
ജൂണ്‍ 13ന് പാരിസിനടുത്ത് ഒരു മരണം നടന്നു. അതിനെപറ്റി പറയാവുന്ന ഏറ്റവും വലിയ വാര്‍ത്ത, നമ്മുടെ പത്രങ്ങള്‍ക്കത് വാര്‍ത്തയേ ആയില്ല എന്നാണ്.
ആധുനിക ഫ്രഞ്ച് ദാര്‍ശനികരില്‍ ഏറ്റവും പ്രമുഖന്‍ എന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ടയാളാണ് മരിച്ചത്. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ളവത്തില്‍നിന്ന് പ്രചോദനം നേടി. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതാവായി. ജര്‍മനിയില്‍ നാസിസത്തിന്‍െറ വളര്‍ച്ചയും പിന്നീട് ഇസ്രായേല്‍ കേന്ദ്രീകരിച്ച് സയണിസത്തിന്‍െറ വളര്‍ച്ചയും അദ്ദേഹത്തെ ദു$ഖിപ്പിച്ചു. ജനിച്ചത് കത്തോലിക്കാ കുടുംബത്തില്‍. മാതാപിതാക്കള്‍ നിരീശ്വരവാദികളായിരുന്നു. പക്ഷേ, ഇദ്ദേഹം 14ാം വയസ്സില്‍ പ്രൊട്ടസ്റ്റന്‍റ് മതം സ്വീകരിച്ചു. കത്തോലിക്കാ പുരോഹിതന്‍ ആബെ പിയറിയുമായി ഉറ്റ സൗഹൃദം സ്ഥാപിച്ചു. സ്റ്റാലിനിസ്റ്റ് ക്രൂരതകള്‍ ക്രൂഷ്ചേവിന്‍െറ കാലത്ത് പുറത്തറിഞ്ഞതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിവിട്ടു. അല്‍ത്തൂസര്‍, ഫൂക്കോ തുടങ്ങിയ തത്ത്വചിന്തകരുമായി അടുപ്പത്തിലായിരുന്നു. ഫ്രഞ്ച് പാര്‍ലമെന്‍റംഗമായി. പരിസ്ഥിതിവാദം, വിമോചന ദൈവശാസ്ത്രം തുടങ്ങിയ ആദര്‍ശങ്ങളുടെ അനുയായിയായി. പിന്നെ ഇസ്ലാം സ്വീകരിച്ചു. ഫ്രഞ്ച് വിമോചനപോരാളിയായിരുന്നു; യുദ്ധത്തടവുകാരനായി അല്‍ജീരിയയില്‍ ജയിലിലടയ്ക്കപ്പെട്ടു. ശ്രദ്ധേയമായ 70 ഗ്രന്ഥങ്ങളെഴുതി. ചിലത് വലിയ വിവാദമുയര്‍ത്തി. പുസ്തകമെഴുതിയതിന് ശിക്ഷിക്കപ്പെട്ടു.
പേര് റജാ (മുമ്പത്തെ പേര് റോജര്‍) ഗരോഡി, 99 വയസ്സാകാന്‍ ഒരുമാസംകൂടി ബാക്കിയിരിക്കെയാണ് മരണം. ഗരോഡി ഏതാനും വര്‍ഷമായി പ്രായാധിക്യത്തിന്‍െറ അവശതകളിലാണ്. എങ്കിലും ഒരുകാലത്ത് യൂറോപ്പില്‍ ഏറ്റവും ഉന്നതനായ ബുദ്ധിജീവിയായി അറിയപ്പെട്ട അദ്ദേഹം മരിച്ചത് പത്രങ്ങള്‍ അറിഞ്ഞില്ല. അപ്രധാനമാണ് വാര്‍ത്തയെന്ന് മുന്‍കൂട്ടി തീരുമാനിച്ചപോലെ.
മരണം ഫ്രഞ്ച് മാധ്യമങ്ങളില്‍ വരുന്നത് 15നാണ്. മലയാളത്തിലെ രണ്ടോ മൂന്നോ പത്രങ്ങളില്‍ ഇത് വന്നു. അന്താരാഷ്ട്ര വാര്‍ത്തകള്‍ ഏറ്റവും കൂടുതലും നന്നായും കൊടുക്കുന്ന ഹിന്ദുവില്‍വരെ ഗരോഡിയുടെ ചരമ വാര്‍ത്ത കണ്ടില്ല.
