Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവിശ്വസിക്കേണ്ട, പക്ഷെ...

വിശ്വസിക്കേണ്ട, പക്ഷെ 501 രൂപക്ക് സ്മാര്‍ട്ട്ഫോണ്‍ ഇതാ

text_fields
bookmark_border

വിലക്കുറവ് വെണ്ടക്ക തലക്കെട്ടാകുമെന്ന് ഇവര്‍ക്കും അറിയാം. അതാണല്ളോ പറഞ്ഞാല്‍ വിശ്വസിക്കാത്ത വിലയുമായി സ്മാര്‍ട്ട്ഫോണ്‍ ഇറക്കാന്‍ കമ്പനികള്‍ പിന്നാലെ വരുന്നത്. ആ നിരയിലേക്ക് അടുത്ത കമ്പനി കൂടി ഇതാ എത്തിക്കഴിഞ്ഞു. റിങ്ങിങ് ബെല്ലിന്‍െറ 251 രൂപയുടെ വില കുറഞ്ഞ ഫോണിന് ശേഷം മറ്റൊരു ഫോണ്‍ കൂടി വിലക്കുറവുകൊണ്ട് വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ്. വിരലടയാള സ്കാനറും രണ്ട് ജി.ബി റാമും 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള ചാംപ്വണ്‍ സി 1 (ChampOne C1 ) ആണ് ആളുകളെ ആകര്‍ഷിക്കാനത്തെുന്നത്. 501 രൂപയാണ് പറയുന്ന വില. ജോധ്പൂര്‍ ആസ്ഥാനമായ കമ്പനി ചാംപ്വണ്‍ കമ്യൂണിക്കേഷന്‍സ് ആണ് നിര്‍മാതാക്കള്‍. ഫ്ളാഷ് സെയിലിനുള്ള രജിസ്ട്രേഷന്‍ ആഗസ്റ്റ് 22 മുതല്‍ തുടങ്ങി. സെപ്റ്റംബര്‍ രണ്ടിനാണ് ആദ്യ ഫ്ളാഷ് സെയില്‍.  champ1india.com വെബ്സൈറ്റില്‍ 7,999 രൂപയുള്ള ഫോണ്‍ 501 രൂപക്കാണ് നല്‍കുകയെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഫോണ്‍ കൈയില്‍കിട്ടി കഴിഞ്ഞ് പണം കൊടുക്കുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനപ്രകാരമാണ് വിതരണം. 

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, ഇരട്ട സിം, 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 2500 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വെള്ള, സില്‍വര്‍, ഗോള്‍ഡ് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

അതേസമയം, കമ്പനി നല്‍കിയ രജിസ്ട്രേഷന്‍ ബട്ടണ്‍ പ്രവര്‍ത്തനക്ഷമമല്ളെന്ന് ആരോപണമുണ്ട്. പണമടക്കല്‍ സംവിധാനങ്ങള്‍ തകരാറിലായെന്നും 24 മണിക്കൂര്‍ വരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ളെന്നുമാണ്  കമ്പനി വെബ്സൈറ്റില്‍ ഇതിന് നല്‍കുന്ന ക്ഷമാപണം. (വിശദീകരണത്തിന്‍െറ പൂര്‍ണ രൂപം: We are facing technical issue with our payment gateway partner [Ccavenue (Avenues India Pvt. Ltd.)]. You would not be able to register for the application for next 24 hours. We sincerely regret for your inconvenience and would try to get it fixed as soon as possible. Thank you for your support..) 
നല്‍കിയ ടോള്‍ഫ്രീ നമ്പറിലും മറ്റ് രണ്ട് ഫോണ്‍ നമ്പറിലും വിളിച്ചിട്ടും മറുപടിയില്ളെന്നും ഒരു നമ്പര്‍ സ്വിച്ച് ഓഫാണെന്നും ഒരു എന്‍ഡിടിവി ഗാഡ്ജെറ്റ്സ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. 

വിവാദങ്ങളുടെ വഴി
വിവാദമായ 251 രൂപയുടെ ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ വില്‍പന ആരംഭിച്ചതായി പറയുന്നുണ്ടെങ്കിലും അതെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഏറെ ആവശ്യക്കാര്‍ പണംകൊടുത്ത് രജിസ്റ്റര്‍ ചെയ്തതിനാലും ഏറെ വിലക്കുറവായതിനാലും സംശയങ്ങള്‍ക്കിട നല്‍കിയിരുന്നു. മലയാളികളുടെ കമ്പനി എന്ന് വാഗ്ദാനം ചെയ്ത് മാംഗോ ഫോണ്‍ (എം ഫോണ്‍) എന്ന പേരില്‍ ഒരു കമ്പനി സ്മാര്‍ട്ട്ഫോണ്‍ ഇറക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ഫോണും ഇതുവരെ വിപണിയില്‍ എത്തിയതായി റിപ്പോര്‍ട്ടില്ല. പുറത്തിറക്കല്‍ വേദിയില്‍ നിന്ന് തട്ടിപ്പുകേസില്‍ അതിന്‍െറ അണിയറക്കാറെ അറസ്റ്റ് ചെയ്തിരുന്നു. 11,999 രൂപ മുതല്‍ 39,999 രൂപ വരെയുള്ള ആറു ഫോണുകള്‍ ഇറക്കുമെന്നായിരുന്നു വാഗ്ദാനം. ജയ്പൂര്‍ ആസ്ഥാനമായ കമ്പനി Docoss X1 എന്നപേരില്‍  888 രൂപക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അതിനെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല. അതിനിടെയാണ് പുതിയ ഫോണ്‍ വിവാദങ്ങളിലേക്ക് കാലെടുത്തുകുന്നത്. 

വിശേഷങ്ങള്‍ ഒറ്റനോട്ടത്തില്‍:

Network:4G LTE
Platform:MT6735 Quadcore (1.3GHz)
Operating System:Android 5.1
Display:5.0 HD(1280*720) IPS Display
SIM/UIM:Dual Sim
Camera:8.0 MP Back/ 5.0 MP Front
RAM:2 GB RAM
Internal Storage:16 GB
Color :White,Silver &Gold
Audio Jack:3.5 MM
USB Port:MicroUSB
Battery Type:LiPo 2500 mAh
Charger:5V/2A Quick Charge
Accessories:Charger,Data Cable,Earphone

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champone c1cheap mobile
Next Story