Begin typing your search above and press return to search.
proflie-avatar
Login

കുന്ദേര തീർത്ത പ്രതിരോധം

കുന്ദേര തീർത്ത പ്രതിരോധം
cancel

ജൂലൈ 11ന് അന്തരിച്ച എഴുത്തുകാരൻ മിലൻ കുന്ദേരയുടെ രചനകളുടെ ലോകം ‘Festival of Insignificance’ എന്ന അവസാന നോവലിന്റെ പശ്ചാത്തലത്തിൽ ​പരിശോധിക്കുന്നു. മധ്യ യൂറോപ്പിന്റെ ചരിത്രം വികലമാക്കിയതിനെതിരെ കൂടിയായിരുന്നു കുന്ദേരയുടെ പ്രതിരോധം എന്ന്​ ലേഖകൻ.ലൻ കുന്ദേര പാരിസിൽ 98ാം വയസ്സിൽ അന്തരിച്ചു എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മഹത്തായ രചനകളെ ഒരു നീണ്ട കാലയളവിൽ അവഗണിച്ച്​ നോർവീജിയൻ നൊ​േബൽ സാഹിത്യ പുരസ്കാര സമിതി കാട്ടിയ ക്രൂരതയാണ് അമർഷത്തോടെ ഓർത്തുപോയത്. മഹാത്മാ ഗാന്ധിയെയും ടോൾസ്റ്റോയിയെയും ബോർഹസിനെയും അലെനൊ കാർമൽനെയും ഒക്കെ അവഗണിച്ച ഇവരുടെ ഭാഗത്തുനിന്ന് മിലൻ കുന്ദേരയോട് കാട്ടിയ അവഗണനയിൽ...

Your Subscription Supports Independent Journalism

View Plans
ജൂലൈ 11ന് അന്തരിച്ച എഴുത്തുകാരൻ മിലൻ കുന്ദേരയുടെ രചനകളുടെ ലോകം ‘Festival of Insignificance’ എന്ന അവസാന നോവലിന്റെ പശ്ചാത്തലത്തിൽ ​പരിശോധിക്കുന്നു. മധ്യ യൂറോപ്പിന്റെ ചരിത്രം വികലമാക്കിയതിനെതിരെ കൂടിയായിരുന്നു കുന്ദേരയുടെ പ്രതിരോധം എന്ന്​ ലേഖകൻ.

ലൻ കുന്ദേര പാരിസിൽ 98ാം വയസ്സിൽ അന്തരിച്ചു എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മഹത്തായ രചനകളെ ഒരു നീണ്ട കാലയളവിൽ അവഗണിച്ച്​ നോർവീജിയൻ നൊ​േബൽ സാഹിത്യ പുരസ്കാര സമിതി കാട്ടിയ ക്രൂരതയാണ് അമർഷത്തോടെ ഓർത്തുപോയത്. മഹാത്മാ ഗാന്ധിയെയും ടോൾസ്റ്റോയിയെയും ബോർഹസിനെയും അലെനൊ കാർമൽനെയും ഒക്കെ അവഗണിച്ച ഇവരുടെ ഭാഗത്തുനിന്ന് മിലൻ കുന്ദേരയോട് കാട്ടിയ അവഗണനയിൽ അത്ഭുതം തോന്നിയതുമില്ല.

കുന്ദേരയുടെ രചനകൾ എൺപത്/തൊണ്ണൂറ് കാലഘട്ടത്തിലെ മലയാളി വായനക്കാരെ ഏറെ ആവേശം കൊള്ളിച്ചിരുന്നവയാണ്. ‘ദ ജോക്’ (The Joke) മുതൽ അവസാനമായി വന്ന ‘ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്’ വരെയുള്ള നോവലുകൾ, ‘ദി കർട്ടൻ’, ‘ആർട്ട് ഓഫ് നോവൽ’, ‘ടെസ്റ്റമെന്റ്സ് ബിട്രെയ്ഡ്’ തുടങ്ങിയ നോൺഫിക്ഷൻ രചനകള​ും സ്വാധീനിച്ചത്​ ഇന്നും ഇവിടത്തെ വായനക്കാരുടെ മനസ്സിലും ചിന്തകളിലും നിറഞ്ഞുനിൽക്കുന്നുണ്ട്.

