വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് നി​​ർ​​വ​​ചി​​ക്കു​​ക​​യെ​​ന്ന് പു​​തി​​യ നി​​യ​​മ​​ത്തി​​ന്റെ 11 (4) വ​​കു​​പ്പ് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

പ്ര​​സ് ര​​ജി​​സ്ട്രാ​​ർ ജ​​ന​​റ​​ൽ ആ​​യി​​രി​​ക്കും ഇനി ആ​​നു​​കാ​​ലി​​ക​​ങ്ങ​​ൾ​​ക്ക് ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന​​തും രാ​​ജ്യ​​ത്തെ ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള​​ട​​ങ്ങു​​ന്ന വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​ന്ന​​തും. ആ​​നു​​കാ​​ലി​​കം ഇ​​ന്ത്യ​​യി​​ൽ മാ​​ത്ര​​മേ അ​​ച്ച​​ടി​​യും പ്ര​​സാ​​ധ​​ന​​വും ന​​ട​​ത്താ​​വൂ. ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളു​​ടെ സ​​ർ​​ക്കു​​ലേ​​ഷ​​ൻ പ​​രി​​ശോ​​ധി​​ക്കാ​​ൻ പ്ര​​സ് ര​​ജി​​സ്ട്രാ​​ർ ജ​​ന​​റ​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യോ​​ഗി​​ക്കും.

ര​​ജി​​സ്ട്രേ​​ഷ​​ൻ നി​​രാ​​ക​​രി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ൾ​ക്ക് പ്ര​​സ് ആ​​ൻ​​ഡ് ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​പ്പ​​ലേ​​റ്റ് ബോ​​ർ​​ഡ് ഉ​​ണ്ടാ​​ക്കും. പ്ര​​സ് കൗ​​ൺ​​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ ചെ​​യ​​​ർ​​പേ​​ഴ്സ​​ൻ, പ്ര​​സ് കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​മ​​നി​​ർ​​ദേ​​ശംചെ​​യ്യു​​ന്ന ര​​ണ്ടു പേ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​യി​​രി​​ക്കും ബോ​​ർ​​ഡ്. ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ പു​​തു​​ക്കാ​​നും സ​​സ്പെ​​ൻ​​ഡ് ചെ​​യ്യാ​​നും റ​​ദ്ദാ​​ക്കാ​​നും അ​​ധി​​കാ​​ര​​മു​​ള്ള പ്ര​​സ് ര​​ജി​​സ്ട്രാ​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ​​യെ നി​​യ​​മി​ക്കും. കേ​​ന്ദ്രസ​​ർ​​ക്കാ​​റി​​ന്റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ പ്ര​​സ് ര​​ജി​​സ്ട്രാ​​ർ ജ​​ന​​റ​​ൽ ബാ​​ധ്യ​​സ്ഥ​​മാ​​ണ് എന്ന വ്യവസ്​ഥയും ബില്ലിലുണ്ട്​. അതായത്​ പ്രസ്​ രജിസ്​ട്രാർ ജനറൽ സ്വതന്ത്രമായി അല്ല പ്രവർത്തിക്കുക എന്നു ചുരുക്കം. ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പു​​തു​​ക്ക​​ൽ, ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം മാ​​റ്റ​​ൽ, പ്ര​​സി​​ദ്ധീ​​ക​​ര​​ണം നി​​ർ​​ത്തി​​വെ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​തി​​നു​​ള്ള വ്യ​​വ​​സ്ഥ​​ക​​ളും ബില്ലിലുണ്ട്​.

ജനാധിപത്യത്തിൽ സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമപ്രവർത്തനമാണ്​ വേണ്ടത്​. അതാണ്​ ജനാധിപത്യത്തി​ന്റെ തൂൺ എന്ന്​ അറിയാത്തവരല്ല ആരും. അത്​ ഇല്ലാതാകുക എന്നാൽ​ രാജ്യം സമ്പൂർണ ഫാഷിസത്തിലേക്ക്​ പതിക്കുന്നുവെന്നാണ് അർഥം. ഇപ്പോൾ ഇൗ നിമിഷം, സന്തോഷകരമായ മുഖത്തോടെ എങ്ങനെയാണ്​ പുതുവർഷാശംസകൾ നേരുക എന്ന്​ ‘തുടക്ക’ക്കാരന് അറിയില്ല.

Show More expand_more
News Summary - weekly thudakkam