Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

സമാന്തര സിനിമാ കാലം

മലയാള പ്രസിദ്ധീകരണ ലോകത്ത് പുതുമയുള്ള ആനുകാലികങ്ങൾ അവതരിപ്പിച്ചും സമാന്തര സിനിമ പ്രവർത്തനലോകത്ത് ശക്തവും സജീവവുമായി അരനൂറ്റാണ്ടിലേറെ കാലമായി നിലകൊള്ളുന്ന ചെലവൂർ വേണുവിന്റെ സംഭവബഹുലമായ ജീവിതത്തിൽനിന്ന് കുറെയേറെ വിശേഷങ്ങൾ ‘കാലാന്തര’ത്തിലൂടെ പ്രേംചന്ദ് പറഞ്ഞത് ശ്രദ്ധേയമായി (ലക്കം:1344). സെൻസർ ബോർഡിനെ കബനി നദി ചുവന്നപ്പോൾ വിറളിപിടിപ്പിച്ചപ്പോൾ പ്രസക്തമായ പല രംഗങ്ങൾക്കും കത്രിക വീണു. ഈ സന്ദർഭത്തിലാണ് ‘തലവെട്ടി’ പടത്തിന് എന്തിന് അവാർഡ് കൊടുത്തു? എന്ന പ്രേംനസീറിന്റെ പ്രസ്താവന വന്നത്.

അതിന് പി.എ ബക്കർ ഒറ്റവരിയിൽ മറുപടി കൊടുത്തു! ചാണകം എറിഞ്ഞാൽപോലും മുഖത്ത് ഭാവം മാറാത്ത നടനാണ് പ്രേംനസീർ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ബക്കറിന് സംവിധാനംചെയ്ത പടങ്ങൾക്കൊക്കെ അവാർഡുകൾ തുടരെ കിട്ടിയപ്പോൾ പ്രേംനസീറിനെ ഇഷ്ടപ്പെട്ടിരുന്ന ഏതാനും സുഹൃത്തുക്കൾ ബക്കറിന്റെ സംവിധാനത്തിൽ നിത്യഹരിത നായകനെ കേന്ദ്രകഥാപാത്രമാക്കി പടം നിർമിച്ചത് മറ്റൊരു ചരിത്രം! ചുവന്ന തെരുവിന്റെ കഥ പറഞ്ഞ ‘ചാര’മായിരുന്നു ആ ചിത്രം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഒരിക്കൽപോലും പ്രേംനസീറിന് കിട്ടാതെ പോകുകയും ചെയ്തു.

(കെ.പി. മുഹമ്മദ്‌ ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ)

കള്ളൻ കഥ പറയുമ്പോൾ

‘‘വെറുമൊരു

മോഷ്ടാവായോരെന്നെ

കള്ളനെന്ന് വിളിച്ചില്ലേ

താന്‍

കള്ളനെന്ന് വിളിച്ചില്ലേ’’-

എന്ന അയ്യപ്പപ്പണിക്കരുടെ കവിത ഓർമ വന്നു കമൽസിയുടെ ‘ഒരു കള്ളന്‍ കഥ പറയുന്നു’ എന്ന കഥ വായിച്ചപ്പോള്‍ (മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം: 1345). പരിമിതമായ ആടയാഭരണങ്ങളോടെ എന്നാൽ നിഷ്കളങ്കതയിൽ വിരിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന കഥ കൊള്ളാം. ഒരു കള്ളനെങ്ങനെ ഇത്രക്കും മാന്യനാവാൻ കഴിയുമെന്ന് സംശയിക്കുന്നവർക്ക് കമൽസി നൽകുന്ന ഉത്തരമാണ് ഈ കഥ!

