Begin typing your search above and press return to search.
proflie-avatar
Login

പാർവതി -7

പാർവതി -7
cancel

07 തി​ര​ക്കി​പ്പോ​യ അ​ച്ചു​വേ​ട്ട​ൻഅ​മ്മാ​മ്മ ഊ​ഹി​ച്ച​തുപോ​ലെ വെ​റുംകൈ​യു​മാ​യി അ​ച്ചു​വേ​ട്ട​ൻ മ​ട​ങ്ങി​യെ​ത്തിയെ​ങ്കി​ലും അ​ത്ര പെ​ട്ടെ​ന്ന് വി​ട്ടുകൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല പാ​ർ​വ​തി. അ​യാ​ളെ മാ​റ്റിനിറുത്തി അ​വ​ൾ​ക്ക് ചോ​ദി​ക്കാ​ൻ ഒ​രുപാ​ട് കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​വ​ളു​ടെ അ​ര​മു​ള്ള നാ​വി​നു മു​മ്പി​ൽ പാ​വം അ​ച്ചു​വേ​ട്ട​ൻ കു​ഴ​ഞ്ഞു. അ​ക​ലെ​യെ​ങ്ങോ ഉ​ള്ള ആ ​പാ​റ​ക്കെ​ട്ടും പു​ഴ​യും ഒ​രു പു​ക​മ​റ​യാ​യി അ​യാ​ളെ പൊ​തി​ഞ്ഞു. അ​തി​​​ന്റെ അ​ങ്ക​ലാ​പ്പി​ൽ അ​യാ​ൾ എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തു, വി​ക്കി​വി​ക്കി എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു. കു​ന്നി​റ​ങ്ങി വ​ന്ന ഏ​തോ...

Your Subscription Supports Independent Journalism

View Plans

07 തി​ര​ക്കി​പ്പോ​യ അ​ച്ചു​വേ​ട്ട​ൻ

അ​മ്മാ​മ്മ ഊ​ഹി​ച്ച​തുപോ​ലെ വെ​റുംകൈ​യു​മാ​യി അ​ച്ചു​വേ​ട്ട​ൻ മ​ട​ങ്ങി​യെ​ത്തിയെ​ങ്കി​ലും അ​ത്ര പെ​ട്ടെ​ന്ന് വി​ട്ടുകൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല പാ​ർ​വ​തി. അ​യാ​ളെ മാ​റ്റിനിറുത്തി അ​വ​ൾ​ക്ക് ചോ​ദി​ക്കാ​ൻ ഒ​രുപാ​ട് കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​വ​ളു​ടെ അ​ര​മു​ള്ള നാ​വി​നു മു​മ്പി​ൽ പാ​വം അ​ച്ചു​വേ​ട്ട​ൻ കു​ഴ​ഞ്ഞു. അ​ക​ലെ​യെ​ങ്ങോ ഉ​ള്ള ആ ​പാ​റ​ക്കെ​ട്ടും പു​ഴ​യും ഒ​രു പു​ക​മ​റ​യാ​യി അ​യാ​ളെ പൊ​തി​ഞ്ഞു. അ​തി​​​ന്റെ അ​ങ്ക​ലാ​പ്പി​ൽ അ​യാ​ൾ എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തു, വി​ക്കി​വി​ക്കി എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു. കു​ന്നി​റ​ങ്ങി വ​ന്ന ഏ​തോ ഒ​രു പു​ക​ച്ചു​രു​ൾ പി​ന്നീ​ട് വ​ള​ർ​ന്നു വ​ലു​താ​യി ത​ന്നെ പേ​ടി​പ്പി​ക്കാ​നാ​യി മു​ന്നി​ൽ വി​രി​ഞ്ഞു നി​ന്ന​പ്പോ​ൾ തൊ​ണ്ട വ​ര​ണ്ട​തും, ക​ര​യാ​ൻപോ​ലും പ​റ്റാ​തെ മി​ഴി​ച്ചുനി​ന്ന​തും ഒ​ടു​വി​ൽ ആ ​രൂ​പം താ​നേ പു​ഴ​വെള്ള​ത്തി​ൽ അ​ലി​ഞ്ഞുപോ​യ​തു​മൊ​ക്കെ…

അ​ങ്ങ​നെ ഒ​രുവി​ധ​ത്തി​ൽ എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞൊ​തു​ക്കി അ​ച്ചു​വേ​ട്ട​ൻ വെ​ള്ള​ക്കൂ​ജ തേ​ടി​പ്പോ​യ​പ്പോ​ൾ കാ​ർ​ട്ടൂ​ൺ സി​നി​മ​യി​ലെ രാ​ക്ഷ​സ​നെ​പ്പോ​ലെ അ​ല​റിവി​ളി​ക്ക​ണ​മെ​ന്ന് തോ​ന്നി പാ​ർ​വതി​ക്ക്.

തൊ​ണ്ട ന​ന​ച്ച് അ​യാ​ൾ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ പാ​ർ​വ​തി അ​യാ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ നോ​ക്കി.

“അ​പ്പോ​പ്പി​ന്നെ ഒ​ന്നും ക​ണ്ടി​ല്ലാ​ന്ന് അ​ച്ചു​വേ​ട്ട​ൻ നേ​ര​ത്തെ നൊ​ണ പ​റ​ഞ്ഞ​തോ?”

“അ​ത് പി​ന്നെ അ​മ്മാ​മ്മ മ​യി​സ്രേ​റ്റി​​​െൻറ കോ​ട്ടൂ​ട്ട് ഓ​രോ​ന്ന് ചോ​യ്ച്ച​പ്പോ​ൾ അ​ച്ചു​വേ​ട്ട​ൻ വെ​ര​ണ്ടുപോ​യി​ല്ലേ? അ​ല്ലെ​ങ്കി​ലും അ​മ്മാ​മ്മേ​ടെ മൊ​ഖ​ത്തു നോ​ക്കി എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ പേ​ട്യാ അ​ച്ചു​വേ​ട്ട​ന്. പി​ന്നെ അ​വ​ടെ ക​ണ്ട​ത് കൊ​റേ പൊ​ക മാ​ത്ര​ല്ലേ?”

“ഉ​വ്വു​വ്വ്”, മ​ന​സ്സി​ലാ​യ​തുപോ​ലെ പാ​ർ​വ​തി ത​ല കു​ലു​ക്കി.

