Begin typing your search above and press return to search.
proflie-avatar
Login

എൻഗേജ് ചെയ്യിക്കാത്ത സിനിമകൾ മോശമാണെന്ന് പറയരുത് -മഹേഷ്​ നാരായണൻ സംസാരിക്കുന്നു

എൻഗേജ് ചെയ്യിക്കാത്ത സിനിമകൾ മോശമാണെന്ന്   പറയരുത് -മഹേഷ്​ നാരായണൻ സംസാരിക്കുന്നു
cancel

മികച്ച സംവിധായകനുള്ള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം നേടിയ മഹേഷ്​ നാരായണൻ ത​ന്റെ ചലച്ചിത്രജീവിതവും സിനിമാ കാഴ്​ചപ്പാടുകളും തുറന്നുപറയുകയാണ്​ ഇൗ സംഭാഷണത്തിൽ. സിനിമകൾക്കെതിരെ പല കോണുകളിൽനിന്നുയർന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറയുന്നു.ഫി​ലിം എ​ഡി​റ്റി​ങ് ഒ​രു നു​ണ​യാ​ണെ​ന്ന് ഗൊ​ദാ​ർ​ദ് പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്രേ​ക്ഷ​ക​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സി​നി​മ​യെ​ന്ന മാ​ധ്യ​മ​ത്തി​ന് കാ​ണി​യെ സ്ക്രീ​നി​ൽ ല​യി​പ്പി​ക്കാ​നും ക​ബ​ളി​പ്പി​ക്കാ​നും എ​ഡി​റ്റി​ങ് അ​ത്യാ​വ​ശ്യ​മാ​ണ് താ​നും. ഒ​രു ക​ലാ​കാ​ര​ന്റെ താ​ളത്തി​ലും ച​ടു​ല​ത​യി​ലും മ​ല​യാ​ള...

Your Subscription Supports Independent Journalism

View Plans
മികച്ച സംവിധായകനുള്ള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം നേടിയ മഹേഷ്​ നാരായണൻ ത​ന്റെ ചലച്ചിത്രജീവിതവും സിനിമാ കാഴ്​ചപ്പാടുകളും തുറന്നുപറയുകയാണ്​ ഇൗ സംഭാഷണത്തിൽ. സിനിമകൾക്കെതിരെ പല കോണുകളിൽനിന്നുയർന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറയുന്നു.

ഫി​ലിം എ​ഡി​റ്റി​ങ് ഒ​രു നു​ണ​യാ​ണെ​ന്ന് ഗൊ​ദാ​ർ​ദ് പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്രേ​ക്ഷ​ക​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സി​നി​മ​യെ​ന്ന മാ​ധ്യ​മ​ത്തി​ന് കാ​ണി​യെ സ്ക്രീ​നി​ൽ ല​യി​പ്പി​ക്കാ​നും ക​ബ​ളി​പ്പി​ക്കാ​നും എ​ഡി​റ്റി​ങ് അ​ത്യാ​വ​ശ്യ​മാ​ണ് താ​നും. ഒ​രു ക​ലാ​കാ​ര​ന്റെ താ​ളത്തി​ലും ച​ടു​ല​ത​യി​ലും മ​ല​യാ​ള സി​നി​മ​ക​ൾ​ക്ക് ക​ത്രി​കവെ​ച്ച മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ഡി​റ്റി​ങ്ങി​ലെ മി​ക​വി​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​വു​ക​ത്വം തി​രു​ത്തി​യെ​ഴു​തി​യ പ​ല സി​നി​മ​ക​ളെ​യും പൂ​ർ​ണ​ത​യി​ലേ​ക്കെ​ത്തി​ച്ച​തി​ൽ ഈ ​എ​ഡി​റ്റ​ർ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ജോ​ലി​ചെ​യ്തു. എ​ഡി​റ്റി​ങ്ങി​ൽനി​ന്നും തി​ര​ക്ക​ഥ​യി​ലേ​ക്കും സം​വി​ധാ​ന​ത്തി​ലേ​ക്കും പ​ര​കാ​യപ്ര​വേ​ശം ന​ട​ത്തി​യ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ന്റെ തി​ള​ക്ക​ത്തി​ലാ​ണിപ്പോ​ൾ. ആ​ദ്യ​ സി​നി​മ​യാ​യ ‘ടേ​ക്ക് ഓ​ഫി​’ന് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​യ മ​ഹേ​ഷ് ‘അ​റി​യി​പ്പി’​ലൂ​ടെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു.

കൊച്ചിയിലെ ഫ്ലാറ്റിൽ െവച്ച്​ നടത്തിയ ഇൗ സംഭാഷണത്തിൽ ത​ന്റെ സി​നി​മാജീ​വി​ത​വും സ​ങ്ക​ൽ​പ​ങ്ങ​ളും രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും അദ്ദേഹം പ​ങ്കു​വെ​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​വും സൗ​ഹൃ​ദ​ങ്ങ​ളു​മാ​ണോ മ​ഹേ​ഷ് നാ​രാ​യ​ണ​നെ​ന്ന ച​ല​ച്ചി​ത്രപ്ര​വ​ർ​ത്ത​ക​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്?

യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലാ​ണ് ഡി​ഗ്രി​ക്ക് പ​ഠി​ച്ച​ത്. പ​ഠ​ന​കാ​ല​ത്ത് ന​ഗ​ര​ത്തി​ലെ ഫി​ലിം സൊ​സൈ​റ്റി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്റെ ഓ​രോ മൂ​ല​യി​ലും സി​നി​മ​യു​ണ്ട്. ടാ​ഗോ​ർ തി​യ​റ്റ​റി​ലും മ്യൂ​സി​യ​ത്തി​ലും എ​ല്ലാം സി​നി​മാ ​ച​ർ​ച്ച​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​കും. അ​ക്കാ​ല​ത്ത് സി​നി​മ​യെ പി​ന്തു​ട​രു​ന്ന ന​ഗ​ര​ത്തി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ഒ​രു കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​ർ ഡ്രാ​മ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഒ​രു​പാ​ട് പേ​ർ ഈ ​കൂ​ട്ടാ​യ്മ​യി​ലു​ൾ​പ്പെ​ടും. ഒ​രു ചെ​റു​കി​ട സെ​റ്റ​പ്പി​ലു​ള്ള സ്റ്റു​ഡി​യോ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും അ​വി​ടെ വ​രും, ഇ​രി​ക്കും, സം​സാ​രി​ക്കും, അ​വ​രു​ടെ സി​നി​മാ സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വെ​ക്കും. ക്ര​മേ​ണ അ​തൊ​രു ചെ​റി​യ ഹ​ബാ​യി. ആ ​കൂ​ട്ടാ​യ്മ​യി​ലു​ള്ള പ​ല​രെ​യും ഇ​ന്ന് നി​ങ്ങ​ള​റി​യും. രാ​ജേ​ഷ് പി​ള്ള, വൈ​ശാ​ഖ്, പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ഫി​ലിം ഫെ​സ്റ്റി​വ​ലി​ലൊ​ക്കെ സ​ജീ​വ​മാ​യി​രു​ന്ന ഷി​ജി അ​ങ്ങ​നെ നീ​ളു​ന്നു ആ ​സൗ​ഹൃ​ദ​ങ്ങ​ൾ.

മഹേഷ് നാരായണൻ
മഹേഷ് നാരായണൻ

ആ ​സ​മ​യ​ത്താ​ണ് കൈ​ര​ളി ചാ​ന​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങു​ന്ന​ത്. പ​ഠ​ന​ത്തോ​ടൊ​പ്പംത​ന്നെ പ്രൊ​ഡ​ക്ഷ​ൻ അ​സി​സ്റ്റ​ന്റാ​യി അ​വി​ടെ ജോ​ലി നോ​ക്കി. പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദാ​യി​രു​ന്നു ചീ​ഫ് പ്രോ​ഗ്രാം പ്രൊ​ഡ്യൂസ​ർ. മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന​ത് മു​ഴു​വ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യിരുന്നു​. പ​ക്ഷേ, അ​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. കൈ​ര​ളി​യി​ലു​ള്ള പ​ല​രും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽനി​ന്നു​ള്ള​വ​ർ ആ​യി​രു​ന്നു. അ​വ​രൊ​ക്കെ ആ ​മോ​ഹ​ത്തി​ന് ശ​ക്തി പ​ക​ർ​ന്നു.

അ​ധി​ക​മാ​രും തി​ര​ഞ്ഞെ​ടു​ക്കാ​ത്ത ഫി​ലിം എ​ഡി​റ്റി​ങ് പ​ഠി​ക്കാ​നാ​ണ് ചെ​ന്നൈ​യി​ലേ​ക്ക് പോയ​ത്. അ​ഡ​യാ​ർ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​ഠ​നകാ​ലം എ​ങ്ങ​നെ ഓ​ർ​ക്കു​ന്നു?

പുണെ, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ ഈ ​മൂ​ന്ന് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളേ അ​ന്നു​ള്ളൂ. അ​ഡ്മി​ഷ​നാ​യി പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. ഒ​ടു​വി​ൽ അ​ഡ​യാ​റി​ൽ ഫി​ലിം എ​ഡി​റ്റി​ങ്ങി​ന് അ​ഡ്മ​ിഷൻ ല​ഭി​ച്ചു. ഇ​ന്റ​ർ​വ്യൂ ബോ​ർ​ഡി​ൽ ബാ​ലു​ മ​ഹേ​ന്ദ്ര​യ​ട​ക്ക​മു​ള്ള​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് സെ​ല​ക്ടാ​യ​ത് എ​ന്ന​റി​യി​ല്ല. പ​ക്ഷേ, ഞാ​ൻ തൃ​പ്ത​നാ​യി​രു​ന്നി​ല്ല. എ​ന്റെ മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന​ത് മു​ഴുവ​ൻ സി​നി​മാ​റ്റോ​ഗ്ര​ഫി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ എ​ഡി​റ്റി​ങ് പ​ഠി​ക്കാ​ൻ ഒ​ട്ടും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ല​രു​ടെ​യും പ്രേ​ര​ണ​യി​ലാ​ണ് അ​ഡ​യാ​റി​ലേ​ക്ക് പോ​കു​ന്ന​ത്. അ​ഡ​യാ​ർ മ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളെ​പ്പോ​ലെ​യ​ല്ല, ആ​ർ​ട്ട് സി​നി​മ​ക​ളേ​ക്കാ​ളു​പ​രി വാ​ണി​ജ്യ സി​നി​മ​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് കോ​ഴ്സ് പ​ഠി​പ്പി​ക്കു​ന്ന​ത്. ക​ല​യേ​ക്കാ​ളു​പ​രി ഇ​തു​കൊ​ണ്ട് എ​ങ്ങ​നെ ജീ​വി​ക്കാ​മെ​ന്നാ​ണ് അ​വി​ടെ പ​ഠി​പ്പി​ച്ച​ത്. അ​ഡ​യാ​റി​ലെ സി​നി​മാ​റ്റോ​ഗ്ര​ഫി ഡി​പ്പാ​ർ​ട്മെ​ന്റ് ലെ​ജ​ൻ​ഡു​ക​ളെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഒ​രു ഫാ​ക്ട​റി​യാ​ണ്. രാ​ജീ​വ് മേ​നോ​ൻ, പി.​സി. ശ്രീ​റാം അ​ട​ക്ക​മു​ള്ള പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​ണ്ടനി​ര അ​വി​ടെ​യു​ണ്ട്. സി​നി​മാ​റ്റോ​ഗ്ര​ഫി അ​ഡ്മി​ഷ​ന് ക​ടു​ത്ത മ​ത്സ​ര​മാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്. അ​വി​ടെ പ്ര​വേ​ശ​നം നേ​ടാ​നാ​കാ​ത്ത​ത് ന​ഷ്ട​ബോ​ധ​മാ​യി മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു. സി​നി​മ​ാറ്റോ​ഗ്ര​ഫി​യും ഡ​യ​റ​ക്ഷ​നും ആ​ഗ്ര​ഹി​ച്ച് കി​ട്ടാ​ത്ത​വ​രാ​യി​രു​ന്നു എ​ഡി​റ്റി​ങ് ക്ലാ​സു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും. എ​ഡി​റ്റി​ങ്ങും സൗ​ണ്ട് മി​ക്സി​ങ്ങു​മെ​ല്ലാം അ​ന്ന് സി​നി​മ വി​ദ്യാ​ർ​ഥി​ക​ളു​ടെ മോ​ഹ​ങ്ങ​ളു​ടെ പി​ന്നാ​മ്പു​റ​ത്താ​യി​രു​ന്നു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​രു ലോ​കം ത​ന്നെ​യാ​യി​രു​ന്നു. ച​ല​ച്ചി​ത്ര മേ​ഖ​ല​യു​ടെ പ​രി​ണാ​മം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വ​ലി​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​വും വി​ശാ​ല​മാ​യ ലാ​ബു​മെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​സ​രം കി​ട്ടു​മ്പോ​ൾ സി​നി​മാ​റ്റോ​ഗ്രഫി ​ക്ലാ​സു​ക​ളും അ​റ്റ​​ൻ​ഡ് ചെ​യ്തു. അ​തെ​ല്ലാം വ​ലി​യ രീ​തി​യി​ൽ ഉ​പ​ക​രി​ച്ചു. ന​ല്ല ഫാ​ക്ക​ൽ​റ്റീ​സ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്റെ ‘രാ​ത്രിമ​ഴ’​യി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. മി​ക​ച്ച തു​ട​ക്ക​മാ​യിരുന്നല്ലോ​​?

