Begin typing your search above and press return to search.
proflie-avatar
Login

‘ഇന്ത്യൻ വോട്ടർമാർ ഹിന്ദുത്വ ചാർച്ചയുള്ളവരല്ല’

‘ഇന്ത്യൻ വോട്ടർമാർ   ഹിന്ദുത്വ ചാർച്ചയുള്ളവരല്ല’
cancel

കൂടംകുളം സമരനായകനായ എസ്.പി. ഉദയകുമാർ ലോക്​സഭ തെരഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തിൽ ത​ന്റെ നിലപാടുകൾ, ആശങ്കകൾ, പ്രതീക്ഷകൾ എന്നിവ പങ്കുവെക്കുന്നു. ഒപ്പം, കൂടംകുളം സമരത്തി​ന്റെ അനുഭവങ്ങളും.കൂടംകുളം സമരനായകൻ എസ്.പി. ഉദയകുമാറിനെ മലയാളിക്കറിയാം. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. 1959ൽ തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനനം. മധുര, കേരള വാഴ്സിറ്റികളിൽനിന്ന് ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കുശേഷം ഇത്യോപ്യയിൽ ഇംഗ്ലീഷ് ഭാഷാ അധ്യാപകനായി ആറു വർഷം സേവനം. പിന്നീട്, യു.എസിലെ ഹവായ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ്. മിനിയപോളിസിലെ മിനസോട യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ റേസ്...

Your Subscription Supports Independent Journalism

View Plans
കൂടംകുളം സമരനായകനായ എസ്.പി. ഉദയകുമാർ ലോക്​സഭ തെരഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തിൽ ത​ന്റെ നിലപാടുകൾ, ആശങ്കകൾ, പ്രതീക്ഷകൾ എന്നിവ പങ്കുവെക്കുന്നു. ഒപ്പം, കൂടംകുളം സമരത്തി​ന്റെ അനുഭവങ്ങളും.

കൂടംകുളം സമരനായകൻ എസ്.പി. ഉദയകുമാറിനെ മലയാളിക്കറിയാം. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. 1959ൽ തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനനം. മധുര, കേരള വാഴ്സിറ്റികളിൽനിന്ന് ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കുശേഷം ഇത്യോപ്യയിൽ ഇംഗ്ലീഷ് ഭാഷാ അധ്യാപകനായി ആറു വർഷം സേവനം. പിന്നീട്, യു.എസിലെ ഹവായ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ്. മിനിയപോളിസിലെ മിനസോട യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ റേസ് ആൻഡ് പോവർട്ടിയിൽ ഫാക്കൽറ്റിയായി. ഹവായ്, മോൻമൗത്ത്, ഹാംലിൻ, മിനസോട ഉൾപ്പെടെ യൂനിവേഴ്സിറ്റികളിലും അധ്യാപനം.

ജൊഹാൻ ഗാൽട്ടങ്ങിനൊപ്പം ‘More than a Curriculum: Education for Peace and Development’ഉം ‘Presenting’ the Past: Anxious History and Ancient Future in Hindutva India’ (Praeger, 2005), ‘Handcuffed to History: Narratives, Pathologies, and Violence in South Asia’ (Praeger, 2001); ‘Anu Aatam’ (Vikatan, 2011); ‘Puyalukku Pinne Poonthentral’ (Kalachuvadu, 2012); and ‘Thakararu’ (Vikatan, 2013) എന്നിവയുമടക്കം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പച്ചൈ തമിഴകം കച്ചി എന്ന സംഘടനയുടെ നേതൃത്വവും വഹിക്കുന്നു.

തെരഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തിൽ ത​ന്റെ നിലപാടുകളും പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുകയാണ്​ ഇൗ സംഭാഷണത്തിൽ എസ്​.പി. ഉദയകുമാർ.

ഭാരത് ജോഡോ യാത്രക്കുമുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് താങ്കൾ എഴുതിയ കത്തിൽ യാത്രയുടെ ഫലങ്ങളെ കുറിച്ച് ശുഭപ്രതീക്ഷ പങ്കുവെച്ചിരുന്നു..?

ഉദയകുമാർ: ആദ്യമായി പറയാനുള്ളത്, ഞാനൊരു കോൺഗ്രസുകാരനോ അനുഭാവിയോ അല്ല. സത്യത്തിൽ, മൻമോഹൻ സിങ് സർക്കാറും ആ മന്ത്രിസഭയിലെ അംഗങ്ങളായ പി. ചിദംബരം, വി. നാരായണസ്വാമി എന്നിവരും എനിക്കെതിരെ വിദേശപണം സ്വീകരിച്ചു, ഇന്ത്യയുടെ വികസനം മുരടിപ്പിച്ചു, ഇന്ത്യൻ ഭരണത്തിനെതിരെ യുദ്ധം​ചെയ്തു തുടങ്ങി വിലകുറഞ്ഞ പല ആരോപണങ്ങളും ഉന്നയിച്ചവരാണ്. കൂടംകുളം, കൽപാക്കം ആണവ പദ്ധതികളെയും അതിനായി ഇന്തോ-യു.എസ് കരാർ തുടങ്ങിയ നിരവധി ആണവ കരാറുകളെയും ഞാൻ എതിർത്തതായിരുന്നു വിഷയം. ആണവ ഭക്തിയും (Nuclearism) ഫാഷിസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ആണവ ഭക്തിക്കു പിന്നിലെ പ്രത്യയശാസ്ത്രം ഫാഷിസംതന്നെയാണ്. ഫാഷിസമായി രൂ​പമെടുക്കുന്നതിന് തൊട്ടുമുമ്പുള്ള പ്രകടനമാണ് ആണവ ഭക്തി. നാശകാരികളായ ഈ രണ്ടു ശക്തികളെക്കുറിച്ച് എനിക്ക് പങ്കുവെക്കാനുള്ളത് ഇവയാണ്:

ആണവ ഭക്തിയും ഫാഷിസവും

രണ്ടും ജീവന്റെ മൂല്യം നിസ്സാരമാക്കുന്നു.