അ​ൽപം ക​ഴി​ഞ്ഞ് അ​യാ​ൾ ഒ​രു മ​ഹാ​ര​ഹ​സ്യംപോ​ലെ ചി​ല​തൊ​ക്കെ പ​റ​ഞ്ഞു. ഈ ​പ​ഴ​യ ക​ഥ​ക​ളൊ​ക്കെ അ​യാ​ളും കേ​ട്ടി​രി​ക്കു​ന്നു. അ​തി​​​ന്റെ നേ​ര​റി​യാ​ൻ ഒ​രി​ക്ക​ൽ അ​വി​ടംവ​രെ പോ​യ​തു​മാ​ണ്. എ​ന്നി​ട്ടെ​ന്താ, മ​ട​ങ്ങിവ​ന്ന​ത് ഒ​ഴി​ഞ്ഞ മ​ന​സ്സു​മാ​യി. പ​ക്ഷേ, പി​ന്നീ​ടൊ​രി​ക്ക​ൽ ഇ​ന്ദി​ര വ​ല്ലാ​തെ വാ​ശിപി​ടി​ച്ച​പ്പോ​ൾ…

“വാ​ശി പി​ടി​ച്ച​പ്പോ​ൾ?” പാ​ർ​വ​തി​ക്ക് താ​ൽപ​ര്യ​മാ​യി.

അ​ൽപം മ​ടി​യോ​ടെ​യാ​ണ്‌ അ​ച്ചു​വേ​ട്ട​ൻ പ​റ​യാ​ൻ തു​ട​ങ്ങി​യ​ത്. അ​വ​ള​വി​ടെ ഏ​താ​ണ്ടൊ​ക്കെ ക​ണ്ടു​വ​ത്രെ. കാ​ഴ്ച​ക്കു​റ​വു​ള്ള മ​ക​ൾ​ക്ക് ആ ​സ​മ​യ​ത്തു കാ​ണാ​നാ​യി എ​ന്ന് പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​ന്ന​വ​ർ ക​ളി​യാ​ക്കി ചി​രി​ക്കു​മെ​ന്ന പേ​ടി​യി​ൽ അ​തൊ​ക്കെ അ​മ്മാ​മ്മ​യോ​ട് കൂ​ടി പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ, അ​ത​റി​യാ​ൻ വ​ലി​യ താ​ൽപ​ര്യ​മാ​യി​രു​ന്നു പാ​ർ​വ​തി​ക്ക്.

“അ​തൊ​ക്കെ എ​ന്നോ​ട് പ​റ​ഞ്ഞോ​ളൂ. പാ​ർ​വ​തി ആ​രോ​ടും പ​റ​യാ​ൻ പോ​ണി​ല്ല. പ്ര​ത്യേ​കി​ച്ചും അ​മ്മാ​മ്മ​യോ​ട്.”

അ​വ​ൾ ഉ​റ​പ്പുകൊ​ടു​ത്തു.

കു​റ​ച്ചു ക​ഴി​ഞ്ഞു ശ​ബ്ദം താ​ഴ്ത്തി അ​യാ​ൾ പ​റ​യാ​ൻ തു​ട​ങ്ങി. ആ ​കു​ട്ടി ക​ണ്ട​ത് അ​വി​ശ്വ​സ​നീ​യ​മാ​യ കു​റെ കാ​ഴ്ച​ക​ൾ. ന​ല്ലപോ​ലെ നൃ​ത്തം ചെ​യ്യു​ന്ന, ന​ന്നാ​യി ചി​ത്രം വ​ര​ക്കു​ന്ന, പാ​ട്ട് പാ​ടു​ന്ന വേ​റൊ​രു ഇ​ന്ദി​ര! അ​തു കേ​ട്ട​പ്പോ​ൾ പൊ​തു​വെ ഗൗ​ര​വക്കാ​രി​യാ​യ ഭാ​ര്യ അ​മ്മൂ​ട്ടി​ക്കും ചി​രി വ​ന്നു​വ​ത്രെ.

അ​തോ​ടെ ത​ന്റേ​ത് ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്ന് പാ​ർ​വ​തി​ക്കും ഉ​റ​പ്പാ​യി. ആ ​കു​ന്നി​നെ ചു​റ്റി​പ്പ​റ്റി എ​ന്തൊ​ക്കെ​യോ ര​ഹ​സ്യ​ങ്ങ​ൾ മ​റ​ഞ്ഞുകി​ട​ക്കു​ന്നു. പാ​വം, ഇ​ന്ദി​ര​യു​ടെ ഉ​ള്ളി​ലു​ള്ള മോ​ഹ​ങ്ങ​ൾ ത​ന്നെ​യാ​വാം കാ​ഴ്ച​ക​ളാ​യി അ​വ​ളു​ടെ മു​മ്പി​ൽ തെ​ളി​ഞ്ഞുവ​ന്ന​ത്.

“വ​ള​രെ സ​ന്തോ​ഷം. അ​ച്ചു​വേ​ട്ടാ. ഇ​ന്ദി​ര മി​ടു​ക്കി​യാ​ണ്. കാ​ഴ്ച ഇ​ത്തി​രി കു​റ​വാ​ണെ​ങ്കി​ലെ​ന്താ, അ​തൊ​രു കു​റ​വേ അ​ല്ല​ല്ലോ. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ഒ​രു മൂ​ന്നാം ക​ണ്ണ് ഉ​ണ്ടാ​വും​ന്നാ കേ​ട്ടി​രി​ക്ക​ണേ. ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണം എ​ഴു​ത്തു​കാരി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​യും ആ​യി​രു​ന്ന അ​മേ​രി​ക്ക​ക്കാ​രി ഹെ​ല​ൻ കെ​ല്ല​ർ ത​ന്നെ. അ​വ​ർ​ക്ക് ചെ​റു​പ്പ​ത്തി​ലേ കാ​ണാ​നും കേ​ൾ​ക്കാ​നും വ​യ്യാ​താ​യി. എ​ന്നി​ട്ടെ​ന്താ, പ​ഠി​ച്ചു ഡി​ഗ്രി വ​രെ​യെ​ടു​ത്തു. ലോ​കം മു​ഴു​വ​നും ചു​റ്റിന​ട​ന്ന് പ്ര​സം​ഗി​ച്ചു.​ അ​തുപോ​ലെ പ​ല രം​ഗ​ങ്ങ​ളി​ലും വ​ല്യ സം​ഭാ​വ​ന​ക​ൾ ചെ​യ്ത പ​ല​രും… ഇ​പ്പൊ പ​ണ്ട​ത്തെ കാ​ലൊ​ന്നു​മ​ല്ല. ഒ​രുപാ​ട് സൗ​ക​ര്യ​ങ്ങ​ളു​ണ്ട് എ​ഴു​താ​നും വാ​യി​ക്കാ​നും.’’

