Begin typing your search above and press return to search.
proflie-avatar
Login

‘ക​ടു​ത്ത മ​ത​ബോ​ധ​ത്തി​ലൂ​ന്നി​യ ഒ​രു രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്’

‘ക​ടു​ത്ത മ​ത​ബോ​ധ​ത്തി​ലൂ​ന്നി​യ   ഒ​രു രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്’
cancel

രാജ്യത്തെ ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ അവസ്ഥ എന്താണ്​? ഒ.ബി.സി വിഭാഗങ്ങൾ ഹിന്ദുത്വയോട്​ ഒത്തുപോകുകയാണോ ചെയ്യുന്നത്​? മ​ണ്ഡ​ലി​ന് യ​ഥാ​ർ​ഥ എ​തി​ർ​പ്പ്​ ആരിൽനിന്നായിരുന്നു? ആ​ധു​നി​കീ​ക​ര​ണ വ​ഴി​യെ സ​ഞ്ച​രി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ​ക്ക് ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ഹി​ന്ദു​മ​ത​ത്തെ​ക്കാ​ൾ ഹി​ന്ദു​ത്വ​യാ​ണ് മി​ക​ച്ച​തെ​ന്നു​വ​രെ തോ​ന്നുന്നുണ്ടോ? -രാഷ്​ട്രീയ നിരീക്ഷകനും ചിന്തകനുമായ സൂര്യകാന്ത്​ വാഗ്‌മോർ ജാതി, ഹിന്ദുത്വ, സംവരണം തുടങ്ങിയ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച്​ സമകാലിക ഇന്ത്യയെക്കുറിച്ച്​ സംസാരിക്കുന്നു.ഐ.​ഐ.​ടി ബോം​ബെ​യി​ൽ സാ​മൂ​ഹി​ക ശാ​സ്ത്ര, മാ​ന​വി​ക...

Your Subscription Supports Independent Journalism

View Plans
രാജ്യത്തെ ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ അവസ്ഥ എന്താണ്​? ഒ.ബി.സി വിഭാഗങ്ങൾ ഹിന്ദുത്വയോട്​ ഒത്തുപോകുകയാണോ ചെയ്യുന്നത്​? മ​ണ്ഡ​ലി​ന് യ​ഥാ​ർ​ഥ എ​തി​ർ​പ്പ്​ ആരിൽനിന്നായിരുന്നു? ആ​ധു​നി​കീ​ക​ര​ണ വ​ഴി​യെ സ​ഞ്ച​രി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ​ക്ക് ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ഹി​ന്ദു​മ​ത​ത്തെ​ക്കാ​ൾ ഹി​ന്ദു​ത്വ​യാ​ണ് മി​ക​ച്ച​തെ​ന്നു​വ​രെ തോ​ന്നുന്നുണ്ടോ? -രാഷ്​ട്രീയ നിരീക്ഷകനും ചിന്തകനുമായ സൂര്യകാന്ത്​ വാഗ്‌മോർ ജാതി, ഹിന്ദുത്വ, സംവരണം തുടങ്ങിയ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച്​ സമകാലിക ഇന്ത്യയെക്കുറിച്ച്​ സംസാരിക്കുന്നു.

ഐ.​ഐ.​ടി ബോം​ബെ​യി​ൽ സാ​മൂ​ഹി​ക ശാ​സ്ത്ര, മാ​ന​വി​ക വി​ഭാ​ഗ​ത്തി​ൽ പ്ര​ഫ​സ​റാ​ണ് സൂ​ര്യ​കാ​ന്ത് വാഗ്‌മോർ. എ​ഡി​ൻ​ബ​റ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് കോ​മ​ൺ​വെ​ൽ​ത്ത് സ്കോ​ള​റാ​യി 2011ൽ ​സോ​ഷ്യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടിയ അദ്ദേഹം ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യം, പൗ​ര​പ​ഠ​നം എ​ന്നി​വ​യെപ്പറ്റി ഗ​വേ​ഷ​ണം നടത്തുന്നു. ‘Civility against Caste’ (Sage 2013) എ​ന്ന കൃ​തി​യു​ടെ ക​ർ​ത്താ​വും ‘Civility in Crisis’ (Routledge 2020) സ​ഹ​പ​ത്രാ​ധി​പ​രു​മാ​ണ്. ‘Caste and Cities’ എ​ന്ന കൃ​തി​ക്ക് ന്യൂ ​ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോ​ഷി​പ് (2022) ല​ഭി​ച്ചി​ട്ടു​ണ്ട്. ‘Civil Sphere in India’ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന കൃ​തിയാണ്.

മു​മ്പ് മും​ബൈ ‘ടിസി’ൽ (TISS) ​പ്ര​ഫ​സ​റും സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് ഗവേണൻസ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യി​രു​ന്നു. ഫു​ഡാ​ൻ യൂ​നി​വേ​ഴ്സി​റ്റി, ഹൈ​ദ​രാ​ബാ​ദ് യൂ​നി​വേ​ഴ്സി​റ്റി, സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്സി​റ്റി, ഗോ​ണ്ടി​ങ്ജെ​ൻ യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​സി​റ്റി​ങ് ഫാ​ക്ക​ൽ​റ്റി​യു​മാ​യി. ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്’ പോ​ലു​ള്ള പ​ത്ര​ങ്ങ​ളി​ൽ കോ​ളം ചെ​യ്യു​ന്നു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ സം​വി​ധാ​ന​ങ്ങ​ളി​ൽ മേ​ൽ​ജാ​തി സ​മ​ഗ്രാ​ധി​പ​ത്യം, മ​ണ്ഡ​ൽ ക​മീ​ഷ​ൻ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സൃ​ഷ്ടി​ച്ച അ​ടി​യൊ​ഴു​ക്കു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കു​കയാണ്​ അദ്ദേഹം ഇൗ സംഭാഷണത്തിൽ.

നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെ​ന്റി​ലും സാ​മാ​ജി​ക​രി​ലെ സവർണ ജാ​തി​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ക​യും കീഴാള ജാ​തി​ക്കാ​ർ വ​ർ​ധി​ച്ചു​വ​രുക​യു​മാ​ണ​ല്ലോ. 1990ക​ളി​ൽ ഒ.​ബി.​സി എം.​പി​മാ​രു​ടെ എ​ണ്ണം 11 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 22 ശ​ത​മാ​ന​മാ​യി ഇ​ര​ട്ടി​ച്ച​പ്പോ​ൾ സവർണജാ​തി​ക്കാ​രാ​യ പാ​ർ​ല​​മെ​ന്റേ​റി​യ​ന്മാ​ർ 1984ൽ 47 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 90ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ൽ താ​​ഴേ​ക്ക് കു​റ​ഞ്ഞ​ല്ലോ. ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലും നി​യ​മ​സ​ഭ​ക​ളി​ലും രാ​ഷ്ട്രീ​യ അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളി​ൽ ഇ​ത് ഗ​തി​മാ​റ്റ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തി​ന്റെ സ്വ​ഭാ​വംപോ​ലും മാറ്റുന്ന​താ​ണി​ത്. യ​ഥാ​ർ​ഥ​ത്തി​ൽ, സവർണ ജാ​തി​ക്കാ​ർ ഏ​റെ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള​വ​രാ​ണ്. എ​ണ്ണ​ത്തി​ൽ അ​വ​ർ കു​റ​യു​ക​യും മ​റ്റു ജാ​തി​ക്കാ​ർ വ​ർ​ധി​ക്കു​ക​യും ചെ​യ്താ​ലും സ്ഥാ​പ​ന​പ​ര​മാ​യ അ​ധി​കാ​ര​ശ്രേ​ണി​ക​ളി​ലും ഇ​ട​ങ്ങ​ളി​ലും സവർണ ജാ​തി​ക്കാ​ർ​ക്കു​ത​ന്നെ​യാ​ണ് ആ​ധി​പ​ത്യ​മി​പ്പോ​ഴും. എ​ന്തു​കൊ​ണ്ടാ​ണി​ത് സം​ഭ​വി​ക്കു​ന്ന​ത്?

