പണമിപാടുകൾ സുഗമമാക്കാൻ തേസുമായി ഗൂഗ്ൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഗുണഭോക്താവാകാൻ ഇനി ഗൂഗ്ളും. തേസ് എന്ന പേരിൽ ഡിജിറ്റൽ പേയ്മെൻറ് ആപ് പുറത്തിറക്കിയാണ് ഗൂഗ്ൾ ഡിജിറ്റൽ വിപ്ലവത്തിന് കൈകോർക്കുന്നത്.
യു.പി.െഎ സിസ്റ്റം ഉപയോഗിച്ചാണ് തേസ് ആപിെൻറ പ്രവർത്തനം. മറ്റ് ആപുകളിലേത് പോലെ പണം ആപിൽ സേവ് ചെയ്ത് വെക്കേണ്ട ആവശ്യം തേസിലില്ല. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തുന്നതാണ് ആപിലെ രീതി. പണമയക്കുന്നയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയില്ലെങ്കിലും യു.പി.െഎ െഎ.ഡി ഉപയോഗിച്ച് തേസിൽ പണം കൈമാറാം
ഗൂഗിളിെൻറ നാലക്ക നമ്പറും മൊബൈൽ ഫോണിലെ സെക്യൂരിറ്റി സംവിധാനം ഇവ രണ്ടും ഉപയോഗിച്ചാണ് തേസിലേക്ക് ലോഗിൻ ചെയ്യാൻ ചെയ്യാൻ സാധിക്കുക. പിന്നീട് നമ്മുടെ ബാങ്ക് അക്കൗണ്ടിനെ തേസുമായി ബന്ധിപ്പിക്കണം. എസ്.എം.എസ് വഴിയാണ് ഇത് ചെയ്യേണ്ടത്.
പണമയക്കുന്നയാളുടെ യു.പി.െഎ െഎ.ഡി,മൊബൈൽ നമ്പർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പണമയക്കാവുന്നതാണ്. ഇതിനൊപ്പം അടുത്തടുത്തുള്ള രണ്ട് മൊബൈൽ ഫോണുകൾ വഴി ശബ്ദ സംവിധാനമുപയോഗിച്ച് പണം കൈമാറുന്നതിനായി എൻ.എഫ്.സി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാഷ് മോഡ് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.