Begin typing your search above and press return to search.
proflie-avatar
Login

മീസാൻകല്ലുകൾക്ക് പറയാനുള്ളത്

മീസാൻകല്ലുകൾക്ക് പറയാനുള്ളത്
cancel

അല്ലാഹുവിന് സർവസ്വവുംസമർപ്പിച്ചവർ അവിടെയുണ്ട് തൗഹീദിന്റെ1 സാക്ഷ്യപ്പെടുത്തലിൽ മൈലാഞ്ചി മരങ്ങളോട് മിണ്ടി മിണ്ടി എന്നെ സമർപ്പിച്ചിരിക്കുന്നുവെന്ന് കേണ് അവിടെ അവർ സ്വസ്ഥരാണ്. ഖബറിടങ്ങളിൽ കനിവോടെ നിന്നെയേൽക്കാമെന്ന കൈത്തടങ്ങളോടെ മലക്കുകൾ ഇരുട്ടിന്റെയും പ്രകാശത്തിന്റെയും പകർന്നാട്ടങ്ങൾക്കിടയിലുണ്ട്. മുൻകർ-നകീർ ചോദ്യങ്ങളുടെ മുൾപടർപ്പുമായി പടർന്ന് ചുറ്റുന്നുണ്ട്. മുറിയുന്നുണ്ട്. നീറുന്നുണ്ട്. തൗബയുടെ വഴികൾ വളഞ്ഞു പിരിഞ്ഞ് കിടപ്പാണ് എന്നിട്ടും തുലാസിൽ മേൽ പൊക്കമേറുന്ന നന്മകൾ. പിതാക്കന്മാരെ സുബർക്കത്തിന്റെ വെളിച്ചമേൽക്കുന്നത്...

Your Subscription Supports Independent Journalism

View Plans

ല്ലാഹുവിന് സർവസ്വവും

സമർപ്പിച്ചവർ അവിടെയുണ്ട്

തൗഹീദിന്റെ1 സാക്ഷ്യപ്പെടുത്തലിൽ

മൈലാഞ്ചി മരങ്ങളോട് മിണ്ടി മിണ്ടി

എന്നെ സമർപ്പിച്ചിരിക്കുന്നുവെന്ന് കേണ്

അവിടെ അവർ സ്വസ്ഥരാണ്.

ഖബറിടങ്ങളിൽ

കനിവോടെ

നിന്നെയേൽക്കാമെന്ന

കൈത്തടങ്ങളോടെ

മലക്കുകൾ

ഇരുട്ടിന്റെയും

പ്രകാശത്തിന്റെയും

പകർന്നാട്ടങ്ങൾക്കിടയിലുണ്ട്.

മുൻകർ-നകീർ

ചോദ്യങ്ങളുടെ മുൾപടർപ്പുമായി

പടർന്ന് ചുറ്റുന്നുണ്ട്.

മുറിയുന്നുണ്ട്.

നീറുന്നുണ്ട്.

തൗബയുടെ വഴികൾ

വളഞ്ഞു പിരിഞ്ഞ് കിടപ്പാണ്

എന്നിട്ടും തുലാസിൽ

മേൽ പൊക്കമേറുന്ന നന്മകൾ.

പിതാക്കന്മാരെ

സുബർക്കത്തിന്റെ വെളിച്ചമേൽക്കുന്നത്

കാണുന്നില്ലേ?

ഖബറാളികൾ സ്വർഗസ്ഥരാകുമ്പോൾ

മീസാൻ കല്ലുകൾക്ക് തണുക്കുന്നുപോലും.

ജിബ്‌രീലി2ന്റെ വചനങ്ങൾ

തൗബ3യുടെ വഴിത്താരകൾ

തണൽ പകുക്കുമ്പോൾ

മീസാൻ കല്ലുകൾ ചിരിക്കുകയും

മുൻകർ-നകീർ

ചോദ്യങ്ങളെവിടെയെന്ന ചോദ്യത്തോടെ

പിന്നോട്ട് നടക്കുകയുമാവാം.


1. തൗ​ഹീ​ദ്: ഏ​കദൈ​വ വി​ശ്വാ​സം

2. ജി​ബ്‌​രീ​ൽ: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദി​ന് ഖു​ർആ​ൻ അ​വ​ത​രി​പ്പി​ച്ച മ​ല​ക്ക്

3. തൗ​ബ: പ​ശ്ചാ​ത്താ​പം

News Summary - madhyamam weekly malayalam poem