1967ൽ പ്രാഗിലാണ് ആദ്യ നോവലായ ‘ദ ജോക്’ പ്രസിദ്ധീകൃതമായത്. അന്നത്തെ ചെക് കമ്യൂണിസ്റ്റ് അധികാരികളിൽനിന്ന് കനത്ത പ്രതിരോധം ചെക് എഴുത്തുകാർ നേരിടുന്ന സമയവുമായിരുന്നു അത്. അന്നുണ്ടായ ദേശീയ മുന്നേറ്റത്തിനെ പ്രാഗ് വസന്തം (Prague Spring) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്വതന്ത്ര ചിന്ത​യുടെയും സ്വാതന്ത്ര്യത്തിന്റെയും പിൻബലത്തിൽ ഒരു പുതിയ സോഷ്യലിസ്റ്റ് ​ചെക് ഭൂമികയാണവർ സ്വപ്നം കണ്ടത്. 1963ൽ അലക്സാണ്ടർ ഡ്യൂബ്ചെക്കിന്റെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് അധികാരത്തിൽ വരുകയും ​ചെയ്തു.

1946ലെ വിപ്ലവകാലം മുതൽ നിലവിലുള്ള കമ്യൂണിസ്റ്റ് സമഗ്ര ഏകാധിപത്യ ഭരണത്തിന്റെ പതനമാണ് ഡ്യൂബ്ചെക്കിന്റെ ഭരണം വിഭാവനം ചെയ്തത്. മാനുഷികമൂല്യങ്ങളുടെ മുഖമുള്ള ഒരു ഗവൺമെന്റിന്റെ ആവിർഭാവം പ്രതീക്ഷയോടെയാണ് ​ചെക് ജനത കണ്ടത്. പക്ഷേ, 1968 ആഗസ്റ്റിൽ സ്റ്റാലിന്റെ സോവിയറ്റ് ടാങ്കുകൾ പ്രാഗിലെ പഴയ ടൗൺ ചത്വരത്തിലേക്ക് ഇരച്ചുകയറി. രണ്ടു ലക്ഷത്തിൽപരം റഷ്യൻ സൈനികർ ശരിക്കും ചെക്കോസ്ലാവാക്യയെ കീഴടക്കി. ഡ്യൂബ്ചെക്കിന്റെ പതനവും അതോടൊപ്പമുണ്ടായി. ആറ് സംവത്സരങ്ങൾക്കു ശേഷം ആരാലും തിരിച്ചറിയാതെ ഡ്യൂബ്ചെക്ക് ഒരു ട്രോളി ഫാക്ടറിയിലെ തൊഴിലാളിയായി കഴിയുന്നു എന്ന വാർത്തകളും പുറത്തുവന്നു. ‘ദ ജോക്’ എന്ന നോവൽ രചിച്ച്​ നോവൽ രംഗത്തേക്കു വന്ന മിലൻ കുന്ദേരക്ക് 1965 കാലത്ത് ചെക് വിടേണ്ടിവന്നു. പ്രവാസിയായി പാരിസിൽ വന്നു താമസമാക്കി. പിൽക്കാലത്ത് അദ്ദേഹം ഫ്രഞ്ച് ഭാഷയിലാണ് സാഹിത്യരചന നടത്തിയത്.


1960ൽ കമ്യൂണിസ്റ്റ് പതനത്തിനുശേഷം കുന്ദേരയെ ചെക്കോസ്ലാവാക്യൻ അംഗീകാരത്തോടെ തിരിച്ചുകൊണ്ടുവന്നെങ്കിലും അദ്ദേഹം പാരിസിൽതന്നെ കഴിഞ്ഞു. ഒരു നീണ്ടകാലത്തെ (15 വർഷം) നിശ്ശബ്ദതക്കുശേഷം കുന്ദേരയുടേതായി പുറത്തുവന്ന ചെറിയ നോവലാണ് നിരർഥകത്വത്തിന്റെ ഉത്സവം (The Festival of Insignificance). 2015ലാണ് ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം ലഭിച്ചതെന്നുകൂടി ഓ​ർക്കേണ്ടിയിരിക്കുന്നു. 1985നു ശേഷം ഒരു അഭിമുഖം പോലും കൊടുക്കാതെ നിശ്ശബ്ദതയിൽ കഴിഞ്ഞ ഈ എഴുത്തുകാരന് ഒന്നിനോടും ആരോടും ഒരു പരിഭവവുമുണ്ടായിരുന്നില്ല. 2023ൽ പുറത്തുവന്ന​ 98 പേജുള്ള ‘ഒരു തട്ടിക്കൊണ്ടുപോയ പാശ്ചാത്യ നാട്’ (A Kidnapped West) മധ്യ യൂറോപ്പിന്റെ ഒരു ട്രാജഡിയായിട്ടാണ് കുന്ദേര വിഭാവനം ചെയ്തിരിക്കുന്നത്. മധ്യ യൂ​േറാപ്പിനെ യൂറോപ്യൻ ചരിത്രത്തിൽനിന്ന് മാറ്റിനിർത്താനാവില്ല. അതിനു പുറത്ത് അവർക്ക് നിലനിൽക്കാനും കഴിയില്ല. പക്ഷേ, അവർ പ്രതിനിധാനം ചെയ്യുന്നത് ഈ ചരിത്രത്തിന്റെ വിചിത്രമായ, തെറ്റായ മുഖത്തെയാണ്. അവർതന്നെയാണതിന്റെ ഇരകളും. മധ്യ യൂ​േറാപ്പിന്റെ ചരിത്രത്തെ വികലമാക്കിയ കമ്യൂണിസ്റ്റ് തന്ത്രങ്ങൾക്ക് കുന്ദേര ത​ന്റെ രചനകളിലൂടെ മറുപടി പറയുന്നുണ്ട്​.