കോഴിഫാമില്‍ ജോലിചെയ്യുന്ന ഒരാള്‍ കുടുംബത്തിന്‍റെ വിശപ്പു കണ്ട് പൊറുതിമുട്ടിയപ്പോൾ തന്റെ തൊഴിലിടത്തിൽനിന്നും രാത്രിയിൽ ഒരു കോഴിയെ മോഷ്ടിക്കുന്നു. അത് പാകം ചെയ്തുകൊണ്ടിരിക്കേ ഉറക്കമുണർന്നു വന്ന ഭാര്യയും മകളും അയാളോടൊപ്പം ഇരുന്ന് ആർത്തിയോടെ കോഴിക്കറി പങ്കുവെച്ച് കഴിക്കാന്‍ തുടങ്ങിയപ്പോൾ ഇടിത്തീപോലെ മുറ്റത്തെത്തിയ പൊലീസ് അയാളെ പിടികൂടുന്നു. ജയിലില്‍ കഞ്ചാവടിക്കാരുടെയും കൊലപാതകികളുടെയും കൂടെ കഴിയേണ്ടിവന്ന അയാളെ സഹൃദയനായ ഒരു വക്കീല്‍ ജാമ്യത്തിലിറക്കുന്നു. തിരിച്ചുപോകുമ്പോൾ സെക്ര​േട്ടറിയറ്റിന്‍റെ മുന്നില്‍ സത്യഗ്രഹം ഇരിക്കുന്ന കുറെ മനുഷ്യരെ കാണുന്നു. അനുജന്‍ മരിച്ചിട്ട് അന്വേഷണം നടക്കാത്തതില്‍ പ്രതിഷേധിച്ച് ശവപ്പെട്ടിയില്‍ കിടന്ന് സമരം ചെയ്യുന്ന ചേട്ടന്‍...

അപകടം പറ്റിയതിന്‍റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന മറ്റൊരാൾ...

ആയിരം ദിവസം പിന്നിട്ടിരിക്കുന്നു...

ഒരു തെണ്ടി എവിടെനിന്നോ കൊണ്ടുവന്ന ആഹാരപ്പൊതികളില്‍ അവസാനത്തെ വറ്റും തിരയുന്നു... വികസനപാതയുടെ രക്തസാക്ഷിയായ ഭര്‍ത്താവിനെ കൊന്നവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മകളെയും കൂട്ടി സത്യഗ്രഹമിരുന്ന സ്ത്രീയുടെ മകളെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് വര്‍ഷങ്ങളായി. സുബോധം നഷ്ടപ്പെട്ട അവർ ‘‘എനിക്കെന്‍റെ മകളെ തരൂ’’ എന്ന് വിലപിക്കുന്നു...

ഈ ആശ്രയമില്ലാത്തവരെ കണ്ടതോടെ കള്ളൻ നിരുദ്ധകണ്ഠനാകുന്നു!

അസംബന്ധാവസ്ഥയുടെ ദല്ലാളുകളാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണാധികാരികള്‍ എന്നത് വേറൊരു അസംബന്ധാവസ്ഥയാണെന്ന് പറഞ്ഞുതരുന്ന കഥാകാരന്‍ അനുവാചകരെ അപരിചിതവും, അസാധാരണവുമായ ഒരു അനുഭവലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

(സണ്ണി ജോസഫ്‌, മാള)

വത്സലയുടെ ഓർമകൾ

വയനാട് എന്ന ഭൂപ്രദേശത്തെപ്പറ്റി കാര്യമായിട്ടൊന്നുമറിയാതിരുന്ന കഥാകാരി ക്രമേണ ആ നാടിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പി. വത്സലയിലൂടെ സാഹിത്യലോകമറിയുന്നത്. തന്റെ എഴുത്തിൽ കൃത്യമായ ലക്ഷ്യവും നിലപാടും സൂക്ഷിച്ച എഴുത്തുകാരിയായിരുന്നു അവർ. ആദിവാസികളുടെ ജീവിതരീതിയും ദുരിതങ്ങളും മാത്രമല്ല പരിസ്ഥിതിയും കൃതികളിലവർ വിഷയമാക്കി.