‘‘കൊ​റേ​യൊ​ക്കെ കേ​ട്ടി​രി​ക്ക​ണൂ. പ​ക്ഷെ ഞ​ങ്ങ​ടെ ഈ ​ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഇ​ട​യി​ൽ…’’

“അ​തൊ​ക്കെ ശ​രി​യാ​കും, അ​ച്ചു​വേ​ട്ടാ. ചി​കി​ത്സകൊ​ണ്ടു ത​ന്നെ കൊ​റേ ഗു​ണം കി​ട്ടും…’’

അ​ത് കേ​ട്ട​പ്പോ​ൾ അ​യാ​ൾ​ക്ക് അ​ൽപം ആ​ശ്വാ​സ​മാ​യ​തു പോ​ലെ…

ഭൂ​ത​പ്പി​ശാ​ചു​ക്ക​ളി​ലൊ​ന്നും വി​ശ്വാ​സ​മി​ല്ല അ​മ്മാ​മ്മ​ക്ക്. അ​ങ്ങ​ന​ത്തെ ഒ​രു​പാ​ട് ക​ഥ​ക​ൾ കേ​ട്ടു വ​ള​ർ​ന്നുകൊ​ണ്ട് മു​തി​ർ​ന്ന​പ്പോ​ഴേ​ക്കും പേ​ടി പോ​യി. മാ​ത്ര​മ​ല്ല മു​ത്തശ്ശി​ക്ക​ഥ​ക​ളു​ടെ ആ​യു​സ്സ് കു​ട്ടി​ക്കാ​ല​ത്തേ​ക്ക് മാ​ത്ര​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​ട്ടു​ണ്ട് വ​ല്യേ​ട്ട​ൻ. അ​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച മു​ര​ടി​ച്ചു പോ​കു​മ​ത്രേ. ചെ​റി​യ പ്രാ​യത്തി​ൽ സ്വ​പ്നം കാ​ണാ​ൻ ഇ​ത്ത​രം ക​ഥ​ക​ളും വി​ശ്വാ​സ​ങ്ങ​ളും സ​ഹാ​യി​ച്ചേ​ക്കാം. പ​ക്ഷേ, വ​ലു​താ​വു​മ്പോ​ൾ കാ​ണു​മ്പോ​ൾത​ന്നെ പാ​ലും വെ​ള്ള​വും തി​രി​ച്ച​റി​യാ​നാക​ണം.

എ​ന്താ​യാ​ലും, ആ ​കു​ന്നി​നെ​യും പു​ഴ​യെ​യും ചു​റ്റി​പ്പ​റ്റി നേ​ര​ല്ലാ​ത്ത എ​ന്തൊക്കെ​യോ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​മ്മാ​മ്മ​ക്കും തോ​ന്നി. വി​ശ്വ​സി​ക്കാ​നാ​വു​ന്ന എ​ന്തെങ്കി​ലും. എ​ന്നാ​ലും അ​തി​നെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ​യും ആ​രാ​ധ​ന​യു​ടെ​യും കു​റ്റിയി​ൽ ത​ള​ച്ചി​ട​രു​തെ​ന്നു മാ​ത്രം. അ​തൊ​ക്കെ തെ​ര​ഞ്ഞു പോ​കാ​ൻ അ​ച്ചു പോ​രാ. പാ​ർ​വ​തി​ക്ക് ബു​ദ്ധി​യു​ണ്ടെ​ങ്കി​ലും പ​ട്ട​ണ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​തുകൊ​ണ്ടാ​വാം ഇ​ത്ത​രം കെ​ട്ടു​ക​ഥ​ക​ളെ വി​ശ്വ​സി​ക്കാ​ൻ പാ​ർ​വതി​യു​ടെ അ​ബോ​ധ​മ​ന​സ്സ് പ്രേ​രി​പ്പിക്കു​ന്ന​ത്. ചി​ല​പ്പോ​ൾ അ​ങ്ങ​ന​ത്തെ വ​ല്ല പു​സ്ത​ക​ങ്ങ​ളും വാ​യി​ച്ചു കാ​ണും.

നാ​ല​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും പാ​ർ​വ​തി​ക്ക് ബോ​റ​ടി​ച്ചുതു​ട​ങ്ങി. അ​മ്മാ​മ്മ​ക്ക് സ​മ​യം ക​ള​യാ​ൻ ടി.​വി സീ​രി​യ​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​തൊ​ന്നും തീ​രെ സ​ഹി​ക്കാ​ൻ പ​റ്റി​ല്ല അ​വ​ൾ​ക്ക്. വ​ല്ല പു​സ്ത​ക​ങ്ങ​ളും കി​ട്ടി​യെ​ങ്കി​ൽ? അ​മ്മാ​മ്മ​യു​ടെ ഷെ​ൽ​ഫി​ൽ പു​രാ​ണ​ങ്ങ​ളേ​യു​ള്ളൂ. പി​ന്നെ കു​റെ ഗാ​ന്ധി സാ​ഹിത്യ​വും ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളും. നെ​ഹ്റുവി​​​ന്റെ ‘ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ൽ’. ‘ഒ​ര​ച്ഛ​ൻ മ​ക​ൾക്ക​യ​ച്ച ക​ത്തു​ക​ൾ…’ അ​ങ്ങ​നെ പ​ല​തും. പാ​ർ​വതി​ക്ക് ചി​രി വ​ന്നു. അ​ച്ഛ​നാ​രെ​ന്നുപോ​ലും തി​ട്ട​മി​ല്ലാ​ത്ത ത​നി​ക്ക് ആ​ര് ക​ത്തു​ക​ളെ​ഴു​തും? വേ​ണ​മെ​ങ്കി​ൽ അ​വ​ന​വ​ൻ ത​ന്നെ എ​ഴു​തി പെ​ട്ടി​യി​ലി​ട​ണം.

എ​ന്ന് സ്വ​ന്തം ബാ​ല​ച​ന്ദ്ര​ൻ.

എ​ന്ന് സ്വ​ന്തം ജ​യ​ച​ന്ദ്ര​ൻ…

അ​തോ വി​ന​യ​ച​ന്ദ്ര​നോ? ഏ​താ കൂ​ടു​ത​ൽ യോ​ജി​ക്കു​ക?


 



കു​ട്ടി​ക്കാ​ലംതൊ​ട്ടേ സൗ​മി​നി ഏ​റെ മി​ന​ക്കെ​ട്ടു കു​റെ മ​ല​യാ​ളം പ​ഠി​പ്പി​ച്ചെങ്കി​ലും മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ന​ന്നെ പ്ര​യാ​സം. പ​ണി​പ്പെ​ട്ട് കു​റ​ച്ചു നേ​രം വാ​യി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ക​ണ്ണ​ട​ഞ്ഞു തു​ട​ങ്ങും.

വ​ല്ല ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളും കി​ട്ടി​യെ​ങ്കി​ൽ?

“ഇ​വ​ടെ അ​തൊ​ക്കെ എ​വി​ട​ന്നു കി​ട്ടാ​നാ എ​ന്റെ കു​ട്ട്യേ? സൗ​മി​നി കോ​ളേ​ജീ​ന്ന് ഒ​രൂ​ട്ടൊ​ക്കെ കൊ​ണ്ട​ന്നു വാ​യി​ക്ക​ണ​ത് ക​ണ്ടി​ട്ടു​ണ്ട്. ചെ​ല​ത് കൂ​ട്ടു​കാ​രി​ക​ളു​ടെ കൈ​യീ​ന്ന്. ബാ​ക്കി ഇ​വ​ട​ത്തെ ലൈ​ബ്ര​റീ​ന്ന്.”

