Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right249 രൂപക്ക്​ 300 ജി.ബി...

249 രൂപക്ക്​ 300 ജി.ബി ഡാറ്റയുമായി ബി.എസ്​.എൻ.എൽ

text_fields
bookmark_border
249 രൂപക്ക്​ 300 ജി.ബി ഡാറ്റയുമായി ബി.എസ്​.എൻ.എൽ
cancel

ന്യൂഡൽഹി: 249 രൂപക്ക് 300 ജി.ബി ഡാറ്റയുമായി ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്കാണ് ഇൗ ഒാഫർ ലഭ്യമാവുക. പ്രതിമാസം 249 രൂപ നൽകിയാൽ പ്രതിദിനം 10 ജി.ബി ഡാറ്റയാണ് ബ്രോഡബാൻഡ് ഉപഭോക്താകൾക്ക് ബി.എസ്.എൻ.എൽ നൽകുക.

ഇതിനൊപ്പം രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് വരെ കോളുകൾ സൗജന്യവുമായിരിക്കും. ഞായറാഴ്ചകളിലെ കോളുകൾ പരിപൂർണ്ണ സൗജന്യവും ആയിരിക്കും. കൂടുതൽ ഉപഭോക്താകളെ പുതിയ തീരുമാനത്തിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് ബി.എസ്.എൻ.എൽ കണക്കു കൂട്ടുന്നത്. ബി.എസ്.എൻ.എൽ മാത്രമാണ് ബ്രോഡ്ബാൻഡ് സേവനം നൽകുന്ന കമ്പനികളിൽ ഇത്രയും മികച്ച ഒാഫർ നൽകുന്നതെന്ന് കമ്പനിയുടെ ഡയറക്ടർ എൻ.കെ ഗുപ്ത പറഞ്ഞു.

റിലയൻസ് ജിയോ നൽകുന്ന സൗജന്യ സേവനത്തിന് ഇന്നത്തോടെ അവസാനമാകും. കഴിഞ്ഞ ആറ് മാസത്തോളമായി ജിയോ സൗജന്യ സേവനം തുടർന്ന് വരികയായിരുന്നു. ഇനി മുതൽ 149 രൂപ മുതലുള്ള ജിയോയുടെ വിവിധ പ്ലാനുകൾ എടുത്ത് കമ്പനിയുടെ സേവനങ്ങൾ തുടരാവുന്നതാണ്. ജിയോയുടെ പ്രൈം മെമ്പർഷിപ്പ് ഏടുക്കുന്നവർക്ക് പ്രത്യേക ഒാഫറുകളും കമ്പനി നൽകുന്നുണ്ട്. 99 രൂപയാണ് പ്രൈം മെമ്പർഷിപ്പ് എടുക്കാൻ നൽകേണ്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlbroadband offer
News Summary - BSNL to offer 300GB data per month at Rs 249
Next Story