അപരനെ സത്വവത്കരിക്കുന്നു.

മനുഷ്യന്റെ അന്തസ്സിനെ നിഷേധിക്കുന്നു.

സമ​ഗ്രാധിപത്യമാണ് അവ കൊതിക്കുന്നത്.

ജനാധിപത്യം അവ വെറുക്കുന്നു.

സംഭാഷണത്തോട് നീരസം കാട്ടുന്നു.

യു​ദ്ധോത്സുക രാജ്യസ്നേഹമാണ് അവയുടെ ഭാഷ

പട്ടാളച്ചിട്ടയാണ് അവ മുന്നോട്ടുവെക്കുന്നത്.

എതിർപ്പിനെ രണ്ടും തുടച്ചുനീക്കുന്നു.

സൗന്ദര്യത്തെയും നിറത്തെയും പുച്ഛിക്കുന്നു.

മരണവും നശീകരണവും മഹത്ത്വവത്കരിക്കുന്നു.

അതിനാൽ രണ്ടിനെയും ഞാൻ വെറുക്കുന്നു.

​പകരം, സുന്ദരവും സമാധാനപൂർണവുമായ ലോകം കെട്ടിപ്പടുക്കുന്നു.

ഫാഷിസമിപ്പോൾ നൂക്ലിയർ ഭക്തിയെക്കാൾ അപകടകാരിയായി മാറിയ പുതുസാഹചര്യത്തിൽ ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി എന്നിവയെയും മറ്റു തീവ്ര വലതുശക്തികളെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് ഞാൻ മനസ്സിലാക്കുന്നു. അവക്കെല്ലാം ആണവായുധങ്ങളോട് പ്രിയമാണ്. പട്ടാളച്ചിട്ടയും ന്യൂനപക്ഷ വിവേചനവും വിഭാഗീയ രാഷ്ട്രീയവുമാണ് അവരുടെ ഇഷ്ടം. അതുകൊണ്ടുതന്നെ ഫാഷിസ്റ്റുകൾക്കെതിരെ കോൺഗ്രസിനു പിന്നിൽ അണിനിരക്കണമെന്ന് ഞാൻ ചിന്തിക്കുന്നു.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമാണ് ദേശീയ സാന്നിധ്യവും പ്രസക്തിയുമുള്ള ഏക സംഘടന. അതിലുപരി, ഭാരത് ജോഡോ യാത്ര ആരംഭിച്ചശേഷം പലവട്ടം രാഹുൽ ഗാന്ധിയെ കണ്ട​പ്പോൾ ചിന്തിക്കുന്ന, ചിന്താശേഷിയുള്ള നല്ല ഒരു മനുഷ്യനായാണ് അദ്ദേഹത്തെ മനസ്സിലാക്കിയത്. അതുകൊണ്ടാണ് 2022 സെപ്റ്റംബറിൽ യാത്ര തുടങ്ങിയ, എന്റെ സ്വന്തം തട്ടകംകൂടിയായ കന്യാകുമാരിയിൽ ഉദ്ഘാടന ചടങ്ങിൽ ഞാൻ ഭാഗഭാക്കായത്. കേരള അതിർത്തിവരെ യാത്രയിൽ പങ്കാളിയാകുകയും ചെയ്തു. യാത്രയുടെ ഓരോ 10 ദിവസങ്ങളിലും അദ്ദേഹത്തിന് കത്തെഴുതി. അവ പിന്നീട് ‘Letters from Kanyakumari: To Rahul Gandhi on Bharat Jodo Yatra’ എന്ന പേരിൽ പുസ്തകമായി ഇറങ്ങി. ഡൽഹിയിലായിരുന്നു പുസ്തക പ്രകാശനം. രാഹുലിന് നേരിട്ട് ഞാൻ പുസ്തകം കൈമാറുകയും ചെയ്തു.

യാത്രയെക്കുറിച്ച് അന്ന് ആയിരുന്നപോലെ ഇന്നും പ്രതീക്ഷയിലാണ് ഞാൻ. അണികളോട് സത്യസന്ധതയില്ലാത്ത സ്വന്തം ഭാഷണങ്ങളുമായി നിറയുന്ന നേതാക്കളേറെയുള്ള രാജ്യത്ത് പൗരന്മാരെ കേൾക്കാനും നിഷ്‍കപടമായി സംവദിക്കാനും താൽപര്യം കാട്ടുന്ന നേതാവ്. ഭാരത് ജോഡോ യാത്രയു​ടെ ഒന്നാം നാളിൽ, തമിഴ്നാട്ടിലുടനീളമുള്ള സാമൂഹിക പ്രവർത്തകർ ഉച്ചഭക്ഷണ ഇടവേളക്കിടെ ശുചീന്ദ്രത്തുവെച്ച് രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. ഒരു മണിക്കൂർ നേരം ആയാസത്തോടെയായിരുന്നു സംഭാഷണം. ജനങ്ങളുടെ നേതാവ് ഇങ്ങനെയാകണം. ആദ്യം ഭാരത് ജോഡോ യാത്രയിലും പിന്നീട് ഭാരത് ജോഡോ ന്യായ് യാത്രയിലും ഉടനീളം ചെവി കൂർപ്പിച്ചുനിർത്തി സത്യസന്ധമായ സംവാദങ്ങളിൽ രാഹുൽ നിറഞ്ഞു.