ചെ​റി​യ രീ​തി​യി​ൽ എ​ഡി​റ്റി​ങ് സ്റ്റു​ഡി​യോ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി​യി​രു​ന്നു. സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ന്റെ മ​ന്ദാ​കി​നി നാ​രാ​യ​ണ​നെ​ക്കു​റി​ച്ച ഡോ​ക്യുമെ​ന്റ​റി (Matha to Ma), സി​.ഡി​റ്റി​ന് വേ​ണ്ടി​യു​ള്ള വി​ഡി​യോ​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം പ​ങ്കാ​ളി​യാ​യി. ആ ​സ​മ​യ​ത്താ​ണ് നാ​ഷ​ന​ൽ യൂ​ത്ത് ഫെ​സ്റ്റി​വലി​ന് തി​രു​വ​ന​ന്ത​പു​രം വേ​ദി​യാ​കു​ന്ന​ത്. അ​ന്ന് അ​തൊ​രു വ​ലി​യ ആ​ഘോ​ഷ​മാ​ണ്. ലെ​നി​ൻ രാ​ജേ​ന്ദ്ര​നാ​ണ്​ അ​തി​ന്റെ കോ​ഓഡി​നേ​റ്റ​ർ. സൗ​ഹൃ​ദ​വ​ല​യ​ത്തി​ലു​ള്ള പ്ര​മോ​ദ് പ​യ്യ​ന്നൂ​രാ​ണ്​ മേ​ള​യു​ടെ സ്റ്റേ​ജ് കോ​ഓഡി​നേ​റ്റ​ർ. പ്ര​മോ​ദി​ന്റെ ഇ​വ​ന്റു​ക​ൾ​ക്ക് ഞാ​ൻ അ​സി​സ്റ്റ് ചെ​യ്തു. അ​വിടെ​െവച്ചാണ്​ ലെ​നി​ൻ സാ​റു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

രാത്രിമഴയിൽ നിന്നുള്ള രംഗം
രാത്രിമഴയിൽ നിന്നുള്ള രംഗം

പെ​ട്ടെ​ന്നു​ത​ന്നെ ന​ല്ല ബ​ന്ധ​മാ​യി. അ​ങ്ങ​നെ​യാ​ണ് ‘രാ​ത്രി​മ​ഴ’​യി​ൽ എ​ത്തു​ന്ന​ത്. ‘രാ​ത്രി​മ​ഴ’ പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ ഒ​രു​പാ​ട് നീ​ണ്ടു​പോ​യ സി​നി​മ​യാ​ണ്. നാ​യ​ക​ക​ഥാ​പാ​ത്രം ത​ന്നെ പ​ല​കു​റി മാ​റി. ആ​ദ്യം ഒ​രു ഡാ​ൻ​സ​റാ​യി​രു​ന്നു വ​ന്ന​ത്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തെ വെ​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​യി​ല്ല. പി​ന്നീ​ട് പൃ​ഥ്വി​രാ​ജ് വ​ന്നു. അ​തും എ​ന്തോ ന​ട​ന്നി​ല്ല. അ​വ​സാ​ന​മാ​ണ് വി​നീ​ത് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബി.​എ​സ്. അ​ജി​ത്ത്കു​മാ​റാ​യി​രു​ന്നു സി​നി​മ​യു​ടെ ആ​ദ്യ​ത്തെ എ​ഡി​റ്റ​ർ. തി​ര​ക്കു​മൂ​ലം അ​ദ്ദേ​ഹം മാ​റി​യ ശേ​ഷ​മാ​ണ് ഞാ​ൻ എ​ത്തു​ന്ന​ത്. ലെ​നി​ൻ സാ​ർ എ​ന്നി​ൽ വി​ശ്വ​സി​ച്ചു. മ്യൂ​സി​കി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം കൈ​നി​റ​യെ അ​വാ​ർ​ഡു​ക​ൾ നേ​ടി​.

പി​ന്നീ​ട് വി.​കെ. പ്ര​കാ​ശി​ന്റെ കൂ​ടെ​യാ​ണ് തു​ട​ർ​ച്ച​യാ​യ ചി​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ പ​രീ​ക്ഷ​ണസ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ൾ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യി​ല്ലേ?

വി.​കെ.​പി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത് സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യാ​ണ്. അ​ദ്ദേ​ഹം അ​ന്ന് സി​നി​മ​യേ​ക്കാ​ൾ പ​ര​സ്യചി​ത്ര​ങ്ങ​ളി​ലാ​ണ് സ​ജീ​വം. പൊ​തു​വേ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽനി​ന്നും വ​രു​ന്ന​വ​രെ​ക്കു​റി​ച്ച് അ​ന്ന് സി​നി​മ മേ​ഖ​ല​ക്ക് പ​ല​വി​ധ മു​ൻ​വി​ധി​ക​ളു​ണ്ട്. ഇ​വ​നൊ​രു ബു​ദ്ധി​ജീ​വി​യാ​ണ് അ​ല്ലെ​ങ്കി​ൽ ആ​ർ​ട്ട് ഓ​റി​യ​ന്റ​ാ​ണ് എ​ന്നൊ​ക്കെ​യാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വ​രു​ന്ന​വ​രെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. കമേഴ്സ്യൽ സി​നി​മ​ക​ളി​ലേ​ക്ക് അ​ടു​പ്പി​ക്കി​ല്ല. ആ ​സ​മ​യ​ത്താ​ണ് നെ​റോ​ലാ​ക് ക​മ്പ​നി​യു​ടെ ഒ​രു പ​ര​സ്യം കേ​ര​ള​ത്തി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. അ​തി​ന്റെ എ​ഡി​റ്റ​റാ​യി കേ​ര​ള​ത്തി​ൽനി​ന്ന്​ ഒ​രാ​ൾ വേ​ണ​മെ​ന്ന് വ​ന്ന​തോ​ടെ​യാ​ണ് ഞാ​ൻ ചേ​രു​ന്ന​ത്. വി.​കെ.​പി​യു​മാ​യി പെ​ട്ടെ​ന്ന് ത​ന്നെ സി​ങ്കാ​യി. അ​ദ്ദേ​ഹ​ത്തി​ന്റെ പ​ര​സ്യ​ങ്ങ​ളി​ൽ സ്ഥി​രം എ​ഡി​റ്റ​റാ​യി മാ​റി. രാ​ജീ​വ് മേ​നോ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി.​കെ.​പി വ​ഴി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ ഒ​രു​പാ​ട് പ​ര​സ്യചി​ത്ര​ങ്ങ​ളി​ലും എ​ഡി​റ്റ​റാ​യി. അ​തോ​ടെ, പ​ര​സ്യമേ​ഖ​ല​യി​ൽ ഞാ​ൻ എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​യി​ത്തു​ട​ങ്ങി. സ​ത്യ​ത്തി​ൽ അ​ന്ന​ത്തെ വ​രു​മാ​നമാ​ർ​ഗം പ​ര​സ്യ​ങ്ങ​ളാ​യി​രു​ന്നു. സി​നി​മ​യി​ൽ ചെ​യ്യു​ന്ന​തെല്ലാം ഒ​രു പാ​ര​ല​ൽ സ്വ​ഭാ​വ​മു​ള്ള​താ​യ​തു​കൊ​ണ്ടു​ത​ന്നെ വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കാ​ൻ വ​യ്യ. അ​തി​ന് ആ​രെ​യും വി​മ​ർ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ന്ന് ഇ​ന്ന​ത്തെ​പ്പോ​ലെ സ​മാ​ന്ത​ര സി​നി​മ​ക​ളും പ​രീ​ക്ഷ​ണ സി​നി​മ​ക​ളൊ​ന്നും വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന ലെ​വ​ലി​ലേ​ക്ക് വ​ള​ർ​ന്നി​ട്ടി​ല്ല.

വി.കെ പ്രകാശ്
വി.കെ പ്രകാശ്

അ​തി​നി​ട​യി​ൽ ‘ഫി​ർ ക​ബി’ എ​ന്ന ഹി​ന്ദി സി​നി​മ വി.​കെ.​പി ചെ​യ്ത​പ്പോ​ൾ അ​തി​ന്റെ ഭാ​ഗ​മാ​യി. അ​തും മെ​യി​ൻ​ സ്ട്രീം സി​നി​മ​യ​ല്ല, തി​യ​റ്റ​റി​ൽ വ​രാ​തെ ഡി​.വി​.ഡി​യി​ലാ​ണ് ആ ​സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യും ഡി​ംപ്​ൾ ക​ബാ​ഡി​യ​യു​മാ​യി​രു​ന്നു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ന​ട​രാ​ജ് സു​ബ്ര​ഹ്മ​ണ്യ​ൻ, നി​തി​ൻ ദേ​ശാ​യി അ​ട​ക്ക​മു​ള്ള വ​ലി​യ ടെ​ക്നീ​ഷ്യ​ൻ​സ് ആ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. പിന്നീ​ട് വി.​കെ.​പി​യു​ടെ കൂ​ടെ തു​ട​ർ​ച്ച​യാ​യ സി​നി​മ​ക​ൾ​ വ​ന്നു. തെ​ലു​ഗു ചി​ത്ര​മാ​യ ‘കാ​വ്യാ​സ് ഡ​യ​റി’, ‘പോ​സി​റ്റീ​വ്’, ‘ഗു​ലു​മാ​ൽ’, ‘ത്രീ ​കി​ങ്സ്’ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു അ​ത്. മി​നി എ​ച്ച്.​ഡി വെ​ച്ചാ​ണ് ‘ഗു​ലു​മാ​ൽ’ സി​നി​മ ഷൂ​ട്ട് ചെ​യ്ത​ത്. ലോ ​ക്വാ​ളി​റ്റി കാ​മ​റ​യാ​യ​തു​കൊ​ണ്ടു​ത​ന്നെ ഞാ​നൊ​ക്കെ എ​തി​ർ​ത്തി​രു​ന്നു. ന​ല്ല ചാ​ല​ഞ്ചു​ണ്ടാ​യി​രു​ന്നു അ​തി​ൽ. ഒ​ത്തി​രി ഫൂ​ട്ടേ​ജും.

ആ​ർ​ട്ട് സ്വഭാ​വ​മു​ള്ള സി​നി​മ​ക​ളി​ലാ​ണ് തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് കാ​ണു​ന്ന​ത് കമേഴ്സ്യൽ സി​നി​മ​ക​ളി​ലാ​ണ്. ‘പോ​ക്കി​രി​രാ​ജ​’യെ​പ്പോ​ലെ​യു​ള്ള ഒ​രു കമേഴ്സ്യൽ സി​നി​മ​യും ‘മ​ക​ര​മ​ഞ്ഞ്’ പോ​ലെ​യു​ള്ള ആ​ർ​ട്ട് സി​നി​മ​യും ഒ​രേസ​മ​യം എ​ങ്ങ​നെ​യാ​ണ് ബാ​ല​ൻ​സ് ചെ​യ്ത​ത്?

