Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightരണ്ടാംതവണയും ബഹിരാകാശ...

രണ്ടാംതവണയും ബഹിരാകാശ നടത്തം യാഥാർഥ്യമാക്കി ചരിത്രം കുറിച്ച്​ ചൈന

text_fields
bookmark_border
രണ്ടാംതവണയും ബഹിരാകാശ നടത്തം യാഥാർഥ്യമാക്കി ചരിത്രം കുറിച്ച്​ ചൈന
cancel
camera_alt

ചൈനീസ്​ യാത്രികനായ ബോമിങ് ബഹിരാകാശ നിലയത്തിനു പുറത്തേക്ക്​ ചുവടുവെക്കുന്ന ദൃശ്യം

ബെയ്​ജിങ്​: രണ്ടാംതവണയും ബഹിരാകാശ നടത്തം യാഥാർഥ്യമാക്കി ചരിത്രം കുറിച്ച്​ ചൈന. ലിയു ബോമിങ്, ടാങ് ഹോംഗ്‌ബോ എന്നിവരാണ് പുതിയ ബഹിരാകാശ കേന്ദ്രത്തിന് പുറത്ത് നടന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ യാത്രികനായ ലീ ഹെഷെങ് സ്റ്റേഷനുള്ളില്‍ തന്നെ കഴിഞ്ഞു.

പരിക്രമണ സ്റ്റേഷന് പുറത്ത് 15 മീറ്റര്‍ (50 അടി) നീളമുള്ള റോബോട്ടിക് ഭുജം സ്​ഥാപിക്കൽ, അത്യാധുനിക ബഹിരാകാശ വസ്ത്രത്തി​െൻറ പരീക്ഷണം എന്നിവയും ഇവര്‍ ബഹിരാകാശ നടത്തത്തിനിടെ നിര്‍വഹിച്ചു. ആറ് മണിക്കൂറോളം ശൂന്യതയില്‍ കഴിയാന്‍ സഹായകമാവുന്നതാണ് ഈ വസ്ത്രം.

ആദ്യമായാണ്​ ചൈനീസ്​ ബഹിരാകാശ സംഘം ബഹിരാകാശ നിലയത്തിനു പുറത്ത്​ നടക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​ ഇക്കുറി​.

ജൂണ്‍ 17നാണ് മൂന്ന് ബഹിരാകാശ യാത്രികരും സ്‌പേസ് സ്റ്റേഷനിലെത്തിയത്. 2008ലായിരുന്നു ആദ്യമായി ബഹിരാകാശ ത്ത്​ നടന്ന്​ ചൈനീസ്​ ബഹിരാകാശ ശാസ്​ത്രജ്ഞർ ചരിത്രം കുറിച്ചത്​. അന്ന്​ ബഹിരാകാശ നിലയത്തിനകത്താണ്​ സംഘം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space StationChinaSpacewalk
Next Story