രണ്ടു യാത്രകളും കോൺഗ്രസ് അണികളിലും രാജ്യത്തെ യുവതയിൽ വലിയ വിഭാഗത്തിലും ഏറെ പ്രതീക്ഷയും വിശ്വാസവും നിറച്ചിട്ടുണ്ട്. വലതുപക്ഷ തീവ്ര ദേശീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ശൂന്യതയും അവയിലെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തവും തുറന്നുകാട്ടുന്നതായിരുന്നു ഈ യാത്രകൾ. പകരം, കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് നീതിപോലെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ തിരിച്ചറിയാൻകൂടി സഹായിച്ചു. രണ്ടു യാത്രകളും രാജ്യത്തിന്റെ രാഷ്ട്രീയത്തെ വീണ്ടും യഥാർഥ വഴിയിൽ തിരിച്ചെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഫാഷിസത്തിന്റെ ഭീഷണി തിരിച്ചറിഞ്ഞ് ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും രാജ്യത്തെ ജനം വൻ പരാജയം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബുദ്ധിയും പക്വതയുമുള്ള, കൃത്യമായി കൈകാര്യം ചെയ്യുന്നവരാണ് ഇന്ത്യയിലെ വോട്ടർമാരെന്ന് നമുക്കെല്ലാം ഉത്തമബോധ്യമുള്ളതാണ്. ഈ തെരഞ്ഞെടുപ്പിൽ കടലാസ് ബാലറ്റ് ഉപയോഗിക്കുമായിരുന്നെങ്കിൽ ബി.ജെ.പി നാണംകെട്ട തോൽവി നേരിടുമെന്ന് എനിക്കുറപ്പാണ്. ദക്ഷിണേന്ത്യയിൽ മാത്രമല്ല, വടക്കേ ഇന്ത്യയിൽ പോലും അതാകും സ്ഥിതി. യന്ത്രങ്ങളിൽ, വിശിഷ്യാ വോട്ടുയന്ത്രത്തിൽ എനിക്ക് വിശ്വാസമില്ല.

പൊതു തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച പ്രത്യാശകൾ എങ്ങനെ?

മതം പറഞ്ഞ് ഭിന്നിപ്പിച്ചും വിദ്വേഷവും തീവ്രതയും വിളമ്പിയും തീവ്രദേശീയ അജണ്ട പ്രയോഗിച്ചുമുള്ള ഹിന്ദുത്വശക്തികളുടെ ഉപായങ്ങളിലും കുത്സിതനീക്കങ്ങളിലും രാജ്യത്തെ ജനങ്ങൾ ഒരിക്കൽക്കൂടി വീഴുന്നപക്ഷം വലിയ പ്രതിസന്ധിയിലാകും നാം ചെന്നുവീഴുക. ‘ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ കൂടുതൽ തീവ്രതയോടെ അവർ മുഴക്കിക്കൊണ്ടിരിക്കും.

ഏക ദേവ, ഏക ദേശ, ഏക ഭാഷ,

ഏക ജാതി, ഏക ജീവിത, ഏക ആശ!

ഒരു ദൈവം, ഒരു രാജ്യം, ഒരു ഭാഷ,

ഒരു വംശം, ഒരു രൂപം, ഏക പ്രതീക്ഷ!

എന്നിങ്ങനെ എല്ലാവരെയും ഒരു ചരടിൽ കൂടുതൽ കരുത്തോടെ ചേർത്തുപിടിക്കുന്നുവെന്ന പേരിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെ അവർ തകർത്തുകളയും. എണ്ണമറ്റ, പരസ്പരം മുറിഞ്ഞുനിൽക്കുന്ന ‘ജൻ ഭാഗു’കളിൽ നമ്മെയവർ പുനഃസംഘടിപ്പിക്കും. അവരിൽ ചിലർ ഇപ്പോഴേ പുതിയ ഭരണഘടനയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ ഹിന്ദുരാജ്യമെന്ന് പ്രഖ്യാപിക്കണം. തലസ്ഥാനം വാരാണസി​യിലാകണം. ന്യൂനപക്ഷങ്ങൾക്ക് വോട്ടവകാശം എടുത്തുകളയണം. എന്നിങ്ങനെ പലതും. രാജ്യത്തെ അവർ പലതായി മുറിക്കുന്നിടത്തെത്തും കാര്യങ്ങൾ. രാജ്യത്ത് ഇതിനകം സ്ഥാപനങ്ങളിൽ പലതും വർഗീയവത്കരിക്കപ്പെട്ടും കാവിയുടുത്തും കഴിഞ്ഞു.