എന്തുകൊണ്ട് ഈ അവഗണന? വാര്‍ത്താ ഏജന്‍സികളുടെ (അപ്രധാന) റിപ്പോര്‍ട്ടുകളുടെ തുടക്കം ഒരു സൂചനയാവാം. എ.പി റിപ്പോര്‍ട്ട് തുടങ്ങുന്നതിങ്ങനെ:
‘‘രണ്ടാം ലോകയുദ്ധകാലത്ത് നാസികള്‍ ജൂതന്മാരെ ഗ്യാസ് ചേംബറിലിട്ട് കൊന്നിട്ടില്ളെന്ന് വാദമുയര്‍ത്തുംവരെ ഫ്രഞ്ച് ബുദ്ധിജീവി സമൂഹത്തിന് പ്രിയങ്കരനും കമ്യൂണിസ്റ്റുമായിരുന്ന റോജര്‍ ഗരോഡി 98ാം വയസ്സില്‍ അന്തരിച്ചു...’’ ഗരോഡിയെ പുച്ഛിക്കുന്ന ജൂതസംഘടനാ നേതാവിന്‍െറ വാക്കുകളുദ്ധരിച്ചാണ് വാര്‍ത്ത അവസാനിക്കുന്നത്.
എ.എഫ്.പി റിപ്പോര്‍ട്ടും സമാനമാണ്. ‘‘...ഗ്യാസ് ചേംബറിലിട്ട് കൊന്നിട്ടില്ളെന്ന് വാദിച്ച ഫ്രഞ്ച് കമ്യൂണിസ്റ്റ് ബുദ്ധിജീവി റോജര്‍ ഗരോഡി അന്തരിച്ചു.’’
നാസികള്‍ ജൂതന്മാരെ കൂട്ടക്കൊലചെയ്ത (‘‘ഹോളോകോസ്റ്റ്’’) സംഭവം നിഷേധിച്ചു എന്നതാണത്രെ ഗരോഡിയുടെ വിശേഷണം. അതിന്‍െറ പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു. അദ്ദേഹത്തിന്‍െറ പുസ്തകം പലരാജ്യങ്ങളിലും നിരോധിച്ചു. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിക്കുകയോ സ്ഥാപിക്കുകയോ ചെയ്യേണ്ട ഒരു വിഷയം ചര്‍ച്ചചെയ്യാനോ പരാമര്‍ശിക്കാന്‍പോലുമോ പാടില്ല എന്ന നിലപാട് ഇസ്രായേല്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്കു പുറമെ മറ്റുപലരും എടുത്തിട്ടുണ്ട്. ആസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹോളോകോസ്റ്റ് നിഷേധം നിയമവിരുദ്ധമാണ്. യൂറോപ്യന്‍ യൂനിയന്‍ അതിന്‍െറ അംഗരാജ്യങ്ങളോട് ഇത്തരം നിരോധം ശിപാര്‍ശചെയ്തിട്ടുമുണ്ട്.
ദൈവനിഷേധമാവാം; ഹോളോകോസ്റ്റ് നിഷേധം പാടില്ല-ഇതാണ് നിലപാട്. ദൈവമായാലും ഹോളോകോസ്റ്റായാലും യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കാനുള്ള അവകാശം മനുഷ്യനുണ്ടാവേണ്ടതല്ളേ?
നാസികള്‍ ജൂതരെ വംശീയമായി കൂട്ടക്കൊലചെയ്തു എന്ന വാദം ഇസ്രായേല്‍ രാഷ്ട്രസംസ്ഥാപനത്തിന്‍െറ വൈകാരിക അടിത്തറകളിലൊന്നാണ്. അതുകൊണ്ടുതന്നെ അത് നിഷേധിക്കുകയെന്നാല്‍ ഇസ്രായേലിന്‍െറ അടിത്തറ ഇളക്കുക എന്നാണ് സയണിസ്റ്റുകള്‍ സ്വാഭാവികമായും മനസ്സിലാക്കുന്നത്. അതുകൊണ്ട്, ‘‘ഹോളോകോസ്റ്റ്’’ എക്കാലത്തേക്കും തീര്‍ച്ചപ്പെട്ട മതവിശ്വാസമായി അവര്‍ കൊണ്ടുനടക്കുന്നു. അത് പരിശോധി ക്കാനുള്ള അവകാശം ആര്‍ക്കുമില്ല! ഗരോഡി വാസ്തവത്തില്‍ കൂട്ടക്കൊല പാടെ നിഷേധിച്ചിട്ടില്ല. ഹിറ്റ്ലറുടെ നാ സിക്കൂട്ടം കോടിക്കണക്കിന് മനുഷ്യരെ
കൂട്ടക്കൊലചെയ്തിട്ടുണ്ട്. അതില്‍ സ്ലാ
വുകളും റഷ്യക്കാരും പോളണ്ടുകാരും ജൂതന്മാരുമൊക്കെ ഉണ്ട്. ഇക്കൂട്ടത്തില്‍ ജൂതന്മാരെ കൊന്നതുമാത്രം വിഷയമാ
ക്കി, അതിന് മതവിശ്വാസപരമായ
‘‘ഹോളോകോസ്റ്റ്’’ എന്ന പദം ചാര്‍
ത്തിക്കൊടുത്ത്, ഈ മിഥ്യയുടെ പുറത്ത് ഇസ്രായേല്‍ സ്ഥാപിച്ചതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ സ്ഥാപിച്ച ഇസ്രായേല്‍ തന്നെ വംശീയ കൂട്ടക്കൊലകള്‍ നടത്തുന്നത് ലോകമാധ്യമങ്ങള്‍ കാണാതെപോകുന്നതിനെയും ഗരോഡി വിമര്‍ശിച്ചിരുന്നു.