ലൈ​ബ്ര​റി​യെ​ന്നു കേ​ട്ട​പ്പോ​ൾ പാ​ർ​വതി​ക്ക് ഉ​ത്സാ​ഹ​മാ​യി. പ​ക്ഷേ അ​മ്മാ​മ്മയു​ടെ മു​ഖ​ത്തു വ​ലി​യ താ​ൽപ​ര്യം ക​ണ്ടി​ല്ല.

‘‘അ​ത് കൊ​റേ ദൂ​രെ​യാ മോ​ളെ. ത​നി​ച്ചു പോ​വാ​ൻ വി​ഷ​മാ​വും. വേ​ണെ​ങ്കി​ൽ അ​ച്ചൂ​നെ കൂ​ടെ വി​ടാം.’’

എ​ല്ലാ​റ്റി​നും ഒ​രു അ​ച്ചു. അ​വ​ൾ​ക്ക് ദേ​ഷ്യം വ​ന്നു.

‘‘ഹേ​യ്, അ​ക​മ്പ​ടി​യൊ​ന്നും വേ​ണ്ടാ പാ​ർ​വ​തി​ക്ക്.’’

‘‘അ​വി​ടെ ഇം​ഗ്ലീ​ഷ് പു​സ്ത​കൊ​ന്നും​ണ്ടാ​വി​ല്ല. പി​ന്നെ, അ​തൊ​ക്കെ മെ​ംബർമാ​ർ​ക്കേ ത​രൂ​ള്ളൂ അ​വ​ര്.’’

‘‘ഓ, ​പി​ന്നെ.’’ പാ​ർ​വതി ചു​ണ്ടു​ക​ൾ കോ​ട്ടി. ആ​രും കൂ​ട്ടി​ല്ലാ​തെ കു​ന്നും പു​ഴ​യും കാ​ണാ​ൻ പോ​യ ത​നി​ക്ക് ആ​രെ​യാ​ണ് പേ​ടി? എ​ന്താ​യാ​ലും പാ​ർ​വ​തി​യെ ആ​രും പി​ടി​ച്ചു തി​ന്നാ​നൊ​ന്നും പോ​ണി​ല്ല. അ​തി​നു പ​റ്റി​യ വാ​യ​യൊ​ന്നും ഇ​വ​ടെ ആ​ർക്കൂ​ല്യ. പി​ന്നെ മെം​ബ​ർ​ഷി​പ്പി​​​ന്റെ കാ​ര്യൊ​ക്കെ അ​വി​ടെ ചെ​ന്നി​ട്ട് നോ​ക്കാം.

അ​ങ്ങ​നെ അ​ന്ന് ആ​ദ്യ​മാ​യി അ​മ്മാ​മ്മ​യും കൊ​ച്ചുമ​ക​ളും കു​റെ നേ​രം ത​ർ​ക്കി​ച്ചു നി​ന്നു. എ​ത്ര ത​ർ​ക്കി​ച്ചാ​ലും അ​വ​ളേ ജ​യി​ക്കൂ എ​ന്ന് അ​മ്മാ​മ്മ​ക്ക​റിയാ​യിരു​ന്നു. സൗ​മി​നി​ടെ ചോ​ര​യാ​ണ്. വ​ക്കീ​ൽ ഭാ​ഗം പ​ഠി​ക്കേ​ണ്ട അ​വ​ള് ക​ണ​ക്കി​​​ന്റെ പു​റ​കെ പോ​യെ​ന്നു മാ​ത്രം.

ഒ​ടു​വി​ൽ വൈ​കു​ന്നേ​രം പാ​ർ​വതി കൈ​യും വീ​ശി പു​റ​പ്പെ​ട്ടു. വ​ഴി​യി​ൽ ക​ണ്ടവ​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ വാ​യ​ന​ശാ​ല ക​ണ്ടുപി​ടി​ക്കാ​ൻ വ​ലി​യ വി​ഷ​മ​മു​ണ്ടാ​യി​ല്ല. വാ​യ​ന​ശാ​ല​യെ​ക്കാ​ൾ പ്ര​സി​ദ്ധ​നാ​ണ​ത്രെ സ്ഥാ​പ​ക​നാ​യ നാ​ണു മാ​ഷ്.

നി​ര​ത്തുവ​ക്ക​ത്താ​യി ഓ​ടി​ട്ട ഒ​രു പ​ഴ​യ കെ​ട്ടി​ടം. വ​ർ​ഷ​ങ്ങ​ളാ​യി കു​മ്മാ​യത്തി​നു ദാ​ഹി​ക്കു​ന്ന ചു​മ​രു​ക​ൾ. - ‘നാ​ണു മാ​ഷ് സ്മാ​ര​ക വാ​യ​ന​ശാ​ല’. മു​ൻ​വ​ശ​ത്തെ അ​ര​ത്തി​ണ്ണ​യി​ൽ ര​ണ്ടു മൂ​ന്നു പേ​രി​രു​ന്നു ഹി​ന്ദു​വും ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സും വാ​യിക്കുന്ന​ത് ക​ണ്ട​പ്പോ​ൾ ആ​ശ്വാ​സ​മാ​യി പാ​ർ​വ​തി​ക്ക്. അ​ത്യാ​വ​ശ്യം ഇം​ഗ്ലീ​ഷ് അ​റി​യാ​വു​ന്നവ​രും ഉ​ണ്ട​ല്ലോ ഇ​ന്നാ​ട്ടി​ൽ.

പ​ത്രം വാ​യി​ക്കു​ന്ന​വ​ർ ശ​ങ്ക​യോ​ടെ ഒ​തു​ക്കു​ക​ൾ ക​യ​റിവ​രു​ന്ന പെ​ൺ​കു​ട്ടിയു​ടെ നേ​ർ​ക്ക് നോ​ക്കി​യ​തേ​യി​ല്ല.

മു​ൻ​വ​ശ​ത്ത് ഒ​രു ചെ​റി​യ മു​റി. അ​ക​ത്തെ ഹാ​ളി​ൽ നി​ര​നി​ര​യാ​യി ​െവ​ച്ചി​രിക്കു​ന്ന ഷെ​ൽ​ഫു​ക​ൾ നി​റ​യെ പ​ലത​രം പു​സ്ത​ക​ങ്ങ​ൾ.

മേ​ശ​യു​ടെ പു​റ​കി​ലെ ക​സേ​ര​യി​ൽ ചാ​ഞ്ഞി​രു​ന്നു മ​യ​ങ്ങു​ന്ന ന​ര​ച്ച കു​റ്റി​ത്ത​ലമു​ടി​ക്കാ​ര​ൻ.

