Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹ​രി​ത തു​ര​ങ്ക​ത്തി​ലൂ​ടെ​യൊ​രു തീ​വ​ണ്ടി​യാ​ത്ര
cancel
Homechevron_rightTravelchevron_rightNaturechevron_rightഹ​രി​ത...

ഹ​രി​ത തു​ര​ങ്ക​ത്തി​ലൂ​ടെ​യൊ​രു തീ​വ​ണ്ടി​യാ​ത്ര

text_fields
bookmark_border

ക​ല​പി​ല ശ​ബ്ദമാണ് ഉണർത്തിയത്. 'രാ​ജ്യ​റാ​ണി'​യു​ടെ മ​ടി​ത്ത​ട്ടി​ൽ കി​ട​ന്ന് ന​ല്ലൊ​രു​റ​ക്കം കി​ട്ടി.

ട്രെ​യി​നി​ൽ തി​ര​ക്ക് ന​ന്നേ കു​റ​വ്.
"ചാ​യ കാ​പ്പി വ​ടേ​യ് സ​മൂ​സ..."
ആ ​വി​ളിയിൽ ഞാ​ന​റി​യാ​തെ​ത്ത​ന്നെ ബ​ർ​ത്തി​ൽ നി​ന്ന് താ​ഴെ​യി​റ​ങ്ങി. ഷൊർണൂർ ജങ്ഷനിൽ എത്തിയിരിക്കുന്നു. സ​മ​യം 05:45 ആ​യിട്ടേയുള്ളൂ. എന്നിട്ടും പു​ല​രി​ക്ക് ഇ​ത്ര തെ​ളി​ച്ച​മോ.?
പി​ന്നെ വൈ​കി​യി​ല്ല. ഉ​ശി​ര​ൻ ചു​ടു​ചാ​യ​യും, ത​ടി​ച്ചൊ​രു സ​മൂ​സ​യും ക​യ്യി​ലൊ​തു​ക്കി. എ​ഞ്ചി​നോ​ട് തൊ​ട്ട​ടു​ത്ത ബോ​ഗി​യാ​യ​തു​കൊ​ണ്ട് എ​ഞ്ചി​ൻ മാ​റ്റു​ന്ന​ത് ലൈ​വ് ആ​യി കാ​ണാ​ൻ പറ്റി. ചു​ടു​ചാ​യ​യു​മേ​ന്തി എ​ഞ്ചി​ൻ മാ​റ്റു​ന്ന​ത് കാ​ണാ​ൻ ചെ​ന്നു. വി​ചാ​രി​ച്ച അ​ത്ര പു​കി​ലൊ​ന്നും അ​തി​ൽ അനുഭവപ്പെട്ടില്ല.

ഡീ​സ​ലെ​ഞ്ചി​നി​ലാ​ണ് ഇ​നി നി​ല​മ്പൂ​രി​ലേ​ക്കു​ള്ള യാ​ത്ര. ഇ​ന്ത്യ​യി​ലെ ന​ന്നേ നീ​ളം കു​റ​ഞ്ഞ പാ​ത​ക​ളി​ലൊ​ന്ന്. ബ്രിട്ടീഷ് ഭരണകാലത്ത് വ​ന​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നും കൂ​ടി ല​ക്ഷ്യ​മി​ട്ടു​ണ്ടാക്കിയ പാ​ത​യാ​യ​തി​നാ​ൽ നിറയെ പച്ചപ്പുള്ള വഴിയിലൂടെയാണ് ഈ യാത്ര. ഇ​നി​യും റാ​ണി​യു​ടെ മ​ടി​യി​ൽ ചു​രു​ണ്ടു കൂ​ടു​ന്ന​തി​ന​ർ​ത്ഥ​മി​ല്ല. കാ​ഴ്ച​ക​ൾ കാ​ണാ​ൻ ഒ​ത്തൊ​രു സീ​റ്റി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചു. റാ​ണി​യൊ​ന്നു നീ​ട്ടി​ക്കൂ​വി. ചാ​യ​യും വ​ട​യും കൈയിൽപിടിച്ചുള്ള തീ​വ​ണ്ടി യി​ലേ​ക്കു​ള്ള ചി​ല​രു​ടെ ഓ​ട്ടം ഒ​ന്ന് കാ​ണേ​ണ്ട​ത് ത​ന്നെ​യാ​ണ്.