സമുദായങ്ങൾ ബോധപൂർവം, കൗശലപൂർവം ധ്രുവീകരണം വരിച്ചവയായി. രാജ്യത്തെ യുവമനസ്സുകളിൽ വ്യവസ്ഥാപിതമായി വിഷം കുത്തിവെക്കപ്പെട്ടു. ഇ​വയൊന്നും രാജ്യത്തിന്റെ ഭാവിക്ക് ശുഭോദർക്കമായ കാര്യങ്ങളല്ല. സോവിയറ്റ് യൂനിയൻ, യൂഗോസ്‍ലാവിയ, ചെക്കോസ്ലാവാക്യ എന്നിങ്ങനെ രാജ്യങ്ങൾക്ക് വന്നുപെട്ട ദുർഗതിയിൽ നാമും ചെന്നുവീഴാതെ നോക്കാം. പകരം, സംസ്ഥാനങ്ങൾക്ക് മതിയാവോളം സ്വയംഭരണമുള്ള, ജനാധിപത്യവും സാമൂഹിക നീതിയും വിശാലമായി നിലനിൽക്കുന്ന യഥാർഥ കോൺഫെഡറേഷനായി ഇന്ത്യയെ നമുക്ക് പരിവർത്തിപ്പിക്കാം. ഫാഷിസ്റ്റുകളും ഇതൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ.

 

കൂടംകുളം സമരം

കൂടംകുളം സമരം

അടുത്തിടെ പൂർത്തിയായ നിയമസഭ തെരഞ്ഞെടുപ്പുകൾ ഭരണമാറ്റ​ സൂചന നൽകുന്നവ​യല്ലെങ്കിലും ദേശീയതലത്തിൽ അധികാരമാറ്റം ശരിക്കും പ്രതീക്ഷിക്കുന്നുണ്ടോ നിങ്ങൾ?

പാർലമെന്റ് തെരഞ്ഞെടുപ്പ് ഇരുവശത്തും തുല്യമായി നിൽക്കുന്നതാണിപ്പോൾ. 10 വർഷത്തിനിടെ പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിമാർക്കും അഭിമാനം പറയാവുന്ന നേട്ടങ്ങൾ ഒന്നുമില്ല. മോദി ഭരണം സമ്പൂർണ പരാജയമാണ്. ഓരോ ഇന്ത്യക്കാരനും അതറിയാം. മണിപ്പൂർ പ്രതിസന്ധി, ഏക സിവിൽ കോഡ് നീക്കങ്ങൾ, ഇലക്ടറൽ ബോണ്ട് കുംഭകോണം, പൗരത്വ ഭേദഗതി നിയമം തുടങ്ങി നിരവധി അബദ്ധങ്ങൾ അതിനെ കൂടുതൽ ദുർബലമാക്കിയിട്ടുണ്ട്. മറുവശത്ത്, രാഹുലി​ന്റെ യാത്രകളും കോൺഗ്രസ് പുനരുജ്ജീവനവും വഴി ‘ഇൻഡ്യ’ സഖ്യം കൂടുതൽ ആത്മവിശ്വാസം ആർജിക്കുന്നതാണ് കാഴ്ച.

ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ഇ.ഡി, ആദായ നികുതി വകുപ്പ്, സി.ബി.ഐ, ഐ.ബി, എൻ.ഐ.എ തുടങ്ങിയവയുടെ വേട്ടയെ ഭയക്കേണ്ടിവരുകയാണ്. കൂടെ ഷിൻ​ഡെ മോഡൽ കലാപങ്ങളും. എന്നിട്ടും അവർ പരസ്പരം സഹകരിക്കുന്നു. നിരാശപൂണ്ട രാജ്യത്തെ വോട്ടർമാരും പരാജയപ്പെട്ട ഈ ബി.ജെ.പി സർക്കാറിന് ബദൽ തേടുകയാണ്. ഇവിടെ ഇൻഡ്യ സഖ്യം ശരിക്കും അറിഞ്ഞു പ്രവർത്തിക്കണം. നാലു നിയമസഭ തെരഞ്ഞെടുപ്പുകളിലും അത് നിർവഹിക്കുന്നതിൽ അവർ പരാജയമായി. സീറ്റ് പങ്കുവെക്കുന്നതിലടക്കം പരസ്പരം ഉൾക്കൊണ്ടിരുന്നെങ്കിൽ ഈ കക്ഷികൾക്ക് ജയിക്കാവു​ന്നതേയുണ്ടായിരുന്നുള്ളൂ.

എല്ലാം പറഞ്ഞും ചെയ്തും കഴിഞ്ഞ സംഘ് പരിവാറിനിത് ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ തെരഞ്ഞെടുപ്പാണ്. കാരണം, അടുത്ത വർഷം ആർ.എസ്.എസിന്റെ 100ാം വാർഷികം അതിവിപുലമായി ആഘോഷിക്കാനുള്ളതാണ്. കശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന 370ാം വകുപ്പ് എടുത്തുകളയൽ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കൽ, ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമംപോലുള്ളവ പ്രഖ്യാപിക്കൽ തുടങ്ങി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ ചിലത് അവർ നേടിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കലാണ്.

ഹിന്ദു സമൂഹത്തെ സൈനികവത്കരിക്കലും ​വോട്ടുയന്ത്രം അട്ടിമറി മുതൽ പുൽവാമ മോഡൽ വിവാദങ്ങൾ വരെ സംഭവിക്കാം. ബി.ജെ.പി പരാജയപ്പെട്ടാലും 2021 ജനുവരി ആറിന് യു.എസിൽ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടിയത് നാം കണ്ടതാണല്ലോ. എന്തൊക്കെ നടന്നാലും, ഊർജവും ചോർന്നുപോയി, സമാധാനവും സ്വാതന്ത്ര്യവും വിളയുന്ന ഈ മണ്ണിൽ 20 വർഷത്തെ ദുഃസ്വപ്നത്തിലേക്ക് വഴുതാതെ നാം കരുതിയിരിക്കണം.

