Begin typing your search above and press return to search.
proflie-avatar
Login

ഉറങ്ങാനിഷ്ടമില്ലാതിരുന്ന കുട്ടി

ഉറങ്ങാനിഷ്ടമില്ലാതിരുന്ന കുട്ടി
cancel

ഉ​റ​ങ്ങാ​നി​ഷ്ട​മ​ല്ലാ​യി​രു​ന്ന ഒ​രു കു​ട്ടി

ക​ണ്ണോ​ടു ക​ണ്ണ് എ​ന്നെ തു​റി​ച്ചു​നോ​ക്കു​ന്നു.

ഏ​റ്റ​വും സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചു

കി​ട്ടി​യി​രു​ന്ന സ്ഥ​ല​കാ​ല​ങ്ങ​ൾ

തു​ല​ച്ചു​ക​ള​ഞ്ഞ​തോ​ർ​ത്ത് കു​ട്ടി​യു​ടെ

ക​ൺ​ക​ളി​ൽ വി​റ​യ​ൽ

വ​രും​കാ​ല​ങ്ങ​ളി​ൽ ഉ​റ​ക്ക​മേ ഇ​ല്ലാ​താ​യാ​ലോ

എ​ന്നോ​ർ​ത്തി​ട്ടാ​ണോ

അ​യ്യോ....

അ​ങ്ങ​നെ

ഇ​ല്ലാ​താ​വു​ന്ന ഒ​ന്നി​നെ​യോ​ർ​ത്ത്

കു​ട്ടി സാ​വ​കാ​ശം നെ​ടു​വീ​ർ​പ്പി​ടു​ന്ന​ല്ലോ

അ​ങ്ങ​നെ വി​ളി​ച്ചാ​ൽ പാ​ഞ്ഞെ​ത്തു​ന്ന ഒ​ന്ന​ല്ലാ

ഉ​റ​ക്ക​മെ​ന്ന്

ജീ​വി​ത​ത്തോ​ട​തി​ന്

കെ​ഞ്ചേ​ണ്ടി വ​രു​മ​ല്ലൊ

നാ​ഴി​ക വി​നാ​ഴി​ക​യെ​ണ്ണി കൃ​ത്യ​മാ​യി

സ​മ​യം പ​ഠി​പ്പി​ച്ച്, പ​രി​ശീ​ലി​പ്പി​ച്ചും

ഒ​പ്പം ചേ​ർ​ത്തു കി​ട​ത്തി ഓ​മ​നി​ക്കേ​ണ്ട

ഓ​മ​ന മൃ​ഗ​മാ​ണ് ഉ​റ​ക്ക​മെ​ന്ന്....

പ​യ്യെ പ​യ്യെ

വ​യ​സ്സാ​കും​തോ​റും

യ​ജ​മാ​ന​സ്നേ​ഹം ആ​വ​ശ്യ​ത്തി​ല​ധി​കം

പ്ര​ക​ടി​പ്പി​ക്കാ​ൻ ശീ​ലി​പ്പി​ക്ക​ണ​മെ​ന്ന്

അ​ട​ക്കം പ​റ​യു​ന്നു.

കൂ​ട്ടി​ത്ത​ത്തി​ന്റെ ആ​വേ​ശ​ത്തി​ൽ

വെ​ല്ലു​വി​ളി​ക്കു​ക​യേ ചെ​യ്യ​രു​താ​യി​രു​ന്നു

പ്ര​ത്യേ​കി​ച്ച് ഉ​റ​ക്ക​ത്തെ ...

നി​ൽ​ക്ക​ക​ള്ളി​യി​ല്ലാ​തെ

ക​ൺ​പോ​ള​ക​ൾ​ക്ക് അ​ടി​യ​റ​വു പ​റ​യേ​ണ്ടി

വ​ന്നി​രു​ന്ന​ല്ലോ.

എ​ന്തു​ത​ന്നെ​യാ​യാ​ലും

ജ​ന​ന​ത്തി​ന് നി​ന്ന് മ​ര​ണ​ത്തി​ലേ​ക്കും

മ​ര​ണ​ത്തി​ൽ നി​ന്ന് ജ​ന​ന​ത്തി​ലേ​ക്കും ഊ​യ​ലാ​ടു​ന്ന

മ​ന്ത്ര​വാ​ദ​മാ​യ​തി​നാ​ൽ

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​പ്പോ

ഇ​ത്തി​രി ഉ​റ​ക്കം​പോ​ലെ ആ​ഹ്ലാ​ദ​ക​ര​മാ​യ

ഒ​ന്നും ത​ന്നെ ഭൂ​മി​യി​ലി​ല്ല.

അ​ങ്ങ​നെ​യ​ങ്ങ​നെ​യി​രി​ക്കെ

ഒ​രു ദി​വ​സം

ഉ​റ​ക്ക​ത്തി​ന്റെ ക​ണ്ണു​കെ​ട്ടി

പി​ന്ന​ത്തെ ജ​ന്മ​ത്തി​ലേ​ക്ക് ഞാ​നി​റ​ങ്ങി ന​ട​ക്കും....

പാ​തി​യു​റ​ക്ക​ത്തി​ലോ പാ​തി ഉ​ണ​ർ​വി​ലോ

ഞാ​ൻ ഒ​രു കു​ട്ടി​യെ കാ​ണു​ന്നു.

Show More expand_more