എഞ്ചിൻ മാറ്റുന്നു


ഡീ​സ​ലെ​ഞ്ചി​ൻെറ മു​ര​ള​ൽ വേ​റി​ട്ട​റി​യു​ന്നു​ണ്ട്. ക​റു​ത്ത പു​ക മേ​ലോ​ട്ടു​യ​ർ​ന്നു. ഏ​റ്റ​വും നീ​ളം കു​റ​ഞ്ഞ ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ലൂ​ടെ​യാ​ണ് പോ​കാ​നു​ള്ള​ത്. ഏ​താ​ണ്ട് 66കി​ലോ​മീ​റ്റ​റോ​ളം വ​രും ഇ​വി​ടു​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക്. ട്രെ​യി​ൻ വ​ല​ത്തോ​ട്ടു തി​രി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​യി​ൽ നി​ന്ന് അ​ൽ​പം ഉ​യ​ര​ത്തി​ലാ​ണ് ഈ ​പാ​ത. മ​ഞ്ഞ് പൂ​ർ​ണ്ണ​മാ​യും വി​ട്ട​ക​ന്നി​ട്ടി​ല്ല. ക​ൺ​കു​ളു​ർ​ക്കു​ന്ന പ​ച്ച​പ്പി​ലേ​ക്ക് നോക്കി ഇരിക്കുകയാണ് യാത്രക്കാരിൽ പലരും. 90 വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​മ പ​റ​യാ​നു​ള്ള ഈ ​പാ​ത​ക്ക് സ്വാ​ത​ന്ത്ര്യസ​മ​ര​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മു​ണ്ട്. ബ്രി​ട്ടീ​ഷു​കാ​ർ ന​മ്മു​ടെ സ​മ്പ​ത്ത് ഊ​റ്റി​ക്കു​ടി​ക്കു​ന്ന കാ​ലം. നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്നും ത​ടി​ക​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ചാ​ലി​യാ​റി​ലൂ​ടെ നാ​ടു​ക​ട​ത്തി ബേ​പ്പൂ​രി​ലൂ​ടെ ക​ട​ൽ ക​ട​ത്ത​ലാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ 1921ക​ളി​ലെ കലാപ കാ​ല​ത്ത് ചാ​ലി​യാ​റി​ലെ ത​ടി​ക​ട​ത്ത​ൽ പൂ​ർ​ണ്ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു.

ഇ​തി​നൊ​രു ബ​ദ​ൽ​മാ​ർ​ഗ​മാ​യും, ല​ഹ​ള അ​ടി​ച്ചൊ​തു​ക്കാ​ൻ പ​ട്ടാ​ള​ക്കാ​രെ എ​ത്തി​ക്കാ​നും കൂ​ടി​യാ​ണ് ഈ ​പാ​ത വെ​ട്ടി​യ​തെ​ന്ന് ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു. 66000രൂ​പ മു​ത​ൽ മു​ട​ക്കി 1922ൽ ​പ​ണി തു​ട​ങ്ങി​യ പാ​ത 1927ൽ ​യാ​ത്രാ​സ​ജ്ജ​മാ​യി. സാ​ങ്കേ​തി​ക​വി​ദ്യ അ​ത്ര​യൊ​ന്നും വി​കാ​സം പ്രാ​പി​ച്ചി​ട്ടി​ല്ലാ​ത്ത അ​ക്കാ​ല​ത്ത് നാ​ലു​പാ​ല​ങ്ങ​ളും, പ​തി​ന​ഞ്ചോ​ളം ക​ലു​ങ്കു​ക​ളും, ചെ​റി​യ രീ​തി​യി​ൽ പാ​റ പൊ​ട്ടി​ച്ചും ദു​ർ​ഘ​ട​മാ​യ ഈ ​പാ​ത​വെ​ട്ടാ​ൻ ബ്രി​ട്ടീ​ഷ് ഗ​വ​ണ്മെ​ന്റി​നു കേ​വ​ലം നി​ല​ഞ്ച് വ​ർ​ഷ​മേ വേ​ണ്ടി വന്നു​ള്ളൂ എ​ന്ന​ത് അ​സൂ​യ​യോ​ടെ ന​മു​ക്കോ​ർ​ക്കാം. നി​ല​മ്പൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കാ​തെ വ​ന​ത്തി​ലൂ​ടെ മൈ​സൂ​രി​ലേ​ക്കൊ​രു പാ​ത​യൊ​രു​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു കോ​ഴി​ക്കോ​ട്ടെ റെ​യി​ൽ ആ​ർ​ക്കീ​വ്സി​ൽ കാ​ണാം.