കേരളത്തിലും തമിഴ്നാട്ടിലുമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. തുടക്കം മുതൽ കാവിപ്പടയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നിരീക്ഷിക്കുന്ന ഒരാളെന്ന നിലക്ക് തമിഴ്നാട്ടിൽ ബി.ജെ.പിയുടെ ഭാവിയെക്കുറിച്ച് എന്തുപറയുന്നു?

അതേ, തമിഴ്നാട്ടിലും കേരളത്തിലും വേരുറപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് സംഘ്പരിവാർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ​ തെക്കേ അറ്റത്ത് ഇനിയും ഇടം നേടാൻ അവർക്കായിട്ടില്ല. തമിഴരും മലയാളികളും ഹിന്ദുമതം ആത്മാർഥമായി അനുഷ്ഠിക്കുന്നവരും, കടുത്ത ദൈവഭക്തരും ആയിട്ടും ഹിന്ദുത്വ പദ്ധതി നെഞ്ചേറ്റാൻ അവർ സന്നദ്ധരായിട്ടില്ല. അടിസ്ഥാന സത്യം, നമ്മുടെ ജനത കൂടുതൽ വിദ്യാഭ്യാസം നേടിയവരാണ്. ലോകവുമായി വിശാലമായി തുറന്നുനിൽക്കുന്നവരാണ്. പാകിസ്താനോട് ​പ്രത്യേക ശത്രുത പുലർത്താത്തവരാണ്. കശ്മീർ വിഷയം പരിധിയിൽ കൂടുതൽ ആവേശിക്കാത്തവരാണ്. എല്ലാത്തിലുമുപരി വിദ്വേഷവും ഹിംസയും ഇഷ്ടപ്പെടാത്തവരാണ്.

തമിഴ്നാട്ടിലും കേരളത്തിലും ബി.ജെ.പിയും സഖ്യകക്ഷികളും ഒരു സീറ്റ് പോലും നേടില്ല. ശത്രുതാമനോഭാവമുള്ള ആർ.എൻ. രവിയും ആരിഫ് മുഹമ്മദ് ഖാനുംപോലുള്ള ഗവർണർമാരെ വെച്ചും വക്രമായ മാർഗങ്ങളിൽ ഹിന്ദുസ്വത്വം ഉറപ്പിച്ചും തങ്ങളാലാവുന്നത് മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. വിവാഹ ചടങ്ങുകൾക്കുപോലും നേരിട്ടെത്തിയും തമിഴിലും മലയാളത്തിലും പ്രസംഗിച്ചും റോഡ്ഷോകൾ സംഘടിപ്പിച്ചും മോദി ഇറങ്ങിക്കളിക്കുകയാണ്. പക്ഷേ, ഈ സൂത്രങ്ങളൊന്നും ഇവിടെ വിലപ്പോകാൻ പോകുന്നില്ല.

ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരെ തമിഴ് ജനതയുടെ ചെറുത്തുനിൽപ് ഹിന്ദുത്വ ശക്തികൾ ഇഷ്ടപ്പെടുന്നില്ല. ബ്രാഹ്മണ മേധാവിത്വവും ഉത്തരേന്ത്യൻ മൂല്യബോധവും അടിച്ചേൽപിക്കുന്നതിനെയും അവർ എതിർക്കുന്നു. തിരുവള്ളുവർ, പെരിയാർ, അയ്യ വൈകുണ്ഠർ, ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, അയ്യൻകാളി തുടങ്ങിയ മഹാചിന്തകർ ഊർജം നൽകിയ നമ്മുടെ വിമോചന പൈതൃകവും പുരോഗമന രാഷ്ട്രീയവും മനസ്സിലാക്കാൻ തീവ്ര വലതുപക്ഷ ശക്തികൾക്കാകില്ല. കന്യാകുമാരി, രാമനാഥപുരം, കോയമ്പത്തൂർ തുടങ്ങിയവ പിടിക്കലാണ് തമിഴ്നാട്ടിൽ അവർ ലക്ഷ്യമിടുന്നത്. കേരളത്തിൽ തിരുവനന്തപുരവും തൃശൂരും.

എസ്​.പി. ഉദയകുമാർ പൊതുവേദിയിൽ

എസ്​.പി. ഉദയകുമാർ പൊതുവേദിയിൽ

 

ഹിന്ദുത്വയുടെ പൗരാണിക വേരുകൾ ചികഞ്ഞ് ഒരു ചരിത്രം നിങ്ങൾ രചിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഹിന്ദുമത ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്ന ഹിന്ദുത്വ ഭൂരിപക്ഷ അജണ്ടയെ ഇന്ത്യൻ സമൂഹത്തിലെ വിദ്യാസമ്പന്നരായ വിഭാഗവും സ്വീകരിക്കുന്നത് എന്തുകൊണ്ടാകും?

