Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഹാപ്പിയാണ്​ ടൂറിസം...

ഹാപ്പിയാണ്​ ടൂറിസം കേന്ദ്രങ്ങൾ: 2022ൽ കോന്നി ഇക്കോ ടൂറിസം സെന്‍ററിന് റെക്കോഡ് വരുമാനം

text_fields
bookmark_border
Konni Eco Tourism Center
cancel
camera_alt

അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ം

കോ​ന്നി: കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​നും അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തിനും 2022 സന്തോഷവർഷം. കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് ലഭിച്ചത്​. കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ 73,12,025ഉം ​വ​ന​ശ്രീ​യി​ൽ 41,60,192ഉം ​അ​ട​വി​യി​ൽ 1,16,34,290 രൂ​പ​യു​മാ​ണ് 2022ൽ ​കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റ​റി​ലെ വ​രു​മാ​നം.

കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ 2022 ജ​നു​വ​രി​യി​ൽ 5,16,950ഉം ​ഫെ​ബ്രു​വ​രി​യി​ൽ 4,06,865ഉം ​മാ​ർ​ച്ചി​ൽ 4,73,480ഉം ​ഏ​പ്രി​ലി​ൽ 6,14,205ഉം ​മേ​യി​ൽ 8,06,480ഉം ​ജൂ​ണി​ൽ 6,57,855ഉം ​ജൂ​ലൈ​യി​ൽ 6,26,380ഉം ​ആ​ഗ​സ്റ്റി​ൽ 4,78,555ഉം ​സെ​പ്റ്റം​ബ​റി​ൽ 6,98,700ഉം ​ഒ​ക്ടോ​ബ​റി​ൽ 7,49,090ഉം ​ന​വം​ബ​റി​ൽ 4,97,200ഉം ​ഡി​സം​ബ​റി​ൽ 7,86,265 രൂ​പ​യും ആ​യി​രു​ന്നു വ​രു​മാ​നം. വ​ന​ശ്രീ​യി​ൽ ജ​നു​വ​രി​യി​ൽ -2,74,670, ​ഫെ​ബ്രു​വ​രി​-2,08,946, ​മാ​ർ​ച്ചി​ൽ -2,56,373, ​ഏ​പ്രി​ലി​ൽ -2,96,201, ​മേ​യി​ൽ- 4,14,499, ​ജൂ​ണി​ൽ -4,31,464, ​ജൂ​ലൈ​യി​ൽ -50,386, ​ആ​ഗ​സ്റ്റി​ൽ -4,04,656, ​സെ​പ്റ്റം​ബ​റി​ൽ -4,60,743, ​ഒ​ക്ടോ​ബ​റി​ൽ -45,1351, ​ന​വം​ബ​റി​ൽ -3,61,627, ​ഡി​സം​ബ​റി​ൽ 5,49,476 രൂ​പ​യും വ​രു​മാ​നം ല​ഭി​ച്ചു. അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ ജ​നു​വ​രി​യി​ൽ -7,06,500, ​ഫെ​ബ്രു​വ​രി​യി​ൽ -4,64,500, ​മാ​ർ​ച്ചി​ൽ -5,16,500, ​ഏ​പ്രി​ലി​ൽ -7,38,000, ​മേ​യി​ൽ -41,51,000, ​ജൂ​ണി​ൽ- 9,73,500, ജൂ​ലൈ​യി​ൽ -7,21,300,ആ​ഗ​സ്റ്റി​ൽ -5,05,000, ​സെ​പ്റ്റം​ബ​റി​ൽ -6,98,700, ​ഒ​ക്ടോ​ബ​റി​ൽ -17,49,090, ​ന​വം​ബ​റി​ൽ -14,97,200, ​ഡി​സം​ബ​റി​ൽ -93,300 രൂ​പ​യും വ​രു​മാ​നം ല​ഭി​ച്ചു.

കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലും അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലും ക്രി​സ്മ​മ​സ് ന്യൂ ​ഇ​യ​ർ അ​വ​ധി ദി​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യു​ള്ള നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തി​യ​ത്. ആ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​വി​ലെ ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ത​ണ്ണി​ത്തോ​ട് അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​വും മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്.

വ​ന​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ല്ലാ​റി​ൽ കൊ​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് എ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് വ​ന​ത്തി​ന്റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്ന​ത് പു​തി​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്. ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന ആ​ളു​ക​ളും ആ​ന മ്യൂ​സി​യ​ത്തി​ലും വ​ന​ശ്രീ​യി​ലും പാ​ർ​ക്കി​ലും എ​ല്ലാം ഏ​റെ​നേ​രം ചെ​ല​വ​ഴി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്. കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ കു​ട്ടി​ക്കൊ​മ്പ​നും സ​ഞ്ചാ​രി​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Konni Eco Tourism Center
News Summary - Konni Eco Tourism Center earns record revenue
Next Story