എ​ന്നെ മെ​യി​ൻ​സ്ട്രീം സി​നി​മ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് വൈ​ശാ​ഖാ​ണ്. വൈ​ശാ​ഖി​ന്റെ ‘പോ​ക്കി​രി രാ​ജ​’യും ലെ​നി​ൻ സാ​റി​ന്റെ ‘മ​ക​ര​മ​ഞ്ഞും’ ഒ​രേ സ​മ​യമാണ് ഞാ​ൻ എ​ഡി​റ്റ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. സമാന്തര സിനിമക്കാരുടെ കണ്ണുകളിൽ ‘പോ​ക്കി​രി രാ​ജ’ ത​ട്ടു​പൊ​ളി​പ്പ​ൻ സി​നി​മ​യാ​ണ​ല്ലോ. ‘മ​ക​ര​മ​ഞ്ഞൊ​’ക്കെ ചെ​യ്തി​രു​ന്ന ഞാ​ൻ ‘പോ​ക്കി​രി​ രാ​ജ’ എ​ഡി​റ്റ് ചെ​യ്യു​ന്ന​തി​ൽ പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ഞാ​ൻ പ​റ​ഞ്ഞ​ല്ലോ, പൊ​തു​വേ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽനി​ന്നും വ​ന്ന​വ​രെ ഇ​ത്ത​രം സി​നി​മ​ക​ളു​ടെ പ​രി​സ​ര​ത്തേ​ക്ക് അ​ടു​പ്പി​ക്കാ​ത്ത കാ​ല​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​തൊ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ത്തു. എ​ന്റെ വ​ർ​ക്ക് ശ​രി​യാ​യി​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​യെ​ങ്കി​ലും വെ​ക്കാം എ​ന്ന ക​ണ്ടീ​ഷ​നി​ൽ​ത​ന്നെ​യാ​ണ് ആ ​സി​നി​മ തു​ട​ങ്ങു​ന്ന​ത്. എ​ന്റെ വ​ർ​ക്ക് വൈ​ശാ​ഖി​നും ഉ​ദ​യ​കൃ​ഷ്ണ​ക്കു​മെ​ല്ലാം ക​ൺ​വി​ൻ​സി​ങ് ആ​യി. ആ ​സി​നി​മ വൈ​ശാ​ഖി​ന് വ​ലി​യ ബ്രേ​ക്ക് ആ​യി​രു​ന്നു. വൈ​ശാ​ഖി​ന്റെ തു​ട​ർ​ന്നു​വ​ന്ന ‘സീ​നി​യേ​ഴ്സ്’, ‘മ​ല്ലു​സി​ങ്’, ‘സൗ​ണ്ട് തോ​മ’, ‘ക​സി​ൻ​സ്’ എ​ന്നി​വ​യുടെയെ​ല്ലാം എ​ഡി​റ്റി​ങ് ഞാ​ൻ ത​ന്നെ​യാ​യി​രു​ന്നു. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്റെ ‘കാ​സ​നോ​വ’, ‘മും​ബൈ പൊ​ലീ​സ്’, ‘ഹൗ ​ഓ​ൾ ആ​ർ യൂ’, ‘36 ​വ​യ​തി​നി​ലേ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി. അ​ങ്ങ​നെ മെ​യി​ൻ​ സ്ട്രീം എ​ന്ന് വി​ളി​ക്കു​ന്ന സി​നി​മ​ക​ളി​ൽ സ്ഥി​ര​മാ​യി. ഓ​രോ സം​വി​ധാ​യ​കനും ഓ​രോ രീ​തി​യാ​ണ്. ചി​ല​ർ ഫ​സ്റ്റ് ക​ട്ട് മു​ത​ൽ ന​മ്മു​ടെ കൂ​ടെ​യി​രി​ക്കും. ലെ​നി​ൻ സാ​റൊ​ക്കെ അ​ങ്ങ​നെ​യാ​ണ്. കാ​ര​ണം, അ​ദ്ദേ​ഹം അ​ത്ര​യും കു​റ​ച്ചാ​ണ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. പ​ക്ഷേ, വി.​കെ.​പി​യും വൈ​ശാ​ഖു​മെ​ല്ലാം മു​ഴു​വ​ൻ സ്വാ​ത​ന്ത്ര്യ​വും ത​രു​ന്ന​വ​രാ​ണ്. ഫ​സ്റ്റ് ക​ട്ട് പൂ​ർ​ണ​മാ​യി ന​മു​ക്ക് വി​ട്ടു​ത​രും.

മ​ല​യാ​ള​ത്തി​ലെ ന്യൂ​ജ​ന​റേ​ഷ​ൻ സി​നി​മ​ക​ളു​ടെ തു​ട​ക്കം എ​ന്നു​ വി​ളി​ക്കു​ന്ന ‘ട്രാ​ഫി​ക്’, ‘ബ്യൂ​ട്ടി​ഫു​ൾ’ പോ​ലെ​യു​ള്ള സി​നി​മ​ക​ളു​ടെ കൂ​ടെ സ​ഞ്ച​രി​ച്ച​യാ​ളാ​ണ് താ​ങ്ക​ൾ. അ​ന്ന​ത്തെ കാ​ല​ത്ത് ‘ട്രാ​ഫി​ക്’ പോ​ലെ​യു​ള്ള സി​നി​മ സം​ഭ​വി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്​​​?

‘ട്രാ​ഫി​കി​’ന്റെ സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് പി​ള്ള അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു. നേ​ര​ത്തേ പ​റ​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ഫി​ലിം സ​ർ​ക്കി​ളി​ൽനി​ന്ന്​ തു​ട​ങ്ങി​യ ബ​ന്ധ​മാ​ണ​ത്. 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാ​ൻ’ ആ​ണ് രാ​ജേ​ഷി​ന്റെ ആ​ദ്യ​ത്തെ സി​നി​മ. അ​ത് തി​യ​റ്റ​റി​ൽ വ​ലി​യ പ​രാ​ജ​യ​മാ​യി. ആ​ദ്യ സി​നി​മ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ‘ട്രാ​ഫി​ക്’ രാ​ജേ​ഷി​ന് അ​തിനി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ലോ​ക​സി​നി​മ​ക​ളെ ന​ന്നാ​യി നി​രീ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് രാ​ജേ​ഷ്. ലോ​ക സി​നി​മ​ക​ളു​ടെ വ​ലി​യ ഡി.​വി.​ഡി ക​ലക്ഷ​ൻ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ‘ട്രാ​ഫി​കി’ന്റെ പ്രാ​രം​ഭ രൂ​പം മു​ത​ൽ ഞാ​ൻ രാ​ജേ​ഷി​ന് കൂ​ടെ​യു​ണ്ട്. പ​ല പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് അ​ത് ജ​നി​ക്കു​ന്ന​ത്. രാ​ജേ​ഷി​നെ വി​ശ്വ​സി​ക്കാ​ൻ പ്രൊ​ഡ്യൂസ​ർ​മാ​രൊ​ന്നും ത​യാ​റാ​യി​ല്ല. 11 പ്രൊ​ഡ്യൂ​സ​ർ​മാ​ർ കൈ​യൊഴി​ഞ്ഞു​പോ​യ സി​നി​മ​യാ​ണ​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മാ​താവാ​യി എ​ത്തു​ന്ന​ത്.


വളരെ പ്രാ​യം കു​റ​ഞ്ഞ നി​ർ​മാ​താ​വിനെ കണ്ടപ്പോൾ കൗതുകമായിരുന്നു. സി​നി​മ വ​ലി​യ ബെ​ഞ്ച്മാ​ർ​ക്കാ​യി. ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ൽ തി​ള​ങ്ങിനി​ൽ​ക്കു​ന്ന പ​ല​രും തു​ട​ങ്ങു​ന്ന​ത് ‘ട്രാ​ഫി​കി​’ലാ​ണ്. ഷൈ​ജു ഖാ​ലി​ദ് സ്വ​ത​ന്ത്ര​മാ​യി സി​നി​മാ​റ്റോ​ഗ്ര​ഫി ചെ​യ്ത ആ​ദ്യ​ സി​നി​മ​യാ​ണ​ത്. ജോ​മോ​ൻ ടി. ​ജോ​ൺ ഷൈ​ജു​വി​ന്റെ അ​സി​സ്റ്റ​ന്റാ​യി​രു​ന്നു ഇ​തി​ൽ. മൊ​ത്ത​ത്തി​ൽ പു​തി​യ പി​ള്ളേ​രു​ടെ പ​ടം എ​ന്ന ലേ​ബ​ലോ​ടെ​യാ​ണ് ‘ട്രാ​ഫി​ക്’ വ​രു​ന്ന​ത്. പ​ല​രും വി​ചാ​രി​ക്കു​ന്ന​ത് ‘ട്രാ​ഫി​ക്’ എ​ഡി​റ്റ് ചെ​യ്ത് നി​ർ​മി​ച്ച സി​നി​മ​യാ​ണെ​ന്നാ​ണ്. പ​ക്ഷേ, എ​ഴു​തി​വെ​ച്ച, കൃ​ത്യ​മാ​യി ത​യാ​റാ​ക്കി​യ സ്ക്രി​പ്റ്റി​ന്റെ ബ​ല​ത്തി​ലാ​ണ് അ​ത് സം​ഭ​വി​ക്കു​ന്ന​ത്. ചെ​റി​യ പാ​ളി​ച്ചപോ​ലും സി​നി​മ​യു​ടെ താ​ളം ന​ശി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ ത​ന്നെ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് എഡിറ്റ് ചെ​യ്തത്. ഒ​രു ടീ​മി​ന്റെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ന്റെ ഫ​ല​മാ​ണ് ‘ട്രാ​ഫി​ക്’. ഒ​രു​പാ​ട് മ​നു​ഷ്യ​ർ​ക്കും മ​ല​യാ​ള സി​നി​മ​ക്കും ഒ​ന്നാ​കെ അ​ത് ഓ​ക്സി​ജ​നാ​യി​ത്തീ​ർ​ന്നു.

എ​ഡി​റ്റി​ങ് ഒ​രു അ​ദൃ​ശ്യ​ക​ല​യാ​ണ്, അ​തു​പോ​ലെ അ​ത് താ​ങ്ക് ലെ​സ് ജോ​ബ് കൂ​ടി​യ​ല്ലേ. സി​നി​മ ന​ന്നാ​കു​മ്പോ​ൾ എ​ഡി​റ്റ​റെ പ​രാ​മ​ർ​ശി​ക്കു​കപോ​ലും ചെ​യ്യാ​റി​ല്ല എ​ന്ന് പ​ല എ​ഡി​റ്റ​ർ​മാ​രും പ​രാ​തി പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്?

ശ​രി​യാ​ണ്. പ​ക്ഷേ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ര​വോ​ടെ മാ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ റി​വ്യൂ​ക​ളു​ടെ കാ​ല​മാ​ണ​ല്ലോ, പ​ല​രും ഈ ​സി​നി​മ​യി​ലെ എ​ഡി​റ്റി​ങ് ന​ന്നാ​യി​ല്ല, ലാ​ഗ് ഫീ​ൽ ചെ​യ്യു​ന്നു​ണ്ട് എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. ഗു​ണ​മാ​യാ​ലും ദോ​ഷ​മാ​യാ​ലും എ​ഡി​റ്റ​ർ​മാ​രെ ശ്ര​ദ്ധി​ക്കു​ക​യെ​ങ്കി​ലും ചെ​യ്യു​ന്നു​വെ​ന്ന സ​ന്തോ​ഷ​മു​ണ്ട്.

മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​യി തു​ട​രു​ന്ന സ​മ​യ​ത്തുത​ന്നെ​യാ​ണ് ത​മി​ഴി​ൽ ‘വി​ശ്വ​രൂ​പ’​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലോ​കോ​ത്ത​ര ടെ​ക്നീ​ഷ്യ​ൻ​സ് അ​ണി​നി​ര​ക്കു​ന്ന ഒ​രു സി​നി​മ​യി​ലേ​ക്ക് എ​ങ്ങ​നെ എ​ത്തി?

‘ട്രാ​ഫി​ക്’ ക​മ​ൽ ഹാ​സ​ന് ന​ന്നാ​യി ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്താ​യ സ​ഞ്ജ​യു​മാ​യി സ്ക്രി​പ്റ്റ് ച​ർ​ച്ച​ക​ൾ വ​രെ അ​ദ്ദേ​ഹം ന​ട​ത്തി. അ​ങ്ങ​നെ​യാ​ണ് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ‘ട്രാ​ഫി​കി​’ന്റെ നൂ​റാം ദി​വ​സ​ത്തെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം വ​രു​ന്ന​ത്. ഏ​റ്റെ​ടു​ത്ത ഒ​രു​പാ​ട് വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ൽ ച​ട​ങ്ങി​ന് അ​വ​സാ​ന നി​മി​ഷ​മാ​ണ് ഞാ​ൻ എ​ത്തി​ച്ചേ​രു​ന്ന​ത്. ‘ട്രാ​ഫി​കി​’ന്റെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ർ​ക്കും വേ​ദി​യി​ൽ അ​വാ​ർ​ഡ് ന​ൽ​കു​ന്ന ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു. ആ​ക്ടേ​ഴ്സി​ന് അ​വാ​ർ​ഡ് ന​ൽ​കാ​നാ​ണ് ക​മ​ൽ സാ​റി​നെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ക്ഷേ ച​ട​ങ്ങി​ലേ​ക്ക് അ​വ​സാ​നം എ​ത്തി​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹം അ​വാ​ർ​ഡ് ന​ൽ​കു​ന്ന​വ​രി​ൽ ഞാ​നും ഉ​ൾ​പ്പെ​ട്ടു. അ​വാ​ർ​ഡ് കൈ​മാ​റ​വെ ത​മി​ഴി​ലേ​ക്ക് വ​രാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഞാ​ന​ത് അ​ത്ര കാ​ര്യ​മാ​യി എ​ടു​ത്തി​ല്ലെ​ങ്കി​ലും അ​ഡ​യാ​റി​ൽ പ​ഠി​ച്ച കാ​ര്യ​വും ത​മി​ഴ് സി​നി​മ​ക്ക് വ​ർ​ക്ക് ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹ​വും പ​ങ്കു​വെ​ച്ചു. അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ടാ​മെ​ന്ന് പ​റ​ഞ്ഞു. കു​റ​ച്ചു​കാ​ലം ക​ഴി​ഞ്ഞ് സ​ഞ്ജ​യ് എ​ന്നെ വി​ളി​ച്ച് ക​മ​ൽ സാ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ലേ​ക്ക് വ​ണ്ടി ക​യ​റി. ഞാ​ൻ എ​ത്തു​മ്പോ​ഴേ​ക്ക് ‘വി​ശ്വ​രൂ​പം’ ഷൂ​ട്ട് തു​ട​ങ്ങി​യി​രു​ന്നു.