കുടിയേറ്റം, ജന്മിത്തം, നക്സൽ പ്രസ്ഥാനം എന്നിവയിലെല്ലാം രചനകൾ നിർവഹിച്ചുകൊണ്ട് മലയാള സാഹിത്യത്തിൽ അനിഷേധ്യ ശക്തിയാണ് താനെന്ന് കഥാകാരി തെളിയിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതവും ഗോത്രവിലക്കും പരിസ്ഥിതി ചൂഷണവും അനുഭാവപൂർവം ചിന്തിക്കാൻ വത്സലയുടെ കൃതികൾ വായനക്കാർക്ക് ഇടം നൽകി. നദീം നൗഷാദിന്റെ ലേഖനത്തിൽ മേൽവസ്തുതകളെല്ലാം (ലക്കം: 1345) ഭംഗിയായി നിർവഹിച്ചിരിക്കുന്നു.

(ഏഴംകുളം മോഹൻകുമാർ, അടൂർ)

നിർമിതബുദ്ധി കാലത്തെ കവിത

മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന നിബുലാൽ വെട്ടൂരിന്റെ കവിത -നിർമിത ബുദ്ധിയുടെയും അതിന്റെ ഉൽപന്നമായ ചാറ്റ്ജിപിടിയുടെയും കാലം. ചാറ്റ്ജിപിടി സർഗാത്മക സാഹിത്യത്തിൽ ഇടപെടലുകൾ നടത്തുന്നു, കഥയും കവിതയും രചിക്കുന്നു. കൂടാതെ വായന മരിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകളും സജീവമാണ്. അതുകൊണ്ട് തന്നെ ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഗ്രന്ഥശാലകൾ ഒരേ സമയം അസാധ്യവും അനിവാര്യവും എന്ന തോന്നൽ പലപ്പോഴും ഉളവാക്കുന്നു.

അങ്ങനെ മുറിവേറ്റുനിൽക്കുന്ന ഒരു ഗ്രന്ഥശാലയുടെ വാങ്മയ ചിത്രമാകുന്നു ഈ കവിത. ഒരു തലമുറയുടെ സംവേദനശീലത്തെ മാത്രമല്ല ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരുന്നു പുസ്തകങ്ങൾ എന്ന യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തൽകൂടി ഇതിലുണ്ട്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പുസ്തകങ്ങളുടെയും കഥാപാത്രസവിശേഷതകളുടെയും മായാത്ത ഓർമകൾ പങ്കു​െവച്ചുകൊണ്ടാണ് ഗ്രന്ഥശാലയുടെ ദയനീയാവസ്ഥ നമ്മെ കാണിച്ചുതരുന്നത്.

പണ്ടെങ്ങോ വായിച്ചാസ്വദിച്ച ‘ഖസാക്കിന്റെ ഇതിഹാസം’, ‘അസുരവിത്ത്’, ‘കാലഭൈരവൻ’, ‘പാണ്ഡവപുരം’, ‘നഷ്ടപ്പെട്ട നീലാംബരി’, ‘ആടുജീവിതം’ എന്നിങ്ങനെ അഞ്ചാറു പുസ്തകങ്ങൾ കവിതയിൽ പരാമർശിക്കുന്നുണ്ട്. കൂമൻകാവിൽ ഒറ്റക്ക് നിൽക്കുന്ന രവിയുടെയും ഗോവിന്ദൻ കുട്ടിയുടെയും നാട്ടിലേക്ക് പോയ നജീബിന്റെയുമൊക്കെ സൂചനകൾ പുസ്തകം തൊട്ടുമുമ്പ് വായിച്ചുതീർന്ന ഒരു അനുഭൂതി മനസ്സിലേക്ക് ഒഴുകിയെത്തുന്നു. അതോടൊപ്പം ബലക്ഷയം വന്ന ഭിത്തികൾ, ചിലന്തിവല കൊണ്ടു മൂടിയ മുറികൾ, എലികൾ കയറിയിരിക്കുന്ന കസേര എന്നിങ്ങനെയുള്ള ഗ്രന്ഥശാലയുടെ അവസ്ഥ പുസ്തകങ്ങളെ സ്നേഹിക്കുന്നവരിൽ ഉത്കണ്ഠയും അമ്പരപ്പും ഉളവാക്കുന്നുമുണ്ട്.

