Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഗാലക്​സി എസ്​8നും...

ഗാലക്​സി എസ്​8നും വയർലെസ്സ്​ ഹെഡ്​ഫോൺ

text_fields
bookmark_border
ഗാലക്​സി എസ്​8നും വയർലെസ്സ്​ ഹെഡ്​ഫോൺ
cancel

മുംബൈ: ആപ്പിളിനെ പിന്നാലെ വയർ​ലെസ്സ്​ ഹെഡ്​ഫോണുമായി സാംസങ്ങും രംഗത്തെത്തുന്നു. കമ്പനിയെ ഉദ്ധരിച്ച്​ കൊറിയയിലെ ടെക്​നോളജി വെബ്​ സൈറ്റാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​.

അടുത്ത വർഷം പുറത്തിറങ്ങുന്ന ഗാലക്​സി എസ്​8ന്​ 3.5mm ഹെഡ്​ഫോൺ ജാക്കിന്​ പകരം വയർലെസ്സ്​ ഹെഡ്​ഫോണാവും ഉണ്ടാവുക. ഫോണിനൊടപ്പം തന്നെ പുതിയ വയർ​െലസ്സ്​ ഹെഡ്​ഫോൺ സാംസങ്ങ്​ ലഭ്യമാ​ക്കുമോ അതോ ആപ്പിളി​െൻറ വയർലെസ്സ്​ ഹെഡ്​ഫോൺ എയർപോഡിനെ പോലെ സ്​റ്റോറുകളിലൂടെ പിന്നീട്​ വിൽക്കുമോ എന്ന്​ വ്യക്​തമാക്കിയിട്ടില്ല.

ഹെഡ്​ഫോൺ ജാക്ക്​ ഒഴിവാക്കുന്നത്​ മൂലം നിരവധി ഗുണങ്ങൾ ഫോണിന്​ ലഭിക്കും. ഫോൺ വാട്ടർപ്രൂഫായി മാറ്റാൻ ഇത്​ മൂലം സാധിക്കും. ഹെഡ്​ഫോൺ ജാക്ക്​ ഇല്ലാതായാൽ ഫോണിനകത്തേക്ക്​ വെള്ളം കയറാനുള്ള സാധ്യത കുറയും. ആ സ്​ഥാനത്ത്​ കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്താൻ കമ്പനികൾക്ക്​ കഴിയും. ബാറ്ററിയുടെ ശേഷി ഉൾപ്പടെ വർധിപ്പിക്കാനും സാധിക്കും.

െഎഫോൺ 7, 7പ്ലസ്​ എന്നീ മോഡലുകളുടെ ഒപ്പമാണ്​ ആപ്പിൾ വയർ​െലസ്സ്​ ഹെഡ്​ഫോൺ അവതരിപ്പിച്ചത്​. ഇൗ ഹെഡ്​ഫോൺ പ്രത്യേകമായായിരുന്നു കമ്പനി വിറ്റിരുന്നത്​. ഇന്ത്യയിൽ 15,400 രൂപക്കാണ്​ എയർപോഡ്​ ആപ്പിൾ വിൽക്കുന്നത്​. സാംസങ്ങ്​ ഏറ്റവും പ്രതീക്ഷയോടു കൂടി കാണുന്ന മോഡലാണ്​ എസ്​8. നോട്ട്​7 സൃഷ്​ടിച്ച പ്രതിസന്ധി എസ്​8ലൂടെ തീർക്കാനാണ്​ സാംസങ്ങ്​ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsunggalaxy s8
News Summary - Samsung Galaxy S8 to ship with wireless in-ear headphones: Report
Next Story