മ​ണ്ഡ​ലി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള രാ​ഷ്ട്രീ​യവും ഇ​ത​ര പി​ന്നാ​ക്ക ജാ​തി​ക​ളു​ടെ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​വും ഉ​ത്ത​രേ​ന്ത്യ​യി​ൽ വി​ശു​ദ്ധ ജാ​തി​ക​ളു​ടെ ആ​ധി​പ​ത്യ​ത്തെ​യാ​ണ് വെ​ല്ലു​വി​ളി​ച്ച​ത്. സവർണ ജാ​തി​ക്കാ​രു​ടെ ക​ക്ഷി​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് ശി​ഥി​ല​മാ​ക്ക​പ്പെ​ടു​ക​യും മ​ണ്ഡ​ൽ ക​ക്ഷി​ക​ളാ​യ ജെ.​ഡി.​യു, ആ​ർ.​ജെ.​ഡി, എ​സ്.​പി എ​ന്നി​വ​യ​ട​ക്കം കൂ​ടു​ത​ൽ ഒ.​ബി.​സി സം​ഘ​ട​ന​ക​ൾ ക​രു​ത്താ​ർ​ജി​ക്കു​ക​യും​ചെ​യ്തു. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഒ.​ബി.​സി​ക​ളും സവർണജാ​തി​ക​ളും ത​മ്മി​ലെ വൈ​രം പ​ക്ഷേ, താ​ൽക്കാ​ലി​ക​മാ​യി​രു​ന്നു.

ഒ.​ബി.​സി​ക​ളു​ടെ പ​രി​മി​ത​മാ​യ സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ ചാ​ല​ക​ത അ​വ​രെ ഹി​ന്ദു​ത്വ​യി​ലേ​ക്ക് അ​ടു​പ്പി​ച്ചു. ഒ.​ബി.​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​യ​ർ​ന്നു​കേ​ട്ട ക്ഷ​ത്രി​യ​ത്വ സം​വാ​ദ​ങ്ങ​ൾ അ​വ​ർ​ക്ക് പ​ദ​വി​യും സ്ഥാ​ന​വും ന​ൽ​കു​ന്ന​തു​മാ​യി. ബ്രാ​ഹ്മ​ണി​സ​ത്തി​ന്റെ പ്ര​ലോ​ഭ​നം കൂ​ടി​യാ​യ​പ്പോ​ൾ ഹി​ന്ദു​ത്വ​യി​ലേ​ക്ക് ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ണം എ​ളു​പ്പ​മാ​യി.

ആ​ര്യസ​മാ​ജ്, ആ​ർ.​എ​സ്.​എ​സ് തു​ട​ങ്ങി കോ​ള​നി​വാ​ഴ്ച​ കാ​ല​ത്തും ശേ​ഷ​വു​മു​ണ്ടാ​യ നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ൾ ഹി​ന്ദു ഐ​ക്യ​വും ഒ​പ്പം ‘അ​ശു​ദ്ധ’ ജാ​തി​ക​ൾ​ക്കി​ട​യി​ലെ ഭൗ​തി​ക ചാ​ല​ക​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കാ​ര്യ​മാ​യി നി​ക്ഷേ​പ​മി​റ​ക്കി​യ​ത് അ​വ​രെ​ കൂ​ടി ഹി​ന്ദു സാ​മൂ​ഹി​ക​ക്ര​മ​ത്തി​ൽ ഉ​ൾ​​ച്ചേ​ർ​ക്കാ​ൻ സ​ഹാ​യി​ച്ചു. ഉ​ത്ത​രേ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ മ​ണ്ഡ​ൽ​വ​ത്ക​ര​ണം സം​ഭ​വി​ച്ച​പ്പോ​ഴും ഒ.​ബി.​സി​ക​ൾ പൊ​തു​വെ രാ​ഷ്ട്രീ​യ​മാ​യി ചി​ത​റി​ക്കി​ട​ന്ന ജാ​തി​ക​ൾ ത​ന്നെ​യാ​യി തു​ട​ർ​ന്നു. സ​വി​ശേ​ഷ​മാ​യി രാ​ഷ്ട്രീ​യ​വ​ത്കൃ​ത പൊ​തു​ധാ​ര അ​വ​ർ​ക്കി​ട​യി​ലി​ല്ല.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കാ​ണും​പോ​ലെ ബ്രാ​ഹ്മ​ണേ​ത​ര പ്ര​ത്യ​യ​ശാ​സ്ത്ര ചാ​യ്‍വു​ക​ളും അ​വി​ടെ അ​ദൃ​ശ്യം. അ​ഥ​വാ, അ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത് അ​ത​ത് ജാ​തി​ക​ൾ​ക്കാ​യു​ള്ള ക​ക്ഷി​ക​ളോ കു​ടും​ബ കേ​ന്ദ്രീ​കൃ​ത പാ​ർ​ട്ടി​ക​ളോ ആ​ണ് –എ​സ്.​പി ഉ​ദാ​ഹ​ര​ണം. ഇ​ത​ര ജാ​തി​ക​ളു​മാ​യും മു​സ്‍ലിം​ക​ളു​മാ​യും മ​റ്റും പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ സ​ഖ്യ​വും പി​ന്തു​ണ​യും അ​വ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് മാ​ത്രം.

മ​റു​വ​ശ​ത്ത്, കാ​ഡ​റു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ത്തു​ള്ള ആ​ർ.​എ​സ്.​എ​സ് രീ​തി അ​തി​ലും ബി.​ജെ.​പി​യി​ലും വ​ൻ​തോ​തി​ൽ ഒ.​ബി.​സി സാ​ന്നി​ധ്യം സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വും പ്ര​ധാ​ന​മ​ന്ത്രി മോ​ദിപോ​ലും ഹി​ന്ദൂ​യി​സ​ത്തി​ലെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ പോ​ന്ന​താ​ണ്. ഒ​രു പൊ​തു​ജ​ന വി​ശ്വാ​സ​ധാ​ര​യാ​യി ഹി​ന്ദു​മ​ത​ത്തെ അ​ത് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ന്നു.

 

വൈ​രു​ധ്യാ​ത്മ​ക​മാ​ണ് ഈ ​ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണം -ഒ.​ബി.​സി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ ശ​ക്തി​യു​ണ്ടാ​കാ​മെ​ങ്കി​ലും അ​വ​രു​ടെ താ​ൽപര്യ​ങ്ങ​ൾ ഹി​ന്ദു​ത്വ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​മ​ർ​പ്പണ മൂ​ല്യ​ങ്ങ​ളു​മാ​യി പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി ല​യി​ച്ചു​ചേ​രേ​ണ്ടി​വ​രു​ന്നു. അ​തോ​ടെ, അ​ധി​കാ​ര ത​ല​പ്പ​ത്ത് വി​ശു​ദ്ധ ജാ​തി​ക​ൾത​ന്നെ വേ​ണ​മെ​ന്നി​ല്ലാ​തെ വ​രു​ന്നു. അ​ങ്ങ​നെ, ഒ.​ബി.​സി​ക​ൾ​ക്കും ഹി​ന്ദു​ത്വ​യു​ടെ മൗ​ലി​ക​മാ​യ അ​ഭി​ലാ​ഷ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്നു.