ലോ​ക​മ​ഹാ​യു​ദ്ധം കൊ​ടു​മ്പി​രി കൊ​ള്ളു​ന്ന സ​മ​യം. ഉ​രു​ക്കി​ന് വ​ല്ലാ​ത്ത ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ ബ്രി​ട്ടീ​ഷു​കാ​ർ ഇ​വി​ടു​ത്തെ റെ​യി​ൽ പാ​ള​ങ്ങ​ൾ അ​ഴി​ച്ചു​കൊ​ണ്ടു​പോ​യി. നി​ല​മ്പൂ​രി​ലെ പാ​ള​ങ്ങ​ളും അ​തി​ൽ​പ്പെ​ട്ടു. പി​ന്നീ​ട് 1952ൽ ​പാ​ത പു​നഃ​ർ​നി​ർ​മി​ക്കു​ക​യു​ണ്ടാ​യി.വ​ള​രെ പ​തു​ക്ക​യാ​ണ് വ​ണ്ടി നീങ്ങുന്ന​ത്. 40km/h ഈ ​പാ​ത​യി​ലെ ശ​രാ​ശ​രി വേ​ഗ​ത. ഒ​രു​ക​ണ​ക്കി​ന് കാ​ഴ്ച​ക​ൾ കാ​ണാ​ൻ അ​തു​ത​ന്നെ​യാണ് ന​ല്ല​തും. തേ​ക്കി​ൻെറ നാ​ട്ടി​ലേ​ക്ക് സ്വാ​ഗ​ത​മോ​തി​യാ​വ​ണം ഏ​താ​നും തേ​ക്കു​ക​ൾ നി​ൽ​പ്പു​ണ്ട്. അ​വ​യ്ക്ക​പ്പു​റം പ​ര​ന്നു​കി​ട​ക്കു​ന്ന വ​യ​ലാ​ണ്. വയലിന് കാ​വ​ൽ​കാ​രെ​ന്ന​വ​ണ്ണം ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​മു​ണ്ട്. നെ​ൽ​പ്പാ​ട​ങ്ങ​ൾ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​യാ​ത്ര​യെ​ങ്കി​ൽ അ​തൊ​രു മ​ധു​ര​മ​നോ​ഹ​ര കാ​ഴ്ച​യാ​യേ​നെ,
മ​ല​യാ​ള സി​നി​മ​ക്ക് ഒ​രു​പാ​ട് ലൊ​ക്കേ​ഷ​നു​ക​ൾ സ​മ്മാ​നി​ച്ച, എ​ണ്ണി​യാ​ലൊ​തു​ങ്ങാ​ത്ത ഗാ​ന​രം​ഗ​ങ്ങ​ളും ഷൂ​ട്ട് ചെ​യ്ത പാ​ത​ കൂടിയാ​ണി​ത്.
ഇ​നി വ​ല്ല ക്യാ​മ​റ​യും എ​നിക്ക് പി​ന്നി​ലു​ണ്ടോ.?? ഞാ​നൊ​ന്നു തി​രി​ഞ്ഞു​നോ​ക്കി.
ഏ​യ് ഇ​ല്ല.!
ഈ ​പാ​ത​യി​ലെ ആ​ദ്യ റെ​യി​ൽ​വേ ഗേ​റ്റും, സ്റ്റേ​ഷ​നും വാ​ടാ​നാം​കു​റു​ശ്ശി​യി​ലാ​ണ്. രാ​വി​ലെ​യാ​യ​തു​കൊ​ണ്ടാ​വും ഓ​ട്ടോ​യും, ഒ​രു ബൈ​ക്കും മാ​ത്ര​മാ​ണ് ഗേ​റ്റി​ൽ കാ​ത്തു​കി​ട​ക്കു​ന്ന​ത്. രാ​ജ്യ​റാ​ണി​ക്കു വാ​ടാ​നാം​കു​റു​ശ്ശി​യി​ൽ സ്റ്റോ​പ്പി​ല്ല. പ​ച്ച​പ്പി​നെ വ​ക​ഞ്ഞു​മാ​റ്റി റാ​ണി​മു​ന്നോ​ട്ടു​ത​ന്നെ. നാ​ടിൻെറ ഉ​റ​ക്ക​ച്ച​ട​വ് മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ക​ർ​ഷ​ക​രും, കാ​ലി​ക​ളും വ​യ​ലുകളിലെ​ത്തി​യി​ട്ടു​ണ്ട്. ട്രെ​യി​ൻ വ​ല്ല​പ്പു​ഴ​യി​ൽ നി​ര​ങ്ങി​നി​ന്നു. ആ​രെ​ങ്കി​ലും അ​വി​ടെ ഇ​റ​ങ്ങി​യോ ആ​വോ? പ​ടു​കൂ​റ്റ​ൻ വൃ​ക്ഷ​ങ്ങ​ൾ​ക്ക​ടി​യി​ൽ കൂ​നി​ക്കൂ​ടി നി​ൽ​ക്കു​ന്ന ചെ​റി​യൊ​രു സ്റ്റേ​ഷ​ൻ. ഏ​താ​നും സെ​ക്ക​ൻറു​ക​ൾ മാ​ത്ര​മേ ഇ​വി​ടെ സ്റ്റോ​പ്പൊ​ള്ളൂ. വി​ശാ​ല​മാ​യ വ​യ​ലു​ക​ൾ​ക്കു വി​രാ​മ​മാ​യെ​ന്നു തോ​ന്നു​ന്നു. റെ​യി​ലി​നി​രു​വ​ശ​വും ഇ​ട​ത്ത​രം വീ​ടു​ക​ൾ ക​ണ്ടു​തു​ട​ങ്ങി. റെ​യി​ൽ പാ​ള​ങ്ങ​ളോ​ട് ചേ​ർ​ന്ന് നി​ര​നി​ര​യാ​യ് തേ​ക്കു​തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ വ​ള​ർ​ന്നു വ​ലു​താ​യാ​ൽ നല്ലൊരു കാഴ്ചയായിരിക്കും.!!


സീ​സ​ണ​ല്ലാ​ത്ത​തു​കൊ​ണ്ടാ​വാം ട്രെ​യി​നി​ൽ തി​ര​ക്ക് ന​ന്നേ കു​റ​വാ​ണ്. വ്യ​ത്യ​സ്ത വേ​ഷ, രൂ​പ, ഭാ​ഷ, സം​സ്കാ​ര​ങ്ങ​ൾ ഒ​രു ബോ​ഗി​യി​ൽ ഒ​ന്നി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പൊ​തു​വെ ട്രെ​യി​നി​ൽ കാ​ണാ​റു​ള്ള​ത്. പ​ക്ഷെ, ഈ ​യാ​ത്ര​യി​ൽ അ​ത്ത​രം കാ​ഴ്ച​ക​ൾ ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. എ​ല്ലാ​വ​രും ഏ​താ​ണ്ട് ഒ​രേ പ്ര​ദേ​ശ​ത്തു​കാ​രാ​ണ​ല്ലോ അ​തു​കൊ​ണ്ടാ​വും. തി​ര​ക്കു​കു​റ​ഞ്ഞ, ശാ​ന്ത​മാ​യ എ​ന്നാ​ൽ കാ​ഴ്ച​ക​ൾ ഒ​രു​പാ​ടു​ള്ള ഈ ​പാ​ത​യാ​ണ് ക​ന്നി​യാ​ത്ര​ക്കു പ​ല​രും തെ​രെ​ഞ്ഞെ​ടു​ക്കാ​റ്. അ​വ​ധി ദി​ന​ങ്ങ​ളി​ലും, സീ​സ​ണി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​മു​ണ്ട്. കാ​ഴ്ച​ ല​ക്ഷ്യ​മാ​ക്കി​യു​ള്ള യാ​ത്ര​യാ​ണെ​ങ്കി​ൽ സീ​സ​ണ​ല്ലാ​ത്ത ഒ​രു ദി​വ​സം തെ​രെ​ഞ്ഞെ​ടു​ക്ക​ലാ​വും ഉ​ചി​തം. ഇ​തി​നി​ടെ കു​ലു​ക്ക​ല്ലൂ​ർ സ്റ്റേ​ഷ​ൻ ക​ട​ന്നു​പോ​യി.