അ​വ​ൾ ഒ​ന്ന് ചു​മ​ച്ചി​ട്ടും അ​യാ​ൾ അ​ന​ങ്ങി​യി​ല്ല.

‘‘മാ​ഷേ!’’ ഒ​ന്നുകൂ​ടി അ​ടു​ത്ത് അ​വ​ൾ വി​ളി​ച്ചു.

എ​ന്നി​ട്ടും അ​ന​ക്ക​മി​ല്ല. അ​യാ​ളു​ടെ പ​റ്റെ വെ​ട്ടി​യ മു​ടി​യി​ൽനി​ന്ന് മു​ള​യ്ക്കു​ന്ന വി​യ​ർ​പ്പ് ചു​ളി​വു​ക​ൾ വീ​ണ നെ​റ്റി​യി​ലൂ​ടെ ഒ​ലി​ച്ചി​റ​ങ്ങു​ന്നു. മു​ക​ളി​ൽ വാ​ർ​ധക്യ​ത്തിലെ​ത്തി​യ പ​ങ്ക ക​ഷ്ട​പ്പെ​ട്ട് ഞ​ര​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും മു​റി​യി​ൽ ചു​ടു​കാ​റ്റ് ഓ​ളം ത​ല്ലു​കയാ​ണ്.

ക്ഷ​മ കെ​ട്ട​പ്പോ​ൾ അ​വ​ൾ മേ​ശ​പ്പു​റ​ത്തു ത​ട്ടിവി​ളി​ച്ചു.

‘‘അ​തേ​യ്‌ മാ​ഷെ…’’

പെ​ട്ടെ​ന്ന് അ​യാ​ൾ ഞെ​ട്ടി​യെ​ണീ​റ്റു നെ​റ്റി​യി​ലെ വി​യ​ർ​പ്പ് തു​ട​ച്ചു. മേ​ശപ്പു​റ​ത്തെ വെ​ള്ളി​ക്ക​ണ്ണാ​ടി​യെ​ടു​ത്തു മൂ​ക്കി​ൽ ഉ​റ​പ്പി​ച്ചു.

‘‘ആ​രാ?’’

‘‘പാ​ർവ​തി!’’

‘‘എ​ന്നുവ​ച്ചാ​ൽ?’’

‘‘പാ​ർവ​ത്യ​ന്നെ. ഒ​രു പേ​ര​ന്നെ താ​ങ്ങാ​ൻ വ​യ്യ.’’

ര​സി​ക്കാ​ത്തപോ​ലെ അ​യാ​ൾ വീ​ണ്ടും ക​ണ്ണ​ട ഊ​രി മേ​ശ​പ്പു​റ​ത്തി​ട്ടു.

‘‘എ​ന്ത് വേ​ണം കു​ട്ടി​ക്ക്...’’

‘‘കു​ട്ടി​യ​ല്ല, പാ​ർവ​തി.’’

‘‘ഓ, ​അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ങ്ങ​നെ.’’

‘‘ബു​ക്ക് വേ​ണം.’’

‘‘മെംബ​റാ​ണോ?’’

‘‘അ​ല്ല.’’

‘‘മെംബ​ർ​മാ​ർ​ക്കേ പു​സ്ത​കം കൊ​ടു​ക്കൂ.’’

‘‘എ​ന്നാ​ൽ ആ​വാം, ഇ​വ​ട​ന്നു പോ​ണ വ​രെ.’’

‘‘അ​തി​നു വ​കു​പ്പി​ല്ല.’’

‘‘ഉ​ണ്ടാ​ക്ക​ണം.’’

‘‘അ​തി​നു ക​മ്മി​റ്റി കൂ​ട​ണം.’’

‘‘കൂ​ട​ണം.’’

‘‘അ​തി​നൊ​ക്കെ താ​മ​സം​ണ്ടാ​വും.’’

‘‘താ​മ​സം പാ​ടി​ല്ല. അ​പ്പ​ഴേ​ക്കും പാ​ർ​വ​തി മ​ട​ങ്ങൂ​ല്ലോ...’’

‘‘ഓ,​ ഓ, നോ​ക്ക​ട്ടെ. പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ആ​രെ​ങ്കി​ലും വേ​ണം.’’

‘‘പാ​ർവ​തീ​ണ്ട​ല്ലോ ഇ​വ​ടെ.’’

‘‘അ​തെ​ങ്ങ​നെ​യാ?’’

‘‘അ​ങ്ങ​നെ മ​തി.’’

‘‘നോ​ക്ക​ട്ടെ,’’

‘‘നോ​ക്ക്യാ​ൽ പോ​രാ. ബു​ക്കും കൊ​ണ്ടേ പാ​ർവ​തി ഇ​വ​ട​ന്നി​റ​ങ്ങൂ.’’

അൽപം ദൂ​രെ ഇ​തൊ​ക്കെ കേ​ട്ട് ര​സി​ച്ചുകൊ​ണ്ട് നി​ന്ന ഒ​രു ക​ണ്ണ​ട​ക്കാ​ര​ൻ പെ​ട്ടെ​ന്ന് അ​ടു​ത്തേ​ക്ക് വ​ന്നു.

‘‘എ​ന്താ വേ​ണ്ട​ത് കു​ട്ടി​ക്ക്?’’

‘‘ബു​ക്ക്.’’

‘‘കു​ട്ടി എ​വി​ട​ത്തെ​യാ?’’

‘‘കു​ട്ടി​യ​ല്ല, പാ​ർവ​തി.’’

‘‘ഓ, ​അ​ങ്ങ​നെ​ങ്കി​ൽ അ​ങ്ങ​നെ.’’

പാ​ർ​വ​തി അ​ദ്ദേ​ഹ​ത്തി​​​ന്റെ നേ​ർ​ക്ക് സൂ​ക്ഷി​ച്ചുനോ​ക്കി.

നീ​ട്ടിവ​ള​ർ​ത്തി​യ മു​ടി​യി​ൽ അ​വി​ട​വി​ടെ ന​ര വീ​ണി​രി​ക്കു​ന്നു. വി​ട​ർ​ന്ന നെ​റ്റി. ത​ടി​ച്ച പു​രി​ക​ങ്ങ​ൾ. ത​ടി​ച്ച ഫ്രെ​യി​മി​നു​ള്ളി​ൽ വ​ല്ലാ​തെ തി​ള​ങ്ങു​ന്ന ക​ണ്ണു​ക​ൾ. തു​ള​ച്ചു ക​യ​റു​ന്ന, അ​ക​വും പു​റ​വും കാ​ണു​ന്ന ക​ണ്ണു​ക​ൾ.

‘‘വീ​ട്ടി​ല​ത്തെ’’, ഇ​ഷ്ട​പ്പെ​ടാ​ത്ത മ​ട്ടി​ൽ പാ​ർ​വതി പ​റ​ഞ്ഞു.