മ​ണ്ഡ​ൽ സാ​മൂ​ഹി​കനീ​തി രാ​ഷ്ട്രീ​യം 30 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ അ​ത് പ​തി​യെ ശി​ഥി​ല​മാ​കു​ക​യും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ബി.​ജെ.​പി വ​ൻ​ശ​ക്തി​യാ​യി വ​ള​രു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ഴ്ച. പി​ന്നാ​ക്ക ജാ​തി രാ​ഷ്ട്രീ​യ​മാ​ണ് 1990ക​ളി​ൽ ഹി​ന്ദു​ത്വ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച​യെ തീ​ർ​ച്ച​യാ​യും ത​ട​യി​ട്ടു​നി​ർ​ത്തി​യി​രു​ന്ന​ത്. അ​യോ​ധ്യ പ്ര​സ്ഥാ​ന​ത്തോ​ടെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​യ മ​താ​ത്മ​ക രാ​ഷ്ട്രീ​യ​​ത്തി​ന്റെ ഇ​ട​ത്തി​ലേ​ക്ക് ക​സേ​ര​ നീ​ട്ടി ഇ​രി​പ്പു​റ​പ്പി​ച്ച​താ​യി​രു​ന്നു മ​ണ്ഡ​ൽ രാ​ഷ്ട്രീ​യം.സാ​മൂ​ഹി​ക​നീ​തി രാ​ഷ്ട്രീ​യം സ്വ​ന്തം അ​ജ​ണ്ട​യാ​ക്കി​യെ​ടു​ത്ത ഹി​ന്ദു​ത്വ തീ​വ്ര വ​ല​തു​പ​ക്ഷം വി​ശാ​ലാ​ർ​ഥ​ത്തി​ലു​ള്ള സ്വ​ത്വ രാ​ഷ്ട്രീ​യ​ത്തി​ന് രൂ​പം ന​ൽ​കി മ​ണ്ഡ​ലി​നെ അ​പ്ര​സ​ക്ത​മാ​ക്കി. സാ​മൂഹി​ക​മാ​യി പി​ന്നാ​ക്ക​മാ​യ വ​ലി​യ ഒ​രു വി​ഭാ​ഗ​ത്തി​ന് പ​തി​യെ അ​ത് കാ​ലം ക​ഴി​ഞ്ഞ​താ​ണെ​ന്ന് വ​രുകകൂ​ടി ചെ​യ്ത​തോ​ടെ ഒ.​ബി.​സി വോ​ട്ടു​ക​ൾ ബി.​ജെ.​പി​യി​ലേ​ക്ക് ഒ​ഴു​ക്ക് തു​ട​ങ്ങി. മ​ണ്ഡ​ൽ മു​ന്നോ​ട്ടു​വെ​ച്ച പി​ന്നാ​ക്ക ജാ​തി സാ​മൂ​ഹി​ക നീ​തി ന​യം ഏ​റ്റെ​ടു​ത്ത് ബി.​ജെ.​പി വ​ള​ർ​ച്ച​യെ പി​ടി​ച്ചു​നി​ർ​ത്താ​ത്ത​ത് കോ​ൺ​ഗ്ര​സി​ന്റെ വ​ലി​യ ന​യ​പ​ര​മാ​യ വീ​ഴ്ച​യ​ല്ലേ?

മ​ണ്ഡ​ൽ മു​ന്നോ​ട്ടു​വെ​ച്ച സാ​മൂ​ഹി​ക​നീ​തി പ്ര​സ്ഥാ​നം ആ​ർ​ജി​ച്ച നേ​ട്ട​ങ്ങ​ൾ വ​ഴി​യി​ലാ​യി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ, മ​ണ്ഡ​ലി​ന് യ​ഥാ​ർ​ഥ എ​തി​ർ​പ്പ് കോ​ൺ​ഗ്ര​സി​ൽ​നി​ന്നാ​യി​രു​ന്നു. ഹി​ന്ദു​ത്വ​യു​ടേ​തോ, ബി.​ജെ.​പി​​യു​ടേതോ ആ​യി​രു​ന്നി​ല്ല. അ​ഥ​വാ, മ​ണ്ഡ​ൽ/​സാ​മൂ​ഹി​ക നീ​തി​യും ഹി​ന്ദു​ത്വ​യും ത​മ്മി​ൽ അ​ത്ര ക​ടു​ത്ത ശ​ത്രു​ത​യൊ​ന്നു​മി​ല്ല. സം​വ​ര​ണ​ത്തി​നെ​തി​​െര ആ​ർ.​എ​സ്.​എ​സി​ൽ ശ​ബ്ദ​ങ്ങ​ളു​ണ്ട്. അ​തു​പ​ക്ഷേ, പൊ​തു​വാ​യ ശു​ദ്ധ​ജാ​തി വി​കാ​ര​ത്തി​ന്റെ പു​റ​ത്തു​ള്ള​താ​ണ്, ആ​ർ.​എ​സ്.​എ​സി​ന്റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ല. മ​ണ്ഡ​ൽ പ്ര​സ്ഥാ​നം ബി​ഹാ​റി​ലും യു.​പി​യി​ലും കോ​ൺ​ഗ്ര​സി​നെ നി​ശ്ശൂ​ന്യ​മാ​ക്കി​യെ​ങ്കി​ൽ മ​ണ്ഡ​ൽ പ്ര​സ്ഥാ​ന, ജാ​തി സെ​ൻ​സ​സ് വ​ക്താ​ക്ക​ൾ പ​റ​യും​പോ​ലെ മ​ണ്ഡ​ലും മ​ന്ദി​റും അ​ത്ര​മേ​ൽ ശ​ത്രു​ത നി​ല​നി​ൽ​ക്കു​ന്നി​ല്ല.

മ​ണ്ഡ​ൽ പ്ര​സ്ഥാ​നം ഒ​രി​ക്ക​ലും ജാ​തി വി​രു​ദ്ധ​മാ​യി​രു​ന്നി​ല്ല. അ​ത് സം​വ​ര​ണ​മാ​വ​ശ്യ​പ്പെ​ടു​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്റെ മ​ണ്ണൊ​ലി​ച്ചു​പോ​യ​തോ​ടെ ബി.​ജെ.​പി വി​ശാ​ല​മാ​യ ഹി​ന്ദു സ​മാ​ജി​നു ചു​റ്റും ആ​ളെ ചേ​ർ​ക്കു​ക​യും മു​സ്‍ലിം​ക​ളെ അ​പ​ര​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു. ന​വ ലി​ബ​റ​ൽ ഇ​ന്ത്യ​യി​ൽ ഒ.​ബി.​സി​ക​ൾ ആ​ർ​ജി​ച്ച സാ​മ്പ​ത്തി​ക ചാ​ല​ക​ത​യും ഒ​പ്പം ശൂ​ദ്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല​നി​ൽ​ക്കു​ന്ന മു​സ്‍ലിം വി​രു​ദ്ധ പൊ​തു​വി​കാ​ര​വും ചേ​ർ​ന്ന​പ്പോ​ൾ ബി.​ജെ.​പി വി​ജ​യം എ​ളു​പ്പ​ത്തി​ലാ​യി.

കോ​ൺ​ഗ്ര​സി​ന് ഗാ​ന്ധി​യു​ടെ​യും ഗാ​ന്ധി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും പൈ​തൃ​കം അ​വ​കാ​ശ​പ്പെ​ടാ​മെ​ങ്കി​ലും ഗാ​ന്ധി​ജി​യു​ടെ ക​ടു​ത്ത മ​ത​ബോ​ധം ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കും വ​ളം​ന​ൽ​കു​ന്ന​താ​യി എ​ന്നു​കൂ​ടി വേ​ണം പ​റ​യാ​ൻ. കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഒ.​ബി.​സി പ​ക്ഷ വേ​ഷ​ഭൂ​ഷ​ക​ള​ണി​ഞ്ഞാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​ന​യ​ത്തി​ന് മ​ത, ജാ​തി ബോ​ധ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ആ​ഴ​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പ്ര​തി​ബ​ദ്ധ​ത​യൊ​ന്നു​മി​ല്ല. മ​റു​വ​ശ​ത്ത്, ബി.​ജെ.​പി​യാ​ക​ട്ടെ, ഹി​ന്ദു​ത്വ​ രാ​ഷ്ട്രീ​യ​ത്തി​ലും സാ​ർ​വ​ലൗ​കി​ക ക്ഷേ​മ​ത്തി​ലും വേ​രു​റ​ച്ചു​നി​ൽ​ക്കു​ന്നു. ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യംകൂ​ടി ചേ​രു​മ്പോ​ൾ താ​ഴെ​യും മു​ക​ളി​ലും നി​ന്ന് പി​ന്തു​ണ ഒ​രു​പോ​ലെ നേ​ടി​യെ​ടു​ക്ക​ൽ അ​വ​ർ​ക്ക് എ​ളു​പ്പം.

