Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightക​ന​ത്ത മ​ഴ;...

ക​ന​ത്ത മ​ഴ; സി​ക്കി​മി​ൽ കു​ടു​ങ്ങി 3,500 വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, 2000 പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
Tourists stranded in Sikkim due to heavy rainfall 2000 rescued by Army
cancel

ഗുവാഹത്തി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 3,500 വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങിയതായി ഇന്ത്യൻ സൈന്യം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചോം​ഗ്താം​ഗ് മേ​ഖ​ല​യി​ലെ ഒ​രു പാ​ലം മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ 2,000 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും ത്രി​ശ​ക്തി കോ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ഗുവാഹത്തിയിലെ പ്രതിരോധ പിആർഒ ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു.

കു​ടു​ങ്ങി​പ്പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി താ​ൽ​ക്കാ​ലി​ക ക്യാ​മ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത ത​ട​സം നീ​ക്കു​ന്ന​ത് വ​രെ ഇ​വ​രെ ഇ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വിനോദസഞ്ചാരികൾക്ക് വേണ്ട ഭക്ഷണവും താമസ സൗകര്യവും വൈദ്യസഹായവും നൽകി വരുന്നതായും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsikkimtourists
News Summary - Tourists stranded in Sikkim due to heavy rainfall, 2000 rescued by Army
Next Story