ഗരോഡിയുടെ വിയോഗവും പലരും കാണാതെപോയി. കണ്ടവര്‍പോലും, ഒരുകാലത്ത് സമുന്നത ദാര്‍ശനികനായിരുന്നശേഷം ഹോളോകോസ്റ്റ് നിഷേധിയായി അദ്ദേഹം ‘‘തരംതാണ’’തിനെപ്പറ്റിയാണ് പറയുന്നത്. ആഗോള മാധ്യമങ്ങളുടെ കാഴ്ചയെയും കാഴ്ചയില്ലായ്മയെയും കുറിച്ച് വളരെയേറെ പറഞ്ഞുതരുന്നുണ്ട് ഗരോഡിയുടെ നിര്യാണവാര്‍ത്ത.
അക്കാര്യം പറയരുത്
‘‘മാധ്യമ സ്വാതന്ത്ര്യം എത്രത്തോളമാവാം? എത്രയുമാവാം, പക്ഷേ, ‘‘ഹോളോകോസ്റ്റ്’’ നടന്നില്ളെന്നോ അത് വല്ലാതെ ഊതിപെരുപ്പിച്ചതാണെന്നോ പറഞ്ഞുപോകരുത്. ഈ പാഠം മാധ്യമലോകത്തിന് 1995ല്‍ കിട്ടിക്കഴിഞ്ഞതാണ്.
ഹോളോകോസ്റ്റിന്‍െറ വ്യാപ്തി പറഞ്ഞത്രയില്ളെന്നും ജൂതരെമാത്രം തിരഞ്ഞുകൊന്നു എന്നത് കെട്ടുകഥയാണെന്നും ചില ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ക്ക് (ക്രിസ്റ്റഫര്‍സന്‍െറ ‘ഓഷ് വിറ്റ്സ് നുണ’ ഉദാഹരണം) വിലക്കുള്ളതിനാല്‍ ഈ ആശയം വ്യാപകമായി പ്രചരിക്കാതെയും പരിശോധിക്കപ്പെടാതെയും പോകുന്നു.
‘‘നാസി ഗ്യാസ് ചേംബറുകള്‍’’ എന്ന ഒന്ന് ഉണ്ടായിട്ടേ ഇല്ളെന്ന് വസ്തുതാപരമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ജപ്പാനിലെ ഡോക്ടര്‍ മസനോറി നിഷിയോക 1995 ഫെബ്രുവരിയില്‍ അവിടത്തെ മാര്‍കോപോളോ മാസികക്ക് സമര്‍പ്പിച്ചു. എഡിറ്റര്‍ കസുയോഷി ഹനഡക്ക് അത് നന്നേ ബോധിച്ചു; മാസികയില്‍ അത് പ്രകാശിതമായി. ഇസ്രായേലി സര്‍ക്കാര്‍ മുതല്‍ ജപ്പാനിലെ ജൂത ഗ്രൂപ്പുകള്‍വരെ പ്രതിഷേധവുമായി ഇറങ്ങി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുപുറമെ, സാമ്പത്തികമായി ശ്വാസംമുട്ടിക്കാനും അവര്‍ മുതിര്‍ന്നു. ഫോക്സ്വാഗന്‍ (ജര്‍മനി), കാര്‍തിയര്‍ (ഫ്രാന്‍സ്), മിത്സുബിഷി (ജപ്പാന്‍) തുടങ്ങി അനേകം വന്‍ കമ്പനികള്‍ മാസികക്കുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ പത്ര ഉടമ ബുംഗയ് ഷിന്‍ജു പത്രാധിപരെ പിരിച്ചുവിട്ടു. രണ്ടരലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്ന മാസിക അടച്ചുപൂട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ അപ്പോസ്തലന്മാര്‍ ഒന്ന് ഓരിയിട്ടുപോലുമില്ല.