‘ദ ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്’ ഏഴു ഭാഗങ്ങളായി അവസാനിക്കുന്ന ഒരു ചെറിയ നോവലാണ്. പാരിസിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ സുഹൃത്തുക്കളായ ചില കഥാപാത്രങ്ങളുടെ ജീവിതസമസ്യകളിലൂടെയാണിത് വികസിക്കുന്നത്. അവരുടെ വഴികൾ അന്യോന്യം ഇഴപിരിഞ്ഞുപോകുന്നതിന്റെ സങ്കീർണമായ ചിത്രവും നോവൽ നൽകുന്നു. അവരെ നായകർ (Heros) എന്ന പേരിലാണ് നോവലിസ്റ്റായ കുന്ദേര വിളിക്കുന്നത്. ലാളിത്യത്തോടെ ധ്യാനാത്മകമായ തലങ്ങളിൽ വിഹരിക്കുന്നതായിട്ടാണ് ഈ കഥാപാത്രങ്ങൾ നോവലിൽ നിറയുന്നത്. ഇവരിൽ അലൈൻ എന്ന കഥാപാത്രം​ ധ്യാനാത്മകമായി ചിന്തിക്കുമ്പോൾ റാമോൺ എന്ന കഥാപാത്രം ലക്സംബർഗ് ഉദ്യാനത്തിലൂടെയുള്ള അലഞ്ഞുതിരിയലിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇവരുടെ ചിന്തകളിലൂടെ കുന്ദേരയെന്ന മഹാ സാഹിത്യകാരന്റെ രചനയുടെ ദീപ്തമായ സ്പർശം അനുഭവപ്പെടുത്തുന്നു. നിയന്ത്രിതമായ ഒരു നോവൽ രചനയുടെ സൗന്ദര്യവും കരുത്തും വായനക്കാർക്ക് സമ്മാനിക്കുന്നു.

നഗരത്തിൽ ചിത്രകാരനായ ഷഗാളിന്റെ ഒരു ഷോ നടക്കുന്നുണ്ട്. അതിനോട് ഇവരിൽ ചിലർ വളരെ ആകാംക്ഷയോടെ പ്രതികരിക്കാൻ തയാറാകുന്നു. ഒരുത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ലഹരിയുടെ ശക്തിപകരുന്ന മനുഷ്യസമാഗമങ്ങൾ പങ്കുവെക്കുന്നത് മറ്റൊരു വിചിത്രമായ നാഗരികതയുടെ നിഗൂഢ ഭാവങ്ങളെയാണ്. ഇതിനിടയിൽ കഥാപാത്രങ്ങളിൽ ഒരാളുടെ മാതാവിന്റെ മരണം സംഭവിക്കുന്നതായി സൂചനകളുണ്ട്. ഇതിനുള്ളിൽ പ്രവൃത്തിയും പ്രവർത്തനക്ഷമതയും മിക്കവാറും ആകസ്മികമായിട്ടാണ് അനുഭവപ്പെടുന്നത്. ലളിതമായി ഇവിടെ രൂപവത്കരിക്കപ്പെട്ട തലങ്ങളിൽ ശരിക്കും നിഗൂഢമായി അരങ്ങേറുന്നത് ദാർശനികമായ അവലോകനങ്ങളാണ്. കുന്ദേര തന്നെയാണ് ഇതിനുള്ള ജാലകങ്ങൾ തുറന്നുതരുന്നത്. ആഖ്യാനത്തിന്റെ പുതുമയുള്ള സജീവമായ തലങ്ങൾ ഇവിടെ നോവലിനെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റിയെടുക്കുന്നു. പുതിയ കാലത്തെ പല എഴുത്തുകാരും തങ്ങളുടെ നോവലിനെ ഭീമാകാരമാക്കി മാറ്റിയെടുക്കുമ്പോൾ കുന്ദേര നിയന്ത്രിതമായ ആഖ്യാനംകൊണ്ട് നോവലിന്റെ സൗന്ദര്യബോധത്തിനാണ് തിളക്കം കൂട്ടുന്നത്.