ചി​ത്ര​ത്തി​ന്റെ കാ​മ​റ ചെ​യ്യു​ന്ന സാ​നു വ​ർ​ഗീ​സ് പ​ര​സ്യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് വ​ർ​ക്ക് ചെ​യ്ത​യാ​ളാ​ണ്. പ​ര​സ്യ​മേ​ഖ​ല​യി​ൽ പ​രി​ച​യ​മു​ള്ള ടെ​ക്നീ​ഷ്യ​ൻ​സ് അ​വി​ടെ വേ​റെ​യു​മു​ണ്ടാ​യി​രു​ന്നു. ‘വി​ശ്വ​രൂ​പം’ എ​ല്ലാ അ​ർ​ഥ​ത്തി​ലും പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. ഒ​രു കോ​ർ​പ​റേ​റ്റ് സെ​റ്റ​പ്പി​ലു​ള്ള ക​രാ​റൊ​പ്പി​ട​ലും നി​യ​മ​ന​ട​പ​ടി​ക​ളു​മൊ​ക്കെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് അ​വി​ടെ​യാ​ണ്. ‘വി​ശ്വ​രൂ​പം’ ഒ​രേസ​മ​യം ത​ന്നെ പ​ല​ ഭാ​ഷ​ക​ളി​ൽ ഷൂ​ട്ട് ചെ​യ്​തിരുന്നു. അ​തും പു​തി​യ എ​ക്സ്പീ​രി​യ​ൻ​സ് ന​ൽ​കി. മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള കാ​ല​മാ​ണ്. പ​ക്ഷേ, ക​മ​ൽ സാ​റി​ന് വേ​ണ്ട​ത് ഒ​രു മു​ഴു​വ​ൻ സ​മ​യ എ​ഡി​റ്റ​റെ​യാ​ണ് പ​ക്ഷേ, എ​നി​ക്ക​തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ട്. ‘കാ​സ​നോ​വ’ അ​ട​ക്ക​മു​ള്ള വ​ലി​യ ​േപ്രാ​ജ​ക്ടു​ക​ൾ മ​ല​യാ​ള​ത്തി​ലും തീ​ർ​ക്കാ​നു​ണ്ട്. ചെ​​ന്നൈ​യി​ലും കൊ​ച്ചി​യി​ലും മാ​റി മാ​റി വ​ന്നാ​ണ് എ​ഡി​റ്റി​ങ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്റെ ഒ​രു ടീം ​‘വി​ശ്വ​രൂ​പ​’ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‘വി​ശ്വ​രൂ​പ​’ത്തി​ൽ ഫു​ൾ ക​മ്മി​റ്റ​ഡ് ആ​യ​തി​നാ​ൽ ‘ഉ​സ്താ​ദ് ഹോ​ട്ട​ൽ’ അ​ട​ക്ക​മു​ള്ള പ​ല പ​ട​ങ്ങ​ളും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

തി​ര​ക്ക​ഥ, ക​ഥ, നി​ർ​മാ​ണം, അ​ഭി​ന​യം എ​ന്നി​വ​യെ​ല്ലാം അദ്ദേഹം നി​ർ​വ​ഹി​ക്കു​ന്ന ഒ​രു ‘കം​പ്ലീ​റ്റ് ക​മ​ൽ​ഹാ​സ​ൻ’ സി​നി​മ ന​ൽ​കു​ന്ന അ​നു​ഭ​വം എ​ങ്ങ​നെ​യാ​യി​രു​ന്നു​​?

എ​ന്റെ ജോ​ലി അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടോ, അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച ലെ​വ​ലി​ലേ​ക്ക് എ​ത്താ​ൻ ആ​കു​​ന്നു​ണ്ടോ എ​ന്നെ​ല്ലാ​മു​ള്ള വ​ലി​യ സം​ശ​യം​ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ക​മ​ൽ​ഹാ​സ​നാ​ണെ​ന്ന് ക​രു​തി എ​ന്നെ കൂ​ടു​ത​ൽ സ​മ​യം സ്ക്രീ​നി​ൽ കാ​ണി​ക്കു​ന്ന വി​ധം എ​ഡി​റ്റ് ചെ​യ്യേ​ണ്ട എ​ന്ന​ദ്ദേ​ഹം ആ​ദ്യ​മേ പ​റ​ഞ്ഞി​രു​ന്നു. അ​തെ​നി​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി. മ​ല​യാ​ള​ത്തി​ന് പു​റ​ത്ത് ജോ​ലി​ ചെ​യ്യു​മ്പോ​ൾ നേ​രെ തി​രി​ച്ചാ​ണ് പ​ല​പ്പോ​ഴും അ​നു​ഭ​വം. സ്വ​ന്തം സി​നി​മ​യെ​ക്കു​റി​ച്ചും സി​നി​മ​യു​ടെ സാ​​ങ്കേ​തി​ക മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന് തി​ക​ഞ്ഞ ബോ​ധ്യ​മു​ണ്ട്. ​ഇ​ന്ത്യ​യി​ൽ ആ​ദ്യ​മായി റെ​ഡ് വ​ൺ കാ​മ​റ വാ​ങ്ങി​യ​യാ​ളാ​ണ് അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തി​ന്റെ പ്രഫ​ഷ​ന​ലി​സ​ത്തി​ന് വേ​റെ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. ‘വി​ശ്വ​രൂ​പ​’ത്തി​ലെ ഒ​രു ഫൈ​റ്റ് സീ​ൻ ആ ​സ​മ​യ​ത്തെ പ​തി​വ് ത​മി​ഴ് സി​നി​മ​ക​ളു​​ടെ രീ​തി​യി​ലാ​ണ് എ​ഡി​റ്റ് ചെ​യ്ത​ത്. അ​ത് ക​ണ്ട​യു​ട​നെ അ​ദ്ദേ​ഹം എ​​ന്നെ വി​ളി​പ്പി​ച്ചു. അ​ൽ​പം ഗൗ​ര​​വ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. കോ​ട​മ്പാ​ക്കം രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്യാ​നാ​ണെ​ങ്കി​ൽ ത​മി​ഴ് സി​നി​മ​യി​ൽ ത​ന്നെ ഒ​രു​പാ​ട് പേ​രു​ണ്ട്. അ​തി​ന് നി​ങ്ങ​ളെ ആ​വ​ശ്യ​മി​ല്ല എ​ന്ന​ദ്ദേ​ഹം പ​റഞ്ഞു. തു​ട​ർ​ന്ന് ആ ​സീ​ൻ റീ​​സ്ട്രെ​ക്ച്ച​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ രീ​തി​യി​ൽ ഇ​ഷ്ട​മാ​യി. അ​ദ്ദേ​ഹ​വു​മാ​യി മി​ക​ച്ചബ​ന്ധം രൂ​പ​പ്പെ​ടു​ന്ന​തും അ​വി​ടെവെ​ച്ചാ​ണ്.

‘വി​ശ്വ​രൂ​പം’ പോ​ലെ​യു​ള്ള ഒ​രു വ​ലി​യ ചി​ത്ര​ത്തി​ൽ ജോ​ലി ചെ​യ്ത​താ​ണോ ‘ടേ​ക്ക് ഓ​ഫ്’ പോ​ലെ​യു​ള്ള സി​നി​മ നി​ർ​മി​ക്കാ​ൻ ആ​ത്മ​വി​​ശ്വാ​സം ന​ൽ​കി​യ​ത്?

‘വി​ശ്വ​രൂ​പ​’ത്തി​ലെ എ​ക്സ്പീ​രി​യ​ൻ​സ് ‘ടേ​ക്ക് ഓ​ഫി​’ന് സ്വാ​ധീ​നം ന​ൽ​കി​യി​ട്ടു​ണ്ടാ​കാം. പ​ക്ഷേ, അ​തു​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. സി​നി​മ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ഭാ​ഗ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ എ​റ​ണാ​കു​ള​ത്തും ഒ​രു വ​ലി​യ ഫി​ലിം സ​ർ​ക്കി​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. സം​വി​ധാ​യ​ക​രും ആ​ർ​ട്ടി​സ്റ്റു​ക​ളു​മൊ​ക്കെ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ‘ന​ത്തോ​ലി ഒരു ചെ​റി​യ മീ​ന​ല്ല’ മു​ത​ൽ ഫ​ഹ​ദ് ഫാ​സി​ലു​മാ​യി മി​ക​ച്ച സൗ​ഹൃ​ദമുണ്ട്. ഫ​ഹ​ദാ​ണ് ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്തു​കൂ​ടേ എ​ന്നു​ചോ​ദി​ച്ച​ത്. പ​ക്ഷേ ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ സ്ക്രി​പ്റ്റ് ആ​രെ​ഴു​തും എ​ന്നാ​യി ചോ​ദ്യം. എ​ഴു​താ​ൻ ഒ​ട്ടും ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, സ​മ​യ​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. എ​ഡി​റ്റി​ങ് ജോ​ലി ലൂ​പ്പ് പോ​ലെ​യാ​ണ്. ഒ​രേസ​മ​യം ത​ന്നെ പ​ല സി​നി​മ​ക​ൾ ചെ​യ്യു​ന്നു​ണ്ടാ​കും. ഓ​രോ​ന്നും തീ​രു​മ്പോ​ഴേ​ക്കും മാ​ല​പോ​ലെ അ​ടു​ത്ത​തു വ​രും. എ​ഴു​താ​നു​ള്ള സ​മ​യ​മൊ​ന്നും കി​ട്ടി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ ഒ​രു ഇ​ട​വേ​ള ഞാ​ൻ വ​ല്ലാ​തെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ‘വി​ശ്വ​രൂ​പ​’ത്തി​നാ​യി ഫു​ൾ എ​ൻ​ഗേ​ജ്ഡ് ആ​യ​തോ​ടെ മ​റ്റു സി​നി​മ​ക​ളി​ൽനി​ന്നും ഞാ​ൻ പി​ന്മാ​റി​യി​രു​ന്നു. ഇ​ത് അ​ൽ​പം ആ​ശ്വാ​സ​മാ​യി. ആ ​ഇ​ടവേ​ള​യി​ലാ​ണ് രാ​ജേ​ഷ് പി​ള്ള​യു​ടെ ‘മി​ലി’​ക്ക് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്. ആ​ദ്യം പാ​ർ​വ​തി​യെ മ​ന​സ്സി​ൽ ക​ണ്ടാ​ണ് എ​ഴു​തി​യ​ത്. പി​ന്നീ​ടാ​ണ് അ​മ​ല പോ​ൾ വ​രു​ന്ന​ത്. മി​ലി ക​ഴി​ഞ്ഞ​തോ​ടെ സി​നി​മ എ​ഴു​താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം കൈ​വ​ന്നു.


വ​ലി​യ മൂലധനം കണ്ടെത്തേണ്ട, ഒ​രു​പാ​ട് സ​ന്നാ​ഹ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ‘ടേ​ക്ക് ഓ​ഫി’ന്റെ ക​ഥ​യി​ലേ​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ത്തു​ന്ന​ത്?

എ​നി​ക്ക് ഒ​രു ജേ​ണ​ലി​സ്റ്റ് സു​ഹൃ​ത്തു​ണ്ട്. അ​വ​ർ ഡി​വോ​ഴ്സ്ഡ് ആ​ണ്. പ​ക്ഷേ ആ ​ബ​ന്ധ​ത്തി​ൽ ഒ​രു മ​ക​നു​ണ്ട്. ഇ​വ​ർ ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ​ത് ഈ ​കു​ട്ടി​ക്ക് അ​റി​യി​ല്ല. പി​ന്നീ​ട് ഇ​വ​ർ മ​റ്റൊ​രാ​ളു​മാ​യി ലി​വി​ൻ റി​ലേ​ഷ​നി​ലാ​കു​ക​യും ഗ​ർ​ഭി​ണി​യാ​കു​ക​യും ചെ​യ്തു. പ​ക്ഷേ, ഇ​വ​ർ​ക്ക് ആ ​കു​ട്ടി​യെ ഇ​ത​റി​യി​ക്കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. കു​ട്ടി​ക്ക് മു​ന്നി​ൽ ഗ​ർ​ഭി​ണി​യാ​ണെ​ന്നത് അ​റി​യി​ക്കാ​തി​രി​ക്കാ​ൻ ചു​രി​ദാ​ർ പൈ​ജാ​മ ടൈ​റ്റാ​യി കെ​ട്ടു​മാ​യി​രു​ന്നു. ഇ​തെ​ല്ലാം ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വലിയ ​വേ​ദ​ന തോ​ന്നി. ആ ​ചി​ത്രം എ​ന്റെ മ​ന​സ്സി​ൽ കി​ട​ന്നി​രു​ന്നു. പാ​ർ​വ​തി​യു​മാ​യി ഈ ​ക​ഥ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേസ​മ​യ​ത്താ​ണ് രാ​ജേ​ഷ് പി​ള്ള മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​ത്. രാ​ജേ​ഷി​ന്റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം ഞ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ഷോ​ക്ക് ആ​യി. രാ​ജേ​ഷ് സ്വ​ന്തം മെ​ഡി​ക്ക​ൽ ക​ണ്ടീ​ഷ​നെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന് ചി​കി​ത്സ പേ​ടി​യായിരുന്നു. അ​മി​തവ​ണ്ണ​മൊ​ക്കെ​യാ​കാം കാ​ര​ണം. സ​ത്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത് നോ​ൺ ആ​ൽ​ക്ക​ഹോ​ളി​ക് ലി​വ​ർ സി​റോ​സി​സാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യാ​ണ് പ​ല വാ​ർ​ത്ത​ക​ളും വ​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ അ​മ്മ​ക്കും സ​മാ​ന സ്വ​ഭാ​വ​മു​ള്ള അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു. അ​ത്ത​രം അ​വ​സ്ഥ​ക്കി​ട​യി​ൽനി​ന്നാ​ണ് അ​ദ്ദേ​ഹം ‘വേ​ട്ട’ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. രാ​ജേ​ഷ് പി​ള്ള ഫി​ലിം​സി​ന്റെ ബാ​ന​റി​ലാ​ണ് വേ​ട്ട പൂ​ർ​ത്തി​യാ​ക്കി​യ​ത്. ​രാ​ജേ​ഷി​ന്റെ മ​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് സി​നി​മ റി​ലീ​സാ​കു​ന്ന​ത്. മ​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ഫി​ലിം ഹൗ​സ് നി​ന്നു​പോ​ക​രു​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് രാ​ജേ​ഷു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രെ​യും ചേ​ർ​ത്ത് ഒ​രു സി​നി​മ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​നെ പി​ന്താ​ങ്ങാ​ൻ ആ​ന്റോ ജോ​സ​ഫ് വ​ന്ന​ത് വ​ലി​യ എ​ന​ർ​ജി​യാ​യി. പൊ​തു​വേ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​ല​ർ​ക്കും തു​ണ​യാ​യി എ​ത്തു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹം.