‘‘ഇ​വി​ട​ത്തു​കാ​രി​യ​ല്ലാ​ന്നു തോ​ന്ന​ണു.’’

‘‘അ​ല്ലെ​ങ്കി​ൽ? ബു​ക്ക് കി​ട്ടി​ല്ലേ?’’

അ​യാ​ൾ​ക്ക് ചി​രി വ​ന്നു.

‘‘മേ​ലേ​ട​ത്തെ​യാ​യി​രി​ക്കും?’’

‘‘ആ​ണെ​ങ്കി​ൽ?’’

‘‘അ​മ്മാ​ളു​വ​മ്മ​യു​ടെ?’’

‘‘പേ​ര​ക്കു​ട്ടി.’’

‘‘സൗ​മി​നി​യു​ടെ മോ​ളാ​ണോ?’’

‘‘സൗ​മി​നി​യ​ല്ല, സൗ​മി​നി ടീ​ച്ച​ർ!’’

‘‘ഓ, ​അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ങ്ങ​നെ.’’

‘‘ടീ​ച്ച​റു​ടെ മോ​ളാ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സ്സി​ലാ​യി?’’

‘‘മ​ട്ടും മാ​തി​രി​യും ക​ണ്ടി​ട്ട്.’’

‘‘അ​മ്മെ അ​റി​യോ?’’

‘‘പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട് കൊ​റെ​ക്കാ​ലം. രാ​മ​ച​ന്ദ്ര​ൻ മാ​ഷെ​ന്ന് പ​റ​ഞ്ഞാ​ൽ അ​റി​യും. എ​​​ന്റെ അ​ച്ഛ​ൻ തു​ട​ങ്ങി​യ ലൈ​ബ്ര​റി​യാ​ണി​ത്.’’

ഓ, ​നാ​ണു​മാ​ഷ്. പാ​ർ​വ​തി ഓ​ർ​ത്തു.

‘‘അ​മ്മ​യോ​ട് പ​റ​യാം.’’

‘‘നി​ങ്ങ​ളി​പ്പോ​ൾ?’’

‘‘ദൂ​രെ വി​ശാ​ൽ​ന​ഗ​റി​ൽ.’’

‘‘അ​വി​ടെ?’’

‘‘അ​മ്മ ഒ​രു സ്കൂ​ളി​ൽ ക​ണ​ക്കും സ​യ​ൻ​സും പ​ഠി​പ്പി​ക്ക​ണു​ണ്ട്.’’

‘‘അ​തു​വ്വോ, ന​ന്നാ​യി. ഇം​ഗ്ലീ​ഷി​ൽ വ​ള​രെ സ്ട്രോ​ങ്ങാ​ണ് അ​വ​ൾ. സാ​ഹി​ത്യ​വും ഇ​ഷ്ട​മാ​ണ്. ക​ണ​ക്കി​ൽ കു​റ​ച്ചു വീ​ക്കാ​യി​രു​ന്ന​തുകൊ​ണ്ട് ട്യൂ​ഷ​ൻ എ​ടു​ക്കേ​ണ്ടിവ​ന്നു…’’

എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തു രാ​മ​ച​ന്ദ്ര​ൻ മാ​ഷ് പെ​ട്ടെ​ന്ന് നി​റു​ത്തി. ക​ണ്ണ​ടയെ​ടു​ത്തു തു​ട​ച്ചു.

‘‘ഇ​പ്പൊ അ​മ്മ​യാ കു​ട്ട്യോ​ള്ടെ ഫേ​വ​റി​റ്റ് ക​ണ​ക്കു ടീ​ച്ച​ർ.’’

‘‘അ​തെ​യോ? മി​ടു​ക്ക​ത്തി​യാ​ണ് അ​വ​ൾ.’’ എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തുകൊ​ണ്ട് മാ​ഷ് ചോ​ദി​ച്ചു. ‘‘സൗ​മി​നീ​ടെ ഹ​സ്ബ​ൻ​ഡ്?’’

‘‘പാ​ർവ​തി ക​ണ്ടി​ട്ടി​ല്ല.’’

‘‘ഓ…’’

​എ​ന്തൊ​ക്കെ​യോ മ​ന​സ്സി​ലാ​യ​തുപോ​ലെ ത​ല കു​ലു​ക്കി​യി​ട്ട് അ​ദ്ദേ​ഹം ലൈ​ബ്രേ​റി​യ​നോ​ട് പ​റ​ഞ്ഞു.

‘‘ഈ ​കു​ട്ടി വേ​ണ്ട പു​സ്ത​ക​ങ്ങ​ളൊ​ക്കെ എ​ടു​ത്തോ​ട്ടെ, ദാ​മോ​ദ​ര​ൻ മാ​ഷേ. ബാ​ക്കി​യൊ​ക്കെ ന​മു​ക്ക് ശ​രി​യാ​ക്കാ​ന്നേ.’’

‘‘താ​ങ്ക്സ് മാ​ഷെ.’’ ആ​ശ്വാ​സ​മാ​യപോ​ലെ അ​വ​ൾ പു​സ്ത​ക ഷെ​ൽ​ഫു​ക​ളു​ടെ നേ​ർ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

‘‘നി​ക്കൂ.’’ അ​ദ്ദേ​ഹം വി​ളി​ച്ചു. ‘‘പാ​ർവ​തി എ​ന്ത് ചെ​യ്യു​ന്നു?’’

‘‘ഡി​ഗ്രി ക​ഴി​ഞ്ഞു. ഇ​നി മോ​ളി​ലേ​ക്ക് പ​ഠി​ക്ക​ണം.’’

‘‘എ​ന്തി​ലാ താൽപ​ര്യം?’’

‘‘ച​രി​ത്രം.’’

‘‘അ​സ്സ​ലാ​യി. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ളു​ടെ നോ​ട്ടം സ​യ​ൻ​സി​ലും കമ്പ്യൂ​ട്ട​റി​ലുമ​ല്ലേ. അ​തുകൊ​ണ്ടു ത​ന്നെ അ​വ​രു​ടെ ച​രി​ത്ര​ബോ​ധ​വും കു​റ​വാ​ണ്. എ​ന്താ​യാ​ലും മോ​ളെ ക​ണ്ട​തി​ൽ സ​ന്തോ​ഷം. സൗ​മി​നി​ക്ക് സു​ഖ​മ​ല്ലേ?’’

‘‘ആ...’’

‘‘​എന്റെ അ​ന്വേ​ഷ​ണം പ​റ​യൂ.’’

‘‘ആ​യി​ക്കോ​ട്ടെ. പി​ന്നൊ​രു കാ​ര്യം, മാ​ഷെ. മോ​ളി​ലെ ഫാ​നു​ക​ൾ ഈ ​ഒ​ന്നു മാ​റ്റി​ക്കൂ​ടേ. അ​തി​ന് വ​യ്യാ​ണ്ടാ​യി​രി​ക്ക​ണു. ഒ​രു പാ​ട് വെ​ഷ​മി​ച്ചാ ക​റ​ങ്ങ​ണേ.’’

