Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഎട്ട്​ ജി.ബി റാമുമായി...

എട്ട്​ ജി.ബി റാമുമായി 'വൺപ്ലസ്​ 5' ഇന്ത്യയിലേക്ക്​

text_fields
bookmark_border
എട്ട്​ ജി.ബി റാമുമായി വൺപ്ലസ്​ 5 ഇന്ത്യയിലേക്ക്​
cancel

ഏവരും കാത്തിരിക്കുന്ന ഫ്ലാഗ്​ഷിപ്പ്​ ഫോൺ വൺപ്ലസ്​ 5 ജൂൺ 22ന്​ ഇന്ത്യൻ വിപണിയിലെത്തും. മൊബൈൽ വിപണി ഇതുവരെ കാണാത്ത തരത്തിലുള്ള ഫീച്ചറുകളാണ്​ വൺപ്ലസ്​ 5ൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന്​​ റിപ്പോർട്ടുകൾ​.

വിവിധ വെബ്​സൈറ്റുകളിൽ നിന്ന്​ ലഭ്യമായ വിവരങ്ങൾ പ്രകാരം 32,990 രൂപയായിരിക്കും വൺ പ്ലസ്​ 5​​െൻറ ഇന്ത്യയിലെ വില. രണ്ട്​ വേരിയൻറുകളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 6ജി.ബി റാമും 64 ജി.ബി മെമ്മറിയോട്​ കൂടി പുറത്തിറങ്ങുന്ന വേരിയൻറിന്​ 32,999 രൂപയും 8 ജി.ബി റാം 128 ജി.ബി മെമ്മറിയുള്ള വേരിയൻറിന്​ 37,990 രൂപയുമായിരിക്കും വില.

23 മെഗാപിക്​സലി​​െൻറ പിൻകാമറയും 16 മെഗാപികസ്​ലി​​െൻറ മുൻ കാമറയുമാണ്​ ഫോണിനുണ്ടാവുക. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 835 പ്രോസസർ. 4000 എം.​എ.എച്ചി​​െൻറ മികച്ച ബാറ്ററിയും ഫോണിനൊപ്പം കമ്പനി നൽകുന്നുണ്ട്​. കരുത്ത്​ കൂടിയ സ്​നാപ്​ഡ്രാഗൺ 835 ​പ്രൊസസർ ഉപയോഗിച്ച്​ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ ഫോണാകും വൺ പ്ലസ്​ 5. 

സാംസങ്​ ഗ്യാലക്​സി എസ്​8, എസ്​8 പ്ലസ്​ എന്നീ ഫോണുകളിൽ സ്​നാപ്​ഡ്രാഗൺ 835 പ്രൊസസർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എസ്​8 ഫോൺ പുറത്തിറങ്ങിയത്​ സാംസങ്​ എക്​സിനോസ്​ പ്രൊസസറുമായിട്ടായിരുന്നു. ഇന്ത്യയിൽ ഇൗ പ്രൊസസർ ഉപയോഗിച്ച്​ കൂടുതൽ ഫോണുകൾ പുറത്തിറക്കുമെന്ന്​ ക്വാൽകോം കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oneplus 5
News Summary - OnePlus 5 Design With Dual-Camera Setup Revealed, to Launch on June 22
Next Story