ഇ​റാ​ഖി​ൽനി​ന്നും തി​രി​ച്ചെ​ത്തി​യ ന​ഴ്സു​മാ​രു​​ടെ ജീ​വി​തം എ​ങ്ങ​നെ​യാ​ണ് ഇ​തി​നോ​ട് ചേ​രു​ന്ന​ത്?

രാ​ജേ​ഷി​ന്റെ പേ​രി​ൽ വരുന്ന സി​നി​മ ഓ​ർ​ത്തി​രി​ക്കാ​വു​ന്ന ഒ​ന്നാ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, അ​ത് മെ​യി​ൻ​ സ്ട്രീം സി​നി​മ​യാ​ക​​ണ​മെ​ന്നും ക​രു​തി. ക​ഥ​ക്കാ​യു​ള്ള റി​സ​ർ​ച്ചു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​റാ​ഖി​ൽനി​ന്നും തി​രി​ച്ചെ​ത്തി​യ ന​ഴ്സു​മാ​രു​​ടെ ക​ഥ സി​നി​മ​യാ​ക്കാ​മെ​ന്ന ചി​ന്ത​യു​ണ്ടാ​കു​ന്ന​ത്. അ​തി​ലു​ൾ​പ്പെ​ട്ട ന​ഴ്സു​മാ​രി​ൽ പ​ല​രെ​യും ഞാനും എഴുത്തുകാരൻ പി.വി. ഷാജികുമാറും നേ​രി​ൽ ക​ണ്ടു. ഇ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​ൽ ഫി​ക്ഷ​ൻ കൂ​ടി​ച്ചേ​ർ​ത്താ​ൽ വ​ലി​യ സി​നി​മ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ‘വി​ശ്വ​രൂ​പ​’ത്തി​ന്റെ കാ​മ​റ ചെ​യ്ത സാ​നു വ​ർ​ഗീ​സു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​വും ഒാകെ പ​റ​ഞ്ഞു. കു​ഞ്ചാ​ക്കോ ബോ​ബ​നും പാ​ർവതി​യു​മെ​ല്ലാം സി​നി​മ​യു​ടെ ഭാ​ഗ​മാ​യി അ​തി​നോ​ട​കം ത​ന്നെ മാ​റി​യി​രു​ന്നു. പ​ക്ഷേ, വി​ചാ​രി​ച്ച​പോ​ലെ സ്ക്രീ​നി​ൽ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ വ​ലി​യ ബ​ജ​റ്റ് വേ​ണം. അ​ങ്ങ​നെ​യാ​ണ് മാ​ർ​ക്ക​റ്റി​ങ് സാ​ധ്യ​തകൂ​ടി മു​ന്നി​ൽ​ക​ണ്ട് ഫ​ഹ​ദി​നെ സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. ഫ​ഹ​ദ് വ​ള​രെ തി​ര​ക്കി​ലു​ള്ള സ​മ​യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്ന ​ൈക്ല​മാ​ക്സ് സീ​നു​ക​ളാ​ണ് ആ​ദ്യം എ​ടു​ത്ത​ത്. കേ​ര​ളം, ഹൈ​ദ​രാ​ബാ​ദ്, ​റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ ഷൂ​ട്ട് ചെ​യ്ത​ത്. 50 ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ‘ടേ​ക്ക് ഓ​ഫി​’ന്റെ ഷൂ​ട്ടി​ങ് നീ​ണ്ട​ത്. പ​ല​ർ​ക്കും അ​ത് അ​ത്ഭു​ത​മാ​യി​രു​ന്നു.

മഹേഷ് നാരയണൻ പാർവതിക്കൊപ്പം ഐ.എഫ്.എഫ്.ഐ വേദിയിൽ
മഹേഷ് നാരയണൻ പാർവതിക്കൊപ്പം ഐ.എഫ്.എഫ്.ഐ വേദിയിൽ

മു​സ്‍ലിം ഭാ​ഷ, വേ​ഷം തു​ട​ങ്ങി​യ​വ​യി​ൽ സ്റ്റീ​രി​യോ​ടൈ​പ്പു​ക​ൾ സി​നി​മ ത​ള്ളി​ക്ക​ള​യു​ന്നു​ണ്ട്. പ​ക്ഷേ, മെ​റീ​ന സ​മീ​റ​യാ​യ​തും ഐ​.എ​​സി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​വും ഉ​ൾ​പ്പെ​ടെ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളു​മാ​യി വ​ലി​യ പൊ​രു​ത്ത​ക്കേ​ടു​ക​ൾ സി​നി​മ​യി​​ലി​​ല്ലേ...

ക​ഥ​യി​ലെ സ​മീ​റ​യും ജീ​വി​ത​ത്തി​ലെ മെ​റീ​ന​യും ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ല. സ​മീ​റ​യെ സി​നി​മ​ക്കുവേ​ണ്ടി സൃ​ഷ്ടി​ച്ച​താ​ണ്. ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ ജേ​ണ​ലി​സ്റ്റ് സു​ഹൃ​ത്തി​ന്റെ അ​നു​ഭ​വവും സ​മീ​റ​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. സ​ത്യ​ത്തി​ൽ യ​ഥാ​ർ​ഥ സം​ഭ​വ​ത്തി​ൽ മു​സ്‍ലിം​ക​ളാ​യ ന​ഴ്സു​മാ​ർ ആരും ഇ​ല്ല. ആ ​വി​മ​ർ​ശ​നം സ​ത്യ​മാ​ണ്. പ​ക്ഷേ, നി​ങ്ങ​ളൊ​രു കാ​ര്യം മ​ന​സ്സി​ലാ​ക്ക​ണം. സി​നി​മ അ​ഡ്ര​സ് ചെ​യ്യു​ന്ന​ത് മു​സ്‍ലിം തീ​വ്ര​വാ​ദ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​തി​നെ കൗ​ണ്ട​ർ ചെ​യ്യാ​നും ആ ​വി​ഭാ​ഗ​ത്തി​ൽ ത​ന്നെ​യു​ള്ള​വ​രെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഏ​തൊ​രു ആ​ശ​യ​ത്തി​ലും വ്യ​ത്യ​സ്ത​മാ​യ വാ​യ​ന​ക​ൾ ഉ​ണ്ടാ​കു​മ​ല്ലോ? അ​തു​കൊ​ണ്ട് കൂ​ടി​യാ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്. അ​ത​ല്ലെ​ങ്കി​ൽ മ​റ്റു​ പ​ല​രീ​തി​യി​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടും. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത് സൗ​ദി അ​റേ​ബ്യ​യി​ൽനി​ന്നാ​ണ്. സൗ​ദി​യി​ൽ ജോ​ലിചെ​യ്യു​ന്ന ഒ​രു​പാ​ട് പേ​ർ വി​ളി​ച്ചി​രു​ന്നു. പ​ല​രും വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. പ്ര​ത്യേ​കി​ച്ചും അ​വി​ടെ സ്വ​ദേ​ശി​വ​ത്കരണം ന​ട​ക്കു​ന്ന കാ​ല​മാ​യ​തി​നാ​ൽ​ത​ന്നെ ആ​ളു​ക​ൾ​ക്ക് പ​ല​ത​രം ആ​ശ​ങ്ക​ക​ളു​ണ്ടാ​യി. സൗ​ദി​യി​ൽനി​ന്നും എ​നി​ക്കെ​തി​രെ ഒ​രുസം​ഘം ഫ​ത്‍വ പു​റ​പ്പെ​ടു​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മി​ഡി​ലീ​സ്റ്റി​ൽ പ​ല​യി​ട​ത്തും സി​നി​മ​ക്ക് സെ​ൻ​സ​ർ ഏ​ർ​പ്പെ​ടു​ത്തി. പ​ല​യി​ട​ത്തും സി​നി​മ അ​വ​സാ​ന നി​മി​ഷം തി​യ​റ്റ​റി​ൽനി​ന്നും പി​ൻ​വ​ലി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പ​ക്ഷേ മി​ഡി​ലീ​സ്റ്റി​ൽനി​ന്നും സി​നി​മ വ​ലി​യ ക​ലക്ഷ​ൻ നേ​ടി​യി​ട്ടു​ണ്ട്.

സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ഒ​രുപാ​ട് ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ൻ.​ഐ.​എ​യി​ൽനി​ന്നും പ​ല ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹാ​യി​ച്ചു. പ​ല​തും പു​റ​ത്തു​പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. സ​ത്യ​ത്തി​ൽ ആ ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഐ​.എ​സി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. യു.​പി​യി​ലെ ക​ല്യാ​ണി​ൽനി​ന്നു​മു​ള്ള ഒ​രാ​ൾമാ​ത്ര​മാ​ണ് ഐ.​​എ​സി​ൽ ചേ​ർ​ന്നു എ​ന്ന് സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നെ ന​ഴ്സു​മാ​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ മൂ​സിലി​ൽ ഇ​വ​ർ ട്രീ​റ്റ് ചെ​യ്ത​വ​രി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. അ​യാ​ൾ മ​ല​യാ​ളം സം​സാ​രി​ച്ചി​രു​ന്നോ എ​ന്ന സം​ശ​യ​വും അ​വ​ർ പ​ങ്കു​വെ​ച്ചു. സം​ശ​യം മാ​ത്ര​മാ​യി​രി​ക്കാം. ഈ ​സം​ഭ​വ​മാ​ണ് സി​നി​മ​യി​ൽ ചേ​ർ​ത്ത​ത്. ഇ​ത് ചേ​ർ​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി. അ​തി​നുശേ​ഷം ത​ന്നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. പ​ക്ഷേ, ആ ​മ​ല​യാ​ളി​യെ കാ​ണി​ക്കു​മ്പോ​ൾ ത​ന്നെ അ​തി​നെ​തി​രെ​യു​ള്ള ഒ​രു കൗ​ണ്ട​ർ പോ​യ​ന്റും സി​നി​മ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. അ​ത് കാ​ണാ​തെ പോ​ക​രു​ത്.

സി​നി​മ​യി​ൽ സൗ​ദി അ​റേ​ബ്യ​യെ​യും ഒ​രു വ്യ​വ​സാ​യിയെയും ബ​ന്ധ​പ്പെ​ടു​ത്തി കാ​ണി​ക്കു​ന്ന സീ​ൻ വ​ലി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു, ആ ​രം​ഗ​ത്തി​ൽ വ​ലി​യ അ​വ്യ​ക്ത​ത​ക​ളു​ണ്ട്?

ന​ഴ്സു​മാ​രു​​ടെ മോ​ച​ന​ത്തി​നാ​യു​ള്ള നെ​ഗോ​സി​യേ​ഷ​ൻ ന​ട​ന്നി​രി​ക്കു​ന്ന​ത് സൗ​ദി അ​റേ​ബ്യ​യി​ലാ​ണ്. അ​ത് ഭ​ര​ണ​ത​ല​ത്തി​ൽ ന​ട​ക്ക​പ്പെ​ട്ട ഒ​ന്ന​ല്ല. ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി അ​തി​ലു​ണ്ട്. അ​ദ്ദേ​ഹ​വു​മാ​യി ഞാ​ൻ സം​സാ​രി​ച്ചി​ട്ടു​മു​ണ്ട്. സി​നി​മ​യു​ടെ ടൈ​റ്റി​ൽ കാ​ർ​ഡി​ൽ എം.​എ. യൂ​സ​ുഫ​ലി​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച​തുകൊ​ണ്ട് പ​ല​രും അ​ദ്ദേ​ഹ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു. അ​ദ്ദേ​ഹ​മ​ല്ല, അ​ത്. ആ ​വ്യ​വ​സാ​യി​യു​ടെ പേ​ര് ഞാ​ൻ പ​റ​യു​ന്നി​ല്ല. അ​ദ്ദേ​ഹം അ​ത് വ​ള​രെ കോ​ൺ​ഫി​ഡൻ​ഷ്യൽ സ്വ​ഭാ​വ​ത്തോ​ടെ ചെ​യ്ത​താ​ണ്.

ന​ഴ്സു​മാ​രു​ടെ മോ​ച​ന​ത്തി​നാ​യി ഭ​ര​ണ​കൂ​ട ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​യി​ല്ല എ​ന്നാ​ണോ..?