ലോകമൊട്ടുക്കും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് വളർച്ചയുണ്ടായിട്ടുണ്ട്. വലിയ രാജ്യങ്ങളിൽ ജനപിന്തുണയാർജിച്ച ചില നേതാക്കളാണ് ഡോണൾഡ് ട്രംപ്, വ്ലാദിമിർ പുടിൻ, ഷി ജിൻപിങ്, ഋഷി സുനക്, ജെയ്ർ ബൊൾസൊനാരോ, വിക്ടർ ഓർബൻ തുടങ്ങിയവർ. കാലാവസ്ഥ നാശം, പ്രകൃതി കൊള്ള, ജീവ വിഭവങ്ങളുടെ മലിനീകരണം, സമ്പൂർണ ദാരിദ്ര്യം തുടങ്ങിയ ഭൂഖണ്ഡത്തി​ലെ പ്രശ്നങ്ങൾക്കൊപ്പം കുത്തകമുതലാളിത്തം കൂടിയാകു​മ്പോൾ ഭൂമിയിലെ ജീവിതം മുഷിപ്പിക്കുന്നത് പ്രയാസകരവുമാക്കി മാറ്റും. ഭീതിയും നൈരാശ്യവുമാകും ഫലം. ഈ സാഹചര്യത്തിൽ ഒരു യാഥാസ്ഥിതിക നേതാവോ കക്ഷിയോ മുന്നോട്ടുവന്ന് ഒരു പൊതു ദേശീയ ശത്രുവിനെ മുന്നിൽ നിർത്തുകയും ഒപ്പം ജനത അനുഭവിക്കുന്ന അരക്ഷിതത്വങ്ങളും ദൗർബല്യങ്ങളും വെച്ച് കളിക്കുകയും ചെയ്താൽ നിരവധിപേർ അതിൽ വീഴും.

എന്താണ്, എങ്ങനെയാണ് മുസോളിനിയും ഹിറ്റ്ലറും ടോജോയും യഥാക്രമം ഇറ്റലി, ജർമനി, ജപ്പാൻ എന്നിവിടങ്ങളിൽ നടത്തിയത് എന്നത് ആലോചിച്ചുനോക്കൂ. രാജപക്സമാരും നെതന്യാഹുമാരും ശ്രീലങ്കയിലും ഇസ്രായേലിലും കാണിച്ചുകൂട്ടുന്നതും ഓർത്തുനോക്കൂ. ഇന്ത്യൻ സാഹചര്യത്തിൽ പക്ഷേ, പ്രതീക്ഷ പകരുന്നത് ഇന്ത്യക്കാരിൽ ഏറെയും അങ്ങനെ ഇത്തരം ഭ്രാന്തുകളിലും കൗശലങ്ങളിലും വീണുപോകുന്നവരല്ല. ചിലയിടത്ത് കലാപം തലപൊക്കിയേക്കാം. മറ്റു ചിലയിടങ്ങളിൽ സംഘർഷങ്ങളുമുണ്ടാകാം. എന്നുവെച്ച് ജർമനിയിൽ നാസികളും ഇസ്രായേലിൽ സയണിസ്റ്റുകളും ചെയ്യുംപോലെ ഇവിടെ മൊത്തം രാജ്യത്തിന് ആകാൻ കഴിയില്ല.

ഇന്ത്യൻ വോട്ടർമാർക്കിടയിലെ ഹിന്ദുത്വ അഭിനിവേശം കാലക്രമേണ അണയുമെന്നാണോ അതോ നിലനിൽക്കുമോ?

ഇന്ത്യൻ വോട്ടർമാർ ഹിന്ദുത്വ ചാർച്ചയുള്ളവരാണെന്ന് ആരു പറഞ്ഞു... 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടാണ്. 2019ൽ 37.36 ശതമാനവും. വ്യക്തമായും, ഇന്ത്യൻ വോട്ടർമാരിലെ വലിയ ഭൂരിപക്ഷം ബി.ജെ.പിയെ പിന്തുണക്കുന്നവരല്ല. കഴിഞ്ഞ 10 വർഷ​ത്തെ അതിദയനീയ പ്രകടനം കൂടിയാകുമ്പോൾ ബി.ജെ.പി വോട്ടു ​ശതമാനം ഇത്തവണ തീർച്ചയായും ​താഴോട്ടു പോകണം. നമ്മുടെ ജനതയുടെ മതാത്മകതയെ ഹിന്ദുത്വ ആവേശമായി കാണരുത്. ഭരണഘടന മതേതരത്വത്തിന് സമ്പൂർണ പ്രതിബദ്ധത അർപ്പിക്കുമ്പോഴും ശരാശരി ഇന്ത്യക്കാർ ആ പദത്തെ എല്ലാ മതത്തോടും തുല്യ ആദരമായി കാണാൻ ഇഷ്ടപ്പെടുന്നവരാണ്.

ഇന്ത്യൻ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന സുപ്രധാന തത്ത്വമാണ് ധർമങ്ങളുടെ ബഹുത്വം. ‘പല ധർമങ്ങളെ’ പരസ്പരം പോർമുഖത്ത് നിർത്താനും അതുവഴി അധികാരമുറപ്പിക്കാനുമാണ് സംഘ് പരിവാർ ശ്രമിക്കുന്നതെങ്കിൽ രാഷ്ട്രീയ കക്ഷികളിൽ പലരും അവർക്ക് സഹായമാകുകയോ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുകയോ ആണ് സ്വീകരിക്കുന്ന മാർഗം. ഇന്ത്യൻ രാഷ്ട്രീയത്തിലെ മതാത്മകത മാറ്റിനിർത്താനാകാത്ത വിധം അവിച്ഛിന്നമാണ്. 700 വർഷത്തിലേറെ നീണ്ട മുഗൾ, ബ്രിട്ടീഷ് വാഴ്ചക്ക് ഉപവൻകരയുടെ ഈ ആത്മീയ അന്വേഷണ മനസ്സിനെ തളർത്താനായിട്ടില്ല. പകരം, പുതുതായി ചില വിശ്വാസധാരകളെക്കൂടി അവയുടെ ഭാഗമാക്കാനാണ് അവ സഹായിച്ചത്.