സ്റ്റേ​ഷ​നി​ൽ ആ​ള​ന​ക്ക​മി​ല്ല. ആ​രു​മി​ല്ലേ​ലും ഞ​ങ്ങ​ളു​ണ്ടെ​ന്ന മ​ട്ടി​ൽ ര​ണ്ടു തെ​രു​വു​നാ​യ​ക​ൾ കി​ട​പ്പു​ണ്ട​വി​ടെ.അ​ടു​ത്തും അ​ക​ലെ​യു​മാ​യി മ​ല​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. നെ​ൽ​കൃ​ഷി​യും, വാ​ഴ​കൃ​ഷി​യും നെ​ഞ്ചോ​ടു​ചേ​ർ​ക്കു​ന്ന കു​ലു​ക്ക​ല്ലൂ​രു​കാ​ർ ഭൂ​രി​ഭാ​ഗ​വും ക​ർ​ഷ​ക​രാ​ണ്. രാ​വി​ലെ​ത്ത​ന്നെ പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി റയിലി​നോ​ട് ചേ​ർ​ന്ന വ​യ​ലി​ൽ ര​ണ്ടു ക​ർ​ഷ​ക​ർ നി​ൽ​പ്പു​ണ്ട്. കൂ​ട്ടു​ക​ർ​ഷ​ക​രെ കാ​ത്തു​നി​ൽ​ക്കു​ക​യാ​വണം. ഇപ്പോൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ മാ​ത്രം ക​ണ്ടു​പ​രി​ച​യി​ച്ച ആ ​കാ​ഴ്ച പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ലേ​ക്കെ​ന്നെ മാ​ടി​വി​ളി​ച്ചു. കു​ലു​ക്ക​ല്ലൂ​രി​നും ചെ​റു​ക​ര​ക്കു​മി​ട​യി​ലാ​ണ് കു​ന്തി​പ്പു​ഴ ക​ട​ന്നു​പോ​കു​ന്ന​ത്. കു​റ​ഞ്ഞ വേ​ഗ​ത​യി​ൽ ട്രെ​യി​ൻ പാ​ല​ത്തി​ലേ​റി. ഈ ​പാ​ത​യി​ലെ ആ​ദ്യ പാ​ല​മാ​ണി​ത്. ക​ട​വി​ലൊ​ന്നും ആ​രെ​യും കാ​ണാ​നി​ല്ല. അ​വ​ധി​ദി​ന​ത്തി​ലും വൈ​കു​ന്നേ​ര​വും കു​ട്ടി​ക​ൾ ചാ​ടി​ത്തി​മ​ർ​ക്കു​ന്ന കാ​ഴ്ച മ​ന​സ്സി​ലൊ​ന്ന് വ​ര​ച്ചു​നോ​ക്കി.

ആ​ൽ​മ​ര​ച്ചോ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന അ​ജ്ഞാ​ത​സു​ന്ദ​രി​യെ​പ്പോ​ലു​ള്ള ചെ​റു​ക​ര​യെ​ന്ന സ്റ്റേ​ഷ​നി​ൽ വ​ണ്ടി​യെ​ത്തി. ആ​ൽ​മ​ര​ത്തി​ൻെറ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ അവളെ ഹാ​ര​മ​ണി​യി​ച്ച​പോ​ലെ തോ​ന്നി​ക്കു​ന്നു. ഇ​പ്പോ​ഴാ​ണ് പൂ​ർ​ണ്ണ​മാ​യും മ​ല​പ്പു​റം ജി​ല്ല​യി​ലെ​ത്തിയത്.. ചെ​റു​ക​ര സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​തോ​ടെ റ​ബ്ബ​ർ തോ​ട്ട​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി. 1912ൽ ​ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി റ​ബ്ബ​ർ കൃ​ഷി തു​ട​ങ്ങാ​ൻ സ​ർ​വേ ന​ട​ത്തി​യ​തും, വെ​ച്ചു​പി​ടി​പ്പി​ച്ച​തും നി​ല​മ്പൂ​രി​ലെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണെന്ന് കേട്ടിട്ടുണ്ട്.
സൂ​ര്യ​ൻ ഏ​താ​ണ്ട് റ​ബ്ബ​ർ മ​ര​ത്തോ​ളം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. എ​ങ്കി​ലും മ​ഞ്ഞ് വി​ട്ട​ക​ന്നി​ട്ടി​ല്ല. റ​ബ്ബ​ർ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ കോ​ട​മ​ഞ്ഞി​ലൂ​ടെ അ​രി​ച്ചു​വ​രു​ന്ന സൂ​ര്യ​ര​ശ്മി​ക​ൾ​ക്ക് ഒ​ട്ടും ചൂ​ട് തോ​ന്നി​യി​ല്ല. മ​ര​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ഇ​ട​വി​ട്ടി​ട​വി​ട്ട് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സൂ​ര്യ​ൻ 'റാ​ണി'​യു​മാ​യി ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്നു തോ​ന്നി​പ്പോ​കും.