ഐ.​എ​സ് പോ​ലു​ള്ള പ്രാ​കൃ​ത സ്വ​ഭാ​വ​മു​ള്ള ഒ​രു സം​ഘ​വു​മാ​യുള്ള ന​യ​ത​ന്ത്ര​ജ്ഞ നീക്കങ്ങ​ൾ എത്രത്തോളം ഫ​ലം കാ​ണു​മെ​ന്ന​ത് ഊ​ഹി​ക്കാ​മ​ല്ലോ. ഭ​ര​ണ​കൂ​ട​ത്തി​ന് അ​പ്പു​റ​ത്ത് ഒ​രു വ്യ​ക്തി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെട​ലു​ക​ൾ അ​തി​ലു​ണ്ട്. ഭ​ര​ണ​കൂ​ട​ത്തി​ൽനി​ന്നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും വി​ദേ​ശകാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും വ​ലി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ​മാ​യി വി​രു​ദ്ധ ചേ​രി​യി​ലാ​യ ഇ​രു​വ​രും ത​മ്മി​ൽ വ​ലി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ ന​ട​ന്നു. പാ​തി​രാ​ത്രി​ക​ളി​ൽ വ​രെ ഇ​വ​ർ ഇ​ട​പെ​ട്ടി​രു​ന്നു.

പാർവതിയും കുഞ്ചാക്കോ ബോബനും ടേക്ക് ഓഫിൽ
പാർവതിയും കുഞ്ചാക്കോ ബോബനും ടേക്ക് ഓഫിൽ

ഇ​ന്ത്യ ഇ​തേസ​മ​യം ന​ട​ത്തി​യ റെ​സ്ക്യൂ മി​ഷ​നു​ക​ളി​ൽ എ​ത്ര​യെ​ണ്ണം ഫ​ല​പ്രാപ്തി​യി​ലെ​ത്തി​യിട്ടു​ണ്ടെന്ന് കൂടി ഓർക്കണം. ആ ​സ​മ​യ​ത്ത് ഐ.​എ​സ് പി​ടി​യി​ലാ​യ പ​ഞ്ചാ​ബി​ക​ൾ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു​വെ​ന്ന് എ​നി​ക്ക് വി​വ​രം കി​ട്ടി​യി​രു​ന്നു. പ​ക്ഷേ, സ​ർ​ക്കാ​ർ ആ ​വി​വ​രം പു​റ​ത്തു​വി​ട്ടി​ല്ല. പ​ല ​ഇ​ല​ക്ഷ​നു​ക​ൾ​ക്കും ശേ​ഷ​മാ​ണ് മ​ര​ണം റി​വീ​ൽ ചെ​യ്ത​ത്. ഈ ​സം​ഭ​വ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന​പ്പു​റ​ത്ത് വ​ലി​യ ഇ​ട​പെ​ട​ൽ ന​ട​ന്നു​വെ​ന്ന​തി​ന്​ തെ​ളി​വ​ല്ലേ ഇ​ത്.

ഇ​റാ​നി​ലെ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല​ട​ക്കം ‘ടേ​ക്ക് ഓ​ഫ്’ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് താ​ങ്ക​ൾ പ​റ​ഞ്ഞി​രു​ന്നു. സ​ത്യ​ത്തി​ൽ ഇ​റാ​ൻ സി​നി​മ​യോ​ട് പോ​സി​റ്റിവ് സ​മീ​പ​നം സ്വീ​ക​രി​ച്ച​ത് അ​വ​രു​ടെ രാ​ഷ്​​ട്രീ​യ ന​യ​ത്തി​ന്റെകൂ​ടി ഭാ​ഗ​മ​ല്ലേ​?

ഒ​രുപ​ക്ഷേ ആ​വാം. സി​നി​മ​യി​ൽ ഇ​സ്‍ലാ​മോ​ഫോ​ബി​യ​യു​ണ്ടെ​ങ്കി​ൽ ഇ​റാ​നി​ലു​ള്ള​വ​ർ അ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല​ല്ലോ എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. നോ​ക്കൂ, ‘ടേ​ക്ക് ഓ​ഫ്’ പൂ​ർ​ണ​മാ​യും യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല. ആ ​ടൈം​ലൈ​ൻ മാ​ത്ര​മാ​ണ് യൂ​സ് ചെ​യ്ത​ത്. എ​നി​ക്ക് പ​റ​യ​ണ​മെ​ന്നു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾകൂ​ടി പ​റ​ഞ്ഞു എ​ന്നേ​യു​ള്ളൂ.

ടേക്ക് ഓഫിൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പാ​ർ​വ​തി ത​ന്നെ സി​നി​മ​യി​ലെ ഇ​സ്​​ലാ​മോഫോ​ബി​യ​യെ പ​രാ​മ​ർ​ശി​ച്ച​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് സാ​ധു​ത ന​ൽ​കി​യോ?

പാ​ർ​വ​തി​ക്കു​ള്ള മ​റു​പ​ടി ഞാ​ൻ പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​ണ്. എ​ക്സ്ട്രീ​മി​സ​ത്തെ ഹി​ന്ദു​വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള​താ​ണെ​ങ്കി​ലും മു​സ്‍ലിം​ക​ൾ​ക്കി​ട​യി​ൽനി​ന്നു​ള്ള​താ​ണെ​ങ്കി​ലും ഞാ​ന​തി​നെ എ​തി​ർ​ക്കു​ന്നു. ഇ​ത് ര​ണ്ടും ഒ​രേ തു​ലാ​സി​ലാ​ണ് ഞാ​ൻ തൂ​ക്കു​ന്ന​ത്. ഒ​ന്ന് മ​റ്റൊ​ന്നി​നെ വ​ള​ർ​ത്തു​ക​യാ​ണ്. ​ഇറാ​ന​ട​ക്ക​മു​ള്ള ഒ​രു​പാ​ട് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ൾ എ​നി​ക്കു​ണ്ട്. ഫി​ലിം മേ​ക്കേ​ഴ്സും സാ​ധാ​ര​ണ​ക്കാ​രും എ​ല്ലാം അ​ട​ക്കം. അ​വ​രാ​രും അ​ങ്ങ​നൊ​രു ഇ​സ്‍ലാ​മോഫോ​ബി​യ​യെ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞ​തേ​യി​ല്ല.

‘മാ​ലി​ക്കും’ സ​മാ​ന​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ടി​ല്ലേ... ബീ​മാ​പ​ള്ളി വെ​ടി​വെ​പ്പി​ൽനി​ന്നും ഒ​രു​പാ​ട് അ​ക​ലെ​യു​ള്ള കാ​ര്യ​ങ്ങ​​ള​ല്ലേ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്...

നി​ങ്ങ​ൾ ബീ​മാ​പ​ള്ളി​യിലെ വെ​ടി​വെ​പ്പി​ലേ​ക്ക് സി​നി​മ​യെ ബ​ന്ധി​പ്പി​ക്കു​മ്പോ​ഴും ഞാ​ൻ അ​ങ്ങ​നെ പ​റ​യു​ന്നി​ല്ല. ബീ​മാ​പ​ള്ളി മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ ഒ​രു​പാ​ട് രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ട്. മാ​റാ​ടും പൂ​ന്തു​റ വെ​ടി​വെ​പ്പും എ​ല്ലാം സി​നി​മ​യി​ലു​ണ്ട്. സി​നി​മ റി​ലീ​സാ​യ സ​മ​യ​ത്ത് ഒ​രു​പാ​ട് ച​ർ​ച്ച​ക​ൾ​ക്ക് എ​ന്നെ വി​ളി​ച്ചി​രു​ന്നു. അ​വ​രോ​ട് ഞാ​ൻ പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ​ക്ക് ബീ​മാ​പ​ള്ളി വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ചാ​ണ് ചോ​ദി​ക്കാ​നു​ള്ള​തെ​ങ്കി​ൽ അ​ന്ന​ത്തെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യ പി​ണ​റാ​യി വി​ജ​യ​നെ​യോ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​യോ വി​ളി​ക്കൂ എ​ന്നാ​ണ്. എ​നി​ക്ക് സം​സാ​രി​ക്കാ​നു​ള്ള​ത് എ​ന്റെ സി​നി​മ​യെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ്.

പ​ക്ഷേ, ബീ​മാ​പ​ള്ളി വെ​ടി​വെ​പ്പി​നോ​ട് സി​നി​മ​ക്ക് വ​ലി​യ സാ​ദൃ​ശ്യ​മു​ണ്ട്. അ​ത് നി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ?

ഒ​രു ക​ലാ​കാ​ര​ൻ ചെ​യ്യു​ന്ന​ത് ചു​റ്റു​പാ​ടി​ൽനി​ന്നും ക​ഥ​യു​ണ്ടാ​ക്കു​ക​യാ​ണ്. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം അ​യാ​ൾ​ക്കു​ണ്ട്. ഞാ​ൻ സ​ത്യ​മാ​ണ് പ​റ​യു​ന്ന​ത് എ​ന്നു​പ​റ​ഞ്ഞ​ല്ല സി​നി​മ ചെ​യ്യു​ന്ന​ത്. എ​ന്താ​യാ​ലും സി​നി​മ വ​ന്ന​പ്പോ​ൾ ജ​ന​ം ബീ​മാ​പ​ള്ളി​യെ​ക്കു​റി​ച്ചും അ​വി​ടെ ന​ട​ന്ന ഒ​രു വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ല്ലോ. അ​തി​ൽ ഞാ​ൻ സ​ന്തോ​ഷി​ക്കു​ന്നു. പി​.ഡി.​പി​യുടെ നേതൃത്വത്തിൽ ബീ​മാ​പ​ള്ളി​യി​ൽ എ​ന്റെ കോ​ലം ക​ത്തി​ച്ചെ​ന്ന് കേ​ട്ടു. ബീ​മാ​പ​ള്ളി​യി​ൽ എ​നി​ക്ക് ഒ​രു​പാ​ട് സുഹൃത്തുക്കളുണ്ട്. അ​വ​രിപ്പോഴും സുഹൃത്തുക്കൾതന്നെയാണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് എം.​എ​ൽ.​എ ഉ​ള്ള മു​സ്‍ലിം പാ​ർ​ട്ടി​യെ സി​നി​മ​യി​ൽ േപ്ല​സ് ചെ​യ്ത​തി​ലും പ്ര​ശ്ന​മി​ല്ലേ? ല​ത്തീ​ൻ കത്തോലിക്ക വി​ഭാ​ഗ​ത്തെ ചി​ത്രീ​ക​രി​ച്ച​തി​ലും പ്ര​ശ്ന​മു​ണ്ടെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്ന​ല്ലോ?

പ​ല​രും അ​ത് മു​സ്‍ലിം​ ലീ​ഗി​ന്റെ പ​ച്ച​ക്കൊ​ടി​യാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ​ലീ​ഗി​ന് മാ​ത്ര​മ​ല്ല​ല്ലോ പ​ച്ച​ക്കൊ​ടി​യു​ള്ള​ത്. സി​നി​മ ന​ട​ക്കു​ന്ന ടൈം ​ലൈ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ബീ​മാ​പ​ള്ളി വെ​ടി​വെ​പ്പ് കാ​ല​ത്ത​ല്ല ന​ട​ക്കു​ന്ന​ത്. പ​ലരീ​തി​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ സി​നി​മ​ക്ക് നേ​രെ വ​ന്നു. പ​ല​രും അ​വ​രു​ടെ വീ​ക്ഷ​ണ​ങ്ങ​ൾ​ക്കനു​സ​രി​ച്ച് എ​ന്നെ ക​മ്മി​യും സം​ഘി​യും സു​ഡാ​പ്പി​യു​മെ​ല്ലാ​മാ​ക്കി. ഞാ​നൊ​രു മ​നു​ഷ്യ​ൻ മാ​ത്ര​മാ​ണ്.

‘മാലിക്’ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിനൊപ്പം

‘മാലിക്’ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിനൊപ്പം

അ​ടി​സ്ഥാ​ന​പ​ര​മാ​യി സി​നി​മ പ​റ​യു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത ത​ന്നെയല്ലേ​?