ച​രി​ത്ര​പ​ര​മാ​യി, എ​ല്ലാ​വ​രെ​യും പു​ൽ​കു​ന്ന ഒ​രു മ​ധ്യ​പ​ക്ഷ ക​ക്ഷി​യാ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ജാ​തി​യ​ധി​ഷ്ഠി​ത (മ​ണ്ഡ​ലി​നുശേ​ഷം), മ​ത​പ​ര​മാ​യ (അ​യോ​ധ്യാ​ന​ന്ത​രം) പി​ള​ർ​പ്പു​ക​ൾ ക​രു​ത്താ​ർ​ജി​ക്കു​ക​യും ജ​ന​പ്രി​യ​മാ​കു​ക​യും ചെ​യ്ത​തോ​ടെ എ​ല്ലാ​വ​രു​ടെ​യും ക​ക്ഷി​യെ​ന്ന​ത് നി​ല​നി​ർ​ത്ത​ൽ ദു​ഷ്‍ക​ര​മാ​കു​ക സ്വാ​ഭാ​വി​കം. ഇ​വി​ടെ ഉ​യ​ർ​ന്ന ജാ​തി​ക്കാ​രും പി​ന്നാ​ക്ക​ക്കാ​രും ത​മ്മി​ലെ വ​ലി​യ സം​ഘ​ർ​ഷംത​ന്നെ രൂ​പ​പ്പെ​ട്ടു. സ്വാ​ഭാ​വി​ക​മാ​യും ഉ​ത്ത​രേ​ന്ത്യ​യി​ൽ, വി​ശി​ഷ്യാ ഉ​ത്ത​ർപ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്റെ കോ​യ്മ എ​വി​ടെ​യു​മി​ല്ലാ​താ​യി.അ​നു​ബ​ന്ധ​മാ​യി, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വി​ള്ള​ൽ തീ​ർ​ക്കാ​ൻ ഇ​തി​നാ​യി. വൈ​വി​ധ്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ രാ​ഷ്ട്രീ​യ​ത്തി​നു പ​ക​രം സ്വ​ത്വ രാ​ഷ്ട്രീ​യ​ത്തി​ലൂ​ന്നി​യ സം​വാ​ദ​ങ്ങ​ൾ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​​ലെ ഈ ​മ​ഹാ പ​രി​വ​ർ​ത്ത​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ഒ​രി​ക്ക​ലും തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​യി​ല്ല. സ്വ​ത്വ​രാ​ഷ്ട്രീ​യ​ത്തെ വെ​ല്ലു​ന്ന ഒ​രു ന​യം പ്ര​ഖ്യാ​പി​ക്കാ​തെ കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​ണെ​ന്ന് ക​രു​തു​​ന്നു​ണ്ടോ?

മ​ണ്ഡ​ൽ പ്ര​സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ മ​ണ്ഡ​ൽ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു മു​ന്നി​ലാ​ണ്​ കോ​ൺ​ഗ്ര​സ് മു​ട്ടു​കു​ത്തി​യ​ത്. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ അ​തി​ന്റെ മ​ധ്യനി​ല​പാ​ട് സവർണജാ​തി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കേ​ണ്ട​താ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് ഘ​ട​ന​യി​ൽ പി​ന്നാ​ക്ക ജാ​തി​ക്കാ​രും പാ​ർ​ശ്വ​വ​ത്കൃ​ത സ​മൂ​ഹ​ങ്ങ​ളും വ​ള​രെ കു​റ​ച്ചു​മാ​ത്ര​മാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. അ​തു​വ​രെ​യും ബ​ഹു​സ്വ​ര​ത​യു​ടെ അ​ടി​ത്ത​റ​ക​ളാ​യി മ​ന​സ്സി​ലാ​ക്ക​പ്പെ​ട്ട​തെ​ല്ലാം ദു​ർ​ബ​ല​മാ​യി​രു​ന്നു.

ബി.​ജെ.​പി ഉ​ദ​യ​ത്തോ​ടെ അ​തി​വേ​ഗ​ത്തി​ൽ അ​വ ക്ഷ​യി​ച്ചു​പോ​കു​ക​യും ചെ​യ്തു. കോ​ൺ​ഗ്ര​സി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം അ​തൊ​രു കാ​ഡ​ർ പ്ര​സ്ഥാ​ന​മ​ല്ലെ​ന്ന​തുകൂ​ടി​യാ​ണ്. ആ​ർ.​എ​സ്.​എ​സ് കാ​ഡ​റു​ക​ൾ ബി.​ജെ.​പി​യോ​ട് പു​ല​ർ​ത്തു​ന്ന പ്ര​തി​ബ​ദ്ധ​ത​യും അ​ഭി​നി​വേ​ശ​വും മ​റ്റൊ​രു പാ​ർ​ട്ടി​ക്കും അ​വ​കാ​ശ​പ്പെ​ടു​ത്താ​നാ​കാ​ത്ത​താ​ണ്. ഭ​ര​ണ​വി​രു​ദ്ധ​ത​യും മ​റ്റു ചെ​റു ഘ​ട​ക​ങ്ങ​ളും ചി​ല​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് താ​ൽക്കാലി​ക നേ​ട്ടം ന​ൽ​കി​യേ​ക്കാം. എ​ന്നാ​ൽ, പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ വ്യ​ക്ത​ത​യും ദേ​ശീ​യ​ത വാ​ചാ​ടോ​പ​ങ്ങ​ളും കാ​ര​ണം ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി അ​തി​ന്റെ അ​ടി​ത്ത​റ കൂ​ടു​ത​ൽ ഭ​ദ്ര​മാ​ക്കു​ക​യാ​ണ്.

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് സി​ദ്ധ​രാ​മ​യ്യ​യും മ​റ്റു നേ​താ​ക്ക​ളും മു​ന്നോ​ട്ടു​വെ​ച്ച അ​ഹി​ന്ദ പ്ര​സ്ഥാ​നം വ​ഴി​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ച്ച്, ഒ​ര​ർ​ഥ​ത്തി​ൽ അ​ഹി​ന്ദ​ക്ക് ജാ​തി​വി​രു​ദ്ധ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ അ​ടി​ത്ത​റ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. യു.​പി​യി​ൽ ബി.​എ​സ്.​പി​യെ കൂ​ട്ടു​പി​ടി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കി​ല്ല. സ​മാ​ന​മാ​യി, മ​ഹാ​രാ​ഷ്ട്ര​യി​ൽ വി.​ബി.​എ​യും എം.​ഐ.​എ​മ്മും കോ​ൺ​ഗ്ര​സി​ന്റെ സാ​ധ്യ​ത​ക​ൾ​ക്ക് മു​ന്നി​ൽ വി​ല​ങ്ങു​ത​ടി​യാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളു​മേ​റെ. ബി.​ജെ.​പി​ക്ക് പൗ​ര​സ​മൂ​ഹ​ത്തി​ൽ എ​ണ്ണ​മ​റ്റ എ​തി​രാ​ളി​ക​ളു​ണ്ട്.