വല്ലപ്പുഴ സ് റ്റേഷൻ


ഒ​റ്റ​വ​രി​പ്പാ​ത​ക്കു വി​രാ​മ​മി​ട്ട് തീ​വ​ണ്ടി അ​ങ്ങാ​ടി​പ്പു​റ​ത്തെ​ത്തി. 'കൃ​ഷ്ണ​ഗു​ഡി​യി​ൽ ഒ​രു പ്ര​ണ​യ​കാ​ല​ത്ത്' എ​ന്ന ക​മ​ൽ ചി​ത്ര​ത്തി​ലെ കൃ​ഷ്ണ​ഗു​ഡി എ​ന്ന സാ​ങ്ക​ൽ​പി​ക റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ അ​ങ്ങാ​ടി​പ്പു​റ​മാ​ണെ​ന്ന​ത് അ​ധി​ക​മാ​ർ​ക്കു​മ​റി​യി​ല്ല. ഈ ​സ്റ്റേ​ഷ​നും, പാ​ത​യും എ​ണ്ണ​മ​റ്റ മ​ല​യാ​ള സി​നി​മ​ക​ളി​ൽ മി​ന്നി​മ​റ​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റേ​ഷ​ൻ​ക​ട​ക​ളി​ലും മ​റ്റും അ​രി​യെ​ത്തി​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ എ​ഫ്.​സി.​ഐ. ഗോ​ഡൗ​ൺ വ​ഴി​യാ​ണ്. കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് ഹോ​സ്പി​റ്റ​ൽ സി​റ്റി​യാ​യി മാ​റി​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്താ​നു​ള്ള ഏ​ക റെ​യി​ൽ​മാ​ർ​ഗ​വും ഇ​തു​ത​ന്നെ.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 2100അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൊ​ടി​കു​ത്തി​മ​ല​യി​ലേ​ക്കു​ള്ള സാ​ഹ​സി​ക​യാ​ത്ര​യാ​ണ് നി​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​വി​ടെ ഇ​റ​ങ്ങി​ വേണം പോകാൻ... അവിടേക്ക് തന്നെയാവണം. ഒ​രു​പാ​ടു പേ​ർ ഇ​വി​ടെ വണ്ടിയിറങ്ങുന്നത് കണ്ടു. 1921ൽ ​മ​ല​ബാ​ർ ക​ലാ​പ​ത്തെ അ​ടി​ച്ചൊ​തു​ക്കാ​ൻ വെ​ള്ളാ​പ്പ​ട്ടാ​ളം തീ​വ​ണ്ടി​യി​റ​ങ്ങി​യ​തും ഇ​വി​ടെ​യാ​ണ്. ക​രു​വ​മ്പ​ല​ത്തെയും മ​റ്റും വെ​ടി​യൊ​ച്ച​ക​ൾ​ക്കും ര​ക്ത​ച്ചൊ​രി​ച്ചി​ലി​നും മൂ​ക​സാ​ക്ഷി​യാ​യി അ​ന്ന​ത്തെ പ​ല പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ങ്ങ​ളും ഇ​ന്നും ഇ​വി​ടെ ത​ല​കു​നി​ച്ചു നി​ൽ​പ്പു​ണ്ട്. പ​ത്തോ​ളം പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള​തി​നാ​ൽ 'ക്ഷേ​ത്ര​ന​ഗ​രം' എ​ന്ന വി​ളി​പ്പേ​രു​കൂ​ടി​യു​ണ്ട് അ​ങ്ങാ​ടി​പ്പു​റ​ത്തി​ന്.

