Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നത്തിങ് ഫോൺ 2എ-ക്ക് കരുത്ത് പകരാൻ കസ്റ്റം ബില്‍റ്റ് ചിപ്പ്
cancel
Homechevron_rightTECHchevron_rightTech Newschevron_rightനത്തിങ് ഫോൺ 2എ-ക്ക്...

നത്തിങ് ഫോൺ 2എ-ക്ക് കരുത്ത് പകരാൻ കസ്റ്റം ബില്‍റ്റ് ചിപ്പ്

text_fields
bookmark_border

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ് മിഡ്-റേഞ്ച് വിഭാഗത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഫോണാണ് നത്തിങ് ഫോൺ 2എ. ആദ്യ രണ്ട് മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ ലോഞ്ച് ചെയ്യുന്ന ഫോൺ 2എ-യുമായി ബന്ധപ്പെട്ട പല ലീക്കുകളും പ്രവചനങ്ങളും പുറത്തുവന്നിരുന്നു. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എം.ഡബ്ല്യൂ.സി) അവതരിപ്പിക്കാനിരിക്കുന്ന ഫോണ്‍ 2എ, മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയിലെത്തും.

മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 7200 എന്ന പ്രൊസസറായിരിക്കും ഫോണിന് കരുത്തേകുകയെന്നതായിരുന്നു അതിലൊന്നു. ഇപ്പോഴിതാ നത്തിങ് സി.ഇ.ഒ അതുമായി ബന്ധപ്പെട്ട പ്രതികരിച്ചിരിക്കുകയാണ്. ഫോൺ 2എ-യിൽ ഡൈമെന്‍സിറ്റി 7200 എന്ന പ്രൊസസര്‍ ആയിരിക്കില്ലെന്ന് കാൾ പേയ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.


മികച്ച പ്രകടനവും ഊര്‍ജക്ഷമതയും നല്‍കുന്നതിന് നത്തിങ്ങും മീഡിയാടെക്കും ചേര്‍ന്നൊരുക്കിയ ‘മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ’ എന്ന കസ്റ്റം ബില്‍റ്റ് ചിപ്പ് ആയിരിക്കും ഫോൺ 2എ-ക്ക് കരുത്തേകുകയെന്ന് നത്തിങ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. 5ജി ചിപ്പാണിത്. അതിനൊപ്പം 12 ജിബി റാമും 8 ജിബി റാം ബൂസ്റ്ററും ഫോണിലുണ്ടാകും. ഇത് ഫോണിന് മികച്ച പ്രവര്‍ത്തന വേഗത നല്‍കും.

നത്തിങ് ഫോൺ 2എ മറ്റ് സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റും സെന്റർ പഞ്ച്-ഹോൾ ഡിസൈനുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും നതിങ് ഫോൺ 2എ-ക്ക്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാകും ഫോൺ ലഭ്യമാവുക. UFS 3.1 പിന്തുണയുമുണ്ടാകും.

ഫോൺ 2a-യുടെ ടിയുവി സർട്ടിഫിക്കേഷനിൽ ഫോണിന്റെ ചാർജിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്കായിരുന്നു. നത്തിങ് ഫോൺ 2-നെ പിന്തുണക്കുന്ന 45വാട്ട് ഫാസ്റ്റ് ചാർജിങ് ഫോൺ 2a-എന്ന മോഡലിലും ഉൾപ്പെടുത്തിയതായാണ് ടിയുവി സർട്ടിഫിക്കേഷനിൽ കാണിക്കുന്നത്. അതുപോലെ യു.എസ്.ബി പവർ ഡെലിവറി സാ​​ങ്കേതിക വിദ്യയുടെ (പിഡി ചാർജിങ്) പിന്തുണയുമുണ്ടായിരിക്കും.

രണ്ട് ക്യാമറകളുമായി എത്തുന്ന ഫോണിന് 50MP പ്രൈമറി സെൻസറും 50MP യുടെ തന്നെ അൾട്രാവൈഡ് സെൻസറുമാകും നത്തിങ് നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് വെർട്ടിക്കൽ രീതിയിലാകും ഫോൺ 2എ-യുടെ ക്യാമറകൾ പിൻഭാഗത്ത് സജ്ജീകരിക്കുക. സോണി IMX615 സെൻസറുള്ള 16 മെഗാപിക്സലിന്റെതാകും മുൻ ക്യാമറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChipsetNothing PhoneTechnology NewsNothing Phone 2a
News Summary - Nothing Phone 2a Chipset Details Confirmed
Next Story