Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightയുട്യൂബ്​ വീഡിയോകൾ...

യുട്യൂബ്​ വീഡിയോകൾ ഇനി വാട്​സ്​ ആപിലും കാണാം

text_fields
bookmark_border
whatsapp-youtube
cancel

കാലിഫോർണിയ: യുട്യൂബ്​ വീഡിയോകൾ വാട്​സ്​ ആപിലും  ലഭ്യമാവുന്നു.  ആപ്പിളി​​െൻറ ഒാപ്പറേറ്റിങ്​ സിസ്​റ്റമായ ​െഎ.ഒ.എസിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക. വാബ്​ ബീറ്റ ഇൻഫോ എന്ന ടെക്​​നോളജി സൈറ്റാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. യുട്യൂബ്​ ഒാപ്പൺ ചെയ്യാതെ വീഡിയോ കാണുന്നതിനുള്ള സൗകര്യമാണ്​ വാട്​സ്​ ആപ്​ നൽകുന്നത്​.

ചാറ്റ്​ ചെയ്​തുകൊണ്ടിരിക്കുന്ന വിൻഡോയിൽ തന്നെ വാട്​സ്​ ആപിൽ ലഭ്യമാവുന്ന യുട്യൂബ്​ ലിങ്കുകൾ ഉപയോഗിച്ച്​ വീഡിയോ കാണുന്നതിനുള്ള സംവിധാനമാണിത്​. നിലവിൽ വാട്​സ്​ ആപിലെ ചാറ്റ്​ വിൻഡോ ക്ലോസ്​ ആയി വീഡിയോ കാണുന്നതിനായി പുതിയ വിൻഡോ വരുന്ന രീതിയാണ്​ ഉള്ളത്​. ഇതിൽ മാറ്റം വരുത്തിയാണ്​ പുതിയ സംവിധാനം നിലവിൽ വരിക.

റിപ്പോർട്ടുകളനുസരിച്ച്​ ​െഎഫോൺ 6, ​െഎഫോൺ 6 പ്ലസ്​, ​െഎഫോൺ 6 എസ്​, 6 എസ്​ പ്ലസ്​, ​െഎഫോൺ 7, ​െഎഫോൺ 7 പ്ലസ്​ എന്നീ ഫോണുകളിലായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. വൈകാതെ തന്നെ ആൻഡ്രോയിഡ്​ ഉൾപ്പടെയുള്ള മറ്റ്​ പ്ലാറ്റ്​ഫോമുകളിലും സേവനം ലഭ്യമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ioswhatsappyoutubemobilesmalayalam newsTechnology News
News Summary - WhatsApp could soon allow watching YouTube videos directly in app-technology
Next Story