മാധ്യമലോകത്തെ കുത്തകവത്കരണത്തെപ്പറ്റി കഴിഞ്ഞാഴ്ച ഈ പംക്തിയില്‍ എഴുതിയിരുന്നു. ഇവിടത്തെ വംശീയ വിവേചനവും അത്രതന്നെ ഭയാനകമാണ്.
യു.എസ് പത്രങ്ങളിലെയും വാര്‍ത്താ ഏജന്‍സികളിലെയും ഉന്നതര്‍ക്ക് ഇസ്രായേലും സയണിസ്റ്റ് ലോബിയുമായുള്ള ബന്ധങ്ങളെപ്പറ്റി നിരീക്ഷകര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇഫ് അമേരിക്കന്‍സ് ന്യൂ എന്ന വെബ്സൈറ്റിന്‍െറ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അലീസന്‍ വെയര്‍ ഇത്തരം മാധ്യമപ്രവര്‍ത്തകരുടെ ഒരുപട്ടിക 2010ല്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
മാധ്യമരംഗത്തെ വൈജാത്യമില്ലായ്മ വാര്‍ത്തകളെയും വിവരവിനിമയത്തെയും വല്ലാതെ വികൃതമാക്കുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷവേട്ടയുടെയും ദലിത്വേട്ടയുടെയും ഒരുവശം മാധ്യമമേഖലയിലെ വംശീയ/ വര്‍ഗീയ ആധിപത്യമാണ്.
വീണ്ടും അടിയന്തരാവസ്ഥ
ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നാട്ടില്‍ ഉണ്ടായിവന്നിരിക്കുന്നു. 1975ലെ അടിയന്തരാവസ്ഥയില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുവീണു. വിയോജിപ്പുകള്‍ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെട്ടു.
ഇന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥ
ഇല്ല. പക്ഷേ, അക്കാലത്തെ അത്യാചാര
ങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു. ഇതിനെ
തിരെ മാധ്യമ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. fabricated.in എന്ന സൈറ്റില്‍വന്ന കുറിപ്പില്‍ നിന്ന്:
നിശ്ശബ്ദമായ അടിയന്തരാവസ്ഥ ജനാധിപത്യപരമായ വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും നിയന്ത്രിക്കുകയാണിന്ന്. മണിപ്പൂര്‍, നാഗലാന്‍ഡ്, കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊലയും മര്‍ദനങ്ങളും നടക്കുന്നു. കസ്റ്റഡിമരണങ്ങള്‍, ഏറ്റുമുട്ടല്‍കൊലകള്‍ എന്നിവ പതിവായി. വിവേചനപരമായ നിയമങ്ങള്‍ വന്നു. ഭരണകൂട ഭീകരതക്കൊപ്പം കോര്‍പറേറ്റ് ആധിപത്യവും സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നു. ദലിത്, ന്യൂനപക്ഷ, കര്‍ഷക, മീന്‍പിടിത്ത സമൂഹങ്ങളെ അടിച്ചമര്‍ത്തുന്നു. കള്ളക്കേസുകള്‍ മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ എടുക്കുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. സീമ ആസാദ്, മാധ്യമ പ്രവര്‍ത്തകന്‍ സയ്യിദ് കാസിമി, അഡ്വക്കറ്റ് ഷാനവാസ് തുടങ്ങി അനേകം പേര്‍ കള്ളക്കേസില്‍ കുടുക്കപ്പെട്ടിരിക്കുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‍െറ വാര്‍ഷികനാളായ ജൂണ്‍ 26ന് രാജ്യവ്യാപകമായി ‘നിശ്ശബ്ദ അടിയന്തരാവസ്ഥ’ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ‘‘ഫേബ്രിക്കേറ്റഡ്. ഇന്‍’’ ആവശ്യപ്പെടുന്നു.
സര്‍ക്കാറിനും വന്‍കിടക്കാര്‍ക്കുമെതി
രെയാണെങ്കില്‍ മിണ്ടരുതെന്ന നിയമം അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരു
ന്നു. അന്നത്തെ മാധ്യമങ്ങള്‍ ‘‘മുട്ടുകുത്താ
ന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞത്’’ ചരിത്രമാണ്. നിശ്ശബ്ദ അടിയന്തരാവസ്ഥയുടെ ഈ ഗ്രഹണകാലത്തും മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ സുഖിപ്പിക്കുന്ന രീതിയിലേക്ക് വഴുതിവീഴുന്നില്ളേ?