തീ​ർ​ച്ച​യാ​യും. ആ ​സി​നി​മ​യി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഒ​രു ക​ലാ​പ​വും തു​ട​ങ്ങു​ന്ന​ത് വ​ർ​ഗീ​യ​മാ​യ​ല്ല എ​ന്നാ​ണ്. അ​ങ്ങ​നെ മാറ്റിത്തീർക്കുകയാണ്. ‘മാ​ലി​ക്’ എ​ന്ന​തി​ന് ഉ​ട​മ​സ്ഥ​ൻ എ​ന്ന അ​ർ​ഥം കൂ​ടി​യു​ണ്ട്. ഞാ​ൻ ഭൂ​മി​യു​ടെ ഉടമസ്ഥരെക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഞാ​നും തിരുവനന്തപുരത്തെ തീ​ര​ദേ​ശ​ത്തു​ള്ളവനാണ്. സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ കാ​ണു​ന്ന ദേ​ശ​മാ​ണ​ത്. 1994 മു​ത​ലാ​ണ് തീ​ര​ദേ​ശ​ത്ത് ഒ​രു വ​ലി​യ പ്രൊ​ജ​ക്ട് ആ​രം​ഭി​ക്കു​ന്ന​ത്. സി​നി​മ​യി​ൽ ആ ​പ​ദ്ധ​തി​യു​ടെ വ​ള​ർ​ച്ച ഞാ​ൻ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ ​കോ​ർ​പ​റേ​റ്റ് ഭീ​മ​നെ​ക്കു​റി​ച്ചും തീ​ര​ദേ​ശ​ത്തുനി​ന്നും കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചും ഒ​രു ച​ർ​ച്ച​യു​മി​ല്ല. എ​ല്ലാ ച​ർ​ച്ച​ക​ളും ബീ​മാ​പ​ള്ളി​യി​ലേ​ക്ക് ഒ​തു​ക്കി. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കെ​തി​രെ സം​സാ​രി​ക്കാ​ൻ ആ​രു​മി​ല്ല. ഞാ​ൻ അ​ദാ​നി​യെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. ഒ​രു ചാ​ന​ലും ആ ​വി​ഷ​യം ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. മ​റ​ക്കാ​നു​ള്ള ശേ​ഷി മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ സം​സാ​രി​ച്ച​ത് ഒ​രു ചാ​ന​ൽ ക​ട്ട് ചെ​യ്താ​ണ് സം​പ്രേ​ഷണംചെ​യ്ത​ത്. നി​ങ്ങ​ൾ ഈ ​ബോ​ധ്യ​ത്തോ​ടെ ആ ​സി​നി​മ ഒ​ന്ന​ുകൂ​ടി കാ​ണൂ. പു​തി​യ ഉ​ത്ത​ര​ങ്ങ​ൾ നി​ങ്ങ​ൾക്ക് ല​ഭി​ക്കും. ഈ ​പ​ദ്ധ​തി​യു​ടെ വ​ര​വി​നുശേ​ഷം തീ​ര​ദേ​ശ​ത്ത് ചെ​റു​തും വ​ലു​തു​മാ​യ ഒ​രു​പാ​ട് ക​ലാ​പ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ടി​യ​ിറ​ക്ക​ങ്ങ​ളു​മു​ണ്ടാ​യി.

ക​ലാ​പ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ കോ​ർ​പ​റേ​റ്റു​ക​ളാെ​ണ​ന്നാ​ണോ പ​റ​യു​ന്ന​ത്?

എ​ല്ലാം അ​ങ്ങ​നെ​യാ​ണെ​ന്ന​ല്ല. പ​ക്ഷേ, അ​തു​ണ്ട്. ഗു​ജ​റാ​ത്തിലും ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ലും എ​ല്ലാം കോ​ർ​പ​​റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ട്. ഒ​ഴി​ഞ്ഞു​പോ​കു​ന്ന മ​നു​ഷ്യ​രെയും തീ​ര​ദേ​ശ ജ​ന​ത​യെ​യും ന​മ്മ​ൾ കാ​ണു​​ന്നേ​യി​ല്ല. സൂനാ​മി, ഓ​ഖി... അ​ങ്ങ​നെ പ​ല​പേ​രി​ൽ തീ​ര​ദേ​ശ​ത്തെ പ​ല​രെ​യും നാം ​മാ​റ്റി​യി​ട്ടു​ണ്ട്. അ​വ​ർ​ക്ക് വേ​റെ കോ​ൺ​ക്രീ​റ്റ് കൂ​ടാ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. പ​ക്ഷേ, അ​വി​ട​ങ്ങ​ളി​ൽ അ​വ​രെ​ങ്ങ​നെ ജീ​വി​ക്കു​ന്നു എ​ന്നാ​രെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​റു​ണ്ടോ? ന​മ്മ​ൾ രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി​ക​ളെ​ക്കു​റി​ച്ച് എ​പ്പോ​ഴും സം​സാ​രി​ക്കു​ന്നു. പ​ക്ഷേ, ക​ട​ലും ഒ​രു അ​തി​ർ​ത്തി​യാ​ണെ​ന്ന് നാം ​മ​റ​ക്കു​ന്നു. അ​വി​ടെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്റെ വ​ലി​യ രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ണ്ട്. തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ റെ​സി​സ്റ്റ് ചെ​യ്യു​ന്ന മ​നു​ഷ്യ​രാ​ണ്. ഏ​ത് സ​ർ​ക്കാ​ർ ഭ​രി​ച്ചാ​ലും തീ​ര​ദേ​ശ​ത്തെ മ​നു​ഷ്യ​ർ​ക്ക് ഭ​ര​ണ​കൂ​ട​ത്തി​ൽ വി​ശ്വാ​സ​ക്കു​റ​വു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ടുപോ​ലും എ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​ത്.

‘മാ​ലി​ക്കി​’ലെ നാ​യ​ക​നും സം​ഘ​വും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന സീ​ൻ വി​വാ​ദ​മാ​യ​ല്ലോ? ല​ക്ഷ​ദ്വീ​പി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ വിവാദങ്ങളുണ്ടാക്കുന്ന കാലത്താണ് സിനിമ റിലീസാകുന്നത്...

നി​ർ​ഭാ​ഗ്യ​ക​രം. ല​ക്ഷ​ദ്വീ​പ് വി​വാ​ദം ഒ​ക്കെ വ​രു​ന്ന​തി​ന് ഒരുപാട് മു​ന്നേ​യാ​ണ് ആ ​സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന​തും എ​ഴു​തു​ന്ന​തും. ഈ വിഷയമടക്കം മുൻനിർത്തി എ​ൻ.​എ​സ്. മാ​ധ​വ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സി​നി​മ ഡി​സ്ഹോ​ണ​സ്റ്റാ​ണെ​ന്ന് ട്വീ​റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ഏ​റ്റ​വും സ​മീ​പ​ത്തു​ള്ള സ്ഥ​ലം എ​ന്ന രീ​തി​യി​ലാ​ണ് മി​നി​ക്കോ​യ് ദ്വീ​പ് തി​ര​ഞ്ഞെ​ടു​ത്ത​ത്. മ​റ്റൊ​രു കാ​ര്യം പ​റ​യാ​നു​ള്ള​ത്, ‘മാ​ലി​കി​’ലെ നാ​യ​ക​നെ​ന്ന് വി​ളി​ക്കു​ന്ന സു​ലൈ​മാ​നെ ഞാ​ൻ ​ഒ​രു ക്രി​മി​ന​ലാ​യ​ല്ല അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ലൈ​മാ​ൻ തീ​ര​ദേ​ശ​ത്തെ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന ഒ​രു ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​തി​നി​ധി​യാ​ണ്. സുലൈമാൻ മി​നി​ക്കോ​യിയി​ലേ​ക്ക് പോ​കു​ന്ന​ത് വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ്. ദ്വീ​പി​ലെ ജ​ന​ങ്ങ​ളെ വ​ള​രെ സ്നേ​ഹ​മു​ള്ള​വ​രാ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

‘മാ​ലി​ക്കി​’ൽ ‘നാ​യ​ക​ൻ’ സി​നി​മ​യു​ടെ സ്വാ​ധീ​ന​വു​മു​ണ്ട​ല്ലോ​​?

നാ​യ​ക​നേ​ക്കാ​ൾ ‘ഗോ​ഡ് ഫാ​ദ​ർ’ എ​ല​മെ​ന്റ്സ് ഉ​​െണ്ട​ന്ന് പ​റ​യു​ന്ന​താ​കും ശ​രി. ‘ഗോ​ഡ് ഫാ​ദ​റി’​ൽനി​ന്നും കൊപ്പോള​യി​ൽ നി​ന്നും സ്വാ​ധീ​ന​മു​ൾ​ക്കൊ​ള്ളാ​ത്ത ഏ​ത് മുഖ്യധാര സം​വി​ധാ​യ​ക​രാ​ണു​ള്ള​ത്.

പരിചയിച്ച കാഴ്ചകളിൽനിന്നും ഏറെ വേറിട്ട സിനിമയാണ് ‘സി ​യു സൂ​ൺ’. ഈ ​സിനിമ ലോ​ക്ഡൗ​ൺ കാ​ല​ത്ത് രൂ​പ​പ്പെ​ട്ടതാ​ണോ..?

ഒ​രി​ക്ക​ലുമ​ല്ല. അ​ഡ​യാ​റി​ലെ സ​ഹ​പാ​ഠി​ക​ൾ അ​ൽ​ജ​സീ​റ​യി​ലു​ണ്ട്. അ​വ​ർ എ​നി​ക്ക് ഒ​രു​പാ​ട് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്. ‘ടേക്ക് ഓഫി’ന്റെ റിസർച്ചിനൊക്കെ അത് നന്നായി ഉപകാരപ്പെട്ടു. അ​വ​ര​യ​ച്ചു​ത​ന്ന ഹ്യൂ​മ​ൻ ട്രാ​ഫി​ക്കിൽ അകപ്പെട്ട ഒ​രു സ്ത്രീ​യു​ടെ വിഡിയോയിൽനിന്നാണ് കഥ കിട്ടുന്നത്. വെ​ർ​ട്ടി​ക്ക​ൽ ഫോ​മി​ൽ അ​ടു​ത്തു​വെ​ച്ച് ഭീ​തി​യോ​ടെ സ്വ​യം എ​ടു​ത്ത ആ ​വി​ഡി​യോ മ​ന​സ്സി​ൽ ത​റ​ക്കു​ന്ന​താ​യി​രു​ന്നു. ആ ​വി​ഡി​യോ ഫ​ഹ​ദും ക​ണ്ടി​രു​ന്നു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ഫ​ഹ​ദാ​ണ് അ​തൊ​രു സി​നി​മ​യാ​ക്കാ​നു​ള്ള ഇ​നി​ഷ്യേ​റ്റിവ് എ​ടു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽനി​ന്നും ആ​ദ്യ​മാ​യി ഒ.​ടി.​ടി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച സി​നി​മ​യാ​ണ് ഇ​ത്. അ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വി​ല​ക്കും കി​ട്ടി.

‘മലയൻ കുഞ്ഞ്’ ലൊക്കേഷനിൽ

‘മലയൻ കുഞ്ഞ്’ ലൊക്കേഷനിൽ

ജാ​തി​ഹിം​സ​ക​ളെ ​തു​റ​ന്നു​കാ​ണി​ക്കു​ന്ന ധാ​രാ​ളം സി​നി​മ​ക​ൾ ത​മി​ഴി​ൽനി​ന്നും പി​റ​ക്കു​ന്നു. ഒ​രു ‘പ​രി​യേ​റും പെ​രു​മാ​ളോ’ ‘അ​സു​ര​നോ’ മ​ല​യാ​ള​ത്തി​ലു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചി​രു​ന്നു. താ​ങ്ക​ൾ എ​ഴു​തി​യ ‘മ​ല​യ​ൻ കു​ഞ്ഞ്’ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് ജാ​തി​യെ​യാ​ണ​ല്ലോ..?

പ​ക്ഷേ, പ​ല​രും ആ ​സി​നി​മ അ​ഡ്ര​സ് ചെ​യ്യു​ന്ന​ത് ജാ​തി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല. ‘മ​ല​യ​ൻ​ കു​ഞ്ഞി’നെ ‘Mountain Child’ എ​ന്നുവ​രെ ക​രു​തി​യ​വ​രു​ണ്ട്. സം​വി​ധാ​യ​കനാ​യ സ​ജി​യും ഈ ​വി​ഷ​യം ഏ​റ്റെ​ടു​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ചു. യഥാർഥത്തിൽ ആ ​കു​ട്ടി​യാ​ണ്​ സി​നി​മ​യി​ലെ നാ​യ​ക​ൻ. കു​ട്ടി​യു​ടെ ജാ​തി​യാ​ണ് ഫ​ഹ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്റെ പ്ര​ശ്നം. കു​ട്ടി​യു​ടെ ക​ര​ച്ചി​ല​ല്ല, കു​ട്ടി​യു​ടെ ജാ​തി​യാ​ണ് അ​വ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത്. ആ ​പ​ടം ആ ​രീ​തി​യി​ൽ അ​ന​ലൈ​സ് ചെ​യ്യ​പ്പെ​ട്ടോ എ​ന്ന് സം​ശ​യ​മാ​ണ്.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തിവി​വേ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. സു​ഹൃ​ത്തി​നു​ണ്ടാ​യ ജാ​തി​വി​വേ​ച​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു?

അ​തെ. ആ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരുപാട് പേരെ എനിക്ക് പരിചയമുണ്ട്. മ​നു​ഷ്യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം എ​ന്ന നി​ല​യി​ൽ ത​ന്നെ​യാ​ണ് അ​തി​ന്റെ ഭാ​ഗ​മാ​യ​ത്. ഫി​ലിം മേ​ക്ക​ർ ഒ​രു മ​നു​ഷ്യ​ൻ ത​ന്നെ​യാ​ണ്.

താ​ങ്ക​ളു​ടെ സി​നി​മ​ക​ളി​ൽ ചി​രി​ക്കു​ന്ന മു​ഖ​ങ്ങ​​ളെ കാ​ണാ​നേ​യി​ല്ല​ല്ലോ... എ​ല്ലാ​വ​രും വി​ഷാ​ദ​മു​ഖ​മു​ള്ള​വ​ർ..?