‘‘നോ​ക്ക​ട്ടെ…’’

അ​വ​ൾ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് ക്രൈം ​നോ​വ​ലു​ക​ളാ​ണ്. അ​വി​ടെ​യാ​ണെ​ങ്കി​ൽ ക്രൈം ​ത്രി​ല്ല​ർ, ഹൊ​റ​ർ സി​നി​മ​ക​ൾ മാ​ത്ര​മേ കാ​ണാ​റു​ള്ളൂ. അ​മ്മ​ക്ക് വേ​ണ്ട​ത് റൊ​മാ​ൻ​സ് പ​ട​ങ്ങ​ളാ​യ​തുകൊ​ണ്ട് അ​വ​ർ കി​ട​ക്കാ​നാ​യി കാ​ത്തി​രി​ക്കും ടി.വി വെക്കാൻ.

ഷെ​ൽ​ഫു​ക​ളി​ൽ ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ കു​റ​ച്ചേ ഉ​ള്ളൂ. ഏ​റെ മി​ന​ക്കെ​ട്ടി​ട്ടും ഒ​രൊ​റ്റ പു​തി​യകാ​ല ക്രൈം ​നോ​വ​ലും കാ​ണാ​നാ​യി​ല്ല. അ​ല്ലെ​ങ്കി​ലും, ഈ ​നാ​ട്ടി​ൻപു​റ​ത്ത് ആ​രാ​ണ് അ​ത്ത​രം പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ക? ആ​കെ​ക്കൂ​ടി​യു​ള്ള​ത് പ​ണ്ടെ​ന്നോ വാ​യി​ച്ചു മ​റ​ന്ന ആ​ർ​ത​ർ കോ​ണ​ൻ ഡോ​യ​ൽ, അ​ഗാ​ത ക്രി​സ്റ്റി, എ​ല്ല​റി ക്വീ​ൻ, എ​ഡ്‌​ഗ​ർ വാ​ല​സ് തു​ട​ങ്ങി​യ​വ​ർ മാ​ത്രം. എ​ല്ലാം ബൈ​ൻ​ഡ് ചെ​യ്തു​െവ​ച്ച പ​ഴ​യ കോ​പ്പി​ക​ൾ. ഇ​തെ​ങ്കി​ലും കി​ട്ടി​യ​ത് കൊ​ള്ളാം. സ​മ​യം ക​ള​യാ​മ​ല്ലോ.

ത​ടി​ച്ച ബൈ​ൻ​ഡി​ട്ട മൂ​ന്നു പു​സ്ത​ക​ങ്ങ​ളും അ​ട​ക്കി​പ്പി​ടി​ച്ചു ക​യ​റിവ​രു​ന്ന പാ​ർ​വതി​യെ ക​ണ്ട് അ​മ്മാ​മ്മ ഒ​ന്ന് പ​ക​ച്ചു.

‘‘വ​ല്ല​തും കി​ട്ട്യോ കു​ട്ടീ?’’

‘‘ഏ​താണ്ടൊ​ക്കെ. ഒ​ക്കെ പ​ഴ​യ​ത​ന്നെ.’’

‘‘ഹാ​വൂ, അ​തെ​ങ്കി​ലും കി​ട്ട്യ​ല്ലോ എന്റെ കു​ട്ടി​ക്ക്.’’

‘‘പി​ന്നേ​ണ്ട​ല്ലോ അ​മ്മാ​മ്മേ’’, അ​വ​ൾ തി​ടു​ക്ക​ത്തി​ൽ പ​റ​ഞ്ഞു. “അ​വ​ടെ ആ ​രാ​മ​ച​ന്ദ്ര​ൻ മാ​ഷെ ക​ണ്ടു.”

‘‘ങ്ങേ…’’ ​അ​മ്മാ​മ്മ ഒ​ന്ന് ഞെ​ട്ടി​യ​തു പോ​ലെ.

“അ​ങ്ങോ​ര് പ​റ​ഞ്ഞ​തോ​ണ്ടാ ബു​ക്കു​ക​ൾ കി​ട്ടി​യ​ത്. അ​ങ്ങേ​രു​ടെ അ​ച്ഛ​ൻ തൊ​ട​ങ്ങി​യ ലൈ​ബ്രേ​റി​യാ​ത്രെ…​ ആ ലൈ​ബ്രേ​റി​യ​ൻ ഭ​യ​ങ്ക​ര ക​ടു​പ്പ​ക്കാ​ര​ൻ.’’

“ആ​ട്ടെ, ആ ​മാ​ഷ് എ​ന്തെ​ങ്കി​ലും ചോ​യ്‌​ച്ചോ’’, അ​മ്മാ​മ്മ​യു​ടെ ശ​ബ്ദ​ത്തി​ൽ പ​തി​വി​ല്ലാ​ത്തൊ​രു വി​റ​യ​ൽ.

‘‘അ​മ്മേ​പ്പ​റ്റി കൊ​റേ ചോ​യ്ച്ചു. അ​മ്മെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട​ത്രെ.’’

‘‘എ​ന്റീ​ശ്വ​രാ’’, നെ​ഞ്ച​ത്ത് കൈ ​വെക്കുക​യാ​ണ് അ​മ്മാ​മ്മ.

എ​ന്തേ​യെ​ന്നു ചോ​ദി​ച്ചി​ല്ല പാ​ർ​വതി. ഓ​ർ​ക്കാ​പ്പു​റ​ത്ത് അ​ങ്ങ​നെ പ​ല ശ​ബ്ദങ്ങ​ളും വ​രാ​റു​ണ്ട് അ​മ്മാ​മ്മ​യു​ടെ ഉ​ള്ളി​ൽനി​ന്ന്. പാ​തി​യു​റ​ക്ക​ത്തി​ൽ അ​ടു​ത്ത മു​റിയി​ൽനി​ന്ന് ഇ​രു​ട്ടി​നെ തു​ള​ച്ചു ക​ട​ന്നുവ​രാ​റു​ള്ള കൂ​ർ​ക്കംവ​ലി പോ​ലെ.

ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ പാ​ർ​വതി​യു​ടെ ഉ​ള്ളി​ൽ രാ​മ​ച​ന്ദ്ര​ൻ മാ​ഷാ​യി​രു​ന്നു. ക​ണ്ണ​ട​ക്കു​ള്ളി​ൽ മൂ​ർ​ച്ച​യു​ള്ള ക​ണ്ണു​ക​ൾ. അ​ക​വും പു​റ​വും കാ​ണാ​വു​ന്ന ക​ണ്ണു​ക​ൾ. സൗ​മി​നി ടീ​ച്ച​റെ കാ​ണു​മ്പോ​ൾ ആ​ദ്യം പ​റ​യാ​ൻ ഒ​രു വി​ശേ​ഷം കി​ട്ടി. സാ​ധാ​ര​ണ നാ​ട്ടി​ൽനി​ന്ന് മ​ട​ങ്ങിവ​രു​മ്പോ​ൾ കാ​ര്യ​മാ​യൊ​ന്നും പ​റ​യാ​ൻ ഉ​ണ്ടാ​വാ​റി​ല്ല. അ​മ്മയൊ​ട്ടു ചോ​ദി​ക്കാ​റു​മി​ല്ല. അ​മ്മാ​മ്മ​ക്ക് സു​ഖ​മാ​ണോ​യെ​ന്ന് ചി​ല​പ്പോ​ൾ ചോ​ദി​ച്ചെ​ന്ന് വ​രും. അ​തും വ​ലി​യ താ​ൽപ​ര്യ​മൊ​ന്നു​മി​ല്ലാ​തെ. വി​ശാ​ൽ​ന​ഗ​റി​ൽ എ​ത്തി​യ​തോ​ടെ പി​റ​ന്നു വ​ള​ർ​ന്ന ആ ​നാ​ട്ടി​ൻ​പു​റ​ത്തോ​ടു​ള്ള എ​ല്ലാ ബ​ന്ധ​വും വി​ട്ട​തുപോ​ലെ.

‘‘ഒ​ക്കെ എ​​​ന്റെ അ​മ്മേ​ടെ കാ​ലം വ​രെ. അ​തോ​ടെ തീ​ർ​ന്നു എ​ല്ലാം. പി​ന്നെ കൊ​റേ മ​ണ്ണും മ​രോം മാ​ത്ര​ല്ലേ ബാ​ക്കി​യു​ണ്ടാ​വൂ​ള്ളൂ അ​വ​ടെ. അ​തൊ​ക്കെ നീ ​ത​ന്നെ വി​റ്റു പെ​റു​ക്കി പോ​ര​ണം. ആ ​അ​പ്പൂ​ട്ട​ന് വ​ല്ല​തും കൊ​ടു​ക്ക​ണം​ന്ന് മാ​ത്രം.’’ സൗ​മി​നി പ​റ​യാ​റു​ണ്ട്.

വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല പാ​ർ​വ​തി​ക്ക്. പി​റ​ന്നു വ​ള​ർ​ന്ന നാ​ട് വെ​റും മ​ണ്ണും മ​ര​വും മാ​ത്ര​മാ​ണ​ത്രെ! അ​തും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുശേ​ഷം സ്വ​ന്തം വേ​രു​ക​ൾ തേ​ടി വി​ദേ​ശ​ത്തുനി​ന്നു പോ​ലും പ​ല​രും വ​രാ​റു​ള്ള ഇ​ക്കാ​ല​ത്ത്. അ​പ്പ​ഴാ​ണ് ഓ​ർ​മക്കാ​യി അ​വി​ടെ ഇ​ത്തി​രി മ​ണ്ണുപോ​ലും ബാ​ക്കി​യി​ടേ​ണ്ടെ​ന്ന് ഒ​രാ​ൾ വാ​ശിപി​ടി​ക്കു​ന്ന​ത്. അ​ത്ര​ക്ക് വെ​റു​പ്പാ​ണോ ആ ​നാ​ടി​നോ​ട്? സ​മ്മ​ർ വെ​ക്കേ​ഷ​ന് നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് വേ​ണ്ടി ഓ​രോ​രു​ത്ത​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക്യൂ ​നി​ൽ​ക്കു​മ്പോ​ൾ ശാ​ന്തിന​ഗ​റി​ൽ ത​ന്നെ ച​ട​ഞ്ഞുകൂ​ടാ​നാ​ണ് അ​മ്മ​ക്ക് താ​ൽപ​ര്യം.

അ​ല്ലെ​ങ്കി​ലും സൗ​മി​നി​യ​മ്മ​യെ ഒ​ട്ടും മ​ന​സ്സി​ലാ​കാ​റി​ല്ല പ​ല​പ്പോ​ഴും. കാ​ലു​റക്കാ​ത്ത ഏ​തോ സ്വ​പ്ന​ലോ​ക​ത്തു കൂ​ടി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ചി​ല​പ്പോ​ൾ തോ​ന്നും. ഓ​രോ സ​മ​യ​ത്തും ഓ​രോ​ന്ന് പ​റ​യു​ന്ന അ​വ​ർ​ക്ക് അ​വ​ന​വ​നെ ത​ന്നെ അ​റി​യി​ല്ലെ​ന്ന് തോ​ന്നാ​റു​ണ്ട്. അ​വ​ന​വ​നെ ക​ണ്ടെ​ത്ത​ലാ​ണ് ഏ​റ്റ​വും വി​ഷ​മ​മെ​ന്നു പ​റ​യു​മ്പോ​ൾ അ​മ്മ​ക്ക് ഒ​രു ഫി​ലോ​സ​ഫ​റു​ടെ മ​ട്ടാ​ണ്. ഒ​രു വെ​ള്ളി​ക്ക​ണ്ണ​ട​യു​ടെ കു​റ​വ് മാ​ത്രം.

പാ​തി​യു​റ​ക്ക​ത്തി​ൽ ഞെ​ട്ടി​യു​ണ​രു​മ്പോ​ൾ പാ​ർ​വതി​യു​ടെ മ​ന​സ്സി​ൽ രാ​മ​ചന്ദ്ര​ൻ മാ​ഷാ​യി​രു​ന്നു. ആ​ദ്യ​ത്തെ കാ​ഴ്ച​യി​ൽ ത​ന്നെ ആ​ളൊ​രു മാ​ന്യ​നാ​ണെ​ന്ന് തോ​ന്നി.

മാ​ഷെ​പ്പ​റ്റി പ​റ​യു​മ്പോ​ഴൊ​ക്കെ അ​മ്മാ​മ്മ​യു​ടെ മു​ഖ​ത്തു കാ​ണാ​യ അ​മ്പ​ര​പ്പ്. അ​മ്മാ​മ്മ​ക്ക് നേ​രി​ട്ട​റി​യാ​മോ മാ​ഷെ? സൗ​മി​നി​യ​മ്മ​ക്കോ? അ​ല്ലെ​ങ്കി​ലും അ​മ്മാ​മ്മ​ക്ക് എ​പ്പോ​ഴും സം​ശ​യ​മാ​ണ്. ആ​രെ​യെ​ന്നി​ല്ല, നേ​രം വെ​ളു​ത്തു അ​ന്തി​യാ​കു​ന്ന​തി​നി​ടയി​ൽ ആ​രെ​യെ​ങ്കി​ലും സം​ശ​യി​ച്ചി​ല്ലെ​ങ്കി​ൽ ഉ​റ​ക്കം വ​രി​ല്ലെ​ന്ന മ​ട്ട്...

(തുടരും)

News Summary - Madhyamam weekly novel