 

ഒരു ദലിത്​ പ്രതിഷേധം

ഒരു ദലിത്​ പ്രതിഷേധം

അ​വ​യെ​ല്ലാം പ​ക്ഷേ, ചി​ത​റി​ക്കി​ട​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളാ​ണ്. പ​ല​പ്പോ​ഴും പ​ര​സ്പ​രം പോ​ർ​മു​ഖ​ത്ത് നി​ൽ​ക്കു​ന്ന​വ​രും. കോ​ൺ​ഗ്ര​സി​ന് കാ​ഡ​ർ പി​ന്തു​ണ​യോ സ​മ​ർ​പ്പണ മൂ​ല്യ​ങ്ങ​ളോ (സേ​വ) ആ​ദ​ർ​ശ​കൃ​ത്യ​ത​യോ അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത​തി​നാ​ൽ സ​ഖ്യ​ങ്ങ​ളി​ലാ​ണ് അ​തി​ന് അ​വ​ലം​ബം. ഇ​വ​യ​ത്ര​യും ബി.​ജെ.​പി​യെ കൂ​ടു​ത​ൽ ത​ത്ത്വ​ദീ​ക്ഷ​യു​ള്ള​താ​യി എ​ഴു​ന്നു​നി​ർ​ത്തു​ന്നു. മ​റ്റു ക​ക്ഷി​ക​ളെ കു​ടും​ബ​വാ​ഴ്ച​യി​ല​ധി​ഷ്ഠി​ത​മാ​യ സ്വ​ത്വ​ങ്ങ​ളും. കോ​ൺ​ഗ്ര​സ് ഒ​രു ‘ബ​ഹു​ജ​ൻ’ പാ​ർ​ട്ടി​യാ​കാ​ൻ തീ​രു​മാ​നി​ക്കു​ന്നു​വെ​ങ്കി​ൽ ബ​ഹു​ജ​ന​പ്രി​യ ബിം​ബ​ങ്ങ​ൾ, സം​സ്കാ​രം, അ​ടി​ത്ത​ട്ടി​ൽ​നി​ന്ന് ആ​ളെ ചേ​ർ​ക്ക​ൽ എ​ന്നി​ങ്ങ​നെ​യെ​ല്ലാം ന​ട​പ്പാ​ക്ക​ണം. അ​ത്ര​യും സാ​ധ്യ​മാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല.

ഹി​ന്ദു​ത്വ ദേ​ശീ​യ​ത​യോ​ടു​ള്ള പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യെ​ന്ന് നി​ർ​വ​ചി​ക്ക​ല​ല്ലേ കോ​ൺ​ഗ്ര​സി​ന് സു​പ്ര​ധാ​ന വി​ഷ​യം? ​വ​ർ​ഗീ​യ ആ​ശ​യ​ങ്ങ​ൾ, രാ​ഷ്ട്രീ​യം, ന​യ​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ സ​മ​ര​മു​ഖം തീ​ർ​ക്ക​ൽ കോ​ൺ​ഗ്ര​സി​ന് അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് പൊ​തു​വെ സ​മ്മ​തി​ക്കു​മ്പോ​ഴും ഭൂ​രി​പ​ക്ഷ ദേ​ശീ​യ​ത​ക്ക് മു​ന്നി​ൽ സ​മ​ര​സ​പ്പെ​ട​ലും അ​തേസ​മ​യം, അ​തി​നെ​തി​രെ മു​ന്നി​ൽ​നി​ന്ന് സ​മ​രം ന​യി​ക്ക​ലും ഒ​രേ സ​മ​യ​ത്ത് ന​ട​ത്തേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഈ ​വി​രു​ദ്ധ സ​മ്മ​ർ​ദ​ങ്ങ​ളും ദ്വി​ധ്രു​വ സ​മീ​പ​ന​ങ്ങ​ളും കൂ​ടി​യ​ല്ലേ 2014ലെ ​വ​ൻ​വീ​ഴ്ച​ക്കുശേ​ഷം പാ​ർ​ട്ടി​യെ വേ​ട്ട​യാ​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം? 2014നു ​ശേ​ഷം ഇ​ത്ത​രം വ​ലി​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യംചെ​യ്യു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ഹി​ന്ദുവി​രു​ദ്ധ​മെ​ന്ന് മു​ദ്ര വീ​ണ് ജ​ന​കീ​യ പി​ന്തു​ണ പി​ന്നെ​യും ​ന​ഷ്ട​മാ​കു​ന്ന​തി​നെ പാ​ർ​ട്ടി ഭ​യ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, നേ​താ​ക്ക​ളി​ലേ​റെ​യും പ​ര​സ്യ​മാ​യി ഭൂ​രി​പക്ഷ​ വാ​ദ​ത്തി​നെ​തി​രെ തു​റ​ന്ന​ടി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്നു. നി​ങ്ങ​ൾ എ​ന്തു പ​റ​യു​ന്നു?

ക​ടു​ത്ത മ​ത​ബോ​ധ​ത്തി​ലൂ​ന്നി​യ ഒ​രു രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. പാ​വ​പ്പെ​ട്ട​വ​രും അ​തി​സ​മ്പ​ന്ന​രും ഒ​രു​പോ​ലെ ക​ടു​ത്ത മ​ത​വി​ശ്വാ​സി​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ മ​തേ​ത​ര​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും അ​തി​ന് മ​ത​പ​ര​വും ചി​ല​പ്പോ​ൾ വ​ർ​ഗീ​യ​വു​മാ​യ വേ​രു​ക​ളു​ണ്ട്. നെ​ഹ്റു​വോ ഗാ​ന്ധി​യോ ഒ​രി​ക്ക​ലും ഹി​ന്ദു-മു​സ്‍ലിം മ​ത​മൗ​ലി​ക വാ​ദി​ക​ളെ പി​ണ​ക്കാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ച​വ​ര​ല്ല. അ​തി​നു​ശേ​ഷ​വും ഇ​വ്വി​ഷ​യ​ക​മാ​യ മാ​റ്റം നേ​രി​യ​താ​യി​രു​ന്നു. ക​മ​ൽ​നാ​ഥ് ബാ​ബ ബാ​ഗേ​ശ്വ​റി​നു മു​ന്നി​ൽ മു​ട്ടു​കു​ത്തി​നി​ൽ​ക്കു​ന്ന​തും ബി.​ജെ.​പി​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​യി ഹി​ന്ദു​ത്വ വ​രു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത​ല്ല. സ​മാ​ന​മാ​യി, ബി.​ജെ.​പി​യു​ടെ വേ​രു​ക​ൾ ചെ​ന്നു​തൊ​ടു​ന്ന​ത് ആ​ര്യ​സ​മാ​ജി​ലും ആ​ർ.​എ​സ്.​എ​സി​ലു​മാ​ണ്, ചെ​റു​താ​യി കോ​ൺ​ഗ്ര​സി​ലും.

ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യും ഈ ​വി​രോ​ധാ​ഭാ​സം പേ​റു​ന്നു​ണ്ട്. അ​ത് ഗോ​വ​ധം നി​രോ​ധി​ക്കു​ന്നു​ണ്ട് (48ാം വ​കു​പ്പ്). ഒ​പ്പം സാ​മൂ​ഹി​ക നീ​തി വ​കു​പ്പു​ക​ളും (340ാം വ​കു​പ്പ്), ശാ​സ്ത്രീ​യബോ​ധ​വും ന​മ്മു​ടെ മൗ​ലി​ക ബാ​ധ്യ​ത​ക​ളി​ൽ (51 എ ​വ​കു​പ്പ്) പെ​ട്ട​താ​ണ്. വൈ​രു​ധ്യ​മെ​ന്ന് തോ​ന്നാം ഇ​വ. എ​ന്നാ​ൽ, സ​ങ്കീ​ർ​ണ​മാ​യ ഈ ​അ​ധി​കാ​ര പ്ര​ക്രി​യ​ക​ൾ കൂ​ടി ചേ​ർ​ന്നു​ള്ള​താ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യം. കോ​ൺ​ഗ്ര​സി​നു മേ​ൽ ബി.​ജെ.​പി കോ​യ്മ നേ​ടി​യ​ത് ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​വു​മാ​യാ​ണ്. കാ​ലാ​തീ​ത​മാ​യ ഏ​റ്റ​വും മ​ഹ​ത്താ​യ മ​ത​മാ​യി ഹി​ന്ദു​വി​ശ്വാ​സ​ത്തെ അ​വ​ത​രി​പ്പി​ച്ചും ഒ​പ്പം ജാ​തി​ക്ക​തീ​ത​മാ​യി ഹി​ന്ദു ഐ​ക്യം സാ​ധ്യ​മാ​ക്കു​ന്ന ദേ​ശീ​യ മ​ത​മാ​യി അ​തി​നെ മു​ന്നി​ൽ​നി​ർ​ത്തി​യും ജാ​തി​ക്ക​പ്പു​റ​ത്തെ ഹി​ന്ദു പൗ​ര​ത്വ​മെ​ന്ന ശ​ക്ത​മാ​യ വി​കാ​ര​മാ​ണ് ബി.​ജെ.​പി ഉ​ണ​ർ​ത്തു​ന്ന​ത്.

അ​ത് ജാ​തി വി​രു​ദ്ധ​മ​ല്ല. എ​ന്നാ​ൽ, ‘ഹിം​സാ​ത്മ​ക​മാ​യി’ അ​ത് ഹി​ന്ദു ആ​ഭി​മു​ഖ്യ​മു​ള്ള​തും മു​സ്‍ലിം വി​രു​ദ്ധ​വു​മാ​ണ്. കോ​ൺ​ഗ്ര​സും അ​തി​ന്റെ ബു​ദ്ധി​ജീ​വി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ഏ​ക രാ​ഷ്ട്രീ​യം ബി.​ജെ.​പി​ക്കെ​തി​രെ ഒ.​ബി.​സി​ക​ളെ അ​ണി​നി​ര​ത്ത​ൽ മാ​ത്ര​മാ​ണ്. അ​താ​ക​ട്ടെ, ഉ​ത്ത​രേ​ന്ത്യ​യി​ൽ പ്രാ​യോ​ഗി​ക​മാ​യി ദു​ഷ്‍ക​ര​മാ​യ​തും. കാ​ര​ണം, ബി.​ജെ.​പി അ​തി​ന്റെ പാ​ർ​ട്ടി ഘ​ട​ന​യി​ൽ ശൂ​ദ്ര ജാ​തി​ക്കാ​രെ​യും ഇ​തി​ന​കം ഉ​ൾ​ച്ചേ​ർ​ത്തു​ക​ഴി​ഞ്ഞ​താ​ണ്. ജാ​തി സെ​ൻ​സ​സി​നു​ള്ള ആ​വ​ശ്യം ചി​ല​പ്പോ​ൾ താ​ൽക്കാ​ലി​ക​മാ​യ ധ്രു​വീ​ക​ര​ണം ന​ൽ​കി​യേ​ക്കാം. പ​ക്ഷേ, ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ണം ചെ​യ്യു​ന്ന​താ​കി​ല്ല. ഒ.​ബി.​സി പ്രാ​തി​നി​ധ്യ രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ അം​ഗീ​കാ​ര​ത്തി​ന്റെ​യും സ​മ​ർ​പ്പണ​ത്തി​ന്റെ​യും സാ​ർ​വ​ലൗ​കി​ക സം​വാ​ദ​ങ്ങ​ൾകൂ​ടി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

 

രാഷ്​ട്രപതി ഗ്യാനി സെയിൽ സിങ്ങിന്​ ബി.പി. മണ്ഡൽ ത​ന്റെ റിപ്പോർട്ട്​ സമർപ്പിക്കുന്നു

രാഷ്​ട്രപതി ഗ്യാനി സെയിൽ സിങ്ങിന്​ ബി.പി. മണ്ഡൽ ത​ന്റെ റിപ്പോർട്ട്​ സമർപ്പിക്കുന്നു

ഹി​ന്ദുമ​ത​ത്തെ ഹി​ന്ദു​ത്വ​യു​മാ​യി ഒ​ന്നി​പ്പി​ക്ക​ൽ ഭ​ര​ണ​ക​ക്ഷി​ക്ക് കാ​ര്യ​മാ​യ ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. ഈ ​​മി​ശ്ര​ണം തു​റ​ന്നു​കാ​ട്ടു​ക​യും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഹി​ന്ദു​മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ൽ അ​തി​പ്ര​ധാ​ന​മാ​ണ്. ഹി​ന്ദു​ത്വ​ക്കെ​തി​രെ ചോ​ദ്യ​മു​യ​രു​മ്പോ​ഴൊ​ക്കെ​യും ഹി​ന്ദു​മ​തം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന വി​കാ​ര​മു​ണ​ർ​ത്ത​ലും ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ്. ഹി​ന്ദു​മ​തം ഒ​രി​ക്ക​ലും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സാ​ധാ​ര​ണ ഹി​ന്ദു​വി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ക​ണം.ഹി​ന്ദു​ത്വ​യെ​ന്ന​ത് ഒ​രു രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ്. ഹി​ന്ദു​മ​തം ഒ​രു വി​ശ്വാ​സ​ധാ​ര​യു​മാ​ണ്. ഒ​രു​ മ​ത​മെ​ന്ന നി​ല​ക്ക് രാ​ഷ്ട്രീ​യ​മാ​യി ആ​ളെ​ക്കൂ​ട്ട​ൽ പ്ര​യാ​സ​ക​ര​മാ​കും. പ്ര​ബു​ദ്ധ​രും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യം മ​ന​സ്സി​ലാ​കു​ന്ന​വ​രു​മാ​യ വി​ഭാ​ഗ​ത്തി​ന് ഈ ​ഭി​ന്ന​ത അ​ർ​ഥ​മു​ള്ള​താ​ണ്. സാ​ധാ​ര​ണ​ക്കാ​രി​ലെ ഈ ​ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ആ​ർ.​എ​സ്.​എ​സ്-ബി.​ജെ.​പി കൂ​ട്ടു​കെ​ട്ട് ഉ​​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഹി​ന്ദു​മ​ത​വും ഹി​ന്ദു​ത്വ​യും ത​മ്മി​ലെ അ​ക​ലം സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും തി​രു​ത്താ​നും എ​ന്താ​കും സാ​ധ്യ​മാ​യ ഏ​റ്റ​വും ന​ല്ല മാ​ർ​ഗം? അ​ത് അ​സാ​ധ്യ​മാ​യ ല​ക്ഷ്യ​മാ​ണോ?

ല​ളി​ത​മ​ല്ല കാ​ര്യ​ങ്ങ​ൾ. ആ​ധു​നി​കീ​ക​ര​ണ വ​ഴി​യെ സ​ഞ്ച​രി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ​ക്ക് ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ഹി​ന്ദു​ത്വ​യും ഹി​ന്ദു​മ​ത​വും ഒ​ന്നി​ച്ചൊ​ന്നാ​യി പോ​കു​ന്ന​താ​യി​രി​ക്കും. എ​ന്ന​ല്ല, ചി​ല​പ്പോ​ൾ ഹി​ന്ദു​മ​ത​ത്തെ​ക്കാ​ൾ ഹി​ന്ദു​ത്വ​യാ​ണ് മി​ക​ച്ച​തെ​ന്നു​വ​രെ തോ​ന്നാം. ജാ​തി​ക്കും വ​ർ​ണാ​ശ്ര​മ ധ​ർ​മ​ത്തി​നു​മെ​തി​രെ ഭ​ാഗ​വ​ത് ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പു​ക​ൾ പു​രി ശ​ങ്ക​രാ​ചാ​ര്യ രൂ​ക്ഷ ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​ക്ക് ബ്രാ​ഹ്മ​ണ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളാ​ണി​തെ​ന്നും ഇ​ത് അ​നു​ക​രി​ക്കാ​ൻ പ​ടി​ഞ്ഞാ​റി​നെ​യും പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വാ​ക്കു​ക​ൾ.