പൊതുജന എതിർപ്പുകൾ അടിച്ചമർത്തി, കോർപറേറ്റുകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നവരായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ മാറുന്നത് ​ഞെട്ടിക്കുന്നതാണ്. കൂടംകുളം സമരം, സ്റ്റെർലൈറ്റ് കോർപറേഷൻസ് പ്ലാന്റ് വിരുദ്ധ സമരത്തിനെതിരായ പൊലീസ് വെടിവെപ്പ്, കേരളത്തിലെ കെ. റെയിൽ പ്രക്ഷോഭങ്ങൾ എന്നിവയെല്ലാം കോർപറേറ്റ് ഗ്രൂപ്പുകളും ഭരണകൂടങ്ങളും തമ്മിലെ അവിശുദ്ധ ബാന്ധവത്തിലേക്ക് വിരൽ ചൂണ്ടുന്നു. തെരഞ്ഞെടുപ്പുകളിലെ കോർപറേറ്റ് ഫണ്ടിങ്ങുമായി ഇവയുടെ ബന്ധം?

ആധുനിക ലോകത്ത് ഒരുപറ്റം ആളുകൾ ഓരോ രാജ്യത്തിന്റെയും (ദേശരാഷ്ട്രത്തിന്റെയും) അടിസ്ഥാനമായി നിലയുറപ്പിക്കുന്നത് നാം മനസ്സിലാക്കുന്നു. അവരുടെ ‘അതിജീവനം, ക്ഷേമം, സ്വത്വം, സ്വാതന്ത്ര്യം’ (ജൊഹാൻ ഗാൽട്ടങ്) എന്നിവ സുരക്ഷിതമാക്കാൻ ഇവർ ചേർന്നാണ് സ്റ്റേറ്റ് എന്ന പേരിൽ ഒരു മാർഗദർശക സംവിധാനം സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും. ഈ സ്റ്റേറ്റ് ശാശ്വതമായി നിലനിൽക്കുന്നത് ജനങ്ങളിൽനിന്ന് നികുതി പിരിച്ചും വ്യവസായം, വ്യാപാരം, വാണിജ്യം എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ്.

ഉദാരീകൃതമായ ആധുനിക ലോകത്ത് സമ്പദ്‍വ്യവസ്ഥ ജനങ്ങളെക്കാൾ ശക്തവും സവിശേഷവുമായി മാറിയിരിക്കുന്നു. ഇതോടെ സമ്പന്നരായ വ്യവസായ കുടുംബങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ, രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സമ​ഗ്രാധിപത്യം പുലർത്തുന്നു. സ്റ്റേറ്റിനെ കൂടി കൂട്ടി അവർ വികസന നയങ്ങളും പദ്ധതികളും ആലോചിക്കുന്നു.

ചിലർ ഇവരുടെ പേരു മാത്രമായ വികസന പദ്ധതികളെ എതിർക്കുമ്പോൾ സ്റ്റേറ്റും സമ്പദ്‍വ്യവസ്ഥയും ചേർന്ന് അവരെ രാജ്യ​ദ്രോഹികളും വിദേശ ഫണ്ടിങ്ങുള്ള പിണിയാളുകളും അർബൻ നക്സലുകളും മാവോവാദികളും ഭീകരരുമൊക്കെയാക്കി മാറ്റുന്നു. എന്നിട്ടും പിൻമാറാൻ ഒരുക്കമല്ലെങ്കിൽ പൊലീസ് പീഡനം, കോടതി ​വ്യവഹാരങ്ങൾ, ശാരീരിക മർദനം, ജയിൽ എന്നിങ്ങനെയാകും അടുത്ത മുറകൾ. എന്നിട്ടും കീഴടങ്ങാത്തവരെ ദഹിപ്പിക്കലാകും അടുത്ത നടപടി. എന്റെ കാര്യത്തിൽ മൂന്നു തരം നയങ്ങളാണ് ​എന്നെ അസ്ഥിരപ്പെടുത്താൻ സ്വീകരിച്ചത്. ആദ്യമായി, സ്വഭാവഹത്യ.

തെളിവുകൾ ഹാജരാക്കാതെ, എതിരെ കേസ് എടുക്കാതെ അവർ എന്നെ രാജ്യദ്രോഹിയാക്കി. ഇന്ത്യയുടെ ശത്രുക്കളായ വിദേശ ശക്തികളുടെ ഫണ്ട് പറ്റുന്നവനാക്കി. വിഘടനവാദിയാക്കി. രണ്ടാമതായി, വ്യവസ്ഥാപിതമായ ഒറ്റപ്പെടുത്തൽ. ഉദാഹരണത്തിന്, ആരെങ്കിലും എ​ന്നെ പരിപാടിക്ക് ക്ഷണിച്ചാൽ വിവിധ അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ സംഘാടകരെ വിളിച്ച് എന്നെ വിളിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കും. അവർ പേടിച്ച് പിന്മാറും.