കൊടികുത്തി മല


റാ​ണി വീ​ണ്ടും നീ​ട്ടി​ക്കൂ​വി.. വീ​ടു​ക​ൾ പ​ച്ച​പ്പി​നു വ​ഴി​മാ​റി. ഒ​റ്റ​വ​രി​പ്പാ​ത​യാ​യ​തി​നാ​ൽ കാ​ട്ടി​നു​ള്ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ക​യാ​ണെ​ന്നേ തോ​ന്നൂ. ത​ണു​ത്ത കാ​റ്റി​ൻെറ അ​ക​മ്പ​ടി​യോ​ടെ ഏ​താ​നും വെ​ള്ള​ത്തു​ള്ളി​ക​ൾ എ​ന്നോ​ട് കൂ​ട്ടു​കൂ​ടാ​ൻ എ​ങ്ങു​നി​ന്നോ പാ​റി​യെ​ത്തി. വ​ണ്ടി കി​ത​ച്ചു കി​ത​ച്ച് പ​ട്ടി​ക്കാ​ടെ​ത്തി. അ​ടു​ത്ത​ടു​ത്തു​ള്ള സ്‌​റ്റേ​ഷ​നു​ക​ളാ​ണ് ഈ ​പാ​ത​യി​ൽ വേ​ഗ​ത കൂ​ട്ടാ​തി​രി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. മ​യി​ലു​ക​ളെ​യും, മു​യ​ലു​ക​ളെ​യും കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഒന്നിനെയും ഇ​തു​വ​രെ ക​ണ്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി ന​ന്നാ​യി മ​ഴ പെ​യ്തു കാ​ണും അ​താ​ണ് ഇ​ത്ര​യും മ​ഞ്ഞ്. ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ പോ​ഷ​ക​ന​ദി​യാ​യ വെ​ള്ളി​യാ​റി​ൻെറ മു​ക​ളി​ലൂ​ടെ റാ​ണി നീ​ങ്ങി. മ​ര​ക്കാ​ടു​ക​ൾ ത​ന്നെ​യാ​ണ് മു​മ്പി​ൽ. അ​വ​ക്കി​ട​യി​ലൂ​ടെ ചെ​റി​യൊ​രു നീ​ർ​ച്ചാ​ലൊ​ഴു​കു​ന്നു. പേ​ര​റി​യാ​ത്ത ഒ​രു​പാ​ട് മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ച​യം ന​ടി​ച്ചു നാ​ല​ഞ്ചു തേ​ക്കു​ക​ളു​മു​ണ്ട്. നാ​ല് പു​ഴ​ക​ൾ ക​ട​ന്നു​വേ​ണം നി​ല​മ്പൂ​രെ​ത്താ​ൻ. ഓ​രോ പു​ഴ​ക്കും പ​റ​യാ​നു​ണ്ട് ക​ഥ​ക​ളൊ​രു​പാ​ട്. വേ​വ്വേ​റെ ശ​ബ്ദ​ത്തി​ൽ, താ​ള​ത്തി​ൽ, ഭാ​വ​ത്തി​ൽ, തെ​ളി​മ​യി​ൽ...

നി​ര​ങ്ങി​മൂ​ളി വ​ണ്ടി മേ​ലാ​റ്റൂ​രെ​ത്തി. ന​ട്ടു​ച്ച​യ്ക്ക് പോ​ലും വെ​യി​ൽ കൊ​ള്ളാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന് പോ​ലും പു​തി​ലു​ണ്ട് (moist). ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ​ഴ​യ കാ​ർ​ബോ​ഡ് വെ​ട്ടി​യ പോ​ലു​ള്ള ടി​ക്ക​റ്റ് ഒ​ന്നെ​ടു​ത്ത് സൂ​ക്ഷി​ച്ചു​വെ​ക്ക​ണോ?? എ​ങ്കി​ൽ ഇ​വി​ടെ​വ​ന്നാ​ൽ മ​തി. തീവണ്ടി ആ​രോ ത​ള്ളി​നീ​ക്കു​ന്ന പോ​ലെ മ​ന​സ്സി​ല്ലാ മ​ന​സ്സോ​ടെ അ​വി​ടം വി​ട്ടു.

ഭൂ​പ്ര​കൃ​തി​ക്ക് വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​യ ചി​ല​മാ​റ്റ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു. റ​ബ്ബ​ർ മ​ര​ങ്ങ​ൾ, മു​ള​ങ്കാ​ടു​ക​ൾ​ക്ക് വ​ഴി​മാ​റി. പൊ​ടു​ന്ന​നെ പ​ര​ന്ന വ​യ​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.
ഏ​തോ ചെ​റി​യ മ​ല​മ​ട​ക്കു​ക​ളി​ലൂ​ടെ​യാ​ണ് നാം ​പോ​കു​ന്ന​തെ​ന്നു തോ​ന്നു​ന്നു. ചെ​റി​യ കു​ന്നു​ക​ളു​ള്ള ഭാ​ഗ​ത്ത് അ​ല്പം മ​ണ്ണി​ടി​ച്ചാ​ണ് പാ​ത​യു​ള്ള​ത്. അ​ധി​കം നീ​ള​മി​ല്ല. ചി​ല​യി​ട​ത്ത് ട്രൈ​നി​നോ​ളം ഉ​യ​രം വ​രും. ചി​ല​യി​ട​ത്ത് അ​തി​ലും കു​റ​വ്.

ദേ.. ​വീ​ണ്ടും പു​ഴ​യെ​ത്തി. ഒ​ലി​പ്പു​ഴ. പേ​രു​പോ​ലെ അ​ത്ര ഒ​ലി​വോ, മൂ​ള​ലോ പു​ഴ​യി​ലി​ല്ല. ചി​ല​പ്പോ​ൾ അ​ടി​ഴൊ​യു​ക്കു​കാ​ണും. നി​ങ്ങ​ൾ നി​ല​മ്പൂ​രെ​ത്താ​റാ​യി എ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി ഇ​ല്ലി​മു​ളം​കാ​ടു​ക​ൾ ഇ​ള​കി​യാ​ടി. തു​വ്വൂ​ർ ആ​ണ് അ​ടു​ത്ത സ്റ്റേ​ഷ​ൻ. മ​ല​ബാ​ർ​ക​ലാ​പ​ത്തി​ൻെറ ര​ക്ത​സാ​ക്ഷി​ക​ളി​ലൊ​ന്നാണീ നാട്. ചു​റ്റി​ലും പ​ച്ച നി​റ​ഞ്ഞ, കി​ളി​ക​ൾ പാ​റി​പ്പ​റ​ക്കു​ന്ന, മ​ന്ദ​മാ​രു​ത​ൻ ത​ഴു​കി​ത്ത​ലോ​ടു​ന്ന വ​യ​ലു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട സ്റ്റേ​ഷ​ൻ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടാ​കു​മോ എ​ന്നു​ത​ന്നെ സം​ശ​യം.


സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 2000ല​ധി​കം അ​ടി ഉ​യ​ര​ത്തി​ലു​ള്ള കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പോ​യി മു​ങ്ങി​നി​വ​ര​ണോ? ചീ​വീ​ടി​ൻെറ ക​ര​ക​രാ ശ​ബ്ദ​വും, പ​ക്ഷി​ക​ളു​ടെ ക​ള​കൂ​ജ​ന​വും കേ​ട്ട്, ഇ​ല​ക​ളു​ടെ മ​ർ​മ്മ​ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി കാ​ന​ന​ച്ഛാ​യ​യു​ടെ നി​ഴ​ലി​ൽ ഒ​ന്ന് മു​ങ്ങി​നി​വ​രാ​ൻ ആ​രാ​ണാ​ഗ്ര​ഹി​ക്കാ​ത്ത​ത്..??
അ​തും, ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ വേ​രു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഊ​ർ​ന്നു​വ​ന്ന് 150അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്കു പ​തി​ക്കു​ന്ന ഐ​സു​പോ​ലൊ​ത്ത വെ​ള്ള​ത്തി​ൽ... എ​ങ്കി​ൽ ഇവിടെ ഇ​റ​ങ്ങാം.ഇ​വി​ടെ​നി​ന്നും ക​രു​വാ​ര​ക്കു​ണ്ടി​ലേ​ക്ക് ബ​സ്സ് ക​യ​റി അ​വി​ടു​ന്ന് 7 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കേ​ര​ളാം​കു​ണ്ടി​ലെ​ത്താം. പ​ച്ച​മ​രു​ന്നു​ക​ൾ സു​ല​ഭ​മാ​യ ഇ​വി​ടു​ത്തെ കാ​ട്ടു​ചോ​ല​ക​ൾ​ക്കു പോ​ലും ഔ​ഷ​ധ​ഗു​ണ​മു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തു​മാ​ത്ര​മ​ല്ല, ബ​റോ​ഡ വെ​ള്ള​ച്ചാ​ട്ട​വും, ച​ങ്ങ​ല​പ്പാ​റ​യും, സ്വ​പ്ന​ക്കു​ണ്ടും തു​ട​ങ്ങി നി​ര​വ​ധി​യ​ന​വ​ധി കാ​ഴ്ച​ക​ൾ ഒ​റ്റ യാ​ത്ര​യി​ൽ ഒ​പ്പി​യെ​ടു​ക്കാം.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​വ​ഗ​ണി​ച്ച തൊ​ടി​യ​പ്പു​ലം സ്റ്റേ​ഷ​നെ ത​ഴു​കി​ത്ത​ലോ​ടി റാ​ണി വാ​ണി​യ​മ്പ​ല​ത്തെ​ക്കു പാ​ഞ്ഞു. അ​താ... വാ​ണി​യ​മ്പ​ലം പാ​റ. അ​തി​ന്റെ ഉ​ച്ചി​യി​ലേ​ക്കൊ​ന്നു ക​ണ്ണ് പാ​യി​ച്ചു. ഒ​ന്നും വ്യ​ക്ത​മ​ല്ല. പ​ടു​കൂ​റ്റ​ൻ ക​രി​മ്പാ​റ​ക്കു​ന്നി​ന് മു​ക​ളി​ൽ ഒ​രു കൊ​ച്ച​മ്പ​ലം ഉ​ണ്ട്. ദ്വാ​പ​ര​യു​ഗ​ത്തി​ൽ ദേ​വാ​സു​ര യു​ദ്ധ​ത്തി​ന് സാ​ക്ഷി​യാ​യ പാ​റ​ക്കെ​ട്ടു​ക​ളാ​ണ​ത്രെ അ​വ. ബാ​ണാ​സു​രൻെറ ആ​രാ​ധ​നാ മൂ​ർ​ത്തി​യാ​യ ത്രി​പു​ര സു​ന്ദ​രി​യാ​ണി​വി​ടു​ത്തെ മു​ഖ്യ പ്ര​തി​ഷ്ഠ. വ​ണ്ടി വാ​ണി​യ​മ്പ​ല​ത്ത് കി​ത​ച്ചു​നി​ന്നു. അ​ങ്ങാ​ടി​പ്പു​റം ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ മാ​ത്ര​മാ​ണ് ക്രോ​സി​ങ് ഉ​ള്ള​ത്.


യാ​ത്ര അ​വ​സാ​നി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് തോ​ന്നി​ക്കും വി​ധം റാ​ണി നീ​ട്ടി​ക്കൂ​വി. ട്രെ​യി​ൻ ഏ​താ​ണ്ട് കാ​ലി​യാ​യി. ഇ​നി​യ​ങ്ങോ​ട്ട് തേ​ക്കി​ല​ക​ളോ​ട് കി​ന്നാ​രം പ​റ​ഞ്ഞു​ള്ള യാ​ത്ര​യാ​ണ്.
റാ​ണി ഒ​ന്നൂ​ടെ കൂ​വി..
അ​വ​സാ​ന കൂ​വ​ൽ...... 'നി​ല​മ്പൂ​ർ റോ​ഡ്' എ​ന്ന മ​ഞ്ഞ ബോ​ഡ് ക​ണ്ണി​ലു​ട​ക്കി.