(കൃഷ്ണകുമാർ കാരയ്ക്കാട്, ചെങ്ങന്നൂർ)

ക്ലാസ് മുറികൾ ചരിത്രത്തെ വികൃതമാക്കാനുള്ളതല്ല

ചരിത്രത്തെ മാത്രമല്ല, രാജ്യത്തിന്റെ പേരുതന്നെ മാറ്റി എന്തിന്റെയൊ​െക്കയോ അപ്രമാദിത്വം സ്ഥാപിക്കാൻ വർഗീയശക്തികൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന വർത്തമാനകാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിലേക്ക് കടന്നുകയറിയാൽ പണി എളുപ്പമാക്കാമെന്നു കരുതിയാണ് തങ്ങൾക്ക് ദഹിക്കാത്ത പലതും ചരിത്രപുസ്തകത്തിൽ വെട്ടിമാറ്റുകയും മറ്റു പലതും തിരുകിക്കയറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ചരിത്രം ക്ലാസ് മുറിയിൽ വികൃതമാക്കാനുള്ളതല്ല എന്ന തിരിച്ചറിവു നൽകിയ ഒന്നാംതരം ലേഖനമായിരുന്നു കെ.വി. മനോജ് എഴുതിയ ‘ജനാധിപത്യ വിദ്യാഭ്യാസത്തിനുള്ളിലെ ഫാഷിസ്റ്റ് ക്ലാസ് മുറികൾ’.

കേവലം ഇന്ത്യാ ചരിത്രത്തിൽനിന്നും സുൽത്താൻ ഭരണ കാലവും മുഗൾ ഭരണകാലവും ഒഴിവാക്കൽ മാത്രമല്ല ഇക്കൂട്ടർ ലക്ഷ്യമിടുന്നത്, സ്വതന്ത്ര്യസമര കാലംതൊട്ട് തങ്ങൾ മനസ്സിൽ കുറിച്ചിട്ടത് എന്താണോ അതിന്റെ പൂർത്തീകരണമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. രാഷ്ട്രപിതാവിന്റെ ഘാതകനെപ്പോലും മഹത്ത്വവത്കരിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ പാഠപുസ്തകങ്ങൾ വെട്ടിത്തിരുത്താൻ ശ്രമിക്കുന്നതിൽ എന്ത് അത്ഭുതപ്പെടാനിരിക്കുന്നു. എങ്കിലും രാജ്യത്തിന്റെ മഹത്തായ ചരിത്രപാഠങ്ങളെ തമസ്കരിക്കാനുള്ള വർഗീയ ശ്രമങ്ങളെ പ്രതിരോധിച്ചേ പറ്റൂ.

അതുകൊണ്ടു തന്നെ ജനാധിപത്യ വിദ്യാഭ്യാസത്തിനുള്ളിലെ ഫാഷിസ്റ്റ് ക്ലാസ് മുറികളെ കാണാതെ പോകരുത് എന്ന സൂചനയാണ് പ്രസ്തുത ലേഖനം മുന്നോട്ടുവെക്കുന്നത്. ഫാഷിസവും വർഗീയതയും മുമ്പെങ്ങുമില്ലാത്ത വിധം രാജ്യത്തെ അതിലേക്ക് അടുപ്പിക്കുമ്പോൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറേണ്ട നമ്മുടെ കുട്ടികൾ വർഗീയവത്കരിക്കപ്പെട്ടതും വികൃതവുമായ ചരിത്രം പഠിക്കാൻ ഇടവരരുത്.