മൂന്നാമതായി, സാമ്പത്തികമായി ഞെരിച്ചുകളയൽ. മികച്ച ജോലിയില്ലെന്ന് ഉറപ്പാക്കൽ, വ്യവസായം നടത്തുന്നത് തടയൽ, പണം ഒരുനിലക്കും കൈയിലെത്തുന്നില്ലെന്ന് ഉറപ്പാക്കൽ. എന്റെ പാസ്​പോർട്ട് അവർ കണ്ടുകെട്ടി. വിദേശത്ത് പോകുന്നത് മുടക്കി. അധ്യാപനം വിലക്കി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എഴുത്ത്, പ്രസംഗം, ഉപദേശം എല്ലാം മുടക്കി. സ്റ്റേറ്റ് -കോർപറേറ്റ് കൂട്ടുകെട്ട് വളരെ അപകടകരമായ ഒന്നാണ്. നിലവിലെ ഇലക്ടറൽ ബോണ്ട് കുംഭകോണം മികച്ച ഉദാഹരണമാണ്. ഭാവിയിൽ ഇത് കൂടുതൽ ദൂഷിതമാകുകയേ ഉള്ളൂ. ഭാവിയിൽ പദ്ധതിയിട്ട വലിയവ നോക്കുമ്പോൾ കൂടംകുളം, സ്റ്റെർലൈറ്റ്, കെ-ലൈറ്റ് എന്നിവയൊക്കെ ചെറിയ പദ്ധതികൾ മാത്രം.

ഇന്ത്യയിൽ എണ്ണ, വാതക ​േബ്ലാക്കുകൾ കണ്ടെത്തി വികസിപ്പിക്കാൻ അടുത്തിടെ കേ​ന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എൻ.ഐ.ഒ പുറത്തിറക്കി. കന്യാകുമാരി തീരത്തും പ്രത്യേക സാമ്പത്തിക മേഖലയിലുമായി 27,154 ചതുശ്ര കിലോമീറ്റർ വരുന്നതാണ് പദ്ധതി. ഇന്ത്യയുടെ ഏറ്റവും വലിയ മത്സ്യ സമ്പത്തുള്ള ‘വേഡ്ജ് ബാങ്ക്’ ആയ 10,000 ചതുരശ്ര കിലോമീറ്റർ ഈ പരിധിയിൽ വരുന്നതാണെന്നത് യാദൃച്ഛികം. സമൃദ്ധമായ മത്സ്യസമ്പത്തും ഒപ്പം ജൈവവൈവിധ്യവും അടയാളപ്പെട്ടവയാണ് വേഡ്ജ് ബാങ്കുകൾ (wadge bank). തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഭരിക്കുന്ന അദാനി വൈകാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ കടലുകളും തീരവും പൂർണമായി കൈയാളുന്നതാകും കാഴ്ച.

കൂടംകുളത്ത് ആറാം ആണവനിലയം നിർമാണം തുടരുന്ന ഈ ഘട്ടത്തി​ൽ അവിടത്തെ ജനങ്ങളുടെ ഭാവി പരിപാടികൾ എന്തൊക്കെയാണ്? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി പദ്ധതി മുന്നോട്ടുപോകണമെന്ന സുപ്രീംകോടതി തീരുമാനം നാട്ടുകാർക്ക് സ്വീകരിക്കാനാകുമോ?

സമാധാനപരവും ജനാധിപത്യപരവും അഹിംസാധിഷ്ഠിതവുമായ മാർഗങ്ങളിൽ ദക്ഷിണ കേരളത്തിലെയും ദക്ഷിണ തമിഴ്നാട്ടിലെയും ജനങ്ങൾ നടത്തുന്ന സമരം ഫെഡറൽ, സംസ്ഥാന സർക്കാറുകൾ അവഗണിച്ചുതള്ളുന്നത് ജനങ്ങളെ നിരാശയിലാക്കുന്നതാണ്. യഥാർഥ ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദങ്ങളും വികാരങ്ങളും ആദരിക്കപ്പെടണം. ജനകീയ സമരങ്ങൾക്ക് വേലിയേറ്റവും ഇറക്കവുമുണ്ടാകും. അവസരം വരുമ്പോൾ അവർ തെരുവിലെത്തും. എല്ലാത്തിലുമുപരി, ഭാവി നേതാക്കളെ ഇതിനകം രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അതിലേറെ വലുത്, രാജ്യത്തുടനീളം ആണവനിലയങ്ങൾക്കെതിരാണ് ജനങ്ങൾ.

കൂടംകുളം ആണവനിലയം

കൂടംകുളം ആണവനിലയം

 

നിങ്ങ​ൾക്കെതിരായ കൂടം​കുളം കേസുകൾ എവിടം​വരെയെത്തിയെന്ന് പറയാമോ?

അഹിംസാ മാർഗങ്ങളിലൂടെ ആണവനിലയത്തിനെതിരെ സമരം ചെയ്തതിന് ഞങ്ങൾക്കെതിരെ ചുമത്തിയത് 380 കേസുകളാണ്. മിക്കതും സുപ്രീംകോടതിയുടെയും തമിഴ്നാട് സർക്കാറിന്റെയും ഇടപെടലിൽ ഒഴിവാക്കിയിട്ടുണ്ട്. സമരം കഴിഞ്ഞ് 10 വർഷത്തിനു ശേഷം 63 കേസുകൾ ഇപ്പോഴും നിലനിൽക്കുന്നു. മദ്രാസ് ഹൈ​കോടതി മധുര ബെഞ്ച് ആവശ്യപ്പെട്ടിട്ടും എനിക്കെതിരായ ലുക്കൗട്ട് നോട്ടീസ് ഇതുവരെ തമിഴ്നാട് ​പൊലീസ് പിൻവലിച്ചിട്ടില്ല. നീണ്ട സമര​ത്തിനൊടുവിൽ മൂന്നു വർഷ​ കാലാവധിയുള്ള പാസ്​പോർട്ടാണ് എനിക്ക് ലഭിച്ചത്. പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇപ്പോഴും വേട്ടയാടൽ തുടരുകയും ചെയ്യുന്നു.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി

News Summary - weekly interview