ഒ​റ്റ​വ​രി​പ്പാ​ത മാ​റി നാ​ലു​വ​രി​പ്പാ​ത​യാ​യി. ഓ​ടി​ട്ട പ​ഴ​യ ടി​ക്ക​റ്റ് കൗ​ണ്ട​ർ ത​ല​യെ​ടു​പ്പോ​ടെ അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ യു​ടെ ഒ​രു ഭാ​ഗം ഇ​വി​ടെ അ​വ​സാ​നി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യാ​യി​രി​ക്കും റെ​യി​ൽ​പാ​ള​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​ത്..? വ​ല്ലാ​ത്ത ആ​കാം​ക്ഷ. ഞാ​ൻ ഇറങ്ങി ന​ട​ന്നു. ഒ​ടു​വി​ൽ റെ​യി​ൽ​പാ​ളം അ​വ​സാ​നി​ക്കു​ന്ന സ്ഥ​ലത്തെത്തി. പു​ല്ലും കാ​ടും മൂ​ടി​യ ഒ​റ്റ​വ​രി​യാ​യി വ​ലി​യൊ​രു മ​ര​ച്ചു​വ​ട്ടി​ൽ അ​ത​വ​സാ​നി​ച്ചു. പ​തി​വി​ല​ധി​കം മേ​ഘാ​വൃ​ത​മാ​യ​തി​നാ​ൽ നീ​ല​ഗി​രി​ക്കു​ന്നു​ക​ൾ തെ​ളി​ഞ്ഞു കാ​ണു​ന്നി​ല്ല. നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് പാ​ത ക​ട​ന്നു​പോ​കേ​ണ്ട​ത് ആ ​കു​ന്നു​ക​ളി​ലൂ​ടെ​യാ​ണ്. മ​ല​ബാ​റി​ന്റെ സ്വ​പ്നം, വ​യ​നാ​ടി​ന് റെ​യി​ൽ ഭൂ​പ​ട​ത്തി​ൽ ഒ​രി​ടം. ഈ ​പ​ദ്ധ​തി ഏ​റെ​ക്കു​റെ ചു​വ​പ്പു​നാ​ട​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് പു​തി​യ​ത​ല​ത്തി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

നിലമ്പൂരിലെ കാഴ്ചകൾ ഇവിടെ തുടങ്ങുന്നതേയുള്ളൂ..

(ചി​ത്ര​ങ്ങ​ൾ​ക്കും, ച​രി​ത്ര​ങ്ങ​ൾ​ക്കും ക​ട​പ്പാ​ട് -നി​ല​മ്പൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ഥ ഫേ​സ്ബു​ക് ഗ്രൂ​പ്പു​ക​ളോ​ട്, photos: Biji John Mathew.)


ഈ ​റൂ​ട്ടി​ലു​ള്ള ട്രെ​യി​ൻ സ​മ​യ​ങ്ങ​ൾ​ക്ക് ഇ​വി​ടെ നോ​ക്കു​ക:
http://indiarailinfo.com

ഏ​താ​നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ:

  • തി​ങ്ക​ൾ നി​ല​മ്പൂ​രി​ൽ എ​ത്തു​ന്ന രൂ​പ​ത്തി​ൽ വ​ര​രു​ത്. കാ​ര​ണം തേ​ക്ക് മ്യൂ​സി​യം പോ​ലു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത​ല്ല.
  • തെ​ക്കു ഭാ​ഗ​ത്തു നി​ന്നു​വരുന്നവ​ർ രാ​ജ്യ​റാ​ണിയി​ൽ ത​ന്നെ ക​യ​റു​ന്ന​താ​ണ് ഉ​ചി​തം. ടി​ക്ക​റ്റ് റിസെർവ് ചെ​യ്യു​ന്ന​താ​കും ന​ല്ല​ത്.
  • വ​ട​ക്കു നി​ന്നോ മ​റ്റോ വ​രു​ന്ന​വ​ർ രാ​ജ്യ​രാ​ണി ക്കു ​ശേ​ഷ​മു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നി​നെ ക​രു​തു​ക.
  • രാ​വി​ലെ ത​ന്നെ​യാ​ണ് യാ​ത്ര​ക്കു ഏ​റ്റ​വും ഉ​ചി​തം.
  • മ​ഴ​ക്കാ​ല​ത്ത് ട്രെ​യി​ൻ യാ​ത്ര പൊ​ളി​ക്കു​മെ​ങ്കി​ലും, നി​ല​മ്പൂ​രി​ലെ മ​റ്റു കാ​ഴ്ച​കൾ കാണാൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യേ​ക്കാം.
  • മ​ട​ക്ക സ​മ​യ​ത്തു 8.40 ന്റെ ​രാ​ജ്യ​രാ​ണി ക്കു റിസർവ് ​ചെ​യ്യാ​ത്ത​വ​ർ 8 മ​ണി​ക്ക് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക. എ​ങ്കി​ൽ ഇ​രു​ന്നെ​ങ്കി​ലും തി​രി​ച്ചു​പോ​കാം.
  • Nilambur Railway Station പ​രി​സ​ര​ത്ത് സ്വാ​ദി​ഷ്ട​മാ​യ, ചെറിയ ബഡ്ജറ്റിലൊതുങ്ങുന്ന ഭ​ക്ഷ​ണം ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelnilamburrajya rani express
Next Story