ശ​ങ്ക​രാ​ചാ​ര്യ​രും ആ​ർ.​എ​സ്.​എ​സ് സ​ർ​സം​ഘ് ചാ​ല​കും ത​മ്മി​ലെ ഈ ​ആ​ശ​യ​സം​ഘ​ട്ട​നം ഹി​ന്ദു​ത്വ​യും ഹി​ന്ദു​ദ​ർ​ശ​ന​വും ത​മ്മി​ലെ വ്യ​ത്യാ​സം വ്യ​ക്ത​മാ​ക്കാ​ൻ പോ​ന്ന​താ​ണ്. കോ​ള​നി അ​ന​ന്ത​ര ച​രി​ത്ര പ​ണ്ഡി​ത​നാ​യ ആ​ശി​ഷ് ന​ന്ദി ചി​ന്തി​ച്ചപോ​ല​ല്ലെ​ന്നുമാ​ത്രം. ഹി​ന്ദു​ദ​ർ​ശ​ന​ത്തി​ന്റെ ക​ര​ങ്ങ​ളാ​ൽ ഹി​ന്ദു​ത്വ അ​ന്ത്യം കു​റി​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം സ്വ​പ്നം ക​ണ്ട​ത്. ഇ​വി​ടെ പ​ക്ഷേ,​ നേ​രെ തി​രി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്ന​​തെ​ന്നു മാ​ത്ര​മ​ല്ല, അ​തി​വേ​ഗ​ത്തി​ലു​മാ​ണ​ത്.

ഹി​ന്ദു​വി​ന്റെ ഹൃ​ദ​യ​ത്തി​ലെ ശീ​ല​ങ്ങ​ളെ നി​ർ​മി​ക്കു​ന്ന​ത് ജാ​തിത​ന്നെ​യാ​ണ്. പൊ​തു​സ​മൂ​ഹ മ​ത​ത്തി​ന്റെ അ​ടി​ത്ത​റ രൂ​പം ന​ൽ​കു​ന്ന​തി​ലും അ​ത് പ്ര​ധാ​ന​മാ​ണ്. ജാ​തി​ക്ക​തീ​ത​നാ​യ ഒ​രു ആ​ധു​നി​ക, സ്വ​ത​ന്ത്ര വ്യ​ക്തി​യെ​ന്നത് മി​ക്ക​വാ​റും അ​സാ​ധ്യ​മാ​യ​താ​ണ്. മ​താ​തീ​ത​വും ജാ​തി​​ശ്രേ​ണീ മു​ക്ത​വു​മാ​യ സ​മ​ത്വബോ​ധ​ത്തി​ലൂ​ന്നി​യ വി​ശാ​ല​മാ​യ പൗ​ര​സ​മൂ​ഹ​വും ഐ​ക്യ​വും ഹി​ന്ദു​ദ​ർ​ശ​ന​ത്തി​ൽ ശാ​പ​മാ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക.

ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വും മ​റ്റു പ​രി​ഷ്‍ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളുംപോ​ലെ ഒ​രു പ​രി​ഷ്‍ക​ര​ണ പ്ര​സ്ഥാ​ന​മാ​യി വേ​ണേ​ൽ ഹി​ന്ദു​ത്വ​യെ കാ​ണാം. പൊ​തു, രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി അ​ത് മ​ത​ത്തെ മു​ന്നി​ൽ​നി​ർ​ത്തു​ന്നു. ദേ​ശീ​യ മ​ത​മെ​ന്നനി​ല​ക്ക് ഹി​ന്ദു​മ​ത​ത്തെ ഹി​ന്ദു​ത്വ നി​ർ​മി​ച്ചെ​ടു​ക്കു​മ്പോ​ൾത​ന്നെ അ​തി​നെ പു​നഃ​സം​ര​ചി​ക്കു​ക​യും ആ​ചാ​ര​ങ്ങ​ളെ പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. അ​ശു​ദ്ധ ജാ​തി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം മു​സ്‍ലിം വി​രു​ദ്ധ​ത​യി​ലൂ​ട്ടി​യ (ജാ​തി​ബോ​ധ​മ​ല്ല) ഹി​ന്ദു​വി​കാ​രം ഉ​ണ​ർ​ത്തു​ക​യുംചെ​യ്യു​ന്നു.

ച​രി​ത്രം മാ​റ്റി​മാ​റി​ച്ചും പാ​ഠ്യ​ക്ര​മ​ങ്ങ​ൾത​ന്നെ പു​തു​ത് നി​ർ​മി​ച്ചെ​ടു​ത്തും ആ​ർ.​എ​സ്.​എ​സ് പ്ര​ത്യ​യ​ശാ​സ്ത്ര സം​വി​ധാ​നം എ​ങ്ങ​നെ​യാ​ണ് പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും കോ​ൺ​ഗ്ര​സ് ദ​ർ​ശ​ന​ങ്ങ​ളെ തു​ട​ച്ചു​നീ​ക്കു​ന്ന​തും ഇ​ന്ത്യ​യെ ഹി​ന്ദു​ത്വ​വ​ത്ക​രി​ക്കു​ന്ന​തും? എ​ന്തൊ​ക്കെ​യാ​ണ് അ​തി​നാ​യി അ​വ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന മാ​ർ​ഗ​ങ്ങ​ൾ?

ഇ​തേക്കുറി​ച്ച് വേ​ണ്ട​ത്ര പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഏ​റെ വ​ലു​താ​ണ് വി​ഷ​യം. കോ​ൺ​ഗ്ര​സ് കാ​ല​ത്ത് ക​രി​ക്കു​ല​വും ച​രി​ത്ര സി​ല​ബ​സും ജ​ന​ങ്ങ​ളി​ൽ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ന്ന​തും പു​രോ​ഗ​മ​ന​പ​ര​മാ​യ പൊ​തു​സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തു​മാ​യി​രു​ന്നോ? ആ​യി​രു​ന്നി​ല്ലെ​ന്നാ​കും പൊ​തു​വെ ഉ​ത്ത​രം. വി​ദ്യാ​ഭ്യാ​സം ഒ​രു സാ​മൂ​ഹി​ക ന​ന്മ​യാ​യി കാ​ണു​ന്ന​തി​ന് പ​ക​രം ച​ര​ക്കാ​യാ​ണ് ദ​ർ​ശി​ക്ക​പ്പെ​ട്ട​ത്. സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ൽ ചാ​ല​ക​ത ഉ​റ​പ്പാ​ക്ക​ലാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്ര​യോ​ജ​നം. ഒ​രു മാ​നു​ഷി​ക സ​മൂ​ഹ നി​ർ​മി​തി​യ​ല്ല. കു​ട്ടി​ക​ൾ ‘സം​സ്കാ​രം’​ വീ​ട്ടി​ൽ​നി​ന്ന് പ​ഠി​ക്കു​ന്നു.