(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)

ഗ​സ്സ​യു​ടെ വ​ർ​ത്ത​മാ​നം

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​ര​നാ​യാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധത​ര​ത്തി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ൾ വ​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. വം​ശീ​യ​ മു​ൻ​വി​ധി​യോ​ടെ​യും മ​റ്റും പ​ല ‘വി​ശാ​ര​ദ’​ന്മാ​രും സ​യ​ണി​സ്റ്റ് അ​നു​കൂ​ല നിലപാട് സ്വീ​ക​രി​ക്കു​മ്പോ​ൾ തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടാ​ണ് ജെ.​​എ​​ൻ.​​യു​​വി​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ​​​ഠ​​​ന​​​ വ​​​കു​​​പ്പി​​​ലെ പ്ര​​ഫ​​സ​​റാ​​യ ​എ.​​കെ. രാ​മ​കൃ​ഷ്ണ​ന്റേ​തെ​ന്ന് തോ​ന്നു​ന്നു. വി​ഷ​യ​ത്തി​ൽ, മ​ല​യാ​ള​ത്തി​ൽ വ​ന്ന ഏ​റ്റ​വും ഗ​ഹ​ന​വും സ​ത്യ​സ​ന്ധ​വു​മാ​യ വി​ശ​ക​ല​നം അ​ദ്ദേ​ഹ​ത്തി​ന്റേ​താ​ണെ​ന്ന് നി​സ്സം​ശ​യം പ​റ​യാം.

ആ​ഴ്ച​പ്പതി​പ്പി​ന്റെ ര​ണ്ട് ല​ക്ക​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദ്ദേ​ഹ​വു​മാ​യു​ള്ള അ​ഭി​മു​ഖം (1343,1344) ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഇ​​സ്രാ​യേ​ൽ എ​ന്ന വം​ശീ​യ രാ​ഷ്ട്ര​ത്തി​ന്റെ പി​റ​വി​യു​ടെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം, പി​ന്നീ​ട് ന​ട​ന്ന അ​ധി​നി​വേ​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വ​സ്തു​ത​യു​ടെ വെ​ളി​ച്ച​ത്തി​ൽ ല​ളി​ത​മാ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു. ​അ​തോ​ടൊ​പ്പം, ഹ​മാ​സി​നെ പൈ​ശാ​ചി​ക​വ​ത്ക​രി​ക്കാ​നു​ള്ള സാ​മ്രാ​ജ്യ​ത്വ അ​ജ​ണ്ട​ക​ളെ​യും അ​ദ്ദേ​ഹം തു​റ​ന്നു​കാ​ണി​ക്കു​ന്നു​ണ്ട്.

അ​ഭി​മു​ഖ​ത്തി​ന്റെ ര​ണ്ടാം ഭാ​ഗ​ത്ത് വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ഭാ​ഗ​ങ്ങ​ൾ ഏ​റെ പ്ര​സ​ക്തം. അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ‘‘ഇ​​​ന്ന് സാ​​​മ്രാ​​​ജ്യ​​​ത്വവി​​​രു​​​ദ്ധ​​​ത എ​​​ന്ന​​​തും ആ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​ത എ​​​ന്ന​​​തും ഒ​​​രു രാ​​​ഷ്ട്രീ​​​യ​​മൂ​​​ല്യം​​പോ​​​ലും അ​​​ല്ലാ​​​താ​​​യി മാ​​​റു​​​ന്നു എ​​​ന്ന​​​താ​​​ണ് ന​​​മ്മു​​​ടെ രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്റെ അ​​​ധഃ​​​പ​​​ത​​​നം. ഇ​​​സ്‍ലാ​​മോ​​​ഫോ​​​ബി​​​യ​​​യി​​​ലൂ​​​ന്നി​​​യ വ​​​ല​​​തു​​​പ​​​ക്ഷ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്രം പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട രാ​​​ഷ്ട്രീ​​​യ മൂ​​​ല്യ​​​ങ്ങ​​​ൾ പ​​​ണ​​​യം​​വെ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലേ​​​ക്ക് ന​​​മ്മു​​​ടെ രാ​​​ഷ്ട്ര​​​ത്തെ മാ​​​റ്റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ആ​​​ർ.​​എ​​​സ്.​​എ​​​സും ബി.​​ജെ.​​​പി​​​യും പോ​​​ലെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ട് ആ​​​ദ്യം മു​​​ത​​​ലേ എ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ്. പ​​​ക്ഷേ, ഇ​​​ത് ഇ​​​ന്ത്യ​​​യി​​​ലെ പ​​​ല ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കൂ​​​ടി കാ​​​ഴ്ച​​​പ്പാ​​​ടാ​​​യി മാ​​​റു​​​ന്നി​​​ട​​​ത്താ​​​ണ് വ​​​ലി​​​യ രാ​​​ഷ്ട്രീ​​​യ​​പ്ര​​​ശ്നം.’’

നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് എ​ന്താ​ണ് പ​രി​ഹാ​ര​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. അ​ഭി​മു​ഖ​ത്തി​ന്റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഇ​ങ്ങ​നെ വാ​യി​ക്കാം: ‘‘ഫ​​​ല​​​സ്തീ​​​ൻ രാ​​​ഷ്ട്രം സ്ഥാ​​​പി​​​ച്ചി​​​ട്ട് യ​​​ഹൂ​​​ദ​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​മാ​​​യി, ഇ​​​ന്ന് ഇ​​​സ്രാ​​​യേ​​​ൽ ചെ​​​യ്യു​​​ന്ന​​​തു​​പോ​​​ലെ മ​​​റ്റൊ​​​രു രാ​​​ഷ്ടം ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ കാ​​​ര്യ​​​മൊ​​​ന്നു​​​മി​​​ല്ല. വി​​​വേ​​​ച​​​നം ഇ​​​ല്ലാ​​​ത്ത ഒ​​​രു രാ​​​ഷ്ട്രീ​​​യ​​വ്യ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​വ​​​ർ മു​​​ന്നി​​​ൽ കാ​​​ണു​​​ന്ന​​​ത്.

ഒ​​​രു രാ​​​ഷ്ട്രം വേ​​​ണോ, ര​​​ണ്ടു രാ​​​ഷ്ട്രം വേ​​​ണോ എ​​​ന്നൊ​​​ക്കെ​​​യു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പ​​​രി​​​ധി​​​ക്ക​​​പ്പു​​​റം വ​​​ലി​​​യ പ്ര​​​സ​​​ക്തി​​​യൊ​​​ന്നു​​​മി​​​ല്ല. കാ​​​ര​​​ണം, ഒ​​​രു ജ​​​ന​​​ത അ​​​വ​​​രു​​​ടെ സ​​​മ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​ർ​​​ജി​​​ക്കു​​​ന്ന അ​​​നു​​​ഭ​​​വം​​വെ​​​ച്ച് അ​​​വ​​​ർ​​ത​​​ന്നെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ്, അ​​​വ​​​രു​​​ടെ രാ​​​ഷ്ട്രീ​​​യ ഭാ​​​വി. അ​​​ത് സ​​​മ​​​ര​​​ത്തി​​​ലൂ​​​ടെ ഉ​​​രു​​​ത്തി​​​രി​​​ഞ്ഞു​​വ​​​രു​​​ന്ന ഒ​​​രു പ്ര​​​ക്രി​​​യ​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഫ​​​ല​​​സ്തീ​​​ൻ​​​കാ​​​രു​​​ടെ ഹ്യൂ​​​മ​​​ൻ ഏ​​​ജ​​​ൻ​​​സി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് നാം ​​​ചെ​​​യ്യേ​​​ണ്ട​​​ത്. ഞാ​​​ൻ നേ​​​ര​​​ത്തേ സൂ​​​ചി​​​പ്പി​​​ച്ച​​​തു​​​പോ​​​ലെ അ​​​വ​​​രു​​​ടെ സ​​​മ​​​ര​​രീ​​​തി, അ​​​തി​​​ന്റെ ഭാ​​​വി എ​​​ന്നി​​​വ​​​യൊ​​​ക്കെ നാം ​​​മു​​​ൻ​​​കൂ​​​ട്ടി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ല. അ​​​വ​​​ർ​​ത​​​ന്നെ, അ​​​വ​​​രു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ഉ​​​രു​​​ത്തി​​​രി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട രാ​​​ഷ്ട്രീ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളാ​​​ണ​​​വ.’’

(രാ​ജേ​ഷ് കൃ​ഷ്ണ​ൻ, ചെ​റു​കാ​ട്)

Show More expand_more
News Summary - weekly ezhuthukuth