ചില കഥാപാത്രങ്ങൾ സ്വാഭാവികമായ രീതിയിൽ അവരുടേതായ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇവരിൽ ഒരു നടനായ കാലിബാൻ എന്ന കഥാപാത്രമുണ്ട്. അയാളെ ഒരു കോക്​െടയ്ൽ പാർട്ടിയിലെ വെയിറ്ററായുള്ള ജോലിക്ക് വാടകക്കെടുക്കുന്നതായാണ് കാണുന്നത്. ഒരു പഴയ സുഹൃത്തായ റാമോൺ ഡി ആർഡെ​ല്ലൊ ഒരുക്കുന്ന ഒരു പാർട്ടിയിലേക്കാണ് അയാൾ എത്തപ്പെടുന്നത്. പാകിസ്താനി ഭാഷ മാത്രമേ സംസാരിക്കൂ എന്ന ഒരു നാടകീയമായ പെരുമാറ്റം അയാൾക്കു സ്വീകരിക്കേണ്ടതായും വരുന്നുണ്ട്. അതേസമയം, ഡി ആർഡെല്ലൊ നുണ പറയാൻ തയാറാവുകയാണ്. റാമോണിന് കാൻസറാണെന്ന് അയാളെ നിർബന്ധപൂർവം വിശ്വസിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ഇവിടെ നോവലിലെ കഥാംശമായി വരുന്നതിന്റെ ഒരു ഭാഗം സ്വയം റിയലിസത്തിന്റേതായ പരിമിതികൾക്കപ്പുറത്തേക്ക് കടന്നുചെല്ലുന്നു. കുന്ദേര തന്റെ ഏറ്റവും മികച്ച ആഖ്യാനത്തിന്റെ ശക്തികൊണ്ട് എല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് തോന്നിപ്പിക്കുന്നു. എല്ലാം യഥാർഥമായി സംഭവിക്കുന്നതാണെന്ന തോന്നൽ നോവലിസ്റ്റിന്റെ രചനാവൈഭവത്തിന്റെ മൂല്യങ്ങളെയാണ് എടുത്തുകാണിക്കുന്നത്. കാഫ്ക ‘മെറ്റമോർ​ഫസസി’ൽ ചെയ്യുന്നതുപോലെ കഥാപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലും വരുന്ന മാറ്റം ശരിയെന്നു തോന്നിക്കുന്നത് വിശ്വാസ്യതയുടെ പുതിയ മുഖംകൊണ്ടാണ്.

നോവലിൽ ജോസഫ് സ്റ്റാലിനും ഒരു പ്രാധാന്യമുള്ള സാന്നിധ്യം അനുഭവപ്പെടുത്തുന്നുണ്ട്. അതിനു വഴിയൊരുക്കുന്നത് നികിത ക്രൂഷ്ചേവിന്റെ ഓർമകൾ (The memoirs of Nikita Khrushchev) എന്നതിന്റെ ഒരു വാക്യമാണ്. ഈ പുസ്തകമാണ് കുന്ദേരയുടെ രചനയിൽ വഴികൾ തുറന്നുതരുന്നത്. പിന്നീടിത് ഒരു ശക്തമായ സാന്നിധ്യമായി നോവലിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. സ്റ്റാലിനെക്കുറിച്ച് നിരവധി ഉപകഥകളുടെ ഒരു സംവേദനവും ഇവിടെ സംഭവിക്കുന്നു. പാരിസിലെ സംഭവങ്ങൾക്ക് ഇതിനെ ഏതു രീതിയിലാണ് ബന്ധിപ്പിക്കാൻ കഴിയുന്നതെന്നുള്ളത് ശരിക്കും കുന്ദേര ​നേടിയെടുക്കുന്ന രചനയിലെ വിജയം തന്നെയാണ്. പ്രമേയങ്ങൾ ഇവിടെ വളരെ ശക്തമായിത്തന്നെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു യാഥാർഥ്യത്തെ മറ്റൊന്നുമായി ബന്ധപ്പെടുത്തുന്നതിലെ കലയാണ് നോവലിനെ വിജയിപ്പിക്കുന്നതെന്ന് തുറന്നു സമ്മതിക്കാം. പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് കൂടുതൽ കടന്നുചെന്നുകൊണ്ട് രണ്ടാമത്തെ യാഥാർഥ്യത്തെ മറച്ചുവെക്കുന്നു. വസ്തുതാപരമായ ഒരു ധ്യാനാത്മകതയുടെ ദാർശനികമായ പുതിയ മുഖത്തെയാണ് കുന്ദേര കാട്ടിത്തരുന്നത്. കുന്ദേരയുടെ മറ്റ്​ പല കൃതികളിലെയും രചനാരീതികൾ ഇൗ നോവലിലും കാണാം

News Summary - remembering milan kundera