ആ ​സം​സ്കാ​രം അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ളി​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ വേ​രു​പ​ട​ർ​ത്തി​നി​ൽ​ക്കു​ന്നു. ലോ​ക​ത്തു​ട​നീ​ള​മെ​ന്നപോ​ലെ ഇ​ന്ത്യ​യി​ലും വി​ദ്യാ​ഭ്യാ​സം സ​മൂ​ഹ​ത്തെ പ​രി​ഷ്‍ക​രി​ക്കു​ന്നി​ല്ല. പ്ര​ധാ​ന​മാ​യും അ​ത് നി​ർ​വ​ഹി​ക്കു​ന്ന​ത് സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളും പൊ​തു​സ​മൂ​ഹ സം​സ്കാ​ര​വു​മാ​ണ്. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർപോ​ലും രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും പു​രാ​ണേ​തി​ഹാ​സ ഗ്ര​ന്ഥ​ങ്ങ​ള​ല്ലെ​ന്ന് വാ​ദി​ക്കു​ന്ന​വ​രു​ള്ള ഒ​രു സ​ന്ധി​യി​ലാ​ണ് നാം. ​ഈ കു​ടും​ബ, രാ​ഷ്ട്രീ​യ സം​സ്കാ​ര​ങ്ങ​ളെ ആ​ർ.​എ​സ്.​എ​സും ഹി​ന്ദു​ത്വ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. യു​ക്തി​യെ​ക്കാ​ൾ ആ​ചാ​ര​ങ്ങ​ൾ​ക്കും സ​ഹാ​നു​ഭൂ​തി​യെ​ക്കാ​ൾ മ​ത​ഭ്രാ​ന്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ‘സം​സ്കാ​ര സ​മ്പ​ന്ന​രാ​യ’ ഹി​ന്ദു പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കാ​നാ​വും​ വി​ധം മ​ത​വും വി​ദ്യാ​ഭ്യാ​സ​വും കൂ​ട്ടി​ക്കു​ഴ​ച്ച് ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ സ്വ​ഭാ​വ​വും അ​ർ​ഥ​വും അ​വ​ർ നി​ർ​വ​ചി​ക്കു​ന്നു.

മണ്ഡൽ കാലത്ത്​ വി.പി. സിങ്ങും രാം വിലാസ്​ പാസ്വാനും ഒരു പൊതുവേദിയിൽ

മണ്ഡൽ കാലത്ത്​ വി.പി. സിങ്ങും രാം വിലാസ്​ പാസ്വാനും ഒരു പൊതുവേദിയിൽ

1970ക​ൾ വ​രെ വ​ർ​ണാ​ശ്ര​മ​ത്തി​ന്റെ ക​ടു​ത്ത വ​ക്താ​ക്ക​ളാ​യി​രു​​ന്ന​ല്ലോ ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും. പി​ൽ​ക്കാ​ല​ത്ത് പ​ക്ഷേ, ഈ ​സ​മീ​പ​ന​ത്തി​ൽ മാ​റ്റം​വ​ന്നു. നി​ല​പാ​ട് മാ​റ്റ​ത്തി​ന് ആ​ർ.​എ​സ്.​എ​സി​നെ​യും ബി.​ജെ.​പി​യെ​യും നി​ർ​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര വി​ഷ​യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​കും?

ഗാ​ന്ധിപോ​ലും വ​ർ​ണാ​ശ്ര​മ​ത്തെ പി​ന്തു​ണ​ച്ച​യാ​ളാ​ണ്. അം​ബേ​ദ്ക​റെ​യും മ​റ്റും ക​ണ്ട​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റു​ന്ന​ത്. പ​ക്ഷേ, ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും വ​ള​ർ​ച്ച​യു​ടെ വ​ഴി​യി​ൽ ഗ​മി​ച്ച​ത് ഇ​തു​പോ​ലെ മാ​റ്റം സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ്. ആ​ദി​വാ​സി​ക​ൾ​ക്കും ജാ​തി​ഭ്ര​ഷ്ട​ർ​ക്കു​മി​ട​യി​ൽപോ​ലും പി​ന്തു​ണ​യാ​ർ​ജി​ക്കാ​ൻ അ​വ​രു​ടെ കാ​ഡ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. എ​സ്.​പി, ആ​ർ.​ജെ.​ഡി പോ​ലു​ള്ള പ്രാ​ദേ​ശി​ക ജാ​തി പാ​ർ​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ യാ​ദ​വ​ർ​ക്കി​ട​യി​ലും ഹി​ന്ദു​ത്വ​യെ അ​വ​ർ വ്യ​വ​സ്ഥാ​പി​ത​മാ​യി പ്രി​യ​പ്പെ​ട്ടതാക്കിക്ക​ഴി​ഞ്ഞു.

ശൂ​ദ്രവി​ഭാ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ച്ച മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​രി​കു​വ​ത്ക​ര​ണം പ​തി​യെ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യം തി​രി​ച്ചു​ന​ൽ​കു​ക​യാ​ണ്. ച​രി​ത്ര​പ​ര​മാ​യി, ജാ​തി-​വ​ർ​ണ വി​ഷ​യ​ങ്ങ​ളി​ൽ ആ​ർ.​എ​സ്.​എ​സി​ന് ര​ണ്ടു​ത​രം ആ​ശ​യ​ങ്ങ​ളു​ണ്ട്. സ​വ​ർ​ക്കറെ പോ​ലു​ള്ള ചി​ല മൗ​ലി​ക​വാ​ദി​ക​ൾ ഹി​ന്ദു​ക്ക​ൾ ജാ​തി​ക്ക​തീ​ത​മാ​യി ഒ​റ്റവ​ർ​ഗ​മാ​കു​മെ​ന്നും അ​വ​ർ​ക്കി​ട​യി​ൽ പ​ര​സ്പ​ര വി​വാ​ഹം വ​രെ ന​ട​ക്കു​മെ​ന്നും സ്വ​പ്നംക​ണ്ടു. ശൂ​ദ്ര​രെ ഹി​ന്ദു സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും എ​ത്ര​മേ​ൽ പ​ണി​യെ​ടു​ത്തെന്ന് വി​മ​ർ​ശ​ക​ർ കാ​ണു​ന്നി​ല്ല. പാ​ർ​ട്ടി​യി​ലും സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ലും നി​ര​വ​ധി ഒ.​ബി.​സി​ക​ളാ​ണ് ഏ​റെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ​ത്. ജാ​തി പ​ക്ഷേ, കാ​ലം ക​ഴി​ഞ്ഞ​തൊ​ന്നു​മ​ല്ല.

 

ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നും പ​ക്ഷേ, അ​തി​നു​മ​പ്പു​റ​ത്തെ ഒ​രുവ​ഴി​യു​ണ്ട്. ജാ​തി ഭി​ന്ന​ത​ക്കപ്പു​റ​ത്ത് ഹി​ന്ദു ഐ​ക്യ​ത്തെ മു​ന്നി​ൽ​ നി​ർ​ത്തും​വി​ധം അ​തി​ന്റെ നി​ല​പാ​ട് നി​ര​ന്ത​ര​മാ​യ രൂ​പ​ഭേ​ദം ആ​ർ​ജി​ച്ചി​ട്ടു​ണ്ട്. നി​ത്യ​ജീ​വി​ത​ത്തി​ലും രാ​ഷ്ട്രീ​യ​ത്തി​ലും മു​സ്‍ലിം​ക​ൾ നേ​രി​ടു​ന്ന നി​ര​ന്ത​ര​മാ​യ അ​പ​ര​വ​ത്ക​ര​ണം ഹി​ന്ദു​ക്ക​ൾ​ക്കി​ട​യി​ൽ ജാ​തി​ക്ക​തീ​ത​മാ​യ രാ​ഷ്ട്രീ​യ ഐ​ക്യം വ​ള​ർ​ത്താ​ൻ ഇ​രു​ക​ക്ഷി​ക​ൾ​ക്കും തു​ണ​യാ​യി​ട്ടു​മു​ണ്ട്.

(മൊഴിമാറ്റം: ​കെ.പി. മൻസൂർ അലി)

News Summary - weekly interview