ശ​രി​യാ​ണ്. ചി​ല​ർ​ക്ക് അ​തു​കൊ​ണ്ട് എ​ന്റെ സി​നി​മ​ക​ളോ​ട് വി​ര​ക്തി​യു​ണ്ട്. എട്ടു വ​യ​സ്സു​ള്ള എ​ന്റെ മ​ക​ൾ ത​ന്നെ എ​ന്നോ​ട് ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന ഒ​രു സി​നി​മ ചെ​യ്തൂ​ടെ​യെ​ന്ന്. ല​വ്സ്റ്റോ​റി​യൊ​ക്കെ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം എ​നി​ക്കു​മു​ണ്ട്. ‘മാ​ലി​കി​’ൽ ല​വ്സീ​നൊ​ക്കെ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

‘അ​റി​യി​പ്പ്’ ഫെ​സ്റ്റി​വ​ലു​ക​ൾ​ക്കുവേ​ണ്ടി നി​ർ​മി​ച്ച​താ​ണോ? താങ്കളുടെ മറ്റു സിനിമകളിൽനിന്നും വേ​റി​ട്ടരീ​തി​യി​ലു​ള്ള വ്യാ​ക​ര​ണ​മാ​ണ് സി​നി​മ​ക്കു​ള്ള​ത്. സാ​മാ​ന്യ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സി​നി​മ​യും സം​സ്ഥാ​ന അ​വാ​ർ​ഡും അ​ത്ര ദ​ഹി​ച്ചി​ട്ടി​ല്ല​ല്ലോ?

ഏ​റെ​ക്കാ​ല​ത്തി​നുശേ​ഷം മ​ല​യാ​ള​ത്തി​ൽനി​ന്നും ഏ​റ്റ​വു​മ​ധി​കം ഫെ​സ്റ്റി​വ​ലു​ക​ൾ ക​വ​ർചെ​യ്ത​ സി​നി​മ​യാ​ണ് ‘അ​റി​യി​പ്പ്’. ഇ​റ്റ​ലി​യി​ലെ ലൊ​കാ​ർ​ണോ ഫെ​സ്റ്റി​വ​ൽ, ബു​സാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ, ബി.എഫ്​.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, മൊ​റോ​ക്കോ​യി​ലെ മാ​രാ​ക്കി​ഷ് ഫി​ലിം ഫെ​സ്റ്റി​വ​ൽ എ​ന്നി​വ​യി​ലെ​ല്ലാം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് സി​നി​മ നേ​ടി​യ​ത്. യൂ​റോ​പ്പി​ലു​ം തെ​ക്കേ അ​മേ​രി​ക്ക​യിലു​മൊക്കെയുള്ള ഒ​രുപാ​ട് മ​നു​ഷ്യ​ർ സി​നി​മ​യെ​ക്കു​റി​ച്ച് ന​ല്ല​ത് പ​റ​ഞ്ഞു. ഇ​റാ​നി​ൽനി​ന്നു​ള്ള അ​സ്ഗ​ർ ഫ​ർ​ഗാ​ദി ഞാ​ൻ ഏ​റ്റ​വു​മ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന ഫി​ലിം​മേ​ക്ക​റാ​ണ്. മാ​രാ​ക്കി​ഷി​ൽ വെ​ച്ച് അ​ദ്ദേ​ഹം എ​ന്നെ മീ​റ്റ് ചെ​യ്ത​തും പ​രി​ച​യ​പ്പെ​ട്ട​തും ‘അ​റി​യി​പ്പ്’ ക​ണ്ടി​ട്ടാ​ണ്. അ​ദ്ദേ​ഹ​ത്തെ എ​ന്റെ മ​റ്റു​ സി​നി​മ​ക​ൾ കാ​ണി​ക്കാ​ൻ ച​ളി​പ്പു​ണ്ട് എ​ന്ന​താ​ണ് സ​ത്യം. എ​ന്റെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ ‘അ​റി​യി​പ്പാ’​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ഒരുപാട് പേർ ആ ​സി​നി​മ വേ​ണ്ടവി​ധം ഉ​ൾ​കൊ​ണ്ടി​ല്ല. ഞാ​ൻ കൈ​വി​ട്ടു​പോ​യെന്നൊ​ക്കെ​യാ​ണ് പ​റ​ഞ്ഞ​ത്.

സ്പൂ​ൺ ഫീ​ഡി​ങ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ, സി​നി​മ മി​നി​മ​ലി​സ്റ്റ് അ​പ്രോ​ച്ചാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്?

അ​തെ. ന​മ്മു​ടെ നി​രൂ​പ​ക​ർ​ക്ക​ട​ക്കം സ്പൂ​ൺ ഫീ​ഡി​ങ് വേ​ണമെന്ന് തോന്നുന്നു. എ​ല്ലാ​വ​രും അ​വ​രു​ടെ പേ​ഴ്സ​ന​ൽ തോ​ട്ട്സാ​ണ് റി​വ്യൂ എ​ന്ന പേ​രി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്. അ​വ​ർ​ക്ക് അ​വ​രെ ഉ​​ത്തേ​ജി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ വേ​ണം. ഇ​തു​പോ​ലു​ള്ള എ​രി​വും രു​ചി​യു​മി​ല്ലാ​ത്ത ഭ​ക്ഷ​ണം ദ​ഹി​ക്കി​ല്ല. ന​മ്മു​ടെ ആ​ളു​ക​ളും കു​റ​ച്ചു​ക​ഴി​ഞ്ഞാ​ൽ ഈ ​സി​നി​മ സ്വീ​ക​രി​ക്കു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്. പാ​ട്രി​യാ​ർ​ക്കി, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ജെ​ൻ​ഡ​ർ വി​വേ​ച​ന​ങ്ങ​ൾ, മ​ല​യാ​ളി​ക​ളു​ടെ കാ​ണാ​ത്ത കു​ടി​യേ​റ്റ​ങ്ങ​ൾ ഇ​ങ്ങ​നെ എ​ത്ര​യോ വി​ഷ​യ​ങ്ങ​ൾ പ​ല ലെ​യ​റു​ക​ളാ​യി ഈ ​സി​നി​മ​യി​ലു​ണ്ട്. പു​റ​ത്തു​ള്ള മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​രീ​തി​യി​​ൽ സി​നി​മ​യെ വി​ല​യി​രു​ത്തി​യ​ത്. സി​നി​മ​യി​ലെ ആ​ദ്യ സീ​ൻ കാ​ണി​ക്കു​ന്ന​ത് വ​നി​ത ജോ​ലി​ക്കാ​രു​ടെ മെ​ൻ​സ്ട്ര​ൽ പാ​ഡ് ചെ​ക്ക് ചെ​യ്യു​ന്ന​താ​ണ്. അ​തൊ​ന്നും പ​ല​ർ​ക്കും മ​ന​സ്സി​ലാ​യി​ട്ടി​ല്ല. സി​നി​മ മി​നി​മ​ലി​സ്റ്റി​ക് ആ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന ആ ​ഫാ​ക്ട​റി ത​ന്നെ ഒ​രു സെ​റ്റാ​ണ്. അ​തും ഡ​ൽ​ഹി​യി​ൽ. ഊ​ഹി​ക്കാ​മ​ല്ലോ...

മലയാളി പ്രേക്ഷകർ ‘അറിയിപ്പി’നെ ഉൾ​ക്കൊള്ളാത്തതിൽ വലിയ പ്രതിഷേധമുണ്ടെന്ന് തോന്നുന്നു?

മലയാളികളെ മൊത്തമായാണ് പറയുന്നത് എന്നു കരുതരുത്. ‘അറിയി​പ്പി’നെ ശരിയായി ഉൾക്കൊണ്ട ഒരുപാട് പേരുണ്ട്. ഞാൻ പറയുന്നത് സ്വന്തം അഭിപ്രായത്തിനെ നിരൂപണമാക്കുന്ന സോകോൾഡ് നിരൂപകരെയാണ്. എന്നോട് പലരും ചോദിക്കുന്നത് ‘ടേക്ക് ഓഫ്’ പോലൊരു സിനിമ എപ്പോഴാണ് ചെയ്യുക എന്നാണ്. അതല്ലെങ്കിൽ ‘മാലിക്’ പോലെ ഒന്ന്. ഒരു ഫിലിം മേക്കർ പലതരം സിനിമകൾ ചെയ്യുമല്ലോ. ഒരു മാധ്യമപ്രവർത്തകനായ നിങ്ങൾ പല വിഷയങ്ങൾ കൈകാര്യം ചെയ്യില്ലേ? ഒരു വിഷയത്തിൽ മാത്രം ഒതുങ്ങണമെന്ന് പറയാൻ കഴിയില്ലല്ലോ... അതുപോലെ ഒാരോ ഫിലിം മേക്കർക്കും സ്വാതന്ത്ര്യമുണ്ട്. ഒരാളെ എൻഗേജ് ചെയ്യിക്കാത്തതു കൊണ്ടുമാത്രം ആ സിനിമ മോശമാണെന്ന് പറയാൻ പാടില്ല.

‘അറിയിപ്പ്’ - ഒരു ലൊക്കേഷൻ ചിത്രം

‘അറിയിപ്പ്’ - ഒരു ലൊക്കേഷൻ ചിത്രം

നമ്മുടെ നിരൂപകരെന്ന് പറയുന്നവരടക്കം ചെയ്യുന്നത് യഥാർഥ ഫിലിം റിവ്യൂ ആണോ? അവരുടെ നിരൂപണങ്ങൾ രാഷ്ട്രീയമായ കീറിമുറിക്കലുകളിൽ ഒതുങ്ങുന്നുണ്ടോ?

ഒരു ഫിലിം ക്രിട്ടിക് എന്നു വിളിക്കാവുന്ന എത്ര നിരൂപകർ നമുക്കുണ്ട്? വളരെ കുറച്ചുപേർ മാത്രം. സൂക്ഷ്മ രാഷ്ട്രീയത്തിൽ ഒതുങ്ങുന്ന നിരൂപണങ്ങൾ സോഷ്യൽ മീഡിയയു​െട വരവോടെയാണ് സജീവമാകുന്നത്. സോഷ്യൽ മീഡിയയുടെ വരവോടെയാണ് അതിവായനകൾ തുടങ്ങിയത്. അവ ഞാൻ കാര്യമാക്കുന്നില്ല. എന്നോട് എം.ടി സർ പറഞ്ഞിട്ടുണ്ട്, ഇപ്പോഴാണ് നിർമാല്യം പുറത്തിറങ്ങുന്നതെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന്. ‘മാലികു’മായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളവേ പത്മരാജൻ സാറിന്റെ മകൻ അനന്തപത്മനാഭൻ വിളിച്ചിരുന്നു. ‘അരപ്പട്ട കെട്ടിയ ഗ്രാമം’ പുറത്തിറങ്ങിയ സമയത്ത് വീടിന് നേരെ കല്ലേറ് വരെ നടന്നിരുന്നുവെന്ന് പറഞ്ഞു. ഇതെല്ലാം എല്ലാകാലങ്ങളിലുമുണ്ട്.

പല രീതിയിലുള്ള വിമർശനങ്ങൾ വരുമ്പോൾ ചില സീനുകൾ വേണ്ടായിരുന്നു എന്ന് തോന്നാറുണ്ടോ?

അങ്ങനെ ചിന്തിച്ചാൽ അത് ആ കലാകാരന്റെ തകർച്ചയാണ്. ഒരു ഫിലിം മേക്കറെയും കഥാകാരനെയുമൊന്നും ബാലൻസ്ഡ് ത്രാസിൽ വെക്കാൻ കഴിയില്ല. എല്ലാ സ്വാതന്ത്ര്യ വും അവർക്കുണ്ടാകണം. ​സമൂഹത്തിന്റെ റിഫ്ലക്ഷനാണ് സിനിമയെങ്കിൽ അതിൽ എല്ലാ വശങ്ങളും ഉണ്ടാകണം. പക്ഷേ ചില പ്രാഥമിക ബോധ്യങ്ങൾ ഫിലിം മേക്കർക്ക് വേണം. ഗ്ലോറിഫൈ ചെയ്യുന്നത് എന്തിനെയാണെന്ന കാര്യം ചിന്തിക്കണം.

ക​മ​ൽ​ഹാ​സ​നു​മാ​യി ഒ​രു സി​നി​മ വ​രു​ന്നെ​ന്ന വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്ന​ല്ലോ..?

അ​ത് ക​മ​ൽ​ സാറിന്റെ ഒ​രു സി​നി​മ​യു​ടെ സീ​ക്വ​ൽ ആ​യി​ട്ടാ​ണ് പ്ലാ​ൻ ചെ​യ്ത​ത്. അദ്ദേഹം തന്നെയാണ് തിരക്കഥ എഴുതുന്നത്. ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ ചെ​യ്യു​ന്നി​ല്ല. അ​ദ്ദേ​ഹം കമ്മിറ്റ് ചെയ്ത സി​നി​മ​ക​ളുടെ തി​ര​ക്കി​ലാ​ണ്. അത് ഒ​രു സ​മാ​ന്ത​ര സി​നി​മ​യൊന്നുമല്ല. മ​ല​യാ​ള​ത്തി​ൽ ഒ​രു പു​തി​യ സി​നി​മ എ​ഴു​തു​ന്നു​ണ്ട്. വൈ​കാ​തെ വി​വ​ര​ങ്ങ​ൾ പ​റ​യാം.